അനന്തഭദ്രം, തുടർക്കഥ, ഭാഗം 48 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

വൈകീട്ടത്തെ പാർട്ടി കഴിഞ്ഞ് ചെന്നപ്പോൾ മുതൽ ഭദ്ര മുഖം വീർപ്പിച്ചിട്ടുണ്ട്.. പാർവതി വന്നിരുന്നു പാർട്ടിക്ക്.. അവളുടെ ഹസ്ബൻഡ് കൂടെ ഇല്ലായിരുന്നു.. ഭദ്ര ആണെങ്കിൽ ഭവ്യയുടെ കൂടെയും അതുകൊണ്ട് പാർവതി ആരുട്ടനെ വാങ്ങി അനന്തന്റെ ഒപ്പം നിന്നു.. ആ കാഴ്ച കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് കാളിയുടെ ദേഷ്യം.. പാർവതിയുടെ അടുത്ത് നിന്ന് നീങ്ങി നിൽക്കണമെന്നുണ്ട് പക്ഷെ സ്വന്തം കുഞ്ഞല്ലേ അവളുടെ കൈയിൽ അത് മാത്രമല്ല കുറേ നാളുകൾക്കു ശേഷം കണ്ടത് കൊണ്ട് പെണ്ണ് വായടക്കുന്നില്ല.. ചെകുത്താനും കടലിനും നടുവില്ലെന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ..

പകുതി ബന്ധുക്കളൊക്കെ തിരിച്ചു പോയി.. അതുകൊണ്ട് അധികം തിരക്കുമില്ല.. അനന്തൻ കുഞ്ഞിനെ എടുത്ത് ഉമ്മറത്തു ഇരിക്കുമ്പോൾ പന്തലിൽ നിന്ന് കസേരയും മേശയും എടുത്ത് കൊണ്ടുപോവാൻ ആൾക്കാർ വന്നിരുന്നു.. അവരോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഭദ്ര ചായ കൊണ്ട് വന്നത്..

അവരോട് പറഞ്ഞു വേഗം ഭദ്രയുടെ അടുത്തേക്ക് ചെന്നു.. ചായ വാങ്ങി..

” എന്താടി ഞാൻ പറഞ്ഞില്ലേ.. കുറേ നാളായില്ലേ കണ്ടിട്ട് അതാ..”

ചായ വാങ്ങി ഒന്ന് മയത്തിൽ പറഞ്ഞ് നോക്കി..

” മ്മ്.. ” ഒന്ന് മൂളി കുഞ്ഞിനെ വാങ്ങി..

” നിനക്ക് എന്തെങ്കിലും വയായ്ക ഉണ്ടോ.. മുഖം വല്ലാതിരിക്കുന്നു..? ” അനന്തൻ

” ഏയ്‌.. ” ഭദ്ര വേഗം ഉള്ളിലേക്ക് നടന്നു..

പന്തലിൽ നിന്ന് പിള്ളേർ വിളിക്കുന്ന കേട്ടപ്പോൾ അനന്തന്റെ ശ്രദ്ധ അങ്ങോട്ട് മാറി.. വൈകുന്നേരം കഴിക്കാൻ ഇരിക്കുമ്പോഴും ഭദ്ര അധികം മുഖം തന്നില്ല.. കാര്യം അറിയാതെ അനന്തന് ഭ്രാന്ത് വരുന്ന പോലെ തോന്നി.. പെണ്ണ് എപ്പോഴും മുഖം കയറ്റി പിടിച്ചു തന്നെ നടക്കാ… എന്തേലും ചോദിക്കാൻ പോയാൽ ഒന്നൂല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.. അനന്തന് ദേഷ്യം വരുന്നുണ്ട്..

❤❤❤❤❤❤❤❤❤❤

വിലാസിനി കൊടുത്ത പാൽ ഗ്ലാസുമായി മുകളിലെ മുറിയിലേക്ക് നടക്കുമ്പോൾ ഭവ്യയുടെ കാലുകൾ വിറച്ചിരുന്നു.. ഇത് വരെ ഒരു നോട്ടമോ പറച്ചിലോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പൊ അങ്ങനെ അല്ല. ഭവ്യ വിറയലോടെ മുറിയിലെ കതക് തള്ളി തുറന്നു.. മുല്ലപ്പൂക്കൾ കൊണ്ട് കട്ടിൽ അലങ്കരിച്ചിട്ടുണ്ട്.. അടുത്തുള്ള ടേബിളിൽ ലാപ്പിൽ എന്തോ നോക്കുകയാണ് വിഷ്ണു.. ഭവ്യ വാതിൽ അടക്കുന്ന ശബ്ദം കേട്ട് അവൻ തല ചരിച്ചു നോക്കി..

ഭവ്യ പാലും കൈപിടിച്ച് അവിടെ തന്നെ നിന്നു..

“നിനക്ക് ഉറങ്ങണ്ടേ..?”

വിഷ്ണു അങ്ങനെ തന്നെ ഇരുന്നു..

” മ്മ്.. ” ഭവ്യ

” എന്നാൽ കിടന്നോ.. ” അവൻ വീണ്ടും ലാപ്പിലേക്ക് ശ്രദ്ധ തിരിച്ചു.. ഭവ്യ പാൽ ടേബിളിൽ വെച്ചു..

വിഷ്ണു അവളെ മുഖം ഉയർത്തി നോക്കി.. ഭവ്യയുടെ കാലുകൾ തളരുന്ന പോലെ.

” നീ കുടിച്ചോ ഞാൻ ഇതൊന്നും കുടിക്കില്ല.. ”

അവൻ വീണ്ടും ലാപ്പിലേക്ക് മുഖം തിരിച്ചു.. ഭവ്യ പാല് കുടിച്ചിട്ട് ബെഡിനടുത്തേക്ക് നടന്നു.. ഒരു വശത്തെ മുല്ലപ്പൂക്കൾ കൈകൊണ്ട് തട്ടി നിലത്തേക്കിട്ടു അവൾ കിടന്നു.. .. വലിയ മുറിയാണ്..

ഒരു ഭാഗത്ത്‌ വിഷ്ണുവിന്റെ വലിയ ഫോട്ടോ ഉണ്ട്.. അവൾ കിടന്ന് കൊണ്ട് തന്നെ റൂമിന് ചുറ്റും കണ്ണോടിച്ചു.. നല്ല വൃത്തിയുള്ള മുറിയാണ്.. നല്ല ക്ഷീണം ഉണ്ട് അതുകൊണ്ട് അടഞ്ഞു പോവുന്ന കണ്ണുകളെ അവഗണിക്കാൻ കഴിയുന്നില്ല.. ആ കിടപ്പിൽ തന്നെ മയങ്ങി പോയി.. വിഷ്ണു ലാപ്പ് ഓഫ്‌ ആക്കി തിരിയുമ്പോൾ ഉറങ്ങുന്ന ഭവ്യയെ കണ്ടു.. നല്ല ഉറക്കത്തിലാണ് കക്ഷി..

അവൻ അവളെ പുഞ്ചിരിയോടെ നോക്കി..

❤❤❤❤❤❤❤❤❤❤

സമയം പതിനൊന്നു കഴിഞ്ഞു.. കുഞ്ഞ് ഉറങ്ങി എന്നിട്ടും ഭദ്രയെ മുറിയിലേക്ക് കണ്ടില്ല.. ഉറക്കം വരുന്നുണ്ട്.. പക്ഷെ അവളുടെ പിണക്കം എന്തിനാണെന്ന് അറിയാതെ ഉറങ്ങില്ലെന്ന് ഉറപ്പിച്ചു അനന്തൻ..

എല്ലാം കഴിഞ്ഞ് ഒന്ന് കിടക്കാമെന്ന് കരുതിയപ്പോഴാ വല്യമ്മക്ക് കുടിക്കാൻ ജീരക വെള്ളം വേണമെന്ന്.. പിന്നെ അതുണ്ടാക്കി കൊടുത്ത് അടുക്കള ഒന്ന് ഒതുക്കി വന്നപ്പോഴേക്കും സമയം വൈകി..

റൂമിൽ പോയി ഒന്ന് കിടന്നാൽ മതിയെന്നായി.. ബന്ധുക്കൾ പെൺകുട്ടികൾ കുറേ ഉണ്ടെങ്കിലും തിന്നാൻ മാത്രം അടുക്കളയിൽ വരും.. ആകെ കൂടി കൂടെ നിന്നത് പൂജ മാത്രമാണ്..അധികം പണിയൊന്നും ഉണ്ടായിരുന്നില്ല.. സദ്യക്ക് ഉണ്ടായിരുന്ന കറികൾ ചൂടാക്കി കൊടുക്കയെ വേണ്ടൂ..

എടുത്ത് കൊടുക്കാൻ പോലും ഒറ്റ ഒരുത്തിയെ കാണില്ല..

ഏത് സമയവും ഇഷ്ടിക പോലെയുള്ള വലിയ ഫോണും പിടിച്ചു നടക്കുന്ന കാണാം.. ഇതിനും മാത്രം എന്താണാവോ അതിൽ.. ഓരോന്ന് ഓർത്ത് പ്രാകികൊണ്ട് റൂമിൽ ചെന്നു..

വാതിൽ തുറന്നതും കഥാനായകൻ ഉറങ്ങാതെ കുഞ്ഞിന്റെ അരികിൽ ഹെഡ് ബോർഡിൽ ചാരി ഇരിക്കുന്നുണ്ട്..

ഭദ്ര വാതിൽ അടച്ചു ഒന്ന് നെടുവീർപ്പ് ഇട്ട് മുടി മുഴുവനും വാരി കെട്ടി.. അവള് മുഖം കയറ്റി പിടിച്ചു നടക്കുന്നതിന് ദേഷ്യത്തിൽ എഴുനേറ്റ് ചോദിക്കാൻ നിന്ന അനന്തൻ അവളുടെ കഴുത്തിലെ പാട് കണ്ട് അവിടെ തന്നെ ഇരുന്നു.. ഭദ്ര അവനെ ശ്രദ്ധിക്കാതെ കട്ടിലിൽ ഇരുന്നു..

” ഭദ്രേ.. വയ്യെടി…? നമുക്ക് നാളെ വീട്ടിൽ പോവാം.. ” അനന്തൻ അവളുടെ തോളിൽ ഒന്ന് തൊട്ടു.. എന്തോ പെട്ടെന്ന് ഭദ്രയുടെ കണ്ണ് നിറഞ്ഞു.. സത്യം പറഞ്ഞാൽ വയ്യ.. കുഞ്ഞിനെ പോലും നേരെ ശ്രദ്ധിക്കാൻ കഴിഞ്ഞട്ടില്ല..

ഓരോരുത്തരുടെ ഭരണമാണ് സഹിക്കാൻ പറ്റാത്തത്.. അവിടെ ഇരുന്നു ഓർഡർ ഇട്ടാൽ മതിയല്ലോ.. നാളെ എല്ലാവരും പോവും അതുകൊണ്ട് ഒരു സമാധാനം.. അനന്തേട്ടൻ പെട്ടെന്ന് തന്നെ മനസിലാക്കി തന്റെ അവസ്ഥ..ഭദ്രയുടെ ചുണ്ടിൽ വരണ്ട പുഞ്ചിരി വന്നു..

” ഡീ.. ” അനന്തൻ വീണ്ടും തോളിൽ തഴുകിയപ്പോൾ ഭദ്ര അവന്റെ കൈയെടുത്ത് മാറ്റി..പൊടുന്നനെ തിരിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. രണ്ട് കൈകൊണ്ട് അവനെ ചുറ്റി പിടിച്ചു.. അനന്തനും അവളെ തിരികെ പുണർന്നു..

” എന്തേടി വയ്യേ..? ”

” മ്ച്ചും.. മൂന്നാലു ദിവസമായി അനന്തേട്ടനെ ശരിക്കൊന്ന് കണ്ടിട്ട്.. അനന്തേട്ടൻ ഇല്ലാത്തപ്പോ എന്തോ പെട്ടെന്ന് തനിച്ചായ പോലെ..അതിന്റെ കൂടെ അവൾടെ ഒരു കൊഞ്ചലും കുഴയലും ”

അവൾ പറയുന്നത് കേട്ട് അനന്തൻ ചിരിച്ചു..

” അവൾ ചുമ്മാ വർത്താനം പറഞ്ഞ് നിന്നതല്ലേ..

പിന്നെ കല്യാണത്തിരക്കല്ലെടി.. ഇപ്പോ കഴിഞ്ഞില്ലേ..

നാളെത്തനെ നമുക്ക് വീട്ടിൽ പോവാം..

ഇനി മൂന്നിന്റെ അന്നല്ലേ അവര് വരുന്നത് അപ്പോ വരാം നമുക്ക്… മ്മ്? ”

” മ്മ്.. ” ഭദ്ര സമ്മതമെന്നോണം മൂളി..

” നീ കിടന്നോ..” അനന്തൻ എഴുനേറ്റ് മാറിയപ്പോൾ ഭദ്ര അവന്റെ ഷർട്ടിൽ പിടിച്ചു. അവൻ അവളെ സംശയത്തോടെ നോക്കി.. ചുമരിനരികിൽ തലയിണ വെച്ചു കുഞ്ഞിനെ അങ്ങോട്ട് നീക്കി കിടത്തി ഭദ്ര നടുവിൽ കിടന്നു അനന്തനോട് കിടക്കാൻ കാണിച്ചു.. അവൻ ചെറുചിരിയോടെ കട്ടിലിന്റെ ഓരത്ത് കിടന്നു..

ഭദ്ര അവന്റെ നെഞ്ചിൽ മുഖം അമർത്തി..

” എന്റെ പൊന്നു ഭദ്രേ.. വയ്യെങ്കിൽ അനങ്ങാതെ കിടക്ക്.. നീ ഇങ്ങനെ കിടന്നാൽ പിന്നെ..

എനിക്ക് ചിലപ്പോൾ.. ” അനന്തൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ഭദ്ര കുഞ്ഞിന് നേരെ തിരിഞ്ഞു കിടന്നു.. അനന്തൻ ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കൈവെച്ചതും ഭദ്ര അത് തട്ടി മാറ്റി..അനന്തൻ വീണ്ടും കൈ ഇടുപ്പിൽ അമർത്തി അവളുടെ കഴുത്തിൽ മുഖം അമർത്തിയതും ഭദ്ര അനങ്ങാതെ കിടന്നു..

❤❤❤❤❤❤❤❤❤❤❤

രാവിലെ എഴുനേൽക്കുമ്പോ വിഷ്ണുവിനെ മുറിയിലൊന്നും കണ്ടില്ല.. ഭവ്യ എഴുനേറ്റു സമയം നോക്കി ആറര ആവുന്നു.. അവൾ വേഗം എഴുനേറ്റ് കുളിച്ചു. താഴേക്ക് ചെന്നു.. അമ്മയും മിഥിയും അടുക്കളയിൽ എന്തോ പണിയിലാണ്.. ഭവ്യക്ക് മിഥിയെ കണ്ടതും കലി കയറി.. എത്രയൊക്കെ മറക്കണമെന്ന് കരുതിയാലും ചേച്ചി അനുഭവിച്ചതൊക്കെ തന്റെ കണ്മുന്നിൽ നിന്ന് മായുന്നില്ല..

അതിനൊക്കെ കാരണക്കാരിയായ ഒരുത്തിയുടെ സഹോദരനെ കെട്ടേണ്ടി വന്നത് ..

എല്ലാം കൂടെ ഓർക്കുമ്പോൾ ഭവ്യക്ക് തല പെരുത്തു.. വിലാസിനി തിരിഞ്ഞതും ഭവ്യയെ കണ്ടു..

” ഹാ മോളെഴുന്നേറ്റോ..? ” വിലാസിനി.. മിഥിയും അവളെ നോക്കി ചിരിച്ചു..

ഭവ്യയും തിരിച്ചു പുഞ്ചിരിച്ചു..

” ഞാൻ ലേറ്റ് ആയി അമ്മേ.. സോറി.. ”

ഭവ്യ സ്ലാബിലേക്ക് ചാരി നിന്നു..

” അയ്യോ ഇവിടെ ഇത്ര നേരത്തെ ആരും എഴുനേൽക്കില്ല.. പിന്നെ ശങ്കരേട്ടന്റെ ഒരു അമ്മായി വന്നിട്ടുണ്ട്.. ആൾക്ക് ഷുഗർ ഉള്ളതാ നേരത്തിനു ഭക്ഷണം കൊടുക്കണം.. അതാ നേരത്തെ എഴുന്നേറ്റത്.. അമ്മായി നാളെ പോകും.. ”

വിലാസിനി കണ്ണടച്ച് കാണിച്ചു.. ഭവ്യ ഒന്നൂടെ അവരെ നോക്കി ചിരിച്ചു..

” വിഷ്ണു ഏട്ടൻ എവിടെ..? ” ഭവ്യ

” അവൻ പുലർച്ചെ ജോഗിങ്ങിന് പോവും.. ”

മിഥിയാണ് പറയുന്നതിനൊപ്പം അവൾ ഒരു കപ്പ് ചായ ഭവ്യക്ക് കൊടുത്തു.. ഭവ്യ പുഞ്ചിരിയോടെ വാങ്ങി..

ചായ കുടിച് കഴിഞ്ഞ് വിലാസിനിയുടെ ഒപ്പം തന്നെ അവൾ കിച്ചണിൽ നിന്നു..

എട്ട് മണിയോടു കൂടിയാണ് വിഷ്ണു തിരിച്ചെത്തിയത്.. വന്ന ഉടനെ മുകളിലേക്ക് പോവുന്നത് ഭവ്യ ഒരു മിന്നായം പോലെ കണ്ടു..

” ഇതാ മോളെ അവന് കൊടുക്ക് ഇല്ലേൽ ഇപ്പൊ തുടങ്ങും.. ”

വിലാസിനി നീട്ടിയ കപ്പിലേക്ക് ഭവ്യ നോക്കി..

ബ്ലാക്ക് ടീ ..

” അവന് ഈ പാൽ കാപ്പി ഒന്നും ഇഷ്ട്ടല്ല.. ”

വിലാസിനി ചിരിച്ചു.. ഭവ്യ അത് വാങ്ങി മുകളിലേക്ക് നടന്നു.. റൂമിൽ കാണുന്നില്ല.. ബാത്‌റൂമിൽ നിന്ന് വെള്ളത്തിന്റെ ഒച്ച കേട്ടതും ഭവ്യ കപ്പ് ടേബിളിൽ വെച്ചു തിരിഞ്ഞു വിഷ്ണു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും വാതിൽ വരെ എത്തിയ ഭവ്യ തിരിഞ്ഞു നോക്കി.. ഒരു ടവൽ മാത്രം ഉടുത്തു സിക്സ്പാക്ക് ബോഡിയും കാണിച്ചു ഫോണിൽ നോക്കി നിൽക്കാണ് കക്ഷി. ഭവ്യ വേഗം തല തിരിച്ചു താഴേക്ക് ഓടി.. വിഷ്ണു ആണെങ്കിൽ ഭവ്യ വന്നത് പോലും അറിഞ്ഞട്ടില്ല..

ഭവ്യ താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും കഴിക്കാനിരുന്നു..

” മോളെ വാ.. അവനെ കൂടി വിളിക്ക്.. ”

വിലാസിനി വിളമ്പുന്നതിനിടയിൽ പറഞ്ഞു.. ഭവ്യ തലയാട്ടി പിന്നെയും മുകളിലേക്ക് കയറി.. വാതിൽ എത്തിയതും അവൾ ഒന്ന് നിന്നു.. ഡോറിൽ തട്ടണോ.. അവൾ മെല്ലെ തട്ടി നോക്കി.. ഉള്ളിൽ നിന്ന് പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ അവൾ രണ്ടും കല്പ്പിച്ചു വാതിൽ മെല്ലെ തുറന്നു..

കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീകികൊണ്ട് വിഷ്ണു ഒന്ന് തിരിഞ്ഞു.. ബ്ലൂ ജീനും ഇന്നർ ബനിയനും മാത്രം ധരിച്ചിട്ടുണ്ട്.. ഭവ്യ അവൻ നോക്കുന്ന കണ്ടതും അവിടെ തന്നെ നിന്നു..

” മ്മ്? ” അവൻ പുരികം ഉയർത്തി..

” അ അമ്മ കഴിക്കാൻ വിളിക്കുന്നു.. ” ഭവ്യ തുറന്ന ഡോറിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

” മ്മ്.. ” വിഷ്ണു അവളുടെ അടുത്തേക്ക് അവളെ തന്നെ നോക്കി കൊണ്ട് വന്നു.. വിഷ്ണു വരുന്നതനുസരിച് ഭവ്യ പുറകോട്ട് നീങ്ങി.. അവൾ ആകെ വിയർത്തു..

” വേണ്ട.. എന്റെ അടുത്തേക്ക് വരണ്ട.. ” ഭവ്യ കിതപ്പോടെ പറഞ്ഞു വിഷ്ണു അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് ചുവടു വെച്ചു.. ഭവ്യ ചുമരിൽ തട്ടി നിന്നു..

” എനിക്ക് നിങ്ങളെ ഇഷ്ട്ടല്ല.. എന്നെ എന്തെങ്കിലും ചെയ്താൽ ഞാൻ …” പിന്നെയും മുന്നോട്ട് ചുവട് വെക്കുന്നവനെ നോക്കി ഭവ്യ വീറോടെ പറഞ്ഞതും വിഷ്ണു നിന്നു.. അവൻ കൈ നീട്ടി ഭവ്യക്ക് പുറകിൽ ചുമരിൽ ഹാങ്ങറിൽ കിടക്കുന്ന ഷർട്ട് എടുത്ത് വേഗം പുറത്തേക്കിറങ്ങി..

ഭവ്യ നെറ്റിയിൽ കൈവെച്ചു താഴേക്ക് ഊർന്നു ഇരുന്നു.. ഭവ്യ തല എത്തിച്ചു നോക്കിയപ്പോൾ ബാൽക്കണിയിൽ നിന്ന് ഷർട്ട് ധരിക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്.. അവൾ മെല്ലെ എഴുനേറ്റു..

വിഷ്ണു ഷർട്ടിന്റെ കൈ മടക്കികൊണ്ട് താഴേക്ക് ഇറങ്ങി.. പുറകെ ഭവ്യയും…

” ഇതാണോടി ചേച്ചി നീ തേച്ച ഷർട്ട്..? ” ചെയർ വലിച്ചിട്ട് ഇരിക്കുന്നതിനിടക്ക് അവൻ മിഥിയോട് ചോദിച്ചു..

” ആ എന്തെടാ.. ” മിഥി

” നിനക്ക് ഇത് തേച് മടക്കി വെച്ചൂടെ ഹാങ്ങറിൽ തൂക്കി വെച്ചേക്കുന്നു.. ഞാൻ എത്ര നോക്കിയെന്ന് അറിയോ.. ” വിഷ്ണു അൽപം ദേഷ്യത്തോടെ പറഞ്ഞു..

” ദേ ചെക്കാ.. നിന്റെ കാര്യം നോക്കാനാ നിന്നെ കെട്ടിച്ചത്.. നിന്റെ കെട്ട്യോളോട് പോയി പറയെടാ.. ” മിഥി

വിഷ്ണു അവൾ പറയുന്ന കേട്ട് ചെയറിൽ പിടിച്ചു നിൽക്കുന്ന ഭവ്യയെ നോക്കി.. അവൾ വല്ലാതെ വിയർത്തിട്ടുണ്ട്.. പേടിച്ച പോലെ..

” ഓഹ് തുടങ്ങി രണ്ടും.. കഴിക്കാൻ നോക്ക് പിള്ളേരെ.. മോളിരിക്ക്.. ” വിലാസിനി ഭവ്യയെ പിടിച്ചു വിഷ്ണുവിന്റെ അരികിൽ ഇരുത്തി.. ഭവ്യ അവനെ ഒന്ന് പാളി നോക്കി.. എവിടെ..?

ആൾക്ക് കഴിക്കുന്നതിൽ മാത്രമാ ശ്രദ്ധ…

വിഷ്ണു വേഗം കഴിച്ച് എഴുനേറ്റു..

” മുഴുവൻ കഴിക്കെടാ.. ”

” മതി അമ്മേ.. ” അവൻ പറയുന്നതിനൊപ്പം കൈ കഴുകി പുറത്തേക്കിറങ്ങി.. ഭവ്യ അമ്മയെ നോക്കി..

” അവൻ അങ്ങനാ മോള് കഴിക്ക്.. ” വിലാസിനി

കഴിച്ച് കഴിഞ്ഞ് മുകളിലേക്ക് ചെന്നു..

ഫോണെടുത്തു അമ്മയെ വിളിച്ചു.. രാവിലേ തന്നെ പൂജയും പായലും പോയെന്ന്.. ശാകേഷിനെ അമേരിക്കയിൽ കൊണ്ടുപോവുന്നതിന് മുൻപ് കുറച്ച് ഫോർമാലിറ്റീസ് ഉണ്ടെന്ന് പൂജചേച്ചി പറഞ്ഞിരുന്നു.

അനന്തേട്ടനാണ് എയർപോർട്ടിൽ കൊണ്ടുപോയത്..

ഉച്ചക്ക് അനന്തേട്ടനും ചേച്ചിയും തിരിച്ചു പോവുമെന്ന് പറഞ്ഞു.. ആരുട്ടനെ കാണാൻ തോന്നുന്നു..

വിഷ്ണുവിനെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ ഭവ്യ അധികം ഒന്നും പറഞ്ഞില്ല.. അന്നത്തെ സംഭവത്തിന് ശേഷം വിഷ്ണു ഏട്ടൻ ഒന്നും സംസാരിച്ചിട്ടില്ല.. എല്ലാം തുറന്നു സംസാരിക്കണം..

ഭവ്യ ഫോൺ കൈയിൽ മുറുകെ പിടിച്ചു..

❤❤❤❤❤❤❤❤❤❤❤

ഉച്ചക്ക് അമ്മയോടും അമ്മാവനോടും യാത്ര പറഞ്ഞു കഴിഞ്ഞ് വെറുതെ ശാകേഷിനെ കൂടി കാണാൻ ഭദ്ര തീരുമാനിച്ചു.. മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ണടച്ച് കിടക്കായിരുന്നു അവൻ..

ഭദ്ര ഒന്ന് മുരടനക്കിയപ്പോൾ അവൻ കണ്ണ് തുറന്നു..

കണ്ണെല്ലാം ചുവന്നിരിക്കുന്ന കണ്ട് ഭദ്ര അവനെ സംശയത്തോടെ നോക്കി..

അവൻ ഒന്ന് ചിരിച്ചു..

” പോവാണോടി..? ” വിഷ്ണു

” മ്മ്.. ”

” മ്മ് നന്നായി ജീവിക്ക്… അനന്തൻ അല്ലേ..

നിന്നെ പൊന്ന് പോലെ നോക്കും അല്ലേ.. ”

” മ്മ്.. ഞാൻ ഇറങ്ങാ.. ” ഭദ്ര

” മ്മ്.. കുഞ്ഞ്… നീ ഒന്ന് കാണിച്ചില്ല.. ”

” കാണരുത്.. നിന്റെ ദൃഷ്ഠി അവനിൽ പതിയരുത്.. അത്രക്ക് ചതിയനാ നീ… എന്റെ ഭവ്യ മോള്..

ഭദ്ര നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു..

ശാകേഷ് ഒന്ന് പുച്ഛിച്ചു ചിരിച്ചു..

” ഞാൻ കെട്ടിയേനെ.. പക്ഷെ സാഹചര്യം ”

” മിണ്ടരുത് നീ.. നിന്നെ മാത്രം ധ്യാനിച്ചു നടന്നിട്ട് നീ അവളെ.. ച്ചേ.. സാഹചര്യം പോലും എന്ത് സാഹചര്യം..?”

” നിന്റെ വേണുവച്ഛൻ… ചതിച്ചതാ.. എന്നെ ഞാൻ മര്യാദക്ക് ചോദിച്ചതാ അവളെ എനിക്ക് തന്നേക്കാൻ.. അയാൾ സമ്മതിച്ചതാ അയാളെ കാണുന്നവരെ.. ”

ശാകേഷ് ദേഷ്യത്തിൽ പറഞ്ഞു..

” ആരെ..? ” ഭദ്രയുടെ നെറ്റി ചുളിഞ്ഞു..

” രാജശേഖരൻ.. ”

ഭദ്ര ഞെട്ടി അവൾ പകപ്പോടെ ശാകേഷിനെ നോക്കി.. ” അയാൾ എന്തിനാ.. ”

” അയാൾക്ക് ഭവ്യയെ വേണമെന്ന്. ”

” നീ എന്താ പറഞ്ഞത്.. ”

” സത്യം.. പക്ഷെ വേണുമാമ രാജശേഖരനെ കണ്ട കാര്യം ഒരു വാക്ക് പോലും എന്നോട് പറഞ്ഞില്ല..

അവൾക്ക് ഒരു കോടി വിലയിട്ടപ്പോൾ വേണുമാമ സമ്മതിച്ചു.. ഞാൻ ഇതൊക്കെ അറിയാൻ വൈകി.. അന്ന് രാത്രി അനന്തനും വിഷ്ണുവും ഞങ്ങളെ കാണാൻ വന്നു..

എന്റെ കൈ ഒടിച്ചു വേണുമാമേടെ കൈയും കാലും.. അനന്തൻ അന്ന് വഴിയിൽ ഉപേക്ഷിച്ചു പോയപ്പോഴാ വേണുമാമ അയാളെ വിളിച്ചു വരുത്തിയത്.. ഭവ്യയെ ആ നിമിഷം തന്നെ തരാം പക്ഷെ പകരം അനന്തന്റെ ജീവൻ പോവണമെന്ന് മാമ ആവശ്യപെട്ടു.. ഞാൻ കുറേ എതിർത്തു.. ഞാൻ അയാളെയും മാമയെയും തടഞ്ഞതും അയാൾ എന്റെ കാലും കൈയും ഒടിച്ചു..

എന്നെ പൊതിരെ തല്ലി..

അന്ന് എന്നെ അവിടെ ഇട്ട് അവർ അനന്തനെ തേടി പോയി.. പക്ഷെ പിന്നെ മാമയെ ഞാൻ കാണുന്നത് ഈ കോലത്തിലാ.. രാജശേഖരനെ ഞാൻ പിന്നെ കണ്ടട്ടില്ല.. പക്ഷെ ഒന്ന് ഉറപ്പാ ഭദ്രേ..

അയാൾ ചത്തട്ടില്ലങ്കിൽ ഉറപ്പായും അനന്തനെ തേടി വരും.. അവനെ ഇല്ലാതാക്കാൻ ശ്രമിക്കും.. ”

ഭദ്രയുടെ കണ്ണ് നിറഞ്ഞു..

” സ്വത്ത്‌ മോഹിച്ചു തന്നെയാ ഞാൻ അവളെ തൊട്ടത്. കെട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു.. ഞാനും എന്റെ സുഹൃത്തും തമ്മിൽ മോശമായ ബന്ധമാണെന്ന് അയാൾ വരുത്തി തീർത്തു..വേണു അയാൾ ഞാൻ വിചാരിച്ച പോലെ അല്ല.. കാശിനു വേണ്ടി സ്വന്തം മകളെ.. അല്ല കാശിനു വേണ്ടി സ്വന്തം സുഹൃത്തിനെ ഇല്ലാതാക്കിയിട്ടുണ്ട്.. പണ്ട്.. ”

ഭദ്ര അവനെ സംശയത്തോടെ നോക്കി..

” മറന്നോ നീ.. വിജയൻമാമ.. നിന്റെ അച്ഛൻ..

കൊന്നതാ വേണുമാമ.. ഈ മോട്ടോർ ഷെഡിൽ ഇട്ട്.. ശ്വാസം മുട്ടിച്ചു.. ഒരിക്കൽ കുടിച്ചുകൊണ്ടിരുന്നപ്പോൾ ബോധം ഇല്ലാതെ എന്നോട് പറഞ്ഞതാ.. ”

ഭദ്രയുടെ കണ്ണുകളിൽ തീയാളി.. അവൾ കോപത്തോടെ അവനെ നോക്കി..

” സൂക്ഷിക്കണം.. രാജശേഖരൻ ജീവനുണ്ടേൽ അയാൾ തേടി വരും.. ”

അവനെ ഒന്ന് നോക്കി ഭദ്ര വേഗം പുറത്തേക്കിറങ്ങി.. ഉമ്മറത്തു അനന്തന്റെ കൂടെ അമ്മാവനും അമ്മായിയും അമ്മയും ഉണ്ട്..

എല്ലാവരും ആരുട്ടനെ കളിപ്പിക്കാണ്..

അമ്മയെ നോക്കാൻ പോയില്ല.. അതിനുള്ള ശക്തി ഇല്ല..

” ഇറങ്ങട്ടെ.. ” അമ്മാവനോട് പറഞ്ഞ് അമ്മയെ നോക്കി.. അമ്മ സാരിതലപ്പ് ചുണ്ടിൽ പിടിച്ചു നിൽക്കുന്നുണ്ട്.. കരയാനുള്ള പുറപ്പാടാണ്..

” എന്റെ അമ്മായി വിളിച്ചാൽ കേൾക്കുന്ന ദൂരം ഉള്ളൂ.. അമ്മായിക്ക് എപ്പോ വേണമെങ്കിലും വരാമല്ലോ..” അനന്തൻ ചിരിച്ചു..

” അതല്ല മോനെ രണ്ട് മക്കളും കല്യാണം കഴിഞ്ഞ് പോവുമ്പോ അമ്മമാരുടെ ചങ്കിൽ ഒരു പിടച്ചിലാ..

രാഗിണി കണ്ണീരു തുടച്ചു..

ഭദ്ര അവരെ ഒന്ന് പുണർന്നു നെറ്റിയിൽ ചുംബിച്ചു

” ഞാൻ ഇടയ്ക്കിടെ വരൂല്ലോ പിന്നെ എന്താ.. ”

അവൾ നളിനിയുടെ അടുത്തേക്ക് ചെന്നു..

” പോട്ടേ അമ്മായി.. ”

” മ്മ്.. നീ കൊച്ചിനെ ഇടയ്ക്കിടെ കൊണ്ടുവാ..

ആരുമില്ലാത്ത വിഷമം തീരുന്നത് അതിനെ കാണുമ്പോഴാ.. ” അനന്തന്റെ കൈയിൽ ഇരിക്കുന്ന ആരുട്ടനെ നോക്കി പറഞ്ഞപ്പോൾ നളിനിയുടെ കണ്ണ് നിറഞ്ഞു..

ഭദ്ര ചിരിയോടെ തലയാട്ടി പുറത്തേക്കിറങ്ങി.. അനന്തൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുമ്പോൾ അവൾ അവന്റെ വലതുകൈയിൽ കെട്ടിയ ചരടിലേക്ക് നോക്കി..

” മഹാദേവാ.. നീയേ തുണ.. ”

❤❤❤❤❤❤❤❤❤❤❤❤

ഉച്ചക്കും വിഷ്ണു വന്നില്ല.. ഭവ്യ വിലാസിനിയോട് കൂടുതൽ അടുത്തു.. രാത്രിയാണ് വിഷ്ണു വന്നത്..

വന്നതും അവൻ കഴിച്ചു കിടന്നു..

വിലാസിനി അവനെ കുറേ ചീത്ത പറയുന്നുണ്ടായിരുന്നു.. വിഷ്ണു കട്ടിലിന്റെ ഓരം ചേർന്നു കിടക്കുന്ന കണ്ട ഭവ്യ ഇപ്പുറത്തും കിടന്നു.. ഇന്നലെ വേഗം ഉറങ്ങി പോയി പക്ഷെ ഇന്നങ്ങനെ അല്ല.. വിഷ്ണു കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ്. ഭവ്യക്ക് ആണേൽ ഉറക്കവും പോയി.. വിഷ്ണു ഏട്ടനും അനന്തേട്ടനെ പോലെയാണ് താടിയും മുടിയും നല്ല ഉയരവും അതിനൊത്ത ആളും.. നല്ല കളറുമുണ്ട്.. പക്ഷെ താൻ അച്ഛന്റെ കളർ ആണ്.. ഇരുനിറം.. ഇങ്ങനെ കിടക്കാൻ പോലും തനിക്ക് യോഗ്യത ഇല്ല.. അത്രക്ക് വൃത്തികെട്ടവളാണ് താൻ.. ഭവ്യയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. വിരുന്നു കഴിഞ്ഞാൽ ഉടനെ കോളേജിൽ പോവണം..

തന്നെ കൊണ്ട് കഴിയില്ല വിഷ്ണു ഏട്ടനൊപ്പം നിൽക്കാൻ..

പായലും വിളിച്ചിരുന്നു അടുത്ത വീക്ക്‌ പോവാമെന്ന് പറഞ്ഞു.. വിഷ്ണുവിന്റെ വീട്ടിൽ ഉടനെ പറയണമെന്ന് ഭവ്യ ഉറപ്പിച്ചു..വിഷ്ണു ഏട്ടൻ ആണെങ്കിൽ സംസാരിക്കാൻ പോലും നിന്ന് തരുന്നില്ല….

പിന്നെയുള്ള രണ്ട് ദിവസങ്ങളും കഴിഞ്ഞു പോയി..

മംഗലത്തേക്ക് പോവുന്നതിന് വിഷ്ണു ബാഗ് പാക്ക് ചെയുന്ന കണ്ട് ഭവ്യയുടെ നെറ്റി ചുളിഞ്ഞു.. ഇത്ര ഡ്രസ്സ് വേണോ.. ഇങ്ങേര് അവിടെ തന്നെ നിൽക്കാൻ ആണോ..? ഇറങ്ങുമ്പോൾ വിലാസിനി ചേർത്ത് നിർത്തി ചുംബിച്ചു.. ശങ്കരൻ ഒന്ന് തലയിൽ തഴുകി.. മിഥി പിന്നെ പിറ്റേ ദിവസം തന്നെ തിരിച്ചു പോയിരുന്നു..ഭർത്താവിനെ അവിടെ നിർത്തി ഇവിടെ അധികം നിൽക്കാൻ പറ്റില്ലെത്രെ..

മംഗലത്ത് എത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.. എല്ലാവരും ഉണ്ടായിരുന്നു പൂജയും പായലും വരെ.. മറ്റന്നാൾ ആണ് ശാകേഷിനെ കൊണ്ട് പോവുന്നത്.. അമ്മാവനും അമ്മായിയും പോവുന്നുണ്ട് അവിടെന്ന് നേരെ പൂജചേച്ചിയുടെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്കാണ് പോവുന്നത്.. അവരാണ് എല്ലാം ഏർപ്പാട് ചെയ്തിരിക്കുന്നത്.. പൂജ ചേച്ചിയെ ഇങ്ങനെ മാറ്റിയെടുത്തത് കൊണ്ട് അവർക്ക് വല്ലാത്ത കടപ്പാടാണ്….ഫോണിൽ സംസാരിച്ചല്ലാതെ നേരിട്ട് കണ്ടട്ടില്ല..

ഉച്ചക്കുള്ള വിഭവങ്ങൾ കണ്ട് ഭവ്യയുടെ കണ്ണ് തള്ളി.. അവൾ അമ്മാവനെയും അമ്മയെയും കൂർപ്പിച്ചു നോക്കി.. എല്ലാ നോൺ വെജ് ഐറ്റംസും ഉണ്ട്.. മരുമകൻ വെജ് അധികം കഴിക്കില്ല..

കഴിച്ച് കഴിഞ്ഞതും എല്ലാവരും യാത്രയുടെ കാര്യമൊക്കെ സംസാരിച്ചിരുന്നു.. ഭവ്യയുടെ കണ്ണുകൾ ഇടക്ക് വിഷ്ണുവിനെ തേടി പോയെങ്കിലും അവൻ അവളെ ശ്രദ്ധിക്കാൻ പോയില്ല..മുറിയിലും അങ്ങനെ തന്നെ തന്നോട് സംസാരിക്കാനോ തന്നെ ഒന്ന് നോക്കാനോ ഇതുവരെ വിഷ്ണു മുതിർന്നട്ടില്ല.. രാവിലെ പോവും ഉച്ചക്ക് കഴിക്കാൻ വരുവണേൽ ഒന്ന് കാണും രാത്രി വന്നാൽ വേഗം കഴിച്ച് കിടക്കും.. അത്ര മാത്രം അതുകൊണ്ട് ഒരുമുറിയിൽ കഴിയാനുള്ള പേടി മാറി തുടങ്ങി…അനന്തനും വിഷ്ണുവും നല്ല ചർച്ചയിലാണ്.. മറ്റൊന്നുമല്ല ശാകേഷിനെ കൊണ്ടുപോവണ്ട കാര്യമാണ്.. മറ്റന്നാൾ രാത്രിയാണ് ഫ്ലൈറ്റ്.. ഇവിടെനിന്നും ഈവെനിംഗ് ഇറങ്ങാമെന്ന് ഉറച്ചു..

ഭദ്രയുടെ കണ്ണുകൾ അനന്തന്റെ ചുറ്റും ആയിരുന്നു.. ശാകേഷ് പറഞ്ഞപ്പോൾ തൊട്ട് കണ്മുന്നിൽ നിന്ന് മാറാൻ സമ്മതിച്ചട്ടില്ല.. തന്റെ പെരുമാറ്റം കണ്ട് സംശയം തോന്നുമെന്ന് ഭയന്നിരുന്നു..

പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല..

പക്ഷെ മറ്റന്നാൾ വൈകുന്നേരം അവരെ കൊണ്ടുപോവാൻ അനന്തൻ പോവുമെന്ന് ഓർത്തപ്പോൾ ഭദ്രയെ ഭയം വീണ്ടും പിടികൂടി..

❤❤❤❤❤❤❤❤❤

ഇന്നാണ് ശാകേഷിനെ കൊണ്ടുപോവുന്നത്..

രാഘവനും നളിനിയും ബാഗ് എല്ലാം പാക്ക് ചെയ്തു..

ഉച്ചക്ക് രവിസാറും ഭാര്യയും ശരണ്യയും രണദേവും വന്നിരുന്നു.. രണദേവിന് എറണാകുളത്താണ് പോസ്റ്റിങ്ങ്‌.. കല്യാണം കഴിഞ്ഞതും പോയി ചാർജെടുത്തു.. ലീവ് കിട്ടിയില്ല.. അവർക്ക് ഇന്ന് തന്നെ തിരികെ പോവണം..ഉച്ചകഴിഞ്ഞു ശങ്കരനും വിലാസിനിയും എത്തി.. രണദേവ് കുറച്ച് പൈസ രാഘവന്റെ കൈയിൽ ഏൽപ്പിച്ചു.. വേണ്ടെന്നു പറഞ്ഞിട്ടും അവൻ നിർബന്ധിച്ചു.. താൻ കൂടെ പോവേണ്ടതാണ് പക്ഷെ ഈ ജോലി കാരണം പറ്റില്ല.. തന്നെ കൊണ്ട് കഴിയും വിധം ഇതുമാത്രമാണ്..

സമയമായപ്പോൾ എല്ലാവരും യാത്ര പറയാൻ തുടങ്ങി താല്പര്യമില്ലെങ്കിലും ഭവ്യ ശാകേഷിന്റെ മുറിയിൽ കയറി… അവളെ കണ്ട് അവൻ പുഞ്ചിരിച്ചു..

” ഇറങ്ങട്ടെടി.. നന്നായിട്ടിരിക്ക്… ” ശാകേഷ് കണ്ണ് നിറച്ചുകൊണ്ട് ചിരിച്ചു..

” മ്മ്.. ” ഭവ്യ ഒന്ന് മൂളി.. ഒന്നും മറക്കാൻ കഴിയുന്നില്ല.. തന്റെ വയറ്റിൽ വളരുന്ന ജീവനെ ഇല്ലാതാക്കിയവനാണ്.. എന്തൊക്കെ ക്ഷമിച്ചാലും അത് മാത്രം ക്ഷമിക്കാൻ പറ്റുന്നില്ല..

” വിഷ്ണു ആയിട്ട് അടി ആണോ.. ” ശാകേഷ്

ഭവ്യ മുഖം ഉയർത്തി..

“ഏയ്‌..”

” അവനായിട്ട് പിണക്കം ഒന്നും വേണ്ട.. എത്ര ആയാലും നിനക്ക് വേണ്ടി എന്റെ കൈ തല്ലി ഒടിച്ചതല്ലേ..”

” ഏഹ്ഹ്.. ” ഭവ്യ ഞെട്ടി തല ഉയർത്തി ” എന്താ പറഞ്ഞത്.. ”

” ആ അനന്തനും അവനും കൂടെ എന്നെ തല്ലാൻ വന്നിരുന്നു.. അനന്തൻ പോയിട്ടും എന്റെ കൈ ചവിട്ടി പിടിച്ചിട്ട് നിന്റെ പേരാ അവൻ പറഞ്ഞത്.

ശാകേഷ് പറഞ്ഞപ്പോൾ ഭവ്യ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.. വേഗം വിഷ്ണുവിനെ തിരഞ്ഞു..

മുറ്റത് എത്തിയതും അവൾ കണ്ടു എല്ലാവരുടെയും ബാഗ് ഡിക്കിയിലേക്ക് എടുത്ത് വയ്ക്കുന്ന വിഷ്ണുവിനെ… അനന്തനും രണദേവും ശാകേഷിനെ വീൽ ചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ടുവന്നു.. അമ്മാവൻ കരഞ്ഞുകൊണ്ടാണ് യാത്ര ചോദിച്ചത്.. നളിനിയും..

ശാകേഷിന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

ഡ്രൈവർ സീറ്റിലേക്ക് അനന്തൻ കയറിയപ്പോൾ ഭദ്ര ഭയത്തോടെ അവന്റെ കൈയിൽ പിടിച്ചു.. ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി അവൻ ചിരിച്ചു.. വിഷ്ണു കോഡ്രൈവർ സീറ്റിലും ഇരുന്നു..

ഈ സമയത്ത് എന്തായാലും ഒന്നും സംസാരിക്കാൻ കഴിയില്ല.. പോയിട്ട് വന്നിട്ട് എന്തായാലും സംസാരിക്കാം എന്ന് ഭവ്യ കരുതി.. കാർ അകലുമ്പോൾ വിഷ്ണു തല പുറത്തേക്കിട്ട് നോക്കി.. ഭവ്യ അവനെ തന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു.. കാർ അകന്നതും ഭവ്യയുടെ ഫോണിൽ വിഷ്ണുവിന്റെ മെസേജ് വന്നു..

” അവരുടെ കൂടെ ഞാനും പോവാണ്.. പിന്നെ താൻ എന്നെ വല്ലാതെ ഭയക്കുന്നുണ്ട്.. താൻ പേടിക്കണ്ട.. പായലിനോട് ഞാൻ പറഞ്ഞിട്ടുണ്ട് വീട്ടിലും.. നിങ്ങൾ നേരെ ബാംഗ്ലൂർ പോവണം..

അവിടെ ഞാൻ ഫ്ലാറ്റ് ശരിയാക്കിയിട്ടുണ്ട്.. താൻ ഓക്കെ ആവുന്ന വരെ ഞാൻ വെയിറ്റ് ചെയാം..

തന്നോട് നേരിട്ട് പറയണമെന്ന് കരുതിയതാ പക്ഷെ പറ്റുന്നില്ലെടോ… തന്റെ കണ്ണിലേക്കു നോക്കിയാൽ ചിലപ്പോൾ ഞാൻ പോകേണ്ടെന്ന് വയ്ക്കും.. അതുകൊണ്ടാണ് ഇങ്ങനെ അറിയിക്കാമെന്ന് വിചാരിച്ചത്.. ഞാൻ വരുമ്പോഴേക്കും പഴയത് ഒക്കെ മറക്കണം..നല്ലതല്ലാത്തത് ഒരിക്കലും ഓർക്കരുത്.. എനിക്ക് വേണം തന്നെ… എന്റെ മാത്രം ഭവ്യയായി.. എന്റെ ഭാര്യയായി…

LOVE YOU ❤

മെസ്സേജ് വായിച്ചു തീർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു..

ഒന്നും മിണ്ടാതെ അവൾ ഉള്ളിലേക്കോടി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Leave a Reply

Your email address will not be published. Required fields are marked *