ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 2 വായിക്കുക…..

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 2

❤️❤️❤️❤️❤️❤️❤️❤️

“ചഞ്ചല കൃഷ്ണ പ്രസാദ്”…… പിൻ തിരിഞ്ഞു നടന്ന നിഹാൽ ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു. അവന്റെ ഹൃദയ താളം നില തെറ്റി മിടിക്കുന്നത് അവൻ ആദ്യമായി അറിഞ്ഞു.

സദസ്സ് ഒന്നടങ്കം നിശബ്ദം ആയി നിൽക്കുന്നു. സ്റ്റേജിലെ ലൈറ്റ് ഒഴികെ ബാക്കി എല്ലാം ഓഫ്‌ ആയി പോയിരുന്നു. സ്റ്റേജിലേക്ക് ആരോ നടന്നു വരുന്നതും ചിലങ്കയുടെ ശബ്ദവും അവന്റെ കർണപാടത്തിൽ വന്നു തറഞ്ഞു നിന്നു. മെല്ലെ മുഖം ഉയർത്തി നിഹാൽ തിരിഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെ ചഞ്ചലയെ ആ സദസ്സ്  സ്വീകരിച്ചു.

കടഞ്ഞെടുത്ത പോലുള്ള ആ ഉടൽ, മിഴികളിൽ കുസൃതി, ആരെയും ഒരിക്കൽ കൂടെ നോക്കാൻ പ്രേരിപ്പിക്കുന്ന സൗന്ദര്യം, എല്ലാം അവൾക്കു ഉണ്ടായിരുന്നു. പാട്ടിനു ഒപ്പം ചുവടുകൾ വെച്ച്  അവളൊരു പുഴ പോലെ ഒഴുകി കൊണ്ടിരുന്നു.

“അലൈ പായുതേ  കണ്ണാ എൻ  മനമിതിൽ  അലൈപായുതേ  “…. എന്ന പാട്ടിനു ഒപ്പം അവന്റെ കാലും മുന്നോട്ട് നടന്നു. മനസ്സ് എന്തിലേക്കോ പാഞ്ഞടുക്കുന്ന പോലെ അവനു തോന്നി.

ഇടയ്ക്ക് അവളിൽ നിന്നും പാറി വീഴുന്ന ചില നോട്ടം അതിന് ഒരു അമ്പ് കൊള്ളുന്ന അത്രയും വേഗത്തിൽ അവന്റെ നെഞ്ചിൽ തറക്കാൻ  ഉള്ള കഴിവ് ഉണ്ടായിരുന്നു. പരിസരം പോലും മറന്നു നിഹാൽ നിന്നു പോയി. നൃത്തം അവസാനിച്ചപ്പോൾ പെയ്തു ഇറങ്ങിയ കരഘോഷം  ആണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. അതുവരെ അവന്റെ ബോധ മണ്ഡലത്തിൽ അവനും അവളും മാത്രമായി പോയിരുന്നു.

നൃത്തം അവസാനിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ മുഴുവൻ ലൈറ്റുകളും  പ്രകാശിച്ചു. വേദിയിൽ നിന്നു കൊണ്ട് ചഞ്ചല എല്ലാവർക്കും കൈകൾ കൂപ്പി നന്ദി പറഞ്ഞു. അപ്പോൾ  ആണ് അന്ന് ആദ്യമായി അവളിലേക്ക് മാത്രം നോക്കി നിൽക്കുന്ന ഒരു മുഖത്തെ കണ്ടത്. ഒന്നോ രണ്ടോ നിമിഷം ആ മുഖം നോക്കി നിൽക്കുമ്പോൾ ഉള്ളിൽ എന്തോ  തുടി കൊട്ടുന്നത് അവൾ ആദ്യമായി അറിഞ്ഞു. കർട്ടൻ താഴ്ന്നപ്പോൾ ഇട നെഞ്ചിലേക്ക് കൈ വെച്ചു ഒരു നിമിഷം അവൾ കണ്ണടച്ച് നിന്നു പോയി. എന്തോ, തന്റെ മുന്നിൽ തന്നെ മാത്രം നോക്കി നിന്ന ആ മിഴികൾ അവൾക്കു പരിചിതം ആയി തോന്നി.

“മോളെ”…. എന്ന ചെറിയച്ഛന്റെ വിളി കേട്ടാണ് അവൾ കണ്ണ് തുറന്നത്. അവൾ ചെറിയച്ഛന്റെ കൂടെ ഗ്രീൻ റൂമിലേക്ക്‌ പോയി. അവിടെ തന്നെ ഫ്രഷ് ആകുവാൻ ഉള്ള സൗകര്യം ഉള്ളത് കൊണ്ട് കിങ്ങിണി പോയി ഫ്രഷ് ആയി വന്നു. അവൾ ഡ്രസ്സ്‌ മാറി ബാഗിൽ കൊണ്ട് വന്ന ചുവന്ന ചുരിദാർ എടുത്തു അണിഞ്ഞു.

“ചെറിയച്ഛൻ എവിടെ  ചെറിയമ്മേ”??….ഫ്രഷ് ആയി വന്ന കിങ്ങിണി ചോദിച്ചു.

“ഒരു ടാക്സി കിട്ടുമോ എന്ന് നോക്കാൻ പോയതാ”….

“മ്മ് ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം”…

“ഞാൻ വരണോ മോളെ”??

“വേണ്ട ചെറിയമ്മ ഇതൊക്കെ എടുത്തു പുറത്തേക്കു  വെച്ചോ നമുക്ക് പോകാം വേഗം”….

അതും പറഞ്ഞു കിങ്ങിണി ബാത്റൂമിലേക്ക്  പോയി. എന്നാൽ ഇതേ സമയം വേദിയിൽ ഉത്ഘാടനം നടക്കുക ആയിരുന്നു. പെട്ടെന്ന് എന്തോ പൊട്ടി തെറിക്കുന്ന ശബ്ദം കേട്ടു എല്ലാവരും പേടിച്ചു നോക്കി. ഓഡിറ്റോറിയത്തിൽ നിന്നും ഫയർ ബെൽ കേൾക്കാൻ  തുടങ്ങിയപ്പോൾ എല്ലാരും പേടിച്ചു പുറത്തേക്കു ഓടാൻ തുടങ്ങി.

ബാത്‌റൂമിൽ ആയിരുന്ന കിങ്ങിണി ഇതൊന്നും അറിഞ്ഞതും ഇല്ല.എന്നാൽ പുറത്തെ ബഹളം  കേട്ടു പുറത്തേക്കു ഇറങ്ങാൻ അവൾ നോക്കുമ്പോൾ വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരുന്നു. ഓഡിറ്റോറിയത്തിൽ ക്ലീനിങ് ജോലിക്ക് വരുന്ന ആള് അകത്തു ആരും ഇല്ലാന്ന് കരുതി ഡോർ കുറ്റിയിട്ടു പോയി.

ഷോർട് സിർക്യൂട്  കാരണം തീ പിടിച്ചത് ആണെന്ന് പിന്നീട് അറിഞ്ഞു. ഫയർ ഫോഴ്‌സിനെ അറിയിച്ചു എങ്കിലും തീ വേഗം തന്നെ കത്തി പടർന്നു കൊണ്ടിരുന്നു.

നിഹാലും ഏട്ടന്മാരും ചേർന്ന് എല്ലാവരെയും പുറത്തേക്കു ഇറക്കി.

“കിങ്ങിണി മോളെ… മോളെ… കിങ്ങിണി”…ചെറിയമ്മ അലമുറ ഇട്ടു കരയാൻ തുടങ്ങി. കിങ്ങിണി ആണെങ്കിൽ ബാത്‌റൂമിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിലവിളിച്ചു കൊണ്ടിരുന്നു. അവരുടെ നിലവിളി കേട്ടു നിഹാൽ അവരോടു കാര്യം തിരക്കി.

കിങ്ങിണി ബാത്‌റൂമിൽ പോയ കാര്യം ചെറിയമ്മ പറഞ്ഞു. ആ ഭാഗം നിറയെ തീ പിടിച്ചു തുടങ്ങിയിരുന്നു. എന്ത് ചെയ്യും എന്നറിയാതെ എല്ലാവരും പകച്ചു നിന്നപ്പോൾ നിഹാൽ കിണറ്റിൽ നിന്നും നിറയെ  വെള്ളം കോരി അവന്റെ ദേഹത്ത് ഒഴിച്ചു.

“ഏട്ടാ ആ കോട്ട് ഇങ്ങ് താ”….നികേഷിന്റെ  കോട്ട് വാങ്ങി നിഹാൽ കത്തി കൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കയറി പോയി. എല്ലാവരും അലമുറ ഇട്ടു കരയാൻ തുടങ്ങിയിരുന്നു.

ടാക്സിയും ആയി തിരികെ വന്ന ചെറിയച്ഛൻ ഓഡിറ്റോറിയം നിന്ന് കത്തുന്നത് കണ്ടപ്പോൾ  വെപ്രാളത്തോടെ  ശ്രീദേവിയുടെ അടുത്തേക്ക് ഓടി വന്നു. കാര്യം അറിഞ്ഞപ്പോൾ അയാൾ അങ്ങോട്ട്‌ പോകാൻ ശ്രെമിച്ചു കൊണ്ടിരുന്നു. എല്ലാവരും കൂടെ അയാളെ പിടിച്ചു മാറ്റി.

ജനൽ ചില്ലുകളും  എന്തൊക്കെയോ സാധങ്ങളും  പൊട്ടി തെറിച്ചു പുറത്തേക്കു വീഴാൻ തുടങ്ങി.ആളുകൾ പുറകിലേക്ക് മാറി നിന്നു. സ്ഥിതി വഷളാകും മുൻപ് ഫയർ ഫോഴ്സ് എത്തി അവരുടെ ജോലി തുടങ്ങി.

ഇതേ സമയം കിങ്ങിണി നിന്ന ബാത്റൂമിന്റെ  പുറകിൽ വരെ തീ എത്തിയിരുന്നു. അവൾ ആകെ പേടിച്ചു.

“ചെറിയച്ച…. ചെറിയമ്മേ…. ആരേലും ഈ വാതിൽ ഒന്ന് തുറക്ക്. പ്ലീസ് ഒന്ന് തുറക്ക്….എന്നെ രക്ഷിക്കണേ “….കിങ്ങിണി വാ വിട്ടു കരഞ്ഞു.തീ പടർന്നു തുടങ്ങിയ സാഹചര്യത്തിൽ അവൾ പൈപ്പ് തുറന്നു വെച്ചു ആ വെള്ളം മുഴുവനും ശരീരത്തിലേക്ക് ഒഴിച്ചു

കൊണ്ടിരുന്നു. തീ കയറി പിടിക്കാതെ ഇരിക്കാൻ വേണ്ടി.

ഒരു വിധം ബാത്റൂമിന്റെ  അടുക്കൽ വരെ നിഹാൽ എത്തി.നിറയെ തീയും പുകയും അവിടെ പടർന്നിരുന്നു.  ബാത്‌റൂമിൽ നിന്ന് ശക്തിയായ കൊട്ട് കേട്ടതും അവൻ ചെന്ന് വാതിൽ തുറന്നു.

ആകെ ഭയന്ന് വിറച്ചു നനഞ്ഞു കുതിർന്നു നിൽക്കുന്ന കിങ്ങിണിയെ കണ്ടപ്പോൾ നെഞ്ചിൽ ഒരു കത്തി കുത്തി  കയറിയ  പോലെ    വേദന അവനു തോന്നി പോയി.  മുന്നിൽ നിൽക്കുന്നത് ആരെന്നു പോലും ശരിക്കും നോക്കാതെ കിങ്ങിണി ഓടി ചെന്ന് നിഹാലിന്റെ മാറിൽ അണഞ്ഞു. അവനെ വരിഞ്ഞു മുറുക്കി വിരി മാറിൽ മുഖം പൂഴ്ത്തി നിൽക്കുന്ന കിങ്ങിണിയുടെ ഹൃദയമിടിപ്പ് അവനു നന്നായി കേൾക്കാമായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു.

“ഏയ്…. ഏയ്…. ഒന്നുല്ല… ഒന്നുല്ല… പേടിക്കണ്ട ട്ടോ”….ഒരു വിധം അവൻ കിങ്ങിണിയുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു.ഇരുവരുടെയും ദേഹത്തിലെ  തണുപ്പ് പോലും ഒരു ചൂടിലേക്ക് മാറുന്ന പോലെ………. !!

നിഹാൽ ചഞ്ചലയുടെ വലതു കൈ പിടിച്ചു പുറത്തേക്കു ഇറങ്ങാൻ നോക്കിയതും നാല് പാടും തീ പടർന്നു പിടിച്ചു. ബാക്ക് ഡോറിൽ കൂടെ പോകാൻ വേണ്ടി ഓഡിറ്റോറിയത്തിന്റെ അറ്റം വരെ നടക്കണം. നിഹാലിന്റെ വലം കയ്യിൽ മുറുകെ പിടിച്ചു കിങ്ങിണി നടന്നു. എന്നാൽ തീയുടെ ചൂട് കൂടി വന്നു അവൾ  തളർന്നു വീണു പോയി. പെട്ടെന്ന് തന്നെ നിഹാൽ അവളെ താങ്ങി പിടിച്ചു.

“ഹലോ… ഏയ്…. ഏയ്… കണ്ണ് തുറക്ക്”…. അവൻ അവളുടെ കവിളിൽ കൊട്ടി വിളിച്ചിട്ടും അവൾ ഉണർന്നില്ല. നിഹാൽ അവന്റെ കോട്ട് ഊരി അവൾക്കു ഇട്ടു കൊടുത്തു. അവളെ രണ്ട് കൈ കൊണ്ടും കോരി എടുത്തു അവൻ മുന്നോട്ട് നടന്നു.

വാടിയ ചേമ്പില  പോലെ കിടക്കുന്ന കിങ്ങിണിയുടെ മുഖം കാൺകെ  കാൺകെ  അവന്റെ ഉള്ളും പൊള്ളി പോകുന്ന പോലെ തോന്നി.

ബാക്ക് ഡോർ ചവിട്ടി പൊട്ടിച്ചു പുറത്തേക്കു അവളെയും ആയി വരുമ്പോൾ ചെറിയച്ഛനും ചെറിയമ്മയും അവൾക്കു അടുത്തേക്ക് ഓടി എത്തി.

“ആരേലും കുറച്ച് വെള്ളം കൊണ്ട് വന്നേ”…. നികേഷ് പറഞ്ഞു. വിദ്യ ഓടി പോയി വെള്ളം കൊണ്ട് വന്നു.  കിങ്ങിണിയുടെ മുഖത്തേക്ക് വെള്ളം തളിച്ചപ്പോൾ അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു. ആ മിഴികൾ ആദ്യം തന്നെ പതിഞ്ഞത് അവളെ മടിയിൽ കിടത്തി നിലത്തു ഇരിക്കുന്ന നിഹാലിന്റെ മുഖത്ത് ആണ്. പയ്യെ അവൾ എഴുന്നേറ്റു ചെറിയമ്മയുടെ തോളിലേക്ക് ചാരി ഇരുന്നു.

“പേടിച്ചു പോയോ ചെറിയച്ഛന്റെ പൊന്നു മോള്…
ഒന്നുല്ല ട്ടോ”…. ചെറിയച്ഛൻ അവളെ തലോടി കൊണ്ട്  ആശ്വസിപ്പിച്ചു.

“നിനക്ക് എന്തേലും പറ്റിയോ”??… നിഹാലിനോട് വിദ്യ ചോദിച്ചു.

“ഇല്ല ഏട്ടത്തി ഞാൻ okey ആ”….

“മ്മ്”….

“മോനെ ഒരുപാട് നന്ദി ഉണ്ട്. കൃത്യ സമയത്തു ഞങളുടെ കുട്ടിയെ രെക്ഷിച്ചതിനു”
… ചെറിയച്ഛൻ നിഹാലിന്റെ മുൻപിൽ കൈ കൂപ്പി.

അവൻ ഒരു പുഞ്ചിരിയോടെ ആ നന്ദി വാക്കുകൾ സ്വീകരിച്ചു.

“മോളെ നിനക്ക് ഹോസ്പിറ്റലിൽ പോകണോ”??….നിഹാലിന്റെ അച്ഛൻ ചോദിച്ചു.

“വേണ്ടാ…. ”

“വേണെങ്കിൽ പോകാം”…… രേവതി പറഞ്ഞു.

“വേണ്ടാ ചേച്ചി ….. ”

“എന്നാലും ഒന്ന് ഹോസ്പിറ്റലിൽ പോയി റസ്റ്റ്‌ ചെയ്യുന്നത് നല്ലത് ആയിരുന്നു”…. നിഹാലിന്റെ അമ്മ പറഞ്ഞു.

“കുത്തി വെക്കും അവര്”…..ചെറിയമ്മയുടെ ചെവിയിൽ പറഞ്ഞത് ആണെങ്കിലും അടുത്ത് നിന്ന നിഹാലും അവന്റെ അമ്മയും അത് കേട്ടു. നിഹാലിന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിടർന്നു അവളുടെ നിഷ്കളങ്കത ഓർത്ത്.

“മോൾക്ക്‌ സൂചി പേടിയാ…. “….. എന്ന് ചെറിയമ്മ അവരുടെ കാതിൽ പറഞ്ഞു. അവർ പുഞ്ചിരിച്ചു കൊണ്ട് അത് സമ്മതിച്ചു.

അപ്പോഴും നിഹാലിന്റെയും കിങ്ങിണിയുടെയും ഹൃദയം മറ്റ് എവിടെയോ ആയിരുന്നു.കിങ്ങിണിയുടെ മുഖത്തേക്ക് പാളി വീഴുന്ന നിഹാലിന്റെ നോട്ടം അത് ഹൃദയത്തിൽ തറഞ്ഞു കയറുന്നത് അവൾ അറിഞ്ഞു.

“ചെറിയച്ച”…..

“എന്താ മോളെ”??

“നമുക്ക് വീട്ടിൽ പോകാം”??

“ഇപ്പോ തന്നെ പോണോ അതോ മോൾക്ക്‌ ഒന്ന് റസ്റ്റ്‌ ചെയ്യണോ”??

“വേണ്ടാ ചെറിയച്ച നമുക്ക് വേഗം പോകാം എനിക്ക് അച്ചയെ  കാണണം”…..അവളുടെ കൺകോണിൽ മിഴിനീർ ഉരുണ്ടു കൂടുന്നത് കണ്ടു ചെറിയച്ഛൻ അവളെ ചേർത്ത് പിടിച്ചു കണ്ണ് തുടച്ചു കൊണ്ട്  പോകാം എന്ന് പറഞ്ഞു.

കിങ്ങിണിയെ ചെറിയച്ഛനും ചെറിയമ്മയും കൂടെ താങ്ങി പിടിച്ചു കാറിലേക്ക് ഇരുത്തി. ചെറിയമ്മയുടെ നെഞ്ചിലേക്ക് പറ്റി ചേർന്ന് അവൾ കിടന്നു.ചെറിയച്ഛൻ നിഹാലിനോടും  അവന്റെ കുടുംബത്തോടും  യാത്ര പറഞ്ഞു കാറിൽ കയറി.

കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അവൾ കണ്ടു തന്നെ നോക്കി നിന്ന നിഹാലിനെ. ആ നിമിഷം ആ മുഖത്ത് തെളിഞ്ഞു വന്നത് പുഞ്ചിരി ആണോ നിഷ്കളങ്കത ആണോ ആശ്വാസം ആണോ എന്ന് വേർതിരിച്ചു അറിയാൻ അവൾക്കു കഴിഞ്ഞില്ല. കാർ നീങ്ങി തുടങ്ങിയപ്പോൾ ചെറിയമ്മ അവളെ വട്ടം കെട്ടിപ്പിടിച്ചു ഉമ്മ വെച്ചും തലോടിയും  ആശ്വസിപ്പിച്ചു. അത്രക്കും അവർ പേടിച്ചു പോയിരുന്നു. വെള്ളാരം കുന്നിലെ ഓരോ മനുഷ്യരുടെയും  ഹൃദയം ആണ് കിങ്ങിണി, ഏട്ടന്റെ പ്രാണനും. അതിന് എന്തെങ്കിലും പറ്റിയാൽ ഏട്ടൻ സഹിക്കില്ല. യാത്രയിൽ ഉടനീളം ചന്ദ്രന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

നിഹാൽ തന്ന കോട്ടും ഇട്ടു അതിന്റെ ചൂടിൽ കിടക്കുമ്പോൾ അവളുടെ മനസ്സിലേക്ക് കുറച്ച് നേരം മുൻപ് നടന്ന ഓരോ കാര്യവും തെളിഞ്ഞു വന്നു. നിഹാലിന്റെ നെഞ്ചിലേക്ക് ഒരു ആശ്രയത്തിനായ്  കിങ്ങിണി ഓടി അണഞ്ഞതും  അവൻ തന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചതും, വലം കയ്യിൽ ഭദ്രമായി  ചേർത്ത് പിടിച്ചതും, ബോധം മറയാൻ  നേരം നെഞ്ചോടു ചേർത്ത് കോരി എടുത്തതും എല്ലാം അവളുടെ മനസ്സിൽ കൂടെ കടന്നു പോയി.

കുറച്ച് സമയത്തിന് ശേഷം അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ചെറിയമ്മയും കിങ്ങിണിയും കൂടെ അവളുടെ നനഞ്ഞ ഡ്രസ്സ്‌ എല്ലാം മാറി വേറെ ഡ്രസ്സ്‌ ഇട്ടു പുറത്തേക്കു വന്നു. നിഹാലിന്റെ കോട്ട് അവൾ ഊരി ബാഗിൽ വെച്ചു.

ട്രെയിൻ ഏകദേശം 2മണിക്കൂർ ലേറ്റ് ആയിരുന്നത് കൊണ്ട് അവർ കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. ട്രെയിൻ വന്നപ്പോൾ അവർ മൂവരും വെള്ളാരം കുന്നിലെക്ക് യാത്ര ആയി.

***********************

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *