ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 3 വായിക്കുക….

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 3

❤️❤️❤️❤️❤️❤️❤️❤️

“ഹോ എന്തൊക്കെയാ നടന്നത് എന്റെ ഭഗവാനെ… ഓർക്കാൻ കൂടി വയ്യ… ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിരുന്നു  എങ്കിൽ എന്ത് ചെയ്തേനെ”…..വീട്ടിൽ എത്തിയപ്പോൾ നിഹാലിന്റെ അമ്മ പറഞ്ഞു. 

“നീ കുട്ടികളെ കൊണ്ട് പോയി കിടത്തൂ “….നികേഷ് രേവതിയോട് പറഞ്ഞു. 

“അമ്മ പറഞ്ഞത് നേരാ… ആ ബാത്‌റൂമിൽ പെട്ടു പോയ കുട്ടി… എങ്ങാനും അതിൽ പെട്ടു പോയിരുന്നെങ്കിലോ ഇവൻ പോയി രെക്ഷിച്ചില്ലാരുന്നു  എങ്കിൽ എന്തായേനെ … ഓർക്കാൻ വയ്യ’….നരേൻ പറഞ്ഞു. 

“മ്മ് വന്നത് വന്നു. എല്ലാരും പോയി കിടന്നോ…. നേരം ഒരുപാടായി”…അച്ഛൻ പറഞ്ഞു. 

“ഡാ ലാലേ  നിനക്ക് എന്തേലും പ്രയാസം തോന്നുന്നുണ്ടോ”??…നികേഷ് ചോദിച്ചു. 

“ഇല്ല…. ”

“മ്മ് എങ്കിൽ നീ പോയി റസ്റ്റ്‌ ചെയ്യ്”….

“അമ്മേ ആ ഡാൻസ് ചെയ്ത കുട്ടി അല്ലേ ബാത്‌റൂമിൽ കുടുങ്ങി പോയത്”??…വിദ്യ ചോദിച്ചു. 

“ആം…. നല്ല മോളാ… ഒരു ചുന്ദരി കുട്ടി”….

“എന്തായിരുന്നു അതിന്റെ പേര്”??…അച്ഛൻ ചോദിച്ചു 

“എന്തോ ചിലങ്കയോ, ചന്ദനയോ അങ്ങനെ എന്തോ ആണെന്ന് തോന്നുന്നു. അല്ലേ വിദ്യ മോളെ”??….അമ്മ വിദ്യയോട് ചോദിച്ചു 

“അതെന്നു തോന്നുന്നു…. എന്തായാലും നല്ല ഭംഗി ആയിരുന്നു ആ കുട്ടീടെ ഡാൻസ്.കണ്ണ് കിട്ടിയത് ആവും അതിന്”….

“ആ കുട്ടീടെ പേര് ചഞ്ചല എന്നാ… അല്ലാതെ ചിലങ്കയും ചെപ്പും  ഒന്നുമല്ല”….സ്റ്റെപ് കയറി മുകളിലേക്ക് പോക്കൊണ്ടിരുന്ന നിഹാൽ ഉറക്കെ പറഞ്ഞു. പെട്ടെന്ന് എല്ലാവരും നിശബ്ദർ ആയപ്പോൾ നിഹാൽ താഴേക്കു നോക്കി. എല്ലാവരും കണ്ണ് മിഴിച്ചു ഇരിക്കുക ആയിരുന്നു. 

അവൻ ഒന്ന് ചൂളി പോയി എങ്കിലും ഒന്നും കാര്യം ആക്കാതെ മുറിയിലേക്ക് പോയി. 

കയ്യിൽ കിടന്ന വാച്ച് ഊരി ഡ്രസിങ് ടേബിളിൽ വെച്ചു അവൻ ഷർട്ടിന്റെ  ബട്ടൺ ഊരി. അവിടെ ഇവിടെ രോമങ്ങൾ ഉള്ള നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന സ്വർണ മാലയിൽ കൊളുത്തി കിടന്ന ഒരു ചെറിയ സ്വർണ മാല അവന്റെ മാലയിൽ തൂങ്ങി കിടന്നു. അവൻ അത് എടുത്തു നോക്കി. 

അത് ചഞ്ചലയുടേത് ആകും എന്ന് അവൻ ഊഹിച്ചു. 

“ചിലപ്പോൾ എടുത്തു പൊക്കിയപ്പോൾ ഉടക്കി പോയത് ആവും”….അവൻ അത് ഊരി എടുത്തു അലമാരിയിൽ വെച്ചു പൂട്ടി. 

നിഹാൽ പോയി ഫ്രഷ് ആയി വന്നു. അവൻ മുറി ഒന്ന് ക്ലീൻ ചെയ്തു.ഇട്ടോണ്ട് പോയ ഷർട്ട്‌ മുഷിഞ്ഞതു കൊണ്ട് അവൻ അത് മാറ്റി ഇട്ടു, എങ്കിലും അതിൽ നിന്നൊരു പ്രത്യേക ഗന്ധം വരുന്നത് പോലെ അവനു തോന്നി. അവൻ ഷർട്ട്‌ അവിടെ വെച്ചിട്ട് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. 

മറിഞ്ഞും തിരിഞ്ഞും കിടന്നിട്ട് ഒന്നും അവനു ഉറക്കം വന്നില്ല. അവൻ പതിയെ എഴുന്നേറ്റു അലമാര തുറന്നു  ആ മാല കയ്യിൽ എടുത്തു. ടേബിൾ  ലാംപ്  on ചെയ്തു വന്നു കിടന്നു. 

ടേബിൾ  ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ മാലയിൽ നോക്കി കിടന്നു. അവന്റെ കണ്മുന്നിൽ കൂടെ കുറച്ച് നേരം മുൻപ് നടന്ന കാര്യങ്ങൾ എല്ലാം മിന്നി മറഞ്ഞു. 

താമര പൂവിന്റെ ഇതളുകൾ പോലെ ഉള്ള നീണ്ട ആ കണ്ണുകൾ അവന്റെ മുന്നിൽ മിന്നി മറഞ്ഞു നിന്നു. 

അവളുടെ മാല പില്ലോയിലേക്ക് ഇട്ട് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. 

****************

നേരം വെളുക്കാറായപ്പോൾ ചെറിയച്ഛനും ചെറിയമ്മയും കിങ്ങിണിയും വെള്ളാരം കുന്നിൽ എത്തി. ശ്യാം ആണ് അവരെ വീട്ടിൽ കൊണ്ട് വന്നു ആക്കിയത്. 

ഓഡിറ്റോറിയത്തിൽ തീ പിടിച്ചത് എല്ലാം ശ്യാം ന്യൂസിൽ കൂടെ അറിഞ്ഞിരുന്നു. അവനും ആകെ പേടിച്ചു പോയിരുന്നു. കിങ്ങിണി വീട്ടിൽ എത്തിയപ്പോൾ ഒരു ഉത്സവത്തിന് ഉള്ള ആളുകൾ ഉണ്ടായിരുന്നു ചിത്തിരപുരം തറവാട്ടിൽ. ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും എല്ലാം വിവരം അറിഞ്ഞു എത്തിയിരുന്നു. 

“മോളെ”…….ഉറങ്ങി കൊണ്ടിരുന്ന കിങ്ങിണിയെ അവളുടെ അച്ഛൻ തട്ടി വിളിച്ചു. കണ്ണ് തിരുമി, നോക്കുമ്പോൾ  അച്ഛനെ മുന്നിൽ കണ്ടതും അവൾ കൈകൾ രണ്ടും ഉയർത്തി. അച്ഛൻ കയ്യിൽ പിടിച്ചു അവളെ പുറത്തേക്കു ഇറക്കി. 

“അച്ഛേടെ പൊന്നിന് ഒന്നും പറ്റിയില്ലല്ലോ ല്ലേ”??

“ഇല്ല അച്ചേ”….

“അച്ഛ പേടിച്ചു പോയെടാ… ന്യൂസിൽ കണ്ടപ്പോൾ….”

“എനിക്ക് ഒന്നുമില്ല അച്ചേ”….

“മ്മ്…. “.. അച്ഛൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. 

“മതി മതി ഇനി ഡാൻസും പാട്ടും കൂത്തും  ഒന്നും വേണ്ടാ…. ആദി പിടിക്കാൻ എനിക്ക് വയ്യ”….അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു. 

“ഒരു പ്രാവശ്യം ചക്ക ഇട്ടു മുയൽ ചത്തു എന്ന് പറഞ്ഞു എപ്പോഴും  മുയൽ  പ്ലാവിന്റെ കീഴെ പോയി നിന്ന് കൊടുത്തിട്ടില്ല….എന്നെ തല്ലിയപ്പോഴേ  ഞാൻ കരുതിയതാ ഇത് ഇങ്ങനെയേ ആകൂ എന്ന്”…..അതും പറഞ്ഞു എല്ലാവരോടും കെറുവിച്ചു കിങ്ങിണി മുറിയിലേക്ക് പോയി.

“നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് അവളോട്‌ ഇങ്ങനെ ഒന്നും പറയരുത് എന്ന്…. പെൺകുട്ടികൾ ആവുമ്പോൾ ഡാൻസ് കളിച്ചെന്നൊക്കെ വരും അവർക്ക് അവരുടേത് ആയ കഴിവുകൾ പുറത്തെടുക്കാൻ  ഇപ്പോ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ട്. അല്ലാണ്ട് പണ്ടത്തെ കാലം ഒന്നുമല്ല ഇപ്പോൾ…. ചെല്ല് പോയി അവൾക്കു എന്തേലും കഴിക്കാൻ കൊടുക്ക്”….. 

“എല്ലാവരും പോയാട്ടെ…. കിങ്ങിണി കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല”…. ശ്യാം എല്ലാവരെയും പറഞ്ഞു വിട്ടു. കാറിന്റെ താക്കോൽ കൊടുത്തു അവനും വീട്ടിലേക്ക് പോയി. 

“ഡാ ചന്ദ്ര”…. 

“എന്താ ഏട്ടാ”??

“നിന്റെ ഫോണിന് എന്ത് പറ്റിയതാ… എത്ര തവണ വിളിച്ചു”??

“ഏട്ടാ അത് ഇന്നലെ ആ തിരക്കിന്റെ  ഇടയിൽ എവിടെയോ പോയി”… 

“മ്മ്”…. 

“ഏട്ടാ…. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”… 

“എന്താടാ”??

“കിങ്ങിണിയുടെ ജാതകം ഒന്ന് പോയി നോക്കണം 18തികയുവല്ലേ  !! പണ്ടേ ജ്യോൽസ്യൻ പറഞ്ഞതല്ലേ 18വയസ്സ് തികയുന്നതിനു  മുൻപേ ഒന്ന് പോയി നോക്കിക്കോണം  എന്ന്… എന്തോ ദോഷം ഉണ്ടെന്നു”…. 

“അനിയൻ അത് പറഞ്ഞപ്പോൾ ആണ് എല്ലാവർക്കും അത് ഓർമ വന്നത്… 

“നീ പറഞ്ഞത് ശരിയാ ഒന്ന് പോയി നോക്കാം. “… 

“ഇന്നലെ വന്നപ്പോൾ മുതൽ ഞാൻ ഇത് തന്നെ ആലോചിക്കുക ആയിരുന്നു”…. 

“ഹ്മ്മ് പോകാം… ശ്രീദേവി നീയും ഏടത്തിയും കൂടെ കിങ്ങിണിയെയും കൂട്ടി വൈകുന്നേരം കൃഷ്ണന്റെ അമ്പലത്തിൽ വരെ പോകണം ട്ടോ”….. കിങ്ങിണിയുടെ അച്ഛൻ പറഞ്ഞു. 

“പോകാം ഏട്ടാ “…ശ്രീദേവി മറുപടി ആയി പറഞ്ഞു. 

“എടാ ഇന്നലെ ശരിക്കും എന്താ ഉണ്ടായത്”??, രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കൃഷ്ണ പ്രസാദ് അനിയനോട് ചോദിച്ചു. അദ്ദേഹം ഇന്നലെ നടന്ന കാര്യങ്ങൾ വിവരിക്കുമ്പോൾ  ആണ് കിങ്ങിണി കുളി കഴിഞ്ഞു താഴേക്കു ഇറങ്ങി വന്നത്. 

“സത്യത്തിൽ ഞങ്ങൾ എല്ലാവരും പേടിച്ചു പോയി ഏട്ടാ…. അന്നേരം ആണ് ആ ചെറുക്കൻ പോയി കിങ്ങിണി മോളെയും എടുത്തു  കൊണ്ട് വന്നത്. നാല് പാടും തീ ആയിരുന്നു. ഇങ്ങനെ ഒരു ടെൻഷൻ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല”…. ചന്ദ്രൻ പറഞ്ഞു നിർത്തി. 

“ആ കുട്ടിയെ ദൈവം ആയിട്ട് അയച്ചതാ”…. കിങ്ങിണിയുടെ അമ്മ പറഞ്ഞു. 

“മോളെ നിനക്ക് ഇഡലി എടുക്കട്ടെ”??…ചെറിയമ്മ ചോദിച്ചു. 

“മ്മ്”….അവൾ പതുക്കെ നടന്നു വന്നു അച്ഛന്റെ അടുത്തു ചെന്ന് ഇരുന്നു അച്ഛന്റെ ഇടത്തെ കയ്യിൽ വട്ടം ചുറ്റി പിടിച്ചു ഇരുന്നു. 

“ശ്രീദേവി അവൾക്കു ഇഡലി വേണ്ടാ ഞാൻ ഇതിൽ വാരി കൊടുത്തോളാം”….അച്ഛൻ അവൾക്കു വാരി കൊടുക്കാൻ തുടങ്ങി. 

“മോളെ നിന്റെ കഴുത്തിലെ നൂല് മാല എവിടെ”??…അമ്മ ചോദിച്ചപ്പോൾ ആണ് അവളും അതിനെ കുറിച്ച് ഓർത്തത്. 

“അയ്യോ… അറിയില്ല അമ്മേ… ഇന്നലത്തെ ബഹളത്തിന്റെ  ഇടയ്ക്ക് വല്ലോം പോയോ ആവോ”!!

“സാരമില്ല… അത് പൊക്കോട്ടെ അച്ഛക്ക്  അച്ഛേടെ പൊന്നിനെ തിരിച്ചു കിട്ടിയല്ലോ അത് മതി”….അച്ഛൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. 

“ഡാ ആ ചെറുക്കന്റെ പേരെന്താ ??കിങ്ങിണിയെ രക്ഷിച്ച”!!….അച്ഛൻ ചോദിച്ചു. 

“നിഹാൽ…. എന്നാ പേര് കാണാൻ നല്ല മിടുക്കനാ ആര് കണ്ടാലും തെറ്റ് പറയില്ല. നല്ല പെരുമാറ്റവും”….കിങ്ങിണി എല്ലാം കേൾക്കുന്നുണ്ട് എങ്കിലും അവളുടെ മനസ്സിൽ കൂടെ ആ മുഖം പാഞ്ഞു പൊക്കോണ്ടിരുന്നു. 

ഭക്ഷണം കഴിച്ചു കഴിഞ്ഞു അച്ഛനും ചെറിയച്ഛനും കൂടെ പാടത്തേക്ക് പോയി. ചെറിയമ്മക്ക്  നല്ല യാത്ര ക്ഷീണം ഉള്ളത് കൊണ്ട് അവർ കുറച്ച് നേരം ഉറങ്ങാൻ വേണ്ടി പോയി. കിങ്ങിണി അവളുടെ മുറിയിൽ ചെന്ന് ബാഗിൽ ഉണ്ടായിരുന്ന മുഷിഞ്ഞ തുണികൾ എടുത്തു ബക്കറ്റിലേക്ക്  ഇട്ടു. കയ്യിൽ തടഞ്ഞ ആ കോട്ട് അവൾ കയ്യിൽ എടുത്തു.അതിന്റെ ഗന്ധം അതിന് ചെമ്പക പൂക്കളുടെ മണം ആണെന്ന് അവൾക്ക് തോന്നി. അത് മാറ്റി വെച്ചു അവൾ തുണികൾ എല്ലാം കഴുകാൻ വേണ്ടി പോയി. 

തിരികെ വന്നു പുസ്തകം തുറന്നു പഠിക്കാൻ തുടങ്ങി. ഇടയ്ക്ക് ഇടവേളകളിൽ അവളുടെ നോട്ടം കട്ടിലിൽ കിടന്ന നിഹാലിന്റെ ആ കോട്ടിൽ പാറി വീണു കൊണ്ടിരുന്നു. 

“ശോ എന്നാലും ആ ചേട്ടൻ എന്താ എന്റെ തല മണ്ടയിൽ കയറി ഇങ്ങനെ ഇരിക്കുന്നെ ??അറിയില്ലല്ലോ”…. ഒരു വിധം അവൾ ചിന്തകൾ എല്ലാം വെടിഞ്ഞു ഇരുന്നു പഠിച്ചു. 

സന്ധ്യ ആകാറായപ്പോൾ കിങ്ങിണി പോയി  കുളിച്ചു, അമ്പലത്തിൽ ദീപാരാധനക്ക് പോകുവാൻ വേണ്ടി. ഒരു ചുവപ്പും മഞ്ഞയും നിറമുള്ള ദാവണി എടുത്തു ചുറ്റി.മുടി കുളി പിന്നൽ കെട്ടി ഇട്ടു. കയ്യിൽ ചുവന്ന കുപ്പിവളകൾ അണിഞ്ഞു ചെറിയ ചുവന്നൊരു പൊട്ടും നെറ്റിമേൽ ചാർത്തി.കണ്മഷി കൊണ്ട് കണ്ണിൽ നീട്ടി വരച്ചു അമ്മയ്ക്കും ചെറിയമ്മക്കും  ഒപ്പം അമ്പലത്തിലേക്ക് പോയി. 

“അമ്മേ മേഘ വന്നോ ആശുപത്രിയിൽ നിന്ന്”??…അമ്പലത്തിൽ പോകും വഴി അവൾ അമ്മയോട് ചോദിച്ചു. 

“അറിയില്ലല്ലോ മോളെ… വന്നു കാണില്ലാരിക്കും. നമുക്ക് പോയിട്ട് വന്നിട്ട് ഒന്ന് വിളിക്കാം”….

അമ്മയോടും ചെറിയമ്മയോടും  വർത്തമാനം പറഞ്ഞു നടന്നു അവൾ. ദീപാരാധനക്ക് നട അടച്ചിരുന്നു.കുറച്ച് പേര് മാത്രമേ അമ്പലത്തിൽ ഉണ്ടായിരുന്നുള്ളു.  എല്ലാവരും നാമം ജപിച്ചു പ്രാർഥിച്ചു നിന്നു. 

കുറച്ച് നേരം കഴിഞ്ഞപ്പോൾ നട തുറന്നു. കളഭം ചാർത്തി നിൽക്കുന്ന കള്ള കണ്ണന്റെ മുഖത്ത് എന്തോ കള്ള ലക്ഷണം അവൾക്കു തോന്നി. 

“ഭഗവാനെ…. പഠിക്കാൻ ഉള്ള ബുദ്ധി തരണേ എല്ലാവരെയും കാത്ത് രക്ഷിക്കണേ. പിന്നെ ഒരു പുതിയ കാര്യം ഉണ്ട് ഇന്നലെ എന്നെ രക്ഷിച്ച ആ  ചേട്ടൻ ആരാന്നോ എന്താന്നോ ഒന്നും എനിക്ക് അറിഞ്ഞു കൂടാ…. ആരായാലും ആ ചേട്ടന് നല്ലത് മാത്രം വരുത്തണെ ….ഇനി ഞങ്ങൾ തമ്മിൽ കാണുവോ കണ്ണാ”??….

അതും മനസ്സിൽ  ചോദിച്ചു കണ്ണ് അടച്ചു തുറന്നപ്പോൾ അമ്പലത്തിൽ നിന്നു പുറത്തേക്കു ഇറങ്ങി വന്ന  ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി…!!!

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *