ചെമ്പകം പൂക്കുമ്പോൾ, Part 15

രചന :-അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 15

❤️❤️❤️❤️❤️❤️❤️❤️

നേരത്തെ കണ്ട കാഴ്ചയെ മറക്കാൻ ശ്രെമിച്ചത് ആണെങ്കിലും അറിയാതെ വിരലുകൾ അവനെ ചതിച്ചു കൊണ്ടിരുന്നു. വിരലുകൾക്ക് ഇടയിൽ കൂടെ അവൻ വെള്ളത്തിലേക്ക് അവളെ പാളി പാളി നോക്കി.

“ഡോ… “…. പെട്ടെന്ന് ഉണ്ടായ കിങ്ങിണിയുടെ വിളിയിൽ നിഹാൽ ഒന്ന് ഞെട്ടി പരുങ്ങി.

“സീൻ പിടിച്ചു കഴിഞ്ഞോ എങ്കിൽ പോകാം”??…. കിങ്ങിണി അത് ചോദിച്ചപ്പോൾ ശരിക്കും നിഹാലിന് എന്തോ പോയ ആരുടെയോ അവസ്ഥ ആയിരുന്നു.അവർ രണ്ടാളും കൂടെ വീട്ടിലേക്കു നടന്നു.വീട്ടിലേക്കു ഉള്ള യാത്രയിൽ കിങ്ങിണി തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തതിൽ  നിഹാലിന് നല്ല അരിശം ഉണ്ടായിരുന്നു. അവൻ ഒന്നും പുറത്ത് കാണിക്കാതെ അവളുടെ ഒപ്പം നടന്നു. അവർ ഗേറ്റ് കടന്നു വീട്ടിൽ എത്തിയപ്പോൾ ഫൈസലും ഫാത്തിമയും എത്തിയിരുന്നു. ഗേറ്റ് കടന്നു വരുന്ന രണ്ടു നനഞ്ഞ കോഴികളെ കണ്ടതും ഫൈസൽ പുറത്തേക്കു ഇറങ്ങി വന്നു.

“കിങ്ങിണി മോളെ ഇത് എന്താ ആകെ നനഞ്ഞു ഇരിക്കുന്നത്”??…ഫൈസൽ ചോദിച്ചു.

“ഇക്കാക്ക കൂട്ടുകാരനോട് തന്നെ ചോദിക്ക്…. മനുഷ്യനെ എന്തിനാ തള്ളി ഇട്ടത് എന്ന്”!!.

“ഏഹ് ഞാൻ തള്ളി ഇട്ടെന്നോ … ”

“അഹ് കുറുനരി  തള്ളി ഇട്ടെന്ന് തന്നെയാ പറഞ്ഞത്”….

“കുറുനരിയ… .. ഇവൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ”???…നിഹാലിന് ഒന്നും മനസിലായില്ല.

“ഇക്കാക്കാ ഒന്ന് പറഞ്ഞു കൊടുത്തേക്ക്… കേട്ടോ. പിന്നെ ആ അമ്മായി എവിടെ ??ഞാൻ പാറ കുളത്തിൽ പോകുവാണെന്നു പറഞ്ഞിട്ട് അല്ലേ പോയെ !!പുള്ളിക്കാരി എന്താ അത് പറയാഞ്ഞേ”??

“പറഞ്ഞു മോളെ… അമ്മായി ആ നേരം കുളിക്കുവാരുന്നു  അതുകൊണ്ട് നിന്നെ അന്വേഷിച്ചു എല്ലാവരും നടക്കുന്നത് അമ്മായി അറിഞ്ഞില്ല”….

“മ്മ്… പിന്നെ ഒരാളെ അന്വേഷിക്കാൻ വിടുമ്പോൾ കുറച്ച് ആൾ താമസം തലയ്ക്കു അകത്തു ഉള്ളവരെ വേണം വിടാൻ…..മനുഷ്യനെ മുക്കി കൊല്ലാൻ ആയിട്ട് കുറെ എണ്ണങ്ങൾ  ഉണ്ടല്ലോ”…!!

“നിന്ന് ചൊറിയാതെ  അകത്തു കയറി പോടീ. പോയി പത്തിരിയുടെ കണക്ക് എടുക്കു”….നിഹാൽ പുച്ഛത്തോടെയും ചെറിയ ദേഷ്യത്തോടെയും പറഞ്ഞു.

“ഹോ ഏത് നേരത്തു ആണോ എന്തോ”!!….കിങ്ങിണി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ചവിട്ടി തുള്ളി കയറി അകത്തേക്ക്  പോയി.

“നീയും കിങ്ങിണിയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ”???..ഫൈസൽ ചോദിച്ചു.

“ഇല്ലല്ലോ”..

“പിന്നെ എന്താ അവൾക്ക് ഇത്ര ദേഷ്യം”??

“ആ അത് എനിക്ക് അറിയാമോ!!….ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറട്ടെ “….നിഹാൽ വേഗം അകത്തേക്ക് കയറി പോയി.

“ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇപ്പോ കണ്ടു…. ഉള്ളിൽ എന്തോ നുരഞ്ഞു  പൊന്തുന്നുണ്ട് രണ്ടാൾക്കും അത് ഒന്ന് കണ്ടു പിടിക്കണം”….ഫൈസി മനസ്സിൽ പറഞ്ഞു.

നിഹാൽ കുളിക്കാൻ വേണ്ടി ടവൽ എടുത്തു കൊണ്ട് അകത്തു കയറി.

ഷവറിന്റെ കീഴിൽ നിന്ന് തല തണുപ്പിക്കുമ്പോൾ  പോലും കിങ്ങിണിയും ആയി കുളത്തിൽ വെച്ചു ഉണ്ടായ കാര്യങ്ങൾ അവന്റെ മനസ്സിൽ ക്കൂടെ ഓടി മറഞ്ഞു പൊക്കോണ്ടിരുന്നു.

“പെണ്ണ് ആള് ഇത്തിരി അലമ്പ് ആണേലും സ്നേഹിച്ചത് ചങ്ക് പറിച്ചു തന്നെ ആണെന്ന് തോന്നുന്നു…. അല്ലങ്കിൽ ഇത്ര ദേഷ്യം എന്നോട് കാണിക്കില്ലല്ലോ…. “…കിങ്ങിണിയുടെ ഓരോ വാക്കും നോട്ടവും അവന്റെ മനസ്സിന്റെ താളത്തിനു വിഘ്‌നം  വരുത്തി കൊണ്ടിരുന്നു.

****************-

“കൃഷ്ണേട്ടാ…. നമുക്ക് കിങ്ങിണി മോളെ പോയി വിളിച്ചു കൊണ്ട് വരാം ??അവൾ ഇല്ലാത്തതു കൊണ്ട് വീട് ആകെ ഉറങ്ങിയ പോലെ”….. കിങ്ങിണിയുടെ അമ്മ പറഞ്ഞു.

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… പക്ഷെ നമ്മൾ ഇനി ഈ ഒരു സാഹചര്യവും ആയി ഒത്തു പോകേണ്ടി വരും. പിന്നെ അവളെ വിളിച്ചു കൊണ്ട് വന്നിട്ട് എന്തിനാ തനിക്ക് എന്റെ കുട്ടിയോട് വഴക്ക് കൂടാൻ അല്ലേ”??

“ഓ പിന്നെ”…

“എനിക്ക് അറിയാല്ലോ നിന്നെ… നിനക്ക് വഴക്ക് കൂടാൻ ഒന്നുകിൽ ഞാൻ അല്ലേൽ മോള് അങ്ങനെ ആരേലും വേണ്ടേ”!!…. അച്ഛൻ ഇരുന്നു ചിരിച്ചു.

”ഒരു വിധത്തിൽ കിങ്ങിണി അവിടെ നിക്കുന്നത് തന്നെയാ നല്ലത്”….

“അതെന്താ”??

“കിങ്ങിണി മോള് ഇവിടെ ഉണ്ടേൽ പിന്നെ എങ്ങനെ നമ്മൾ വിരുന്ന് നടത്തും??ചെക്കന്റെ വീട്ടുകാർ അധികം താമസിക്കാതെ ഇങ്ങോട്ട് വരാമെന്നു അല്ലേ പറഞ്ഞത്”!!!

“മ്മ് അതും ശരിയാ ഉടനെ തന്നെ എല്ലാം ഒരു കരക്ക്‌ അടുപ്പിക്കണം”…. കൃഷ്ണ പ്രസാദ് പറഞ്ഞു.

“കിങ്ങിണി എന്തായാലും കുറെ കരയും എന്ന് ഉറപ്പാ. അത് കാണുമ്പോൾ തീരുമാനം മാറ്റിയെക്കരുത്.  മാറ്റിയാൽ ദോഷം നമ്മുടെ കുട്ടിക്ക് തന്നെയാ”…. അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി.

“എന്നെ പോലെ തന്നെ എത്രയോ അച്ഛനമ്മമാർ ഇതുപോലെ ജാതകത്തിൽ എല്ലാം വിശ്വസിച്ചു കുട്ടികളെ പ്രായം തികയും മുൻപേ കല്യാണം കഴിപ്പിച്ചു അയച്ചിരിക്കാം  !! പൊടിയുന്ന ഹൃദയ വേദനയോടെ…എന്റെ മോൾക്ക്‌  പറക്കാൻ ഉള്ള ചിറകുകൾ മുളക്കും മുൻപേ അത് വെട്ടി മാറ്റാൻ ആണല്ലോ ഈശ്വര എന്റെ വിധിയും!!”

“വേറെ ഒന്നും വേണ്ടാ കൊണ്ട് പോകുന്നവൻ പൊന്നു പോലെ കൊണ്ടു നടന്നാൽ മതി. അവളുടെ കണ്ണ് നിറയാതെ കാതൽ  മതി. മറ്റൊന്നും വേണ്ടാ എനിക്ക്. എന്റെ കുട്ടി എന്നും സന്തോഷത്തോടെ ഇരിക്കണം”….. കൃഷ്ണ പ്രസാദ് കണ്ണുകൾ തുടച്ചു വിങ്ങി പൊട്ടി  പ്രാർഥിച്ചു പോയി.

“ഏട്ടാ…. ചെക്കന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു. അവർ ഞായറാഴ്ച കുറച്ച് പേര് ഇങ്ങോട്ട് വരുന്നുണ്ട് എന്ന്.”…. ചന്ദ്ര പ്രസാദ് വന്നു പറഞ്ഞു.

“അതിന് മോള് ഇല്ലല്ലോ അപ്പോൾ”!!

“അവർ കിങ്ങിണി മോളെ കണ്ടിട്ടുണ്ടല്ലോ അതുകൊണ്ട് അതിന്റെ ആവശ്യം ഇല്ലന്നേ. കാർന്നോന്മാരുമായി  എല്ലാം സംസാരിക്കാനും ബന്ധം ഉറപ്പിക്കാനും  ആണ് അവർ വരുന്നേ”…. !!

“അപ്പോൾ അവർക്ക് വേണ്ട ഭക്ഷണം സൗകര്യം എല്ലാം ഒരുക്കണം. ഇനി ഒരുപാട് ദിവസം ഇല്ലല്ലോ… എത്രയും വേഗം ഇവിടം എല്ലാം വൃത്തി ആക്കി എടുക്കണം, പന്തലിന്റെ കാര്യം ഏർപ്പാടാക്കണം,  ഒന്നിനും ഒരു കുറവും ഉണ്ടാവരുത്”….

“അത് ഞാൻ ഏറ്റൂ ഏട്ടാ. ഏട്ടൻ വിഷമിക്കണ്ട”…

“മ്മ്…. ഇതൊന്നു കടന്ന് പോകും വരെ നെഞ്ചിൽ തീയ… “….

“എല്ലാം ഭംഗി ആയി നടക്കും ഏട്ടൻ നോക്കിക്കോ… ഈ നാട് ഇന്നേവരെ കാണാത്ത രീതിയിൽ ഒരു കല്യാണം ആയിരിക്കും നമ്മുടെ മോളുടെതു”….ചന്ദ്ര പ്രസാദ് പറഞ്ഞു.

**********************
“ഇത്താത്ത…. മൈലാഞ്ചി കല്യാണത്തിന് ഏത് ഡ്രെസ്സ  എടുത്തേ”??…കിങ്ങിണി ചോദിച്ചു

“ദാ ഇതാ…. “… ഫാത്തിമ ഒരു നീലയും പിങ്ക്ഉം  നിറം ഉള്ള ലാച്ച  അവളെ എടുത്തു കാണിച്ചു.

“ഇതിന് ചേരുന്ന ഒർണമെന്റ്സ് എല്ലാം എടുക്കണ്ടേ ഇനി”??

“വേണം…. നമുക്ക് നാളെ പോകാം”…

“നാളെയോ !!ഞാൻ വരുന്നില്ല ഇത്താത്ത… എനിക്ക് വയ്യ… നിങ്ങൾ എല്ലാവരും കൂടെ പോയിട്ട് വാ”….

“എന്താടാ ഇത് നീ ഇല്ലാതെ എങ്ങനെയാ ഞങ്ങൾ പോകുന്നെ”??….

“പ്ലീസ് ഇത്താത്ത ഞാൻ വരുന്നില്ല എനിക്ക് തീരെ വയ്യ. പിന്നെ ഇത്താത്തയുടെ ഫ്രണ്ട്സും അമ്മായിമാരും എല്ലാരും ഉണ്ടല്ലോ… ഞാൻ ഇവിടെ നിന്നോളാം… .. പ്ലീസ്”….കിങ്ങിണി ഫാത്തിമയോട് കെഞ്ചി.

“ശരി നീ വരണ്ട ഞാൻ പൊക്കോളാം സാരമില്ല”…

“മ്മ്… നല്ല ഇത്താത്ത… ”

“കൂടുതൽ സോപ് ഒന്നും വേണ്ട… ഞാൻ ഇക്കാക്കയോട് പോയി പറഞ്ഞിട്ട് വരാം നീ വരുന്നില്ല എന്ന്”…

“മ്മ്…. ”

കിങ്ങിണി മുറിയിൽ തന്നെ ഇരുന്നു. നിഹാലിൽ നിന്നുള്ള പിൻ വാങ്ങൽ ആണ് എല്ലാം. കിങ്ങിണി പതിയെ എഴുന്നേറ്റു ടെറസിലേക്ക് നടന്നു.

നിലാ വെളിച്ചം ചെറുതായി പെയ്തു ഇറങ്ങുന്നുണ്ട്. ടെറസിൽ നിൽക്കുന്ന ചുവന്ന റോസാപ്പൂക്കൾ പൂത്തു ഉലഞ്ഞു നിൽക്കുന്നു. ചെറിയ തണുപ്പ് അവളുടെ ശരീരത്തിൽ കൂടെ അരിച്ചു ഇറങ്ങി.

“ചെയ്തു പോയത് തെറ്റാണു. ഒരു നിമിഷത്തെ തോന്നലിൽ ചെയ്യാൻ പോയത് കൊടും പാപം ആണ്. ഒരുപക്ഷെ നിഹാൽ ഏട്ടൻ വന്നില്ലാരുന്നു  എങ്കിൽ ഞാൻ പാറ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രെമിക്കുമായിരുന്നു. പക്ഷെ നീന്തൽ അറിയുന്നവർക്ക് പറ്റിയ പരുപാടി അല്ല മുങ്ങി മരണം. ഇല്ലാ… ഇനി ഞാൻ ഇതിനെ കുറിച്ച് ചിന്തിക്കില്ല. നിഹാൽ ഏട്ടൻ പറഞ്ഞത് പോലെ എന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നു വരും. അച്ഛനും അമ്മയും എന്നെ അയാൾക്ക്‌ കൈ പിടിച്ചു ഏൽപ്പിക്കും . ആ ജീവിതത്തിൽ ഞാൻ ഹാപ്പി ആയിരിക്കും. ഇനി നിഹാൽ വർമ ചഞ്ചല കൃഷ്ണ പ്രസാദിന്റെ ഓർമയിൽ വെറും ഒരു സൗഹൃദം അല്ലെങ്കിൽ ഒരു പരിചയക്കാരൻ ആയി അവശേഷിക്കും . അത്ര മാത്രം. പക്ഷെ, ഇനി ഉള്ള നാല് ദിവസം ഞാൻ അയാൾക്കിട്ട് ശരിക്കും പണി കൊടുക്കും. മുളക് വെള്ളം അറിയാതെ ഒഴിച്ചത് ആണെങ്കിൽ ഇനി കാന്താരി അരച്ചു അവന്റെ മൂക്കിൽ ഒഴിക്കും. എന്റെ അനുവാദം ഇല്ലാതെ എന്നെ പിടിച്ചോണ്ട് പോയി, പിണങ്ങി നടന്നതിന്റെ  കാരണം പറഞ്ഞപ്പോൾ ഞാൻ ചെറിയ കുട്ടി ആയി… എന്നിട്ട് കുറെ ഡയലോഗ്… കാണിച്ചു തരാം കേട്ടോ മോനെ നിഹാലെ… മോളെ മേഘേ നിന്റെ ഷാഹിദ് കപൂറിനെ പൂരി കാച്ചും  പോലെ ഞാൻ കാച്ചി എടുക്കും നോക്കിക്കോ”……. കിങ്ങിണി മനസ്സിൽ വാശിയോടെ പറഞ്ഞു എന്നിട്ട് താഴേക്കു പോയി.

*********************

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും കുളിച്ചു റെഡി ആയി ഒർണമെന്റ്സ് എടുക്കാൻ പോകാൻ തയ്യാർ ആയി നിന്നു.
കിങ്ങിണി അല്പം താമസിച്ചു ആയിരുന്നു എഴുന്നേറ്റത്.

ഫാത്തിമയുടെ ഉമ്മ ഒഴികെ ബാക്കി എല്ലാവരും ഒർണമെന്റ്സ് എടുക്കാനും മറ്റു ഡ്രെസ്സുകൾ തയ്പ്പിക്കാനും  എല്ലാം ആയി പുറത്തേക്കു പോയി.

ഫാത്തിമയുടെ ഉമ്മ മാത്രം പോയില്ല. അടുത്ത വീട്ടിൽ ഒരു മയ്യത്തു ഉണ്ടായത് കൊണ്ട് ഉമ്മച്ചി അങ്ങോട്ടേക്ക് പോയി. ഉച്ച കഴിഞ്ഞേ വരൂ എന്ന് അവർ കിങ്ങിണിയോട് പറഞ്ഞിരുന്നു. അവളോട്‌ വരാൻ പറഞ്ഞു എങ്കിലും മടി കാരണം  കിങ്ങിണി പോയില്ല. അവൾ ആ വീട്ടിൽ ഒറ്റക്ക് ആയി.

കുളിയൊക്കെ കഴിഞ്ഞ് കുറെ നേരം അതിലെ ഇതിലെ എല്ലാം അലഞ്ഞു തിരിഞ്ഞു കിങ്ങിണി അടുക്കളയിൽ പോയി കയറി.

ഫൈസൽ ഇക്കാക്കക്ക് തേനിന്റെ കച്ചവടം ഉള്ളത് കൊണ്ട് ചെറു തേൻ തപ്പി ആണ് ആള് അടുക്കളയിൽ കയറിയത്. ചെറുതേൻ തപ്പി ചെന്നപ്പോൾ കയ്യിൽ കിട്ടിയത് പാമോയിലിന്റെ ജാർ  ആയിരുന്നു. തേനിന്റെ  അതേ  കൊഴുപ്പു തോന്നിയത് കൊണ്ട് കിങ്ങിണി അത് നാവിൽ വെച്ചു നോക്കി. പിന്നെ ഒറ്റ തുപ്പ് ആയിരുന്നു. തേൻ അല്ലെന്നു മനസ്സിലായതും  അത് മാറ്റി വെച്ചു അവൾ തേൻ അന്വേഷിക്കാൻ തുടങ്ങി. അറിയാതെ അവളുടെ കൈ തട്ടി തുറന്നു വെച്ച പാമോയിൽ  ജാർ  മുഴുവൻ മറിഞ്ഞു അത് മുഴുവനും കൂടെ അങ്ങോട്ട്‌ വന്ന നിഹാലിന്റെ ദേഹത്തേക്ക് വീണു. പെട്ടെന്ന് ഉണ്ടായ അവസ്ഥയിൽ അവൻ നിലത്തേക്ക് വീണു പോയി. എഴുന്നേൽക്കാൻ പറ്റാതെ അവൻ കയ്യും കാലും ഇട്ടു അടിച്ചു. ഓയിൽ മുഴുവൻ അവന്റെ ദേഹത്തേക്ക് വീണു ഒഴുകി കൊണ്ടിരുന്നു.

“ദൈവമേ ഇങ്ങേര് പോയില്ലാരുന്നോ  അവരുടെ കൂടെ”??…കിങ്ങിണി മനസ്സിൽ ഓർത്തു.

“അഹ്…. അമ്മേ… “… നിഹാൽ എഴുന്നേൽക്കാൻ ശ്രെമിക്കും തോറും അവൻ തെന്നി തെന്നി വീണു കൊണ്ടിരുന്നു.

കിങ്ങിണി ഇട്ടിരുന്ന സ്റ്റൂളിൽ നിന്ന് ചാടി ഇറങ്ങി.

“ആദ്യം മുളക് ഇപ്പോൾ ഇത്… അറിഞ്ഞു കൊണ്ടല്ല രണ്ടും നടന്നത്…പണി ആകുവോ

“!!…. കിങ്ങിണി മനസ്സിൽ ഓർത്തു.

അവൾ അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ വേണ്ടി വലതു  കൈ നീട്ടി. അവൻ അതിൽ പിടിച്ചതും അവളും കൂടെ അലച്ചു തല്ലി ഓയിലിലേക്ക് വീണു.

അവൾ നിഹാലിന്റെ മേലേക്ക് വീണു എഴുന്നേൽക്കാൻ പറ്റാതെ രണ്ടാളും അവിടെ തന്നെ കിടന്നു പോയി. നിഹാലിന്റെ നെഞ്ച് നിറയെ പാമോയിൽ  ആണ്. കിങ്ങിണി അവന്റെ മുഖത്തോടു മുഖം എന്ന കണക്കെ അവന് മേലെ കിടന്നു.ഒരു പഞ്ഞിക്കെട്ട് നെഞ്ചിൽ കിടക്കുന്ന പോലെ ആണ് നിഹാലിന് തോന്നിയത്.

“ആ സ്റ്റൂളിൽ പിടിച്ചു എഴുന്നേക്കാൻ  നോക്ക്”… നിഹാൽ പറഞ്ഞപ്പോൾ അവൾ എഴുന്നേൽക്കാൻ ശ്രെമിച്ചു. പക്ഷേ കൈ തെന്നി പോയി. അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു. പെട്ടെന്ന് ഉള്ള വീഴ്ചയിൽ കിങ്ങിണിയുടെ പാതി നഗ്നമായ വയറിൽ നിഹാലിന്റെ കൈ അമർന്നു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു പോയി.

അവൻ പെട്ടെന്ന് കൈ പിൻവലിച്ചു. കണ്ണടച്ച് അവന്റെ മുഖത്തോട് മുഖം ആയി കിടക്കുന്ന കിങ്ങിണിയുടെ മുഖത്തേക്ക് അവൻ നോക്കി കിടന്നു. ആ നീണ്ട മിഴികളും തേൻ കിനിയുന്ന  ചുവന്ന ചൊടികളും  പൂ ഇതൾ പോലുള്ള കവിളുകളും  എല്ലാം അവൻ നോക്കി കിടന്നു പോയി.

കണ്ണുകൾ പതുക്കെ തുറന്നതും തന്നെ തന്നെ നോക്കി കിടക്കുന്ന ആ മിഴിയുടെ  പൊരുൾ അറിയാതെ അവൾ നിശ്ചല ആയി പോയിരുന്നു.

നിഹാലിന്റെ ചുണ്ടുകൾ വിറക്കുന്നത് അവൾ കണ്ടു. അവൾ ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.

“നിനക്ക് ഇങ്ങനെ കിടക്കാൻ ആണ് പ്ലാൻ എങ്കിൽ വേറെ അവസരം തരാം… ഇപ്പോ എഴുന്നേൽക്കാൻ നോക്ക്”…

“അയ്യടാ കേറി കിടക്കാൻ പറ്റിയ ഒരു മുതല്… “…കിങ്ങിണി അതും പറഞ്ഞു നിലത്തു ഒഴുകി കിടന്ന പാമോയിൽ കയ്യിൽ പറ്റിച്ചു അവന്റെ മുഖത്ത് മുഴുവൻ പുരട്ടി. കണ്ണിലും മൂക്കിലും നെറ്റിയിലും കവിളിലും എല്ലാം അത് ഒഴുകി നടന്നു.

“ആണുങ്ങൾ ആയാൽ ഇത്ര അഹംകാരം പാടില്ല. ഞാൻ മനഃപൂർവം ചെയ്തത് ഒന്നുമല്ലല്ലോ”….കിങ്ങിണി പറഞ്ഞു.

നിഹാൽ പെട്ടെന്ന് ഓയിലിൽ  കുതിർന്ന ആ കൈകൾ കൊണ്ട് മെല്ലെ കിങ്ങിണിയുടെ വയറിൽ ചുറ്റി പിടിച്ചു. ആ കയ്യുടെ മാർദവം അറിഞ്ഞപ്പോൾ അവൾ ശരിക്കും പൊള്ളി പിടഞ്ഞു പോയി. കണ്ണുകൾ ഇറുക്കെ അടച്ചു പോയി അവന്റെ നോട്ടം താങ്ങാതെ അവൾ കിടന്നു. നിഹാൽ അവന്റെ ഓയിൽ നിറഞ്ഞ മുഖം കൊണ്ട് കിങ്ങിണിയുടെ നെറ്റിയിലും കവിളിലും ചുണ്ടിലും കഴുത്തിലും എല്ലാം മുഖം ഉരസി നടന്നു.അവന്റെ ചുടു നിശ്വാസം അവളിൽ നിറഞ്ഞു നിന്നു. നിഹാൽ മുഖത്തോട് മുഖം ഉരസി  അവളുടെ മുഖം നിറയെ ഓയിൽ കൊണ്ട് നിറച്ചു.കണ്ണുകൾ അടച്ചു പരിഭവത്തോടെ കിടന്ന അവളെ
നിഹാൽ  തള്ളി മാറ്റി. പതുക്കെ സ്റ്റൂളിൽ പിടിച്ചു എഴുന്നേറ്റു.അവളുടെ  ദാവണി തുമ്പ് സ്ഥാനം മാറി കിടന്നത് അവൻ കണ്ടു. ആ ആലില വയറും തന്നെ നോക്കി കിടന്ന മിഴികളും. ആ നോട്ടത്തെ നേരിടാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൻ നോട്ടം മാറ്റി.

ശേഷം അവൻ അവളെയും പിടിച്ചു എഴുന്നേൽപ്പിച്ചു.

“പോയി കുളിക്ക് കേട്ടോ…. “… മുഖത്ത് നോക്കാതെ അവൻ അത് പറഞ്ഞിട്ട് മുറിയിലേക്ക്  പോയി.

കിങ്ങിണിയും ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.

പക്ഷെ അവർ രണ്ടും അറിയാതെ ഒരാൾ ആ രംഗം ഫോണിലേക്ക് പകർത്തിയിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന :-അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *