ചെമ്പകം പൂക്കുമ്പോൾ, ഭാഗം 16

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 16

❤️❤️❤️❤️❤️❤️❤️

അടുക്കളയിൽ നിന്നും ഒരു വിധം എഴുന്നേറ്റു നിഹാൽ മുറിയിലേക്ക് നടന്നു.പെട്ടെന്ന് ഉണ്ടായ വീഴ്ചയിൽ കാൽ ഒന്ന് മടങ്ങി. അതിന്റെ വേദന അവന് നന്നായി  ഉണ്ടായിരുന്നു. കുറച്ച് നേരം നിഹാൽ പോകുന്നത് നോക്കി നിന്ന ശേഷം  കിങ്ങിണിയും  മുറിയിലേക്ക് പോയി.  നിഹാൽ വാതിൽ ചാരി ഇട്ട് കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി.കാൽ കുത്താൻ വയ്യാത്ത രീതിയിൽ വേദന അവന് ഉണ്ടായിരുന്നു എങ്കിലും അവൻ കുളിക്കാൻ വേണ്ടി ഷവറിന്റെ  കീഴെ നിന്നു.

വെള്ളത്തുള്ളികൾ ഓരോന്ന് ആയി അവന്റെ ദേഹത്തേക്ക് ചിന്നി തെറിക്കുമ്പോൾ  അവൻ കണ്ണടച്ച് നിന്നു. കണ്ണ് അടക്കുമ്പോൾ  മുന്നിൽ തെളിഞ്ഞു വന്നത് മുഴുവൻ കിങ്ങിണി ആയിരുന്നു. കാലു തെന്നി അവന്റെ നെഞ്ചിലേക്ക് വീണ അവളുടെ മുഖം ആയിരുന്നു. അവളുടെ തുടുതുടുത്ത  കവിളുകളും  ചാമ്പക്ക ചുണ്ടുകളും കരി മിഴി കണ്ണുകളും അവന്റെ മുന്നിൽ നിറഞ്ഞു നിന്നു. ഓയിൽ പുരണ്ട കൈകൾ കൊണ്ട് അവളുടെ വയറിൽ അറിയാതെ പിടിച്ചപ്പോൾ അവൾ പിടഞ്ഞതും ആ മുഖത്ത് നിറയെ മുഖം ഉരസി അവൻ ഒഴുകി നടന്നതും അവന്റെ ചുണ്ടുകളിൽ നിറഞ്ഞ പുഞ്ചിരി പരത്തി. ചിരിച്ചു കൊണ്ട് ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് അവൻ കുളിച്ചു പുറത്തേക്കു ഇറങ്ങിയതും കയ്യിൽ ചൂട് വെള്ളവും ആയി അകത്തേക്ക് വരുന്ന കിങ്ങിണിയെ ആണ് കണ്ടത്.

അവളെ കണ്ടതും അവൻ ചിരി നിർത്തി. അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കിങ്ങിണി അവന്റെ മുഖത്ത് നോക്കുന്നില്ല. പക്ഷെ ഇടയ്ക്ക് എപ്പോഴോ ആ കണ്ണുകൾ ഒന്ന് ഉയർന്നപ്പോൾ അവൻ കണ്ടു കലങ്ങി ഇരിക്കുന്ന ആ കരി മിഴികൾ.

കിങ്ങിണി പോയി മേശയുടെ മുകളിലേക്ക് ചരുവത്തിൽ എടുത്ത ചൂട് വെള്ളം വെച്ചു.അവന്റെ കയ്യിലേക്ക് ഒരു ടവൽ എടുത്തു കൊടുത്തു.

“ആ കട്ടിലിൽ വന്നു ഇരിക്കാമോ “??..കിങ്ങിണി നിഹാലിന്റെ മുഖത്ത് നോക്കാതെ സൗമ്യമായി  ചോദിച്ചു.

“എന്തിനാ”??

“പറഞ്ഞത് കേട്ടാൽ മതി കേറി ഇരിക്ക്”…

“കാര്യം എന്താണ് എന്ന് പറ… ഞാൻ ഇരിക്കാം”…

“കാൽ മടങ്ങി അല്ലേ വീണത് !! ചൂട് പിടിക്കാം ഉപ്പിട്ട വെള്ളം ആണ്”…

“അതിന്റെ ആവശ്യം ഒന്നുമില്ല… നീ പൊക്കോ… ഇനി എന്റെ കാലും കൂടെ പൊള്ളിക്കാൻ ആണോ”!!…നിഹാൽ കുസൃതിക്ക് പറഞ്ഞത് ആണെങ്കിലും കിങ്ങിണിയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്  അത് വല്ലാതെ കൊണ്ടു കയറി. ആ കണ്ണുകൾ കലങ്ങി മറിയുന്നത് ഹൃദയ  വേദനയോടെ നിഹാൽ നോക്കി നിന്നു.

“അല്ലെങ്കിൽ വേണ്ട.. ആ വെള്ളം ഇവിടെ വെച്ചേക്കു… ഞാൻ തന്നെ ചൂട് പിടിച്ചോളാം… “…എന്ന് പറഞ്ഞു നിഹാൽ കട്ടിലിൽ കയറി ഇരുന്നു.

കിങ്ങിണി ഒരു കസേര എടുത്തു കട്ടിലിനോട് അടുപ്പിച്ചു ഇട്ടു കൊടുത്തു. അതിൽ വെള്ളവും വെച്ചു. ചൂട് പിടിക്കാൻ വേണ്ടി നിഹാൽ കാൽ മടക്കാൻ നോക്കിയിട്ട് നടക്കുന്നില്ലാരുന്നു. നല്ല വേദനയും അവനെ കീഴ്‌പ്പെടുത്തി.

“വേണ്ട… ഇത് കൊണ്ടു പൊക്കോ.. എനിക്ക് വയ്യ”…നിഹാൽ അവളോട്‌ പറഞ്ഞു.
കിങ്ങിണി കയ്യിൽ കരുതിയ കുഴമ്പ് കുപ്പി  കയ്യിൽ  എടുത്തു. അവന്റെ കാലിന്റെ ഭാഗത്ത്‌ ആയിട്ട് കട്ടിലിൽ ഇരുന്നു. പതിയെ അവൾ അവന്റെ  കാൽ എടുത്തു മടിയിലേക്ക് വെച്ചു.

അനുവാദം ചോദിക്കാതെ ആണെങ്കിലും അവൾ അത് ചെയ്തത് നിഹാലിന് ഇഷ്ടമായി. അവൻ ഒന്നും മിണ്ടാതെ അവൾ എന്താ ചെയ്യുന്നത് എന്ന് നോക്കി ഇരുന്നു.

കിങ്ങിണി ഒരു കുപ്പി തുറന്നു അതിൽ നിന്ന് ഉള്ളം കയ്യിലേക്ക് കുഴമ്പ് എടുത്തു. അത് നന്നായി ചൂട് പിടിപ്പിച്ചു കൈ കൊണ്ട് തന്നെ, എന്നിട്ട് നിഹാലിന്റെ കാലിലേക്ക് തേച്ചു പിടിപ്പിച്ചു.

മൃദുലമായ അവളുടെ കൈകളുടെ സ്പർശം അവന്റെ സിരകളെ തൊട്ട് ഉണർത്തി. അവൻ അവളെ തന്നെ നോക്കി ഇരുന്നു.

“സത്യത്തിൽ നീ ആരാ പെണ്ണേ ?? ചിലപ്പോൾ തോന്നും നീ ഒരു മണ്ടി ആണെന്ന്. ചിലപ്പോൾ തോന്നും നീ ഒരു പക്വത വന്ന പെണ്ണ് ആണെന്ന്. ഇടയ്ക്ക് കുറുമ്പ് കാട്ടും, ഇഷ്ടം കൂടും… നീ സത്യത്തിൽ എനിക്ക് ആരായി മാറുക ആണ്…. ??എനിക്ക് പോലും അറിയില്ല നീ എന്റെ ആരെന്നു… !!എന്തിനാ പെണ്ണേ  നീ എന്റെ ഹൃദയത്തിൽ  ഒരു കൂട്  കൂട്ടിയത്”!!…നിഹാൽ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു.

കുഴമ്പ് തേച്ചു പിടിപ്പിച്ച ശേഷം… കിങ്ങിണി ഉപ്പിട്ട വെള്ളം കൊണ്ട് നിഹാലിന്റെ കാലിൽ ചൂട് പിടിക്കാൻ തുടങ്ങി.

“ചൂട് കൂടുതൽ ഉണ്ടെങ്കിൽ പറയണേ… “..

“മ്മ്… “..

അവൾ മെല്ലെ തുവർത്തു മുക്കി പിഴിഞ്ഞ് കുടഞ്ഞു ചൂട് വെക്കാൻ തുടങ്ങി.

“അഹ്… എന്ന് നിഹാൽ അലറിയപ്പോൾ അവൾ അവന്റെ കാലിലേക്ക് മെല്ലെ ഊതി കൊടുത്തു.അവളുടെ ശ്വാസ തണുപ്പിൽ അവൻ ലയിച്ചിരുന്നു പോയി. കിങ്ങിണി വളരെ ശ്രെധിച്ചു കാലിൽ  ചൂട്  പിടിക്കാൻ തുടങ്ങി.

“ഞാൻ കാരണം ആണല്ലോ ഈശ്വര… നിഹാൽ ഏട്ടന്റെ കാലിനു ഈ അവസ്ഥ വന്നത്… ഒരിക്കലും ശരീരം വേദനിപ്പിക്കണം എന്നൊന്നും ഞാൻ കരുതിയിട്ടില്ല. പക്ഷെ, പറ്റി പോയി എന്റെ ശ്രെദ്ധ കുറവ് കൊണ്ട്… എത്രയും വേഗം ഏട്ടന് സുഖം ആക്കി കൊടുക്കണേ ഈ കാലു… “…കിങ്ങിണി മനസ്സിൽ പ്രാർഥിച്ചു. അറിയാതെ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ കാലിൽ വീണു. അതിന്റെ ചൂട് അറിഞ്ഞതും കണ്ണ് അടച്ചു കിടന്ന നിഹാൽ മുഖം ഉയർത്തി അവളെ നോക്കി.

“ആ മുഖത്ത് നോക്കി ഇനിയും വഴക്ക് പറയാൻ എനിക്ക് ആവില്ല… ഈശ്വര… “…നിഹാൽ

മനസ്സിൽ പറഞ്ഞു. അവൻ മെല്ലെ കണ്ണുകൾ അടച്ചു കട്ടിലിലേക്ക് ചാഞ്ഞു.

അവൻ ഉറങ്ങി എന്ന് തോന്നിയപ്പോൾ കിങ്ങിണി ചൂട് പിടിക്കുന്നത് നിർത്തി. അവൾ പോയി ഫാൻ ഇട്ടു അവന്റെ കാൽ ഒഴികെ എല്ലാം പുതപ്പിച്ചു. അവൾ പുറത്തേക്കു പോകാൻ തുടങ്ങിയതും നിഹാലിന്റെ മുഖം നോക്കി ഒരു നിമിഷം അവൾ അവിടെ തന്നെ  നിന്നു.

പിന്നെ വിറയ്ക്കുന്ന ചുണ്ടുകളാൽ അവന് അരികിൽ എത്തി ആ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു പോയി.

“അറിയാതെ ഉള്ളിൽ കയറി പോയി. പറിച്ചു മാറ്റാൻ ശ്രെമിക്കുന്നുണ്ട്… പക്ഷെ പറ്റുന്നില്ല. ഞാൻ ഇനി ഒരിക്കലും ഒരു ശല്യത്തിനും വരില്ല. ആദ്യമായി തോന്നി പോയ ഇഷ്ടം അത് ഉള്ളിൽ തന്നെ വെച്ചോളാം. ഇനി ഞാൻ കാരണം നിങ്ങൾ വേദനിക്കാൻ ഒരിക്കലും ഇട ആക്കില്ല”… അത്രയും പറഞ്ഞു ഉറങ്ങി കിടന്ന നിഹാലിന്റെ മുന്നിൽ കണ്ണ് പൊത്തി കരഞ്ഞു കൊണ്ട് കിങ്ങിണി പാത്രവും എടുത്തു പുറത്തേക്കു പോയി.

“ഈശ്വര… ഇവൾ എന്നെ പ്രണയിച്ചു കൊല്ലുക ആണോ ??അവളുടെ കണ്ണീരിന്റെ ശാപം ഞാൻ ഏത് ഗംഗയിൽ കൊണ്ട് പോയി ഒഴുക്കും”??… ഉറങ്ങാതെ കണ്ണടച്ച് കിടന്ന നിഹാലിന്റെ കണ്ണുകളിൽ കൂടെ കണ്ണീർ ഒലിച്ചു ഇറങ്ങി. അവൻ പിന്നെയും  എന്തൊക്കെയോ ഓർത്തു കിടന്നു. പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

കിങ്ങിണി അടുക്കളയിൽ പോയി ഓയിൽ വീണ അടുക്കള ക്ലീൻ ചെയ്തു. ഉമ്മ വന്നപ്പോൾ കൈ തട്ടി ഓയിൽ  താഴെ വീണ കാര്യം അവൾ സൂചിപ്പിച്ചു.

അവർ സാരമില്ല എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു.

**************************

ഉച്ചക്ക് ശേഷം ആണ് നിഹാൽ ഉറങ്ങി എഴുന്നേറ്റത്. അവൻ കണ്ണുകൾ തുറക്കുമ്പോൾ ആരോ ഒരാൾ കസേരയിൽ കട്ടിലിനോട് ചേർന്ന് അവന്റെ അടുത്തു ഇരിപ്പുണ്ടായിരുന്നു.  നിഹാൽ കണ്ണ് ചിമ്മി തുറന്നു അയാളെ നോക്കി. ഫൈസി…

“ഫൈസി… നീ എപ്പോ വന്നെടാ “??

“ഞാൻ വന്നിട്ട് വർഷം കുറച്ച് ആയി… “.. ഫൈസി എഴുന്നേറ്റു പോയി റൂമിന്റെ വാതിൽ കുറ്റിയിട്ടു.

“എന്താടാ ??എന്തേലും പ്രശ്നം ഉണ്ടോ”??

“ഹ ഉണ്ടെന്നു തന്നെ കൂട്ടിക്കോ. !!നിന്റെ കാലിനു എന്ത് പറ്റിയതാ”??..

“അത് ഞാൻ ഒന്ന് തെന്നി വീണതാ… ”

“മ്മ്… എവിടെ”??

“അടുക്കളയിൽ.. ”

“വീണപ്പോൾ ഒറ്റക്ക് ആയിരുന്നോ അതോ വേറെ ആരേലും ഉണ്ടായിരുന്നോ”??

“ഇല്ലാ ഞാൻ മാത്രം… ”

“ഡാ കള്ള പോക്കിരി തവളെ… കള്ളം പറഞ്ഞാൽ ഉണ്ടല്ലോ.. “… നിഹാൽ ഒന്ന് ഞെട്ടി.

“അപ്പൊ പിന്നെ ഇത് എന്താടാ”??… ഫൈസൽ അവന്റെ മൊബൈൽ നിഹാലിന് നേരെ നീട്ടി.

കിങ്ങിണിയും നിഹാലും അടുക്കളയിൽ വെച്ചു വീണ ഫോട്ടോ. അവർ ഒന്നിച്ചു നിലത്ത് വീണു കിടന്നതും  എല്ലാം അതിൽ ഉണ്ടായിരുന്നു.

“ഇത്… ഇത്… എങ്ങനാ… ആരാ… ??നീ ആണോ… “??… നിഹാലിന്റെ ഉള്ളിൽ സങ്കടവും ഒപ്പം ദേഷ്യവും കത്തി കയറി.

“ഏത് തന്ത ഇല്ലാത്തവൻ ആണെടാ ഇത് എടുത്തേ”??…

“അത്… എടുത്തവനെ  എടുത്തു പൊതിച്ചിട്ടുണ്ട് … അവന്റെ ഫോണും തല്ലി പൊട്ടിച്ചിട്ടുണ്ട്.  പെയിന്റ് അടി ഇന്നലെ കഴിഞ്ഞല്ലോ !!പെയിന്റ്  പണി സാധങ്ങൾ എടുക്കാൻ  വന്ന ഒരുത്തെനാ.  അവൻ ഇത് ഒളിച്ചു വെച്ചു കാണുന്നത് ഞാൻ കണ്ടു. എന്റെ ATM കാർഡ് എടുക്കാൻ വേണ്ടി വന്നതാ ഞാൻ അപ്പോഴാ നീ വീണ കാര്യവും അറിഞ്ഞത്… ”

“എന്നിട്ട് ആ നാറി എവിടെ”??

“അവനെ അപ്പോൾ തന്നെ അടി കൊടുത്തു പറഞ്ഞു വിട്ടു”…

“മ്മ്… ”

“അല്ല എന്താ നീയും കിങ്ങിണിയും ആയിട്ട് ??ഇത് അല്ലാതെ മറ്റു എന്തേലും വിഷയം നിങ്ങൾക്കു ഇടയ്ക്ക് ഉണ്ടായോ”??

“ഇല്ലാ.. ”

“മ്മ്… പിന്നെ എന്തിനാ അവൾ തിരിച്ചു  വീട്ടിലേക്കു പോയത്”??….ഫൈസി പറഞ്ഞത് കേട്ട് നിഹാൽ ഞെട്ടി.

“വീട്ടിൽ പോയോ”??

“മ്മ്… പോയി… കുറച്ച് നേരം ആയി… ”

“അതെന്താ അവൾ പോയെ”??

“ആ അറിയില്ല… ഇവിടെ നില്കാൻ വയ്യ എന്ന് പറഞ്ഞു കരഞ്ഞു  അവൾ..ആദ്യം ആയിട്ടാ അവൾ ഇങ്ങനെ പറയുന്നേ….. . ”

നിഹാലിന്റെ മുഖം മങ്ങി.

“നിങ്ങൾ തമ്മിൽ എന്താ പ്രശ്നം”??ഫൈസി ചോദിച്ചു. നിഹാൽ മൗനം ആയി ഇരുന്നു.

“ഒന്നുമില്ല എന്ന് പറഞ്ഞു നീ രക്ഷപ്പെടണ്ട …. നിങ്ങൾക്ക് രണ്ടാൾക്കും ഇടയിൽ ഞങ്ങൾ ആരും അറിയാത്ത എന്തോ ഒന്ന് ഉണ്ട്. അത് എന്താ??എനിക്ക് അറിയണം. “…ഫൈസി പറഞ്ഞു.

“എടാ… അത്… ”

“ഒരു കള്ളം കണ്ടു പിടിച്ചു പറയാൻ ആണെങ്കിൽ വേണ്ട… സത്യം അറിഞ്ഞാൽ മതി എനിക്ക്… “…

നിഹാൽ അവളെ തിരുവനന്തപുരത്തു വെച്ചു കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഫൈസിയോട് പറഞ്ഞു. കിങ്ങിണി നിഹാലിനെ ഇഷ്ടം ആണെന്ന് പറഞ്ഞത് ഒഴിച്ച്. കാരണം അത് ആരും അറിയില്ല എന്ന് നിഹാൽ അവൾക്ക് വാക്ക് കൊടുത്തിരുന്നു.

“ഇത്രയൊക്കെ  ആയ ആയ സ്ഥിതിക്ക് നിഹാൽ വർമ്മയോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ”??.. ഫൈസി കുറച്ച് ഗൗരവത്തോടെ  ചോദിച്ചു.

“മ്മ്… “..

ഫൈസൽ പതുക്കെ നടന്നു നിഹാലിന്റെ അടുത്തേക്ക് വന്നു അവന്റെ കഴുത്തിൽ കുത്തി പിടിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും….)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *