ചെമ്പകം പൂക്കുമ്പോൾ, Part 21

രചന :-അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 21

❤️❤️❤️❤️❤️❤️❤️❤️

പെട്ടെന്ന് കിങ്ങിണി തിരിഞ്ഞു നോക്കി. നിലാ വെളിച്ചം മുഖത്തേക്ക് ചിമ്മി അടിച്ചപ്പോൾ ആണ് അവൾ ആ മുഖം വെക്തമായി കണ്ടത്.

“നിഹാൽ… “.. ഒരു നിമിഷം അവൾ അനങ്ങാതെ തരിച്ചു നിന്നു പോയി.

പിന്നെ വേഗം തന്നെ ഫൈസലിന്റെ ഷൂ അന്വേഷിക്കാൻ തുടങ്ങി.

“നീ അന്വേഷിക്കുന്നത് ഫൈസലിന്റെ ഷൂ അല്ലേ”??… നിഹാൽ അത് ചോദിച്ചപ്പോൾ കിങ്ങിണി അവന് നേരെ തിരിഞ്ഞു.

നിഹാൽ അവന്റെ കയ്യിൽ ഇരിക്കുന്ന ഷൂ എടുത്തു അവളെ കാണിച്ചു. അവൾ അവന് നേരെ കൈ നീട്ടി.

“ഷൂ താ”…

“ഇത് ഞാൻ തരാം… പക്ഷേ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്”…

“എനിക്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാ. സംസാരിച്ച അത്രയും മതി”…. കിങ്ങിണി അല്പം കടുപ്പിച്ച  സ്വരത്തിൽ തന്നെ പറഞ്ഞു.

“കിങ്ങിണി എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ ഇത്രയും അങ്ങ് ശിക്ഷിക്കാൻ  ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തേ”??

“ഞാൻ ആരെയും ശിക്ഷിച്ചില്ലല്ലോ “…

“പിന്നെ നീ എന്നോട് കാണിക്കുന്ന ഈ അകൽച്ചയുടെ അർത്ഥം എന്താ”??

“അകൽച്ച അല്ലാതെ അടുപ്പം കാണിക്കത്തക്ക ബന്ധം ഒന്നും നമുക്ക് ഇടയിൽ ഇല്ലല്ലോ …. ”

“കിങ്ങിണി… ഞാൻ…. “…നിഹാൽ അവളോട്‌ എന്തോ പറയാൻ തുടങ്ങും മുൻപേ ആരോ ടെറസിലേക്ക് വരുന്നതിന്റെ ശബ്ദം അവർ കേട്ടു.

“ഓഹ് നാശം .. “..നിഹാൽ അരിശത്തോടെ  പറഞ്ഞു. കിങ്ങിണി അത് കാര്യം ആക്കാതെ തിരികെ പോകാൻ തുനിഞ്ഞതും നിഹാൽ അവളുടെ വയറിൽ  വട്ടം  പിടിച്ചു വാ പൊത്തി കൊണ്ട് വാട്ടർ ടാങ്കിന്റെ പുറകിൽ പോയി ഒളിച്ചു.

“മിണ്ടരുത് “…. നിഹാൽ അവളുടെ കാതിൽ മെല്ലെ പറഞ്ഞു. അവൾ അവന്റെ കയ്യിൽ ഇരുന്നു കുതറി  കൊണ്ടിരുന്നു.

ടെറസിലേക്ക് വന്നത് ലൈറ്റ് സെറ്റ് ചെയ്യാൻ വന്ന രണ്ട് പയ്യന്മാർ ആയിരുന്നു. അവർ വേഗം തന്നെ ലൈറ്റ് ഇട്ടു താഴേക്കു പോയി. അവർ പോയി കഴിഞ്ഞപ്പോൾ കിങ്ങിണി നിഹാലിന്റെ കൈ തട്ടി മാറ്റി.

”എന്നോട് ചോദിക്കാതെ എന്റെ ശരീരത്തിൽ തൊടാൻ താൻ എന്റെ ആരാടോ”??…കിങ്ങിണി കിതച്ചു കൊണ്ട് അലറി.

“എന്നോട് ചോദിക്കാതെ അല്ലേ നീ എന്നെ സ്നേഹിച്ചത് അപ്പോൾ എനിക്ക് ഒന്ന് തൊടാൻ എങ്കിലും ഉള്ള അവകാശം ഉണ്ട്”…..

“അത് ഏത് വകയിൽ”??

“നിന്റെ അമ്മായിയപ്പൻ പണ്ട് കാശിക്ക് പോയ വകയിൽ… ”

“ഓഹ് തനിക്ക് എന്താ പറയാൻ ഉള്ളെ ??പറഞ്ഞു തുലക്ക്… “… കിങ്ങിണി പറഞ്ഞു.

“ഞാൻ പറയാൻ പോകുന്നത് നീ ഏത് രീതിയിൽ ഉൾക്കൊള്ളും  എന്ന് അറിയില്ല”….

“നീ ഒരു ചെറിയ കുട്ടി ആണ്. നിനക്ക് എന്നേക്കാൾ നല്ല പയ്യനെ കിട്ടും എന്നൊക്കെ അല്ലേ”??,…. അവൾ ഇടയ്ക്ക് കയറി ചോദിച്ചു.

“നീ തോക്കിൽ കയറി വെടി വെക്കാതെ… ”

“ഓഹ്  “…പുച്ഛം നിറച്ചു കിങ്ങിണി അവനെ നോക്കി.

“നീ എന്നെ സ്നേഹിച്ചു തുടങ്ങിയത് എന്തിന്റെ പേരിൽ ആണെന്നോ എന്ത് കാര്യത്തിന് ആണെന്നോ ഒന്നും എനിക്ക് അറിയില്ല. പക്ഷെ ഫൈസി പറഞ്ഞത് പോലെ എന്റെ മനസ്സിൽ ഉള്ളത് പറയാതെ പോയാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചന ആയി പോകും…. അതുകൊണ്ട് പറയുവാ…. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാ….. ഇഷ്ടം അല്ല എന്നിൽ ഓരോ നേരവും ഹരം നിറക്കുന്ന ഭ്രാന്ത് ആണ് നീ ഇപ്പോൾ.  നിന്നെ കണ്ടതും രക്ഷിച്ചതും കൂട്ട് കൂടിയതും തല്ലിയതും എല്ലാം ഈശ്വരന്റെ വിധി ആയിരുന്നു. അതേ വിധി ആണ് നമ്മളെ അകറ്റുന്നത്. നമ്മൾ തമ്മിൽ ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകില്ല. അതിന് ഒരു അവസരം ഞാൻ ആയിട്ട് ഉണ്ടാക്കില്ല…. ”

കിങ്ങിണി അവൻ പറയുന്ന പലതിന്റെയും അർഥം അറിയാതെ നിന്നു.

“നാളെ ഞാൻ തിരികെ പോകും എന്റെ ലോകത്തിലേക്ക്.അവിടെ ഇപ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കാൻ എന്റെ വീട്ടുകാരെ പോലെ തന്നെ മറ്റൊരാൾ കൂടെ ഉണ്ട്. വീട്ടുകാർ കണ്ടെത്തിയ ഒരു പെണ്ണ്. കുറെ നാൾ എന്റെ പുറകെ അച്ഛനും അമ്മയും എല്ലാവരും നടന്നതിന്  ശേഷം ആണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് പോലും. പക്ഷെ ഇവിടെ വന്നപ്പോൾ നീ എന്റെ ഉള്ളിൽ കയറും എന്നോ നിന്നെ ഞാൻ സ്നേഹിക്കും എന്നോ ഞാൻ കരുതി ഇല്ലാ.”…

നിഹാൽ പറയുന്നത് എല്ലാം ഒരു തേങ്ങലോടെ കേട്ടു നിൽക്കാൻ മാത്രേ കിങ്ങിണിക്ക് കഴിഞ്ഞുള്ളു.

“മോളെ…. നീ എന്നെ ശപിക്കരുത്.  നിനക്ക് എന്നോട് തോന്നിയ ഇഷ്ടം അതൊരു തെറ്റ് ഒന്നുമല്ല. കളങ്കം ഇല്ലാത്ത നിന്റെ സ്നേഹം കൈ എത്തും ദൂരത്തു കിട്ടിയിട്ടും തട്ടി  കളഞ്ഞവനാ ഞാൻ. നാളെ ഒരു കാലത്ത് നീ എന്റെ ഓർമകളിൽ ഉണ്ടാവുകയും ചെയ്യും. ഈ സമയം പഠിക്കാൻ ഉള്ളതാണ് പഠിക്കണം വലിയ ആളാകണം. നീ നന്നായി ജീവിക്കുന്നു എന്ന് എനിക്ക് കേൾക്കണം. എന്നെ നീ ശപിക്കരുത് .”…..നിഹാൽ അവളുടെ മുൻപിൽ കൈ കൂപ്പി. കിങ്ങിണി മുഖം ഉയർത്തി അവനെ നോക്കി. ശേഷം അവന്റെ ആ കൈകളിൽ മുറുകെ പിടിച്ചു.

“ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യം ആകില്ല. പക്ഷെ മനസ്സിന്റെ ഏതേലും ഒരു കോണിൽ നിങ്ങൾ ഉണ്ടാകും”…..കിങ്ങിണി അത് പറഞ്ഞപ്പോൾ നിഹാലിന്റെ ഉള്ളും പിടഞ്ഞു പോയി.

ഒരു നിമിഷം ഒന്നും ആലോചിക്കാതെ തലച്ചോർ പറയുന്നത് കേൾക്കാതെ  മനസ്സ് പറഞ്ഞത് കേട്ടു അവൻ അവളെ വലിച്ച് അടുപ്പിച്ചു അവന്റെ നെഞ്ചിലേക്ക്. അവന്റെ നെഞ്ചിന്റെ ആഴങ്ങളിൽ മുഖം പൂഴ്ത്തി കരയുമ്പോൾ കിങ്ങിണി അവളുടെ കൈകൾ ഉയർത്തി ഇല്ലാ. അവൾ അവന്റെ കരവലയത്തിൽ തന്നെ അനങ്ങാതെ നിന്നു.

പൊട്ടി തെറിച്ച മനസിന്റെ നിർദേശം മാത്രം കണക്കിൽ എടുത്തു നിഹാൽ അവളുടെ ചുണ്ടുകളിലും  കവിളുകളിലും  നെറുകയിലും  എല്ലാം ചുംബിച്ചു പോയി. പെട്ടെന്ന് കിങ്ങിണി അവനിൽ നിന്നും അടർന്നു മാറി അവിടെ നിന്നും ഇറങ്ങി ഓടി പോയി.

നെഞ്ച് ഒരു മെഴുകുതിരി പോലെ ഉരുകി ഇല്ലാതെ ആവുന്നുണ്ട് എന്ന് അവർ ഇരുവരും വേദനയോടെ അറിഞ്ഞു.

ആരും കാണാതെ ഏതോ ഒരു കോണിൽ പോയി കരഞ്ഞു തീർത്തു ഇരുവരും അവരുടെ പ്രണയം. പ്രണയം ചില നേരത്തു നമ്മളെ ഒരു മായിക ലോകത്ത് എത്തിക്കും. ചിലപ്പോൾ അത് നമ്മളെ വല്ലാതെ നോവിക്കും. ചിലപ്പോൾ അത് ഭ്രാന്തിനെക്കാൾ ഭീകരം ആവുകയും ചെയ്യും.

*********************

പിറ്റേന്ന് ആയിരുന്നു പാത്തുവിന്റെ  കല്യാണം. പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു താലി കെട്ടു ഓഡിറ്റോറിയത്തിൽ ആയിരുന്നു.

മജന്ത നിറത്തിൽ ഉള്ള ലഹങ്കയിലും ട്രഡീഷണൽ ആഭരണങ്ങളിലും എല്ലാം പാത്തൂ തിളങ്ങി നിന്നു. പാത്തുവിന്റെ പാതി ജീവൻ പോലെ കിങ്ങിണിയും അവളെ ചുറ്റിപിടിച്ചു കൂടെ ഉണ്ടായിരുന്നു.

പാത്തുവിന്റെ പുയ്യാപ്ലയും അടിപൊളി ആയിരുന്നു. ഒരു ഏട്ടനെ കൂടെ കിട്ടിയ സന്തോഷം ആയിരുന്നു കിങ്ങിണിയിൽ നിറഞ്ഞു നിന്നത്. പാത്തുവിന്റെയൊക്കെ മതാചാര പ്രകാരം തന്നെ ചെക്കൻ പാത്തുവിന് താലി ചാർത്തി. ശേഷം കേക്ക് മുറിച്ചു.

പിന്നെ ഫോട്ടോ എടുപ്പും പരിചയപ്പെടലുകളും എല്ലാമായി രംഗം കൂടുതൽ തിരക്കിൽ ആയി. തിരക്കിന് ഇടയിലും പരസ്പരം മിഴികൾ കൊണ്ട് യാത്ര പറയുന്ന ആ രണ്ടുപേരുടെ മനസ്സ് ആരും അറിഞ്ഞില്ല.

“ഇനി തമ്മിൽ കാണില്ല എന്ന് “…നിഹാലും കിങ്ങിണിയും മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരുന്നു.ഉച്ചക്ക് ഭക്ഷണത്തിനു ശേഷം എല്ലാവരും കൂടെ പാത്തുവിനെ യാത്രയാക്കി.

ഫൈസലിനെ കെട്ടിപിടിച്ചു പാത്തു കരയുന്നത് കണ്ടപ്പോൾ പലരുടെയും കണ്ണുകളും നിറഞ്ഞു.

ചടങ്ങുകൾ തീർത്തു എല്ലാവരും  വീട്ടിൽ എത്തി.ഒരുപാട് താമസിക്കാതെ തന്നെ  നിഹാൽ നേരത്തെ പാക്ക് ചെയ്തു വെച്ച അവന്റെ പെട്ടിയും ആയി,  ആരോടും ഒന്നും പറയാതെ തന്നെ അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു.

പക്ഷെ അവൻ തന്നിൽ നിന്ന് ദൂരേക്ക് പോയി മറയുന്നത് ഒരു ഹൃദയ വേദനയോടെ തന്നെ ചഞ്ചല ബാൽക്കണിയിൽ നിന്നും നോക്കി കണ്ടു.

(പകലിൽ കൂടൊഴിഞ്ഞു പോകും സന്ധ്യേ….

പറയാൻ നീ മറന്നതെന്തേ സ്നേഹം…

പിൻവിളി കേൾക്കാതെ പിരിയുകയാണോ നീ

പൊൻ മേഘം  പിടയുകയാണിവിടെ )…….Movie :- കൃഷ്ണ

അപ്പോ പാത്തുവിനെ ഒരു വഴിക്കാക്കി. ഇനി നമുക്ക് കല്യാണത്തിനുള്ള ചരടുവലികൾ നടത്താം. നാളെ ഞാൻ പുതിയ രണ്ടുപേരെ ഇറക്കുമതി ചെയ്യാം.പതുക്കെ പതുക്കെ BP കൂട്ടി തരാൻ ശ്രെമിക്കാം. പിന്നെ ഇതൊരു കഥയാണ് എന്ന് ആരും മറന്നു പോകല്ലേ….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന :-അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *