ചെമ്പകം പൂക്കുമ്പോൾ, ഭാഗം 22

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 22

❤️❤️❤️❤️❤️❤️❤️❤️

നേരം അർദ്ധ രാത്രിയോട്  അടുത്താണ് കിങ്ങിണിയും വീട്ടുകാരും ചിത്തിര പുരം വീട്ടിൽ എത്തിയത്. വൈകും എന്ന് നിശ്ചയം ഉണ്ടായിരുന്നത് കൊണ്ട് അവർ പുറത്ത് നിന്ന് തന്നെ ഭക്ഷണവും കഴിച്ചിരുന്നു.ലളിത വാതിൽ തുറന്നു അകത്തേക്ക് കയറി വീട്ടിലെ ലൈറ്റ് on ചെയ്തു. അവർ എല്ലാവരും വീട്ടിലേക്കു പ്രവേശിച്ചു.

“ഹോ എന്താ ചൂട്… “…ചന്ദ്രൻ അതും പറഞ്ഞ് സോഫായിലേക്ക് ഇരുന്നു.

“ഇതെന്താ ഇവിടെ എല്ലാം ആകെ ഒരു വെത്യാസം”??….കിങ്ങിണി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.  ചോദ്യം കേട്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.

“ആ… അതോ… അത് മോളെ…. ഇവിടം എല്ലാം ആകെ അഴുക്കും  പൊടിയും എല്ലാം ആയിരുന്നല്ലോ… അപ്പോൾ എല്ലാം ഒന്ന് വൃത്തി ആക്കിയതാ… “…ചെറിയച്ഛൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.

“അതെന്താ ഇവിടെ വല്ല വിശേഷവും ഉണ്ടോ”??…കിങ്ങിണി വീണ്ടും ചോദ്യം എറിഞ്ഞു.

“നട്ട പാതിരാക്ക് ആണോ നിന്റെ വിശേഷം അന്വേഷിക്കല് …. പോയി കിടന്നു ഉറങ്ങു പെണ്ണേ…. “…അമ്മ അവളോട്‌ ചൂടായി.

“ഓ ഞാൻ ഇങ്ങ് വന്നു കാലു കുത്തി ഇല്ലാ അപ്പോൾ തുടങ്ങിയല്ലോ അമ്മയുടെ അങ്കം… “…അതും പറഞ്ഞു ചവിട്ടി തുള്ളി  കിങ്ങിണി മുറിയിലേക്ക് പോയി.

“ഏട്ടത്തി അവളെ പറഞ്ഞു വിട്ടത് നന്നായി….. ഇല്ലാരുന്നേൽ വീണ്ടും അവൾ എന്തേലും ചോദിച്ചേനെ “….ശ്രീദേവി പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് തൃപ്പൻകോട്ട് തിരുമേനി കൃഷ്ണ പ്രസാദിനെ ഫോണിൽ വിളിച്ചത്.

“ആരാ ഏട്ടാ… “??

“തിരുമേനിയാ… ”

“ഏഹ്.. ? ഇത് എന്താ ഇപ്പോ ഒരു വിളി”??

“ആവോ”!!

“ഏട്ടൻ call എടുക്കു കാര്യം അറിയാല്ലോ… ”

“മ്മ്… “..കൃഷ്ണ പ്രസാദ്‌ call അറ്റൻഡ് ചെയ്തു.

“ഹലോ തിരുമേനി… ”

“ആ കൃഷ്ണ പ്രസാദേ… ഉറക്കത്തിൽ ശല്യം ചെയ്തതിനു ക്ഷമ ചോദിക്കുന്നു”…

“ഏയ് അത് സാരമില്ല തിരുമേനി… ”

“മ്മ്… ഞാൻ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാൻ ആയിരുന്നു”…

“എന്താ തിരുമേനി”??

“അത്…. നാളെ ഉച്ച കഴിഞ്ഞ് കൃഷ്ണ പ്രസാദ്‌ മോളുടെ പത്രികയും ആയിട്ട് ഇവിടെ വരെ ഒന്ന് വരണം… ”

“എന്താ തിരുമേനി ??എന്തേലും പ്രശ്നം”??

“ഏയ് പ്രശ്നം ഒന്നുമില്ല… കാര്യം ഇവിടെ വന്നു കഴിഞ്ഞ് പറയാം…. വരുമ്പോൾ ഒറ്റക്ക് വന്നാൽ മതി വേറെ ആരെയും കൊണ്ടു വരണ്ട”…

“ശരി തിരുമേനി”…

“എങ്കിൽ ആയിക്കോട്ടെ… ”

“മ്മ്… “…അതും പറഞ്ഞു call കട്ട്‌ ചെയ്തു.

“എന്താ ഏട്ടാ… “??

“ഏയ് ഒന്നുമില്ല ടാ… നാളെ ഉച്ച കഴിഞ്ഞ് മോളുടെ പത്രികയും കൊണ്ട് അവിടെ വരെ ചെല്ലാൻ തിരുമേനി പറഞ്ഞു.”…

“അതെന്തിനാ”??…ലളിത ചോദിച്ചു.

“അറിയില്ല… ചെല്ലുമ്പോൾ പറയാം എന്നാ പറഞ്ഞത്… ”

“അതിനെന്താ ഏട്ടാ നമുക്ക് പോകാം… ”

“വേണ്ടടാ… എന്നോട് ഒറ്റക്ക് ചെല്ലണം എന്നാ പറഞ്ഞെ… നീ നാളെ ഇവിടെ ഇരുന്നു കല്യാണം വിളിക്കാൻ ഉള്ളവരുടെ ലിസ്റ്റ് എല്ലാം എഴുതൂ…അതുപോലെ കല്യാണക്കുറിയും എഴുതൂ…. പിന്നെ കിങ്ങിണിയോട് നാളെ നമുക്ക് ഇക്കാര്യം പറയണം. താമസിച്ചാൽ ചിലപ്പോൾ അവൾക്ക് സംശയം ഉണ്ടാകും നമ്മൾ അവളിൽ നിന്ന് എന്തോ ഒളിപ്പിച്ചു വെക്കുന്നുണ്ട് എന്ന് … !!”

“മ്മ്… ശരി ഏട്ടാ…. ”

“എന്തിനാണാവോ ??എന്തേലും പ്രശ്നം ഉണ്ടോ”!!… ലളിത അവരുടെ ആദി പുറത്ത് കാണിക്കാതെ ഇരുന്നില്ല.

“ഹ… താൻ കരി നാക്ക് വളച്ചു ഒന്നും പറയാതെ…. ഞാൻ പോയി വരുമ്പോൾ അറിയാല്ലോ… !!ഇപ്പോൾ പോയി കിടന്നു ഉറങ്ങു എല്ലാവരും”…. അത്രയും പറഞ്ഞു കൃഷ്ണ പ്രസാദും അകത്തേക്ക് പോയി.

കിങ്ങിണി മുറിയിൽ പോയി മേലൊക്കെ കഴുകി വന്നു.ഒരുപാട് നാള് കൂടിയാണ് സ്വന്തം മുറിയിൽ കിടക്കുന്നത്. കിങ്ങിണി  പുതച്ചു മൂടി കിടന്നു. പുതക്കാതെ  കിടന്നിട്ടും പുതച്ചു കിടന്നിട്ടും മലർന്നു കിടന്നിട്ടും ചരിഞ്ഞു കിടന്നിട്ടും കിങ്ങിണിക്ക് ഉറക്കം വന്നില്ല. നിദ്ര ദേവി നിഹാലിന്റെ രൂപത്തിൽ വന്നു ഉറക്കത്തിനു നേരെ കൊഞ്ഞനം കുത്താൻ തുടങ്ങി.

“കട്ടിൽ കണ്ടാൽ ബോധം കെടുന്ന  എന്നെ ഇപ്പോ മൂങ്ങയുടെ ജന്മം ആക്കിയപ്പോൾ സമാധാനം ആയല്ലോ കുറുനരിക്ക്… “…. കിങ്ങിണി താടിക്ക് കയ്യും കൊടുത്തു കട്ടിലിൽ എഴുന്നേറ്റു ഇരുന്നു.

“കാര്യം എന്തൊക്കെ പറഞ്ഞാലും ജാഡ കാണിച്ചാലും അടുത്ത് ഉണ്ടായിരുന്നപ്പോൾ ഒന്ന് കണ്ടോണ്ട് എങ്കിലും ഇരിക്കാമായിരുന്നു.  കൺവെട്ടത്ത്  ഉണ്ടാകുമായിരുന്നു. ഇതിപ്പോ… ഇനി… ഒരു കൂടിക്കാഴ്ച പോലും ഉണ്ടാകില്ലല്ലോ…. കണ്ണാ …. “!!… കിങ്ങിണി കറങ്ങുന്ന ഫാനിൽ നോക്കി നെടുവീർപ്പ് ഇട്ടു.

“അയാൾ ഇപ്പോ നല്ല ഉറക്കം ആയിരിക്കും… എന്നാലും എന്നോട് ഒന്ന് യാത്ര പറയാൻ പോലും തോന്നി ഇല്ലല്ലോ… അല്ലേലും ഞാൻ ആരാ അല്ലേ ??ആരും അല്ലല്ലോ !!… വെറും ഒരു പൊട്ടി പെണ്ണ്… മാനത്തു കണ്ട നക്ഷത്രം കൈ എത്തി പിടിക്കാൻ നോക്കിയ പൊട്ടി പെണ്ണ്… “… കിങ്ങിണിയുടെ കൺകോണിൽ കണ്ണീർ ഉരുണ്ടു കൂടാൻ തുടങ്ങിയപ്പോൾ അവൾ അത് തുടച്ചു മാറ്റി.

“ഇല്ലാ…. ഇനി അങ്ങനെ ഒരാൾ ഇല്ലാ…. അതൊരു സ്വപ്നം ആയിരുന്നു. ഓർക്കാൻ ഇഷ്ടമുള്ള ഒരു സ്വപ്നം മാത്രം. ഇനി ഞാൻ കരയില്ല അയാൾക്ക്‌ വേണ്ടി… ”
..കിങ്ങിണി സ്വന്തം മനസ്സിനെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു. പതുക്കെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

****************

രാവിലെ കാളിങ് ബെല്ലിന്റെ നിർത്താതെ ഉള്ള ശബ്ദം കേട്ടാണ് വിദ്യ ചെന്ന് വാതിൽ തുറന്നത്.

“ആരാണാവോ ഇത്ര രാവിലെ”??…. രാവിലത്തെ ബ്ലാക്ക് ടീയുടെ സമയത്തു ആണ് നിഹാൽ വീട്ടിൽ ചെന്ന് കയറിയത്.

“ലാലേ… നീ എന്താ കല്യാണം കൂടി ഇല്ലേ”??…വിദ്യ അവന്റെ ബാഗ് കയ്യിൽ മേടിച്ചു കൊണ്ട്  ചോദിച്ചു.

“കല്യാണം കൂടി ഏട്ടത്തി… ഞാൻ അത് കഴിഞ്ഞ് ഇങ്ങ് പോന്നു നേരത്തെ…. ”

“അതെന്താ”??..

“ഏയ്… ഒന്നുമില്ല ഏട്ടത്തി”…

“ഓയ്… കല്യാണ പയ്യൻ… “…നരേൻ അവനെ കണ്ടതും കൈ പൊക്കി വിളിച്ചു.

“ദേ… ഏട്ടാ എന്റെ കയ്യിൽ നിന്ന് മേടിക്കും കേട്ടോ”…നിഹാൽ ഹാളിൽ സോഫായിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു.

“കല്യാണപ്പയ്യനെ കല്യാണ പയ്യൻ എന്നല്ലാതെ കൊറോണ വൈറസ് എന്ന് വിളിക്കാൻ പറ്റുവോ “!!

“ഇതിനൊക്കെ ഞാൻ ഉത്തരം പറഞ്ഞാൽ കൂടി പോകും….പിള്ളേർ എഴുന്നേറ്റില്ലേ ഏട്ടത്തി’??…

“ഇല്ലടാ… നല്ല ഉറക്കമാ…. “…രേവതി ഏട്ടത്തി അവന് കാപ്പി കൊടുത്തു കൊണ്ട് പറഞ്ഞു.

“കല്യാണം എങ്ങനെ ഉണ്ടായിരുന്നു”??…അമ്മ അവനോടു ചോദിച്ചു.

“കല്യാണം അടിപൊളി ആയിരുന്നു… പാട്ടും ബഹളവും ഓട്ടവും  പിന്നെ… “!!…നിഹാൽ പറഞ്ഞത് മുഴുവൻ ആക്കാതെ നിർത്തി.

“എന്താടാ”??

“ഏയ്… ഒന്നുമില്ല. അച്ഛൻ എവിടെ”??

“അച്ഛൻ സിംഗപ്പൂർക്ക് പോയി… ഒരു ബിസിനസ്‌ മീറ്റിംഗ്… “…അമ്മ ഉത്തരം പറഞ്ഞു.

“മ്മ്…. ഞാൻ ഒന്ന് കുളിക്കട്ടെ… വല്ലാത്ത ക്ഷീണം… ”

“അതേ ക്ഷീണം തീരുമ്പോൾ ഇങ്ങോട്ട് വരണം… കുറച്ച് സംസാരിക്കാൻ ഉണ്ട്… “…നരേൻ പറഞ്ഞു.

“എന്താ”??

“അല്ല ഈ വീട്ടിൽ ഒരു കല്യാണം നടക്കാൻ പോകുവാ. അത് അറിഞ്ഞാരുന്നോ”??,

“ആക്കല്ലേ മോനെ… ചേട്ടാ എന്താ കാര്യം ഇപ്പോ അതിന്”?

“അല്ല ഞങ്ങൾ എല്ലാവരും പെണ്ണിനെ കണ്ടു. ഞങ്ങൾക്ക് ഇഷ്ടം ആയി… ഇനി താങ്കൾക്ക് എതിർപ്പ് എന്തേലും ഉണ്ടാകുവോ എന്ന് അറിയാൻ ഒന്ന് എറിഞ്ഞു നോക്കിയതാ…. ”

“ഓ എറിയണ്ട  അങ്ങനെ ഇപ്പോൾ… ”

“ഡാ പെണ്ണ് നല്ല സുന്ദരിയാ… പേര് ശ്രീ നന്ദ… അമേരിക്കയിൽ ഡോക്ടർ ആണ്… നല്ല കുടുംബം… ഞങ്ങൾ അത് ഉറപ്പിച്ചു ട്ടോ…. “…വിദ്യ ഏട്ടത്തി വിളിച്ചു പറഞ്ഞു.

നിഹാൽ ഒന്നും കേൾക്കാത്ത പോലെ മുറിയിലേക്ക് ബാഗും ആയി കയറി പോയി….

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും…)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *