ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 28 വായിക്കുക…

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 28

❤️❤️❤️❤️❤️❤️❤️❤️

“ഡാ നീ എന്താ ഈ പറയുന്നേ??ഒളിച്ചോടാനോ  ??അതൊന്നും ശരി ആകില്ല”…..,നിഹാൽ പറഞ്ഞു

“എന്നാൽ ശരി തട്ടി കൊണ്ട് വരാം… ”

“ഒന്ന് പോയെടാ… ഇതെന്താ കുട്ടി കളി ആണോ”??

“അപ്പോ നിനക്ക് അറിയാല്ലോ ഇത് കുട്ടി കളി അല്ലെന്നു… പിന്നെ നീ ഇപ്പോ ഈ മൂക്കേ  മുഹൂർത്തത്തിൽ അവളെ നിനക്ക് വേണം എന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യണ്ടത്”??

“എടാ… വേറെ ഒരു വഴിയും ഇല്ലേ”??…നിഹാൽ ദയനീയം ആയി ഫൈസിയെ നോക്കി.

“ഉണ്ട്… നാളെ കഴിഞ്ഞു കിങ്ങിണിയുടെ കല്യാണം. അത് കഴിഞ്ഞു ഒരു 4കൊല്ലം കഴിയുമ്പോൾ അവൾക്ക് ഒരു കൊച്ചു ഉണ്ടാകും അതിന് നിന്റെ പേര് ഇടാം… നീ ഇങ്ങനെ നിന്നു പോകുകയേ ഉള്ളു … ഇതല്ലാതെ വേറെ ഒരു മാർഗവും ഞാൻ നോക്കിയിട്ട് കാണുന്നില്ല… “…..ഫൈസൽ പറഞ്ഞത് കേട്ട് നിഹാൽ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. സംഗതി വർക്ക്‌ ഔട്ട്‌ ആകുന്നുണ്ടോ എന്ന് അറിയാൻ ഫൈസൽ ഇടയ്ക്ക് ഇടയ്ക്ക് നിഹാലിനെ ഒളി കണ്ണിട്ട് നോക്കുന്നുണ്ട്.

“ഡാ… നീ പറഞ്ഞത് ഒക്കെ.. പക്ഷെ എങ്ങോട്ട് ഓടും”??,

“ഓ പിന്നെ ഒളിച്ചോടാൻ പോകുന്നവർ എല്ലാം ട്രാക്കും  വരച്ചു ഫിനിഷിങ് പോയിന്റും  സ്റ്റാർട്ടിങ് പോയിന്റും  നോക്കി അല്ലേ ഓടുന്നെ… അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. ഇപ്പോൾ പോയാൽ ഒരു അർദ്ധ രാത്രിയോടെ  കിങ്ങിണിയുടെ അടുത്ത് എത്താം.അവളെ നമുക്ക് ചാടിച്ചു കൊണ്ട് വരാം”……

“എങ്കിൽ നമുക്ക് പോകാം.. ഇനി വേറെ ഒന്നും ആലോചിക്കേണ്ട.. ഞാൻ നോക്കിയിട്ട് നീ പറഞ്ഞ  ഈ ഒരു വഴിയേ കാണുന്നുള്ളൂ.അവളെ അങ്ങനെ മറ്റാരും കെട്ടണ്ട… ”

“Well done my dragon boy well done…അപ്പോ നീ നിന്റെ ഡ്രസ്സ്‌ എല്ലാം എടുത്തു വെക്കൂ… ”

“അതെന്തിനാ”??

“പിന്നെ ഡ്രസ്സ്‌ ഉടുക്കാതെ നീ ജീവിക്കുവോ ??”

“അഹ്… “…നിഹാൽ അവന്റെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു ബാഗിൽ വെച്ചു. ഫൈസി കട്ടിലിൽ ഇരുന്നു വായുവിൽ കൈ കൊണ്ട്  ഓരോന്നൊക്കെ കൂട്ടിയും കിഴിച്ചും ഇരുന്നു. നിഹാൽ പതുക്കെ ഫൈസിയുടെ  ചെവിയിൽ പറഞ്ഞു

“ഡാ നമുക്ക് പോകാം”…..

“അയ്യോ ന്റെ അള്ളോ….സെയ്താൻ “…ഫൈസി കട്ടിലിൽ നിന്ന് ചാടി എണീറ്റു.

“ഡാ… തെണ്ടി ഒച്ച വെക്കാതെ ഇത് ഞാനാ… ”

“നീ എന്താ ഈ മങ്കി cap എല്ലാം ഇട്ട്”??

“ആളെ മനസ്സിലാകാതെ ഇരിക്കാൻ”…

“അഹ്.. ഇപ്പോ ഞാൻ ആളെ മനസ്സിലാകാതെ പേടിച്ചു ചത്തേനെ… ”

“കിന്നാരം പറഞ്ഞു നിൽക്കാതെ വാടാ… ബിരിയാണി ചെമ്പിന്  ഉണ്ടായവനെ …. “…നിഹാൽ ഫൈസിയുടെ  വായ പൊത്തി പിടിച്ചു അവനെ വലിച്ച് കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കു ഇറങ്ങി.മുറിയുടെ പുറത്ത് ഒന്നും ആരും ഇല്ലായിരുന്നു.  അവർ എങ്ങനെയോ പമ്മി പരുങ്ങി കാറിന്റെ അടുത്ത് വരെ  എത്തി.

“ഡാ സത്യത്തിൽ നീ എത്ര പ്രാവശ്യം മതില് ചാടിയിട്ട് ഉണ്ട്”??….ഫൈസി നിഹാലിനെ സൂക്ഷിച്ചു നോക്കി.

“അതെന്താ നീ അങ്ങനെ ചോദിച്ചേ”??

“അല്ല… നിന്റെ ഈ പരുങ്ങലും  പമ്മലും  കാണുമ്പോൾ എനിക്കൊരു ഡൌട്ട്… ”

“ഇത് എന്റെ ആദ്യത്തെ മതില് ചാട്ടമാ … ”

“മ്മ്… ഇവിടെ നിന്നും ഓരോ ചുവടും സൂക്ഷിച്ചു വേണം നമുക്ക് മുന്നോട്ട് പോകാൻ… Now we are starting the mission… “ഓപ്പറേഷൻ നിക്കി… ”
“ഓപ്പറേഷൻ നക്കിയോ”??

“നക്കി അല്ലടാ പന്നി നിക്കി… നിഹാലിന്റെ നീ യും കിങ്ങിണിയുടെ കി യും… ”

“നീ കൂടെ ഉണ്ടേൽ അത് നക്കി ആരിക്കും”…

“ദേ… മിണ്ടാതെ ഇരുന്നോണം. ഇവിടെ നിന്നും ഉള്ള ഓരോ മൂവേമെന്റ് ഉം ഇനി സൂക്ഷിച്ചു ആയിരിക്കണം… Do you get that ക്യാപ്റ്റൻ നിഹാൽ വർമ… “??

“ഓഹ്.. Got it… ”

“Yeah… Come on man … “.. ഫൈസൽ ഒരു ജാക്കറ്റും എടുത്തു ഇട്ടു കയ്യിൽ ഗ്ലവുസും  ഇട്ടു ചുയിങ്ങവും  ചവച്ചു റോബിൻ ഹുടും  കളിച്ച് പോകുന്ന ഫൈസലിനെ നോക്കി നിഹാൽ പ്രാർഥിച്ചു.

“ഈശ്വര ഒരു പെണ്ണിനേയും കൊണ്ട് ഒളിച്ചോടാനാ  പോകുന്നെ ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ അല്ല പോകുന്നെ ലവനെ നീ തന്നെ കാത്തോളണേ”….

“ഡാ… മാനത്തു നോക്കി നിൽക്കാതെ വന്നു കേറെടാ … “… ഫൈസി കാർ എടുത്തു കൊണ്ട് വന്നു പറഞ്ഞു. നിഹാൽ ഓടി ചെന്ന് കാറിൽ കയറി.

”വണ്ടി വിട്ടോ അളിയാ… ”

“ഏറ്റൂ മോനെ… “… ഫൈസി കാർ ചവിട്ടി വിട്ടു.

“ഡാ അവളുടെ വീട്ടിൽ പട്ടി ഉണ്ടോ”??…

“ഭാഗ്യത്തിന് അത് മാത്രം ഇല്ലാ… പക്ഷെ കുട്ടി ഉണ്ട്… ”

“ഏത് കുട്ടി”??

“ശങ്കരൻ കുട്ടി, കൃഷ്ണൻ കുട്ടി, ശേഖരൻ കുട്ടി, നാരായണൻ കുട്ടി… ”

“ഇതൊക്കെ കുട്ടികൾ ആണോ”??

“അല്ല… പട്ടിയുടെ സ്വഭാവം ഉള്ള അവളുടെ അമ്മാവന്മാര … കുറെ പൊണ്ണത്തടിയന്മാർ… .. തലയിൽ ആൾതാമസം കുറവാ… അത് പേടിക്കണ്ട സെറ്റ് ആക്കാം”..

“മ്മ്… ”

“നീ വേണെങ്കിൽ ഒന്ന് മയങ്ങിക്കോ …ഞാൻ അവിടെ എത്തുമ്പോൾ വിളിക്കാം “….

“ഓ വേണ്ടടാ… ഉറക്കം ഒന്നും വരില്ല.. “…

“മ്മ്… മ്മ്… സ്വപ്നം കാണാൻ ഉള്ള പ്ലാൻ ആണല്ലേ നടക്കട്ടെ നടക്കട്ടെ”…നിഹാൽ ഒന്ന് പുഞ്ചിരിച്ചു.

അങ്ങനെ കിങ്ങിണിയും ആയുള്ള ഒളിച്ചോട്ടത്തിനു  കച്ച മുറുക്കി ഇറങ്ങി നിഹാലും ഫൈസലും… ഇനി ബാക്കി സ്‌ക്രീനിൽ കാണാം…..

*******************

ചിത്തിരപുരം വീട് രാത്രി 12മണി….

നിഹാലും ഫൈസലും ഏകദേശം അർദ്ധ രാത്രിയോടെ തന്നെ ചിത്തിരപുരം വീട്ടിൽ എത്തി.

“ഡാ അവളുടെ വീട് അതാ… കാർ നമുക്ക് ഇവിടെ ഇടാം എന്നിട്ട് പരിസരം എല്ലാം ഒന്ന് നോക്കി വരാം… “… ഫൈസൽ അതും പറഞ്ഞു കാർ ഓഫ്‌ ചെയ്തു. അവർ രണ്ടും കാറിനു വെളിയിൽ ഇറങ്ങി. നിഹാൽ ചുറ്റും നോക്കി റോഡിൽ ചെറിയ ഒരു നിലാ വെളിച്ചം മാത്രേ ഉള്ളു.

“ഡാ… വായിൽ നോക്കി നിൽക്കാതെ വാ… “… നിഹാൽ ഫൈസലിനെ വിളിച്ചു.

“ഏയ് നിക്ക് നിക്ക്.. നിക്ക്… ”

“എന്താടാ “??

“ചെരുപ്പ് ഊര് ഇല്ലങ്കിൽ സൗണ്ട് കേൾക്കും”… ഫൈസൽ പതുക്കെ പറഞ്ഞു.

“ഓഹ്… ശരി…നിനക്ക് ഇതിലൊക്കെ നല്ല എക്സ്പീരിയൻസ് ആണല്ലേ!! “…

“അതേടാ… ദിവസവും ഞാൻ ഓരോ പെൺപിള്ളേരെ മതില് ചാടിക്കാൻ  നടക്കുക ആണല്ലോ… മിണ്ടാതെ വാടാ കുറുനരി”… അവർ രണ്ടും ചെരുപ്പ് ഊരി ഇട്ടു വീടിന്റെ ഫ്രണ്ടിൽ എത്തി.

“ശരിക്കും നോക്കി കണ്ടോ നിന്റെ ഭാര്യ വീട് ഇനി കാണാൻ പറ്റിയില്ലങ്കിലോ!!… “.. ഫൈസി നിഹാലിനോട് പറഞ്ഞു.

“പിന്നെ വീടിന്റെ ഭംഗി നോക്കാൻ ആണല്ലോ നമ്മൾ വന്നത്… കൂടുതൽ നൃത്തം ചവിട്ടാതെ കിങ്ങിണിയുടെ മുറി ഏതാണ് എന്ന് പറ… ”

“ദാ… ആ കാണുന്ന മുറിയാ… “… ഫൈസൽ മുകളിലെ നിലയിലെ ജനൽ തുറന്നിട്ട മുറിയിലേക്ക് കൈ ചൂണ്ടി.

“ഈയ്യോ… ഇതിപ്പോ എങ്ങനെ അവിടെ കയറും”??

“ഏണി വല്ലതും നോക്കണം… ”

“പോടാ അത്രയും നീളം ഉള്ള ഏണി എവിടെ കിട്ടാനാ… ”

“മ്മ്… ശരി ആണല്ലോ… “… ഫൈസൽ പതുക്കെ വീടിന്റെ ഉമ്മറത്തേക്ക് കയറി. അറിയാതെ അവൻ വാതിലിൽ പോയി തട്ടി.

“എടാ നാശം പിടിച്ചവനെ… കൊല്ലും നിന്നെ ഞാൻ ഇന്ന്… “… നിഹാൽ കയ്യിൽ കിട്ടിയ ഉരുളൻ കല്ല് എടുത്തു ഓങ്ങി കൊണ്ട് പറഞ്ഞു.

“പിന്നെ അകത്തു കയറണ്ടേ … “!!

“ഹോ നിന്നെ ഇന്ന് ഞാൻ… “… നിഹാൽ ഫൈസലിന്റെ വാ പൊത്തി പിടിച്ചു കുറച്ച് മാറി നിന്നു. പെട്ടെന്ന് ആരോ കതക് തുറന്നു പുറത്തേക്കു ഇറങ്ങി.

“അത് കിങ്ങിണിയുടെ അമ്മാവനാ …ഒന്നിന് പോകാൻ ഇറങ്ങിയത് ആണെന്ന് തോന്നുന്നു . രാത്രിയിൽ കണ്ണ് കാണില്ല.. വാ പോകാം… “… ഫൈസൽ പറഞ്ഞു. അവർ രണ്ടാളും കൂടെ അകത്തേക്ക് കയറി.

“ഇതെന്താ ഡാ മത്തി വറുക്കാൻ ഇട്ടേക്കുന്നോ “??…..അടുക്കി അടുക്കി കിടക്കുന്ന മനുഷ്യന്മാരെ  കണ്ടു  നിഹാൽ തലയിൽ കൈ വെച്ചു ചോദിച്ചു.

“ഡാ…അതിലെ പോകണ്ട വിശന്നിട്ടു ഞണ്ട് ഫ്രൈ ആണെന്ന് കരുതി അവർ ചിലപ്പോൾ നിന്നെ തിന്നും.  വാ ഇതിലെ പോകാം”…നിഹാലും ഫൈസലും കൂടെ നടുമുറ്റത്ത്  കൂടെ ഇറങ്ങി പതുക്കെ കിങ്ങിണിയുടെ മുറിയിലേക്ക് ഉള്ള കോണിപ്പടികൾ ചവിട്ടി മുകളിലേക്ക് കയറി.

“ഡാ വിളിക്കു….ഞാൻ ഇവിടെ നിന്ന് ആരേലും വരുന്നുണ്ടോ എന്ന് നോക്കാം. നീ അകത്തു കയറി കാര്യം പറ… . ”

“അവൾ തുറക്കുവോ “??

“അത് വിളിച്ചാൽ അല്ലേ അറിയൂ”… ഫൈസൽ പറഞ്ഞു.

നിഹാൽ പതുക്കെ കിങ്ങിണിയുടെ വാതിലിൽ തട്ടി വിളിച്ചു.

“കിങ്ങിണി… കിങ്ങിണി… വാതിൽ തുറക്ക്.. ഞാൻ നിഹലാ … “… കുറച്ച് നേരം തട്ടി വിളിച്ചതിനു ശേഷം ആണ് കിങ്ങിണി വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. അവൾ പതുക്കെ എഴുന്നേറ്റു വന്നു വാതിൽ തുറന്നു.

“നിഹാൽ ഏട്ടാ… “.. കിങ്ങിണിയുടെ കണ്ണുകളിൽ  ആശ്ചര്യവും ഞെട്ടലും  പ്രകടം ആയിരുന്നു.

“മിണ്ടരുത്… “.. എന്ന് പറഞ്ഞു അവൻ അവളുടെ വാ പൊത്തി കൊണ്ട് അകത്തേക്ക് കയറി. നിഹാൽ വാതിൽ ചാരി അടച്ചു.

“എന്താ ഈ കാണിക്കുന്നേ ??എന്താ ഈ രാത്രിയിൽ”??..കിങ്ങിണി ആദിയോടെ ചോദിച്ചു. കിങ്ങിണി ഒട്ടും പ്രതീക്ഷിക്കാതെ നിഹാൽ അവളെ വട്ടം ചുറ്റി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“വയ്യ… നിന്നെ വേറെ ഒരാൾക്ക് വിട്ട് കൊടുക്കാൻ എനിക്ക് വയ്യ…മോളെ  എനിക്ക് വേണം നിന്നെ… ഈ ജന്മം മുഴുവൻ…. “നിഹാൽ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു. കിങ്ങിണിയുടെ  മിഴികൾ ഈറൻ അണിഞ്ഞു.

അവൾ ഒരു തേങ്ങലോടെ നിഹാലിന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. നിഹാൽ അവളെ തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു നിന്നു.

“നീ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യ്… നമുക്ക് പോകാം… ഏതേലും നാട്ടിൽ പോയി എന്തേലും ജോലി ചെയ്തു ഞാൻ നിന്നെ നോക്കിക്കോളാം… എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല… മോളെ… “….നിഹാലിന്റെ വിറയ്ക്കുന്ന അധരങ്ങൾ കിങ്ങിണിയുടെ നെറ്റിയിലും കഴുത്തിലും കവിളിലും എല്ലാം ഒഴുകി നടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ കിങ്ങിണി അവനിൽ നിന്നും അടർന്നു മാറി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *