പ്രണയമഴ നോവലിൻ്റെ ഭാഗം 37 വായിക്കൂ…

രചന : Thasal

“മോളേ,,,,, അവൻ എഴുന്നേറ്റോ,,,, ”

ചൂട് ചായ ഗ്ലാസിലേക്ക് പകർന്നു കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചതും തുമ്പി ഇല്ല എന്നർത്ഥത്തിൽ ഒന്ന് തല കുലുക്കി,,,

“ഇല്ല അമ്മേ,,, ഇന്നലെ മോള് സഖാവിന്റെ കൂടെയാ ഉറങ്ങിയെ,,, രാത്രി കിടക്കാൻ വൈകി കാണും, ”

“മ്മ്മ്,,,, എന്ന മോള് പോയി അവനെ ഒന്ന് വിളിച്ചേക്ക്,,,, എല്ലാവരും കഴിക്കാൻ വന്നാൽ അവനെ കണ്ടില്ലേൽ ചോദ്യം വരും,,, ”

അതിന് മറുപടി എന്നോണം അവൾ ഒന്ന് തലകുലുക്കി കൊണ്ട് ദാവണി തലയിൽ ഗ്ലാസ്‌ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,, റൂമിലേക്ക്‌ കടക്കുമ്പോൾ തന്നെ കാണുന്നത് മോളെ നെഞ്ചോടു ചേർത്ത് വെച്ച് ഉറങ്ങുന്ന സഖാവിനെയാണ്,,,,,അത് കണ്ടതും അവളിൽ ഒന്ന് പുഞ്ചിരി വിരിഞ്ഞു,,,, അവൾ മെല്ലെ അവരുടെ അടുത്തേക്ക് പോയി ഗ്ലാസ്‌ ടേബിളിൽ വെച്ച് കൊണ്ട് അവരെ നോക്കി ബെഡിൽ ഇരുന്നു,,,

രണ്ട് പേരും ഒരു ലോകവും ഇല്ലാതെയുള്ള ഉറക്കം ആണ്,,,

അമ്മു വിരൽ നുണഞ്ഞു കൊണ്ട് സഖാവിന്റെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്നത് കണ്ടതും അവളുടെ ഉള്ളിൽ വല്ലാത്തൊരു വാത്സല്യം തോന്നിയിരുന്നു,,,

അവൾ മെല്ലെ ഒന്ന് തല താഴ്ത്തി അവളുടെ ഉണ്ടകവിളിൽ ഒന്ന് ചുണ്ടമർത്തി,,,,അതിന് ശേഷം അവളുടെ കണ്ണുകൾ പതിഞ്ഞത് സഖാവിൽ ആയിരുന്നു,, അവൾ അവന്റെ നെഞ്ചിൽ തന്നെ ഒന്ന് ചുംബിച്ചു കൊണ്ട് ഒന്ന് നേരെ ഇരുന്നു,,,

പതിയെ അവന്റെ മുടിയിൽ ഒന്ന് തലോടി,,,

“സഖാവെ,,,, ”

അവളുടെ ശബ്ദം പതിഞ്ഞതായിരുന്നു,,,

“സഖാവെ എഴുന്നേറ്റേ,,,, നേരം വൈകിട്ടൊ,,,,

മുത്തശ്ശിയുടെ അടുത്തുന്ന് ചീത്ത കേൾക്കും,,

എഴുന്നേൽക്ക്,,, ”

അവന്റെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് അവൾ വിളിച്ചതും അവൻ മെല്ലെ കണ്ണുകൾ തുറന്നു കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു,,,

“ഗുഡ്മോർണിംഗ് തുമ്പികുട്ട്യേ,,,, ”

“ശ്,,,,മെല്ലെ,,,, മോള് ഉണരും,,,, ”

അവൾ വളരെ കറുതലോടെ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവന്റെ കണ്ണുകൾ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന അമ്മുവിൽ പതിഞ്ഞു,,, അവൻ മെല്ലെ അവളുടെ മുടിയിൽ ഒന്ന് തലോടി,,,

“ആള് ഇന്നലെ വലിയ വാശിയിൽ ആയിരുന്നു,,,നിന്നെ കാണണം എന്ന് കരഞ്ഞിട്ട ഉറങ്ങിയെ,,, ”

മോളെ ശ്രദ്ധയോടെ നെഞ്ചിൽ നിന്നും ഇറക്കി ബെഡിൽ കിടത്തി കൊണ്ട് അവൻ പറഞ്ഞതും തുമ്പി കുഞ്ഞിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു,,,

“അവൾക്ക് രാത്രി ആരെയും പറ്റില്ല എന്ന് അറിഞ്ഞൂടെ സഖാവെ,,,,”

“മ്മ്മ്,,, അറിയാലോ തുമ്പികുട്ട്യേ,,,,, ”

“ആ സഖാവെ,,, പെട്ടെന്ന് ചായ കുടിച്ചു ഫ്രഷ് ആയിട്ട് പുറത്തേക്ക് വാ,,, മുത്തശ്ശി കണ്ടാൽ ചീത്ത കേൾക്കും,,,, പിന്നെ സോപും തോർത്തും എല്ലാം കുളപ്പടവിൽ വെച്ചിട്ടുണ്ട്,,, പെട്ടെന്ന് ചെല്ല്,,,, ”

അവൾ ധൃതി കൂട്ടി പറഞ്ഞു കൊണ്ട് കയ്യിൽ ഉള്ള എണ്ണ അവന്റെ തലയിൽ തേച്ചു പിടിപ്പിച്ചു കൊണ്ട് പോകാൻ നിന്നതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവനരികിൽ നിർത്തി കൊണ്ട് അവളുടെ അരയിലൂടെ വട്ടം പിടിച്ചു,,,,

“സഖാവെ,,, ”

“എന്താടി,,,,, കുറച്ച് നേരം നിൽക്ക്,,,,”

“അവര് അന്വേഷിക്കും,,,, ”

“അന്വേഷിക്കട്ടെ,,,,”

“തമാശയല്ലാട്ടൊ,,, ”

അവളുടെ സ്വരത്തിലേ മാറ്റം കണ്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ വിട്ടതും അവൾ ഒന്ന് വിട്ടു നിന്നു,,,

“പിന്നെ തുമ്പി,,,,, ലൗ യു,,,, ”

അവനിൽ നിന്നും പ്രതീക്ഷിക്കാതെയുള്ള പ്രതികരണം കേട്ടു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ തുമ്പി പെട്ടെന്ന് തന്നെ ഒരു സംശയത്തിൽ അവനെ നോക്കി,,അവന്റെ ചുണ്ടിൽ പഴയ പുഞ്ചിരി മാത്രമായിരുന്നു,,,

“പുതിയത് ആണല്ലോ സഖാവെ,,, എന്ത് പറ്റി,,,, ”

ഇടുപ്പിൽ കയ്യൂന്നി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് എഴുന്നേറ്റു ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്‌ ഒന്ന് ചുണ്ടോട് ചേർത്തു,,,,

“പുതിയത് ഒന്നും അല്ല,,,, അന്നും ഇന്നും പറഞ്ഞത് ഒന്ന് തന്നെയാണ്,,,, എന്നാലും ഇന്ന് ഒരു പരിഷ്കാരത്തിൽ പറഞ്ഞു എന്നൊള്ളൂ,,,, ”

അവന്റെ കുസൃതി നിറഞ്ഞ വാക്കുകൾ അവളിൽ ഒരു നിറഞ്ഞ പുഞ്ചിരി നൽകുന്നുണ്ടായിരുന്നു,,,

“ആണൊ,,,, എന്നാലേ മോൻ പോയി ഫ്രഷ് ആകാൻ നോക്ക്,,,ഇങ്ങനെ കൊഞ്ചി നിന്നാലേ ശരിയാവില്ല,,,, പിന്നെ മോളെ ഉണർത്താൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്ക്,,, ”

അതും പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോയതും അവൻ ആദ്യം അവൾ പോയ വഴിയേ ഒന്ന് നോക്കി ചിരിച്ചു,,, അത് മെല്ലെ അമ്മുമോളിൽ എത്തി നിന്നു,,,

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“തുമ്പി മോള് എഴുന്നേറ്റു എന്ന തോന്നുന്നേ,,,

ഇതെല്ലാം ഞങ്ങള് ഉണ്ടാക്കിക്കോളാം മോള് ചെല്ലാൻ നോക്ക്,,, ”

ദോശ ഉണ്ടാക്കുന്നതിനിടയിൽ അമ്മയുടെ വാക്കുകൾ കേട്ടു അവൾ ധൃതിയിൽ കൈ രണ്ടും ദാവണി തലയിൽ തുടച്ചു കൊണ്ട് ഉള്ളിലേക്ക് ഓടി,,,ബെഡിൽ ഇരുന്നു കരയുന്ന അമ്മുമോളെ കണ്ടതും അവൾ ഒരു പുഞ്ചിരിയാലേ അവളെ ഒന്ന് വാരി എടുത്തു കൊണ്ട് കവിളിൽ ഒന്ന് ചുണ്ട് ചേർത്തു,,,

“അച്ചോടാ,,, അമ്മേടെ വാവ നേരത്തെ എഴുന്നേറ്റോ,,,,എന്തിനാ ചക്കര കരയുന്നെ,,, ”

“സാവ്,,,,”

ആ ചുണ്ടുകൾ ഒന്ന് വിതുമ്പി കൊണ്ട് ചോദിച്ചതും തുമ്പി ഒന്ന് ചിരിച്ചു പോയി,,, “അതിനാണോ വാവേ കരയുന്നെ,,, നമുക്ക് സഖാവിന്റെ അടുത്തേക്ക് പോകാലോ,,,, അമ്മയും സഖാവും കൂടെ മുത്തിനെ കുളിപ്പിച്ച് തരാം,,, കുഞ്ഞുടുപ്പ് ഇട്ട് തരാം,,, പാപ്പു തരാം,,, എന്നിട്ട് പാറുകുട്ടിയുടെ കൂടെ കറങ്ങാൻ പോകണ്ടേ,,,,”

അവളുടെ കഴുത്തിൽ മുഖം വെച്ച് ഇക്കിളിപ്പെടുത്തി കൊണ്ട് തുമ്പി ചോദിച്ചതും അവൾ കുടുകുടെ ചിരിച്ചു കൊണ്ട് തുമ്പിയോട് ചേർന്നു നിന്നു,,,,

“പാറുട്ടി ബാബാബു കാച്ചന്നു,,,, ”

“എന്ത് വാവേ,,, ”

“ഞാൻ ഇന്നലെ നായക്കുട്ടിയെ കാണിച്ചത് പറയുകയാവും,,, അതല്ലേടി ചക്കരെ ബാബാബു,,,,”

അത് വഴി വന്ന പാറു അവളെ ഒന്ന് കളിപ്പിച്ചു കൊണ്ട് ചോദിച്ചതും അമ്മു അവളെ നോക്കി തലയാട്ടുന്നുണ്ട്,,,,

“ബാബാബുനേം,,,, പൂച്ചമാമനെയും,,,,

കൊഴിയമ്മയെയും എല്ലാം ഇന്നും കാണാലോ,,,

ആദ്യം ഞങ്ങള് പോയി ഒന്ന് കുളിക്കട്ടെ,,, അല്ലെ വാവേ,,,”

“മോളെ എണ്ണ തേപ്പിക്കുന്നില്ലേ ഏടത്തി,,, ”

“അവൾക്ക് എണ്ണ പിടിക്കില്ല പാറു,,, ദേഹത്തു എന്തൊക്കെയോ പൊന്തും,,,, അലർജി പോലെ,,,,,,എന്ന ഞാനെ ഇവളെ ഒന്ന് കുളിപ്പിക്കട്ടെ,,,നീ ചെല്ല്,,,, നിന്നെ കണ്ടില്ലേലേ ഓപ്പോൾ വിളി തുടങ്ങും,,,, ”

“പാറു,,,, ”

പറഞ്ഞു അവസാനിക്കും മുന്നേയുള്ള ഓപ്പോളിന്റെ വിളി കേട്ടു തുമ്പി ഒന്ന് ചിരിച്ചു,,

“പറഞ്ഞു തീർന്നില്ല വന്നു,,, നീ ചെല്ല്,,,, ”

“ഈ അമ്മ,,,, എവിടെയും നിൽക്കാൻ സമ്മതിക്കില്ല,,,”

പാറു എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നത് കണ്ട് തുമ്പി കുഞ്ഞിനേയും കൊണ്ട് കുളപ്പുരയിലേക്ക് നടന്നു,,,,

“ഇറ്റ്സ് ഓക്കേ,,,,, ഡൗട്ട്സ് ഒക്കെ നല്ലത് തന്നെയാണ്,,,,,ഏയ്‌ നോ,,, തിരക്കിൽ ഒന്നും അല്ലായിരുന്നു,,,, എന്നാൽ ശരി,,, ഞാൻ വാട്സ്ആപ് ചെയ്യാം,,, ഓക്കേ,,,, ”

കുളപ്പുരയിൽ കയറിയതും കാണുന്നത് പടവിൽ കയറി നിന്ന് ഫോൺ ചെയ്യുന്ന സഖാവിനെയാണ്,,,

അവൻ കുളത്തിലേക്ക് എടുത്ത് ചാടി ഒന്ന് നിവർന്നതും കുഞ്ഞിനെയും എടുത്ത് വരുന്ന തുമ്പിയെ കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അവർക്കടുത്തേക്ക് നീന്തി,,, അവനെ കണ്ടതും അമ്മു അവളുടെ കയ്യിൽ കിടന്ന് തുള്ളുന്നുണ്ട്,,,

“സഖാവിന്റെ മുത്ത് എഴുന്നേറ്റോടാ,,,,”

അവരുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് സഖാവ് പറഞ്ഞതും അമ്മു ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് തുമ്പിയുടെ മാറിലേക്ക് ചാഞ്ഞതും തുമ്പി അവളെയും കൊണ്ട് പടവിൽ ഇരുന്നു,,

“അല്ല ആരാ വിളിച്ചേ,,, നല്ല സംസാരം ആയിരുന്നല്ലോ,,, ”

“വൈശാലി,,,,, ഡൗട്ട് ചോദിക്കാൻ വിളിച്ചതാ,,, ”

ഒരു കള്ളചിരിയാലേ സഖാവ് പറയുന്നത് കേട്ടതും തുമ്പിയുടെ മുഖത്ത് കുശുമ്പ് വന്നു തുടങ്ങിയിരുന്നു,,,,അവൾ ഒന്ന് മുഖം തിരിച്ചതും സഖാവ് അവളുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു,,,

“അടങ്ങി നിൽക്ക് സഖാവെ കുഞ്ഞ് ഉള്ളത് കാണുന്നില്ലേ,,, ”

“എന്തെ തുമ്പികുട്ട്യേ,,,,,മുഖം കടന്നൽ കുത്തിയ പോലെ,,,, ”

“ഒന്നും ഇല്ലാ,,,,, നിങ്ങള് ആരോട് വേണേലും സംസാരിച്ചോ,,, എനിക്കെന്താ ചേതം,,,,,

വൈശാലിയോടൊ,,,രംബയോടൊ,,,,ആരോട് വേണേലും,,, ഹും,,,, ”

തന്റെ സങ്കടം പറഞ്ഞു കൊണ്ട് അവൾ ഒന്ന് മുഖം തിരിച്ചതും സഖാവിന് ചിരി കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല,,,

“എന്റെ പോന്നു തുമ്പി അവള് ഡൗട്ട് ചോദിക്കാൻ വിളിച്ചതാ,,,, ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട,,,,

നിന്നെ പോലെ അവളും എന്റെ സ്റ്റുഡന്റ് അല്ലെ,,, ഡൗട്ട് ചോദിക്കാൻ വിളിച്ചാൽ പറ്റില്ല എന്ന് പറയാൻ ഒക്കോ,,,,,ഇനി ഒന്ന് ചിരിച്ചേ,,,”

അവൻ പറഞ്ഞതും അത് വരെ കൂർത്തിരുന്ന തുമ്പിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു,,,,

“എനിക്കറിയായിരുന്നു,,,, ”

“മ്മ്മ്,,, കുറെ അറിയാം,,, അത് കൊണ്ടാണല്ലോ,, മുഖം കൂർത്തിരുന്നത്,,,

കിന്നരിക്കാൻ നിൽക്കാതെ കുഞ്ഞിനെ ഇങ് തന്നെ,,, ഞങ്ങള് കുളിക്കട്ടെ,,,, ”

“ഒന്ന് പോ സഖാവെ കുഞ്ഞിനെ വെള്ളത്തിൽ ഇറക്കാൻ പറ്റില്ല,,, ഇക്ക് പേടിയാ,,,, ”

അവൾ കുഞ്ഞിനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും കുഞ്ഞ് അവളുടെ മടിയിൽ നിന്നും പരമാവധി ചാടാൻ ശ്രമിക്കുന്നുണ്ട്,,,

“ഒന്ന് പോടീ,,, എന്ത് പറഞ്ഞാലും പേടി,,, നീ വാ മോളെ,,, സഖാവ് കുളിപ്പിച്ചു തരാം,,, ”

പടവിലേക്ക് കയറി വന്നു അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുന്നതിനിടയിൽ അവൻ പറഞ്ഞതും കുഞ്ഞ് കൊച്ചരിപല്ല് കാണിച്ചു ചിരിക്കുന്നുണ്ട്,,,,

അവൻ കുഞ്ഞിനേയും കൊണ്ട് കുളത്തിലെക്ക് ഇറങ്ങുന്നത് ഒരു പേടിയിൽ തുമ്പി നോക്കി നിന്ന് പോയി,,,

“കുളി കഴിഞ്ഞു സഖാവും മോളും എത്തിയല്ലോ,,, ”

ടേബിളിൽ ഭക്ഷണം വിളമ്പികൊണ്ടിരിക്കുമ്പോൾ കുളിച്ചു കയറി വന്ന സഖാവിനെ കണ്ട് തുമ്പി പറഞ്ഞു,,,

അവന്റെ കയ്യിൽ വിരൽ നുണഞ്ഞു കൊണ്ട് പറ്റി ചേർന്നു കിടക്കുന്ന അമ്മു മോളെ കണ്ടതും അവൾ ഒരു പുഞ്ചിരിയോടെ അവളെ വാരി എടുത്തു,,,,

“കുളിച്ചോ,,,, ”

“സാവ് കുലിപ്പിച്ചല്ലോ,,,, ”

നിഷ്കളങ്കമായ അവളുടെ വാക്കുകൾ അവരിൽ ഒരു പുഞ്ചിരി പിറവി എടുപ്പിച്ചിരുന്നു,,,

“സഖാവ് പോയിട്ട് ഡ്രസ്സ്‌ മാറ്റിയിട്ട് വാ,,, എല്ലാവരും വരുന്നേ ഒള്ളൂ,,,, തല നന്നായി തോർത്തിയില്ലേ,,,, ”

അവന്റെ മുടിയിൽ ഒന്ന് തൊട്ടു നോക്കിയിട്ട് അവൾ ചോദിച്ചതും അവൻ ഒന്ന് തല ചൊറിഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി,,,

“മ്മ്മ്,,,, ഈ മിണ്ടാട്ടം മുട്ടിയുള്ള പോക്ക് അത്ര നല്ലതല്ല,,,, തലയിൽ വെള്ളം ഉണ്ടായാൽ നീരിറങ്ങും,,,, ”

അവൻ പോയ വഴിയേ നോക്കി കൊണ്ട് അവൾ പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ തല ദാവണി തലപ്പ് കൊണ്ട് തുടച്ചു കൊടുത്തു,,,

“നിന്റെ അച്ഛ എന്താടാ ഇങ്ങനെ ആയത്,,,

ഇപ്പോഴും ചെറിയ കുട്ടിയാന്നാ വിചാരം,,, ഒന്നിനും ഒരു ശ്രദ്ധയില്ല,,,,”

“അവൻ ഇപ്പോഴും ചെറുതല്ലേ തുമ്പികുട്ട്യേ,,,, ”

പുറകിൽ നിന്നും മുത്തശ്ശിയുടെ ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു കൊണ്ട് ചിരിച്ചു,,,,,

“ആഹാ മുത്തശ്ശി നേരത്തെ വന്നോ,,, ഇവിടെ ഇരിക്ക് ഞാൻ ഭക്ഷണം വിളമ്പി തരാം,,,,, ”

“അതിന് നേരായിട്ടില്ല മോളെ,,, നീ പോയി കുഞ്ഞിനെ മാറ്റി കൊടുക്ക്,,,, അവൾക്ക് ഇപ്പോൾ തന്നെ തണുപ്പ് പിടിച്ചിട്ടുണ്ട്,,, അല്ലേടാ മോളെ,,,,”

അവളുടെ കവിളിൽ ആയി ഒന്ന് പിച്ചി കൊണ്ട് മുത്തശ്ശി പറഞ്ഞതും അവൾ അവരുടെ അടുത്തേക്ക് ചായാൻ ശ്രമം നടത്തുന്നുണ്ട്,,,

“അയ്യോടാ,,, മോളെ എടുക്കാൻ ഈ വയസ്സി തള്ളക്ക് കഴിയില്ലല്ലോ,,,,മുത്തശ്ശി പിന്നെ എടുക്കാട്ടൊ,,,,

മോള് അമ്മേടെ കൂടെ പോയി പുതിയ പട്ട്പാവാട ഒക്കെ ഇട്ടു വാ,,,, നമുക്കെ പാറുന്റെ കൂടെ പറമ്പിൽ പോകാം,,,,, ”

അവളെ ഒന്ന് കൊഞ്ചിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞതും തുമ്പി ചെറുചിരിയോടെ മോളെയും കൊണ്ട് റൂമിലേക്ക്‌ പോയി,,,,

“അമ്മേടെ മുത്തിന് കല്യാണിചെറിമ്മ തൈച്ച പാവാടയാ,,,, കൊള്ളാവോ,,,,, ”

പട്ട്പാവാട കുഞ്ഞിന് നേരെ പൊക്കി പിടിച്ചു കൊണ്ട് തുമ്പി ചോദിച്ചതും മോള് അതിൽ ഒന്ന് തൊട്ടു നോക്കുന്നുണ്ട്,,,,

“ഏടത്തി ഇത് ആരോടാ പറയുന്നേ,,,, കുഞ്ഞിന് അതൊക്കെ അറിയോ,,,, ”

എതിരെ വന്ന പാറു ചോദിച്ചു,,,

“ഹൈ,,,, ”

പെട്ടെന്ന് പാവാട തൊട്ടു കൊണ്ട് അമ്മു പറഞ്ഞതും രണ്ട് പേരും ഒരുപോലെ അവളിലേക്ക് ശ്രദ്ധ കൊടുത്തു,, അവൾ അത് ഉമ്മ വെക്കുകയൊക്കെ ചെയ്യുന്നുണ്ട്,,,

“എന്റെ മോൾക്ക്‌ അറിയാംലെ ചക്കരെ,, കണ്ടില്ലേ അവൾക്കിത് ഇഷ്ടപ്പെട്ടു അതോണ്ട അവൾ അതിൽ ഉമ്മ വെക്കുന്നെ,,,, ”

മോളേ ഒന്ന് എടുത്തുയർത്തി പാറുവിനോടായി തുമ്പി പറഞ്ഞതും പാറു ചിരിച്ചു കൊണ്ട് തുമ്പിയുടെ തോളിൽ പിടിച്ചു കൊണ്ട് അവൾക്ക് ചാരെ ഇരുന്നതും അമ്മു അവളുടെ കൈ ബലമായി തട്ടി മാറ്റി,,,

“എന്തെ ചുമ്പിമ്മയാ,,,, തൊതന്താ,,,, ”

അവൾ ഒരു കുറുമ്പോടെ പറയുന്നത് കേട്ടതും പാറു അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വീണ്ടും തുമ്പിയുടെ തോളിലേക്ക് കൈ കയറ്റി വെച്ചു,,,

“എന്റെ ഏടത്തിയാ,,,,, ”

അവളുടെ സംസാരത്തിൽ അമ്മു ഒന്ന് വിതുമ്പി എങ്കിലും അവൾ വീണ്ടും പാറുവിന്റെ കൈ തട്ടി മാറ്റി,,,

“അല്ല,,,, എന്തെയാ,,,, ”

“അല്ല എന്റെയാ,,, ”

പാറുവും ഒട്ടും വിട്ട് കൊടുക്കാതെ പറഞ്ഞതും അറിയാതെതന്നെ അമ്മു കരയാൻ തുടങ്ങിയിരുന്നു,,,

അത് കണ്ടതും പാറു അബദ്ധം പറ്റിയ പോലെ നഖം കടിച്ചു കൊണ്ട് തുമ്പിയെ നോക്കിയതും തുമ്പി ചിരി കടിച്ചു പിടിച്ചു കൊണ്ട് കുഞ്ഞിനെ ഒന്ന് മാറോടു ചേർത്ത് വെച്ചു,,,

“അയ്യോടാ മോൾക്ക്‌ സങ്കടായോ,,,, നമുക്കീ പാറുനെ തല്ലണംട്ടൊ,,,,, കരയല്ലേ,,,,, ചുമ്പിടെ മോള് കരയല്ലേ,,,,,,”

“പാറു ചീത്തയാ,,, ”

കരയുന്നതിനിടയിൽ തേങ്ങി കൊണ്ട് അമ്മു പറഞ്ഞതും പാറു ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിക്കാൻ നിന്നതും അവൾ കൈ തട്ടി മാറ്റി കൊണ്ട് തുമ്പിയുടെ നെഞ്ചിൽ ഒളിച്ചു,,,,

“എന്തെയാ,,,, ”

ഇടക്ക് അവൾ പറയുന്നുണ്ടായിരുന്നു,,,,

“എന്താ മോള് കരയുന്നെ,,,, ”

കുഞ്ഞ് കരയുന്നത് കേട്ടു വന്ന സഖാവ് ചോദിച്ചതും തുമ്പിയും പാറുവും മുഖത്തോട് മുഖം നോക്കി,,,

അപ്പോഴും അമ്മു തുമ്പിയെ ചുറ്റി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു,,,

“അത് കുഞ്ഞേട്ടാ,,, ഞാൻ ഏടത്തിയെ തൊട്ടതിനാ,,,,”

എന്നും പറഞ്ഞു കൊണ്ട് പാറു ചിരിച്ചതും സഖാവും കൂടെ കൂടി,,,

“അത് മോളും അമ്മയും ഒരുപോലെയാ,,, എന്റെ സഖാവിനോട് മിണ്ടണ്ട എന്നാണ് അമ്മ പറയലെങ്കിൽ എന്റെ തുമ്പിമ്മയെ തൊടണ്ട എന്ന മോള്,,,, രണ്ടും ഒരേ പ്രായം അല്ലെ,,, ”

അവൻ ഒന്ന് ആക്കി കൊണ്ട് പറഞ്ഞതും തുമ്പി വലിയ ദേഷ്യത്തിൽ കുഞ്ഞിനേയും കൊണ്ട് എഴുന്നേറ്റു,,,,

“ഏയ്‌ എഴുന്നേൽക്കണ്ടാ,,,,, കള്ളിയൻകാട്ടു നീലിക്ക് ടൈറ്റ് കോമ്പിറ്റെഷൻ ആകും,,,, ”

അവൻ ഒരു ചിരിയാലെ പറയുന്നത് കേട്ടതും അവൾ കയ്യിൽ കിട്ടിയ ഒരു കപ്പ്‌ പൊക്കി എറിയാൻ നിന്നതും അവൻ പെട്ടെന്ന് തന്നെ അവിടെ നിന്ന് മുങ്ങി,,,

“ഇനി ഇങ് വരട്ടെ തുമ്പികുട്ട്യേന്നും പറഞ്ഞു,,,,

നല്ലോണം വെച്ചിട്ടുണ്ട്,,,, ”

“അത് ഞാൻ കുറെ കേട്ടതാ,,,, എന്നിട്ട് കുറച്ച് കഴിഞ്ഞു സഖാവെന്നും വിളിച്ചു നീ തന്നെ വരും,,, ”

അത് വരെ വാതിന്റെ മറവിൽ നിന്നിരുന്ന സഖാവ് അതും പറഞ്ഞു കൊണ്ട് വേഗം പോയതും അറിയാതെ തന്നെ തുമ്പി ഒന്ന് ചിരിച്ചു പോയി,,,,

“കണ്ടില്ലേ,,,, അതാണ് നിന്റെ അച്ഛൻ,,, അമ്മയെ കളിയാക്കും എങ്കിലും അത് ഞാൻ തിരിച്ചു ചെല്ലും എന്ന ഉറപ്പ് ഉള്ളോണ്ട,,,,അത്രേം ഇഷ്ടാട്ടൊ അമ്മക്ക്,,,,, അച്ഛൻ ഇല്ലായിരുന്നേൽ എനിക്കും മോൾക്കും എല്ലാം ജീവിതം അവിടെ കഴിഞ്ഞേനെ,,,, മോളുടെയും അമ്മയുടെയും സഖാവ് മാത്രമല്ല,,,,

ദൈവം കൂടിയാ,,,,,,

ഭൂമിയിൽ നമുക്കായ് പിറന്ന ദൈവം,,,, മോൾക്ക്‌ ഒന്നും മനസ്സിലാകില്ല,,, ഇന്നെന്നല്ല ഒരു കാലത്തും,,,

കാരണം ഞങ്ങൾക്ക് വേണ്ടത് ഞങ്ങളുടെ സ്വന്തം മോളേയാ,,,, ഇനിയുള്ള കാലം മുഴുവൻ ഈ അമ്മയുടെയും അച്ഛന്റെയും സ്വന്തം മോളാ നീ,,,,,,, ”

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഞങ്ങൾക്ക് താല്പര്യമില്ല,,,,, ”

മുറ്റത്ത്‌ കസേരയിൽ ഇരുന്നു തനിക്ക് മുന്നിൽ ഇരിക്കുന്ന മുത്തശ്ശിയോട് സംസാരിക്കുന്ന ദേവനോട് മുത്തശ്ശിക്ക് പിന്നിൽ നിന്ന് കൊണ്ട് സഖാവ് പറഞ്ഞതും ദേവൻ അവനെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് മുത്തശ്ശിയെ നോക്കി കൊണ്ട് ചിരിച്ചു,,,

“ഇതിന് ഉത്തരം നൽകേണ്ടത് ഭവാനി അമ്മയാണ്,,,,, ”

“മുത്തശ്ശിക്ക് വേറെ ഒന്നും പറയാനില്ല,,,,

ഞങ്ങൾക്ക് ഈ ഡീലിൽ താല്പര്യമില്ല,,, ആ രണ്ടേക്കർ വയൽ അത് ഞങ്ങൾ പാട്ടത്തിന് കൊടുത്ത സ്ഥലമാണ്,,,,അതിൽ കൃഷി ചെയ്തു ജീവിക്കുന്ന ഒരുപാട് പേരുണ്ട്,,,, അവരെ ഒഴിവാക്കി കൊണ്ടുള്ള ഒരു തീരുമാനം ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകില്ല,,,”

സഖാവ് വീണ്ടും ഉറച്ച സ്വരത്തിൽ പറഞ്ഞതും മുത്തശ്ശിയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

“ഞങ്ങൾക്ക് സംസാരിക്കേണ്ടത് ഒരാളോടാണ് അല്ലാതെ കാഴ്ചക്ക് ഒരാളും സംസാരിക്കുന്നത് വേറൊരാളും ആയാൽ,,, അത് ശരിയാവില്ല,,, ”

സഖാവിനെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ദേവന്റെ സംസാരം കേട്ടപ്പോൾ തന്നെ സഖാവ് തൊട്ടു മുന്നിൽ ഇരിക്കുന്ന മുത്തശ്ശിയെ നോക്കി മുത്തശ്ശി ഒന്നും മിണ്ടാതെ എഴുന്നേൽക്കാൻ ശ്രമിച്ചതും തൊട്ടടുത്ത് നിൽക്കുന്ന അമ്മാവൻ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു,,, അവർ സഖാവിന് നേരെ തിരിഞ്ഞു ഒരു പുഞ്ചിരിയോടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഉള്ളിലേക്ക് പോയതും സഖാവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,,അവൻ മീശ ഒന്ന് പിരിച്ചു കൊണ്ട് ദേവന് അഭിമുഗമായി കസേരയിൽ ഒന്ന് കയറി ഇരുന്നു കൊണ്ട് കാലിൽ കാല് കയറ്റി വെച്ചതും ദേവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു,,,

“ഇനി സംസാരിക്കാമല്ലോ,,,, ”

ഒരു കൂസലും കൂടാതെയുള്ളതായിരുന്നു അവന്റെ സംസാരം,,,

“നിങ്ങളുടെ പ്ലോട്ട് അത് എനിക്ക് വേണം,,, എത്ര പണം വേണമെങ്കിലും ചോദിച്ചോ അത് ഞാൻ തരും,,,, എത്ര ആണെങ്കിലും,,,, ”

“അത് തന്നെയല്ലേ മിസ്റ്റർ ഇത് വരെ പറഞ്ഞത്,,,,

ഞങ്ങൾക്ക് താല്പര്യമില്ല,,,,,”

“ടാ ചെക്കാ നീ ഈ നാട്ടിൽ പുതിയതല്ലേ,,, അതാ ഈ തിളപ്പ്,,, ഈ നാട്ടിൽ ഞാൻ പറഞ്ഞാൽ അതാണ് അവസാനവാക്ക്,,, ഞാൻ ചോദിച്ചാൽ തരാത്ത പ്ലോട്ട്,,, അങ്ങനെ ഒന്നില്ല,,, ”

“ഉണ്ടല്ലോ സാറെ,,,, ”

പെട്ടെന്നുള്ള സഖാവിന്റെ സംസാരം കേട്ടു അവൻ ഒരു ദേഷ്യത്തിൽ സഖാവിനെ നോക്കിയതും അപ്പോഴും സഖാവിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി നിറഞ്ഞ് നിന്നു,,,

“ഈ നാട്ടിൽ നിങ്ങളുടെ വാക്കിന് ഒരു എതിർവാക്ക് ഉണ്ടാകില്ല,,,, എന്നാൽ,,,,,,ഞാൻ എതിർക്കുന്നു,,,,,ഞങ്ങൾക്ക് താല്പര്യം,,,,,,

ഇല്ലാ,,,നിങ്ങൾക്ക് പോകാം,,,, ”

അവൻ ഒരു മയത്തിൽ പറഞ്ഞതും ദേവൻ ദേഷ്യത്തോടെ മുന്നിൽ ഉള്ള ടേബിൾ തട്ടി തെറിപ്പിച്ചു,,,

“നീ ആരോടാ സംസാരിക്കുന്നത് എന്ന ബോധം വേണം,,,,,ഞാൻ മനസ്സ് വെച്ചാൽ ഈ നിമിഷം കൊണ്ട് ഇവിടെ ഇട്ടു നിന്നെ തീർക്കാം,,,, ”

“എന്നാൽ തീർക്ക്,,,, ”

ഒരു കൂസലും കൂടാതെയുള്ള സഖാവിന്റെ വാക്കുകൾ കേട്ടു അവൻ ഒരു സംശയത്തിൽ സഖാവിനെ നോക്കി,,,,

“എന്നാൽ തീർക്കടാ,,,,,,, ”

അവന്റെ അലർച്ച കേട്ടതും ദേവനും കൂടെ വന്നവരും അറിയാതെ തന്നെ കസേരയിൽ നിന്നും എഴുന്നേറ്റു പോയി,,,

“വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ,,, തീർക്കാൻ നീ ആരാടാ,,,,നല്ല രീതിയിൽ പറഞ്ഞതല്ലേ താല്പര്യമില്ല താല്പര്യമില്ല എന്ന്,,, പറഞ്ഞാൽ കേൾക്കാത്ത,,,, ”

അവൻ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റതും ദേവൻ പിറകോട്ടു മാറി പോയി,,,,

“ഇറങ്ങി പോടോ,,, ഇനി മേലിൽ ഈ തറവാട്ടിന്റെ പടി പോലും കടന്നാൽ,,,,, ”

ദേവന് നേരെ വിരൽ ചൂണ്ടി കൊണ്ട് സഖാവ് അവന്റെ അടുത്തേക്ക് തല ചെരിച്ചു,,,

“കൊന്നു കളയും,,,,,നിന്നെ പോലെ സംസാരം മാത്രം ആകില്ല,,, ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും,,,, ”

വളരെ പതുക്കെ എന്നാൽ ഉറച്ച ശബ്ദത്തിൽ ഉള്ള സഖാവിന്റെ വാക്കുകൾ കേട്ടു ദേവൻ ശരിക്കും ഒന്ന് വിറച്ചു പോയി,,,

“ഇറങ്ങി പോടാ,,,, ”

അവന്റെ അലർച്ച കേട്ടപ്പോൾ തന്നെ ദേവനും കൂട്ടരും പടിപ്പുര വാതിൽ കടന്നു പുറത്തേക്ക് പോയിരുന്നു,,,

സഖാവ് ദേഷ്യം തണുക്കാതെ ഉള്ളിലേക്ക് കയറിയതും അത് വരെ ഇടനാഴിയിൽ നിന്നും നിരീക്ഷിച്ചിരുന്ന തുമ്പി പെട്ടെന്ന് തന്നെ ഉള്ളിലേക്ക് ഓടി,,, അത് അറിഞ്ഞു എങ്കിലും സഖാവ് ഗൗരവം ഒട്ടും മാറാതെ ഹാളിലെ ടേബിളിൽ ചെന്ന് ഇരുന്നതും അവന് നേരെ ഒരു കൈ നീണ്ടു വന്നു,,, കയ്യിൽ ഒരു ഗ്ലാസ്‌ സാംബരവും,,,,

“ഒറ്റ വലിക്ക് അങ്ങ് കുടിച്ചോ,, ക്ഷീണം കാണും,,”

തുമ്പിയുടെ വാക്കുകൾ കൂടി ആയതോടെ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൾ ഉമിനീർ ഇറക്കി കൊണ്ട് പിന്നിലേക്ക് മാറി അമ്മയെ നോക്കിയതും അമ്മ കണ്ണ് കൊണ്ട് വേണ്ടാന്ന് കാണിക്കുന്നുണ്ട്,,,

“ഞാനല്ല അമ്മയാ,,,”

അവൾ പെട്ടെന്ന് കാല് മാറിയതും അമ്മ എന്തിനാ കുഞ്ഞേ എന്ന ധൈന്യ ഭാവത്തിൽ അവളെ നോക്കുന്നുണ്ട്,,,

“തുമ്പി ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്,,,

അവസ്ഥ മനസ്സിലാക്കി സംസാരിക്കാൻ,,, ”

“അതിന് ഞാൻ എന്താ ചെയ്തത്,,, സഖാവല്ലേ അയാളോട് ചൂടായെ,,, ഞാൻ ഒരു ഗ്ലാസ്‌ സാംബരം കൊണ്ട് തന്നതല്ലേ ഒള്ളൂ,,, ”

“ആ ഞാൻ ചൂടാകും,,, ഞാൻ ഇങ്ങനെയാ,,

പറ്റില്ലേൽ,,,, ”

“ഇട്ടേച്ചു പോകാൻ അല്ലെ,,, എനിക്കറിയാം,,,, ”

അവൻ പറഞ്ഞത് പൂർത്തിയാക്കും വണ്ണം അവൾ വളരെ അഭിമാനത്തോടെ പറഞ്ഞതും കേട്ടു നിന്ന പാറു പോലും ചിരിച്ചു പോയിരുന്നു,,, അത് മെല്ലെ എല്ലാവരിലേക്കും വ്യാപിച്ചതും സഖാവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു,,,,

“ചൂട് മാറിയോ,,,, ”

ആരും കാണാതെ അവന്റെ അടുത്തേക്ക് ഒന്ന് കുനിഞ്ഞു കൊണ്ട് അവൾ ചോദിച്ചതും സഖാവ് അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവൾ ഒന്ന് പതറി ഒന്ന് നേരെ നിന്നു,,,

“മാറിയിട്ടില്ലേൽ ആർക്കാ ചേദം,,,, നിങ്ങളുടെ ആരോഗ്യത്തിനു തന്നെയാ പ്രശ്നം,,, പെട്ടെന്ന് തട്ടി പോകും ഇങ്ങനെ എയർ വീർപ്പിച്ചു നിന്നാൽ,,,, ”

അതും പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോകുന്നത് കണ്ട് അവനും ചിരിച്ചു പോയി,,,

പെട്ടെന്ന് തന്നെ അങ്ങോട്ട്‌ തന്നെ വന്ന തുമ്പിയെ കണ്ട് അവൻ ചിരി നിർത്തിയതും അവൾ ഒന്ന് തലയാട്ടി,,,,

“എനിക്കറിയാലോ ഞാൻ പോയാലെ ചിരിക്കൂന്ന്,,,,

ചിരിച്ചോ,,, ചിരിച്ചോ,,, ആയുസ്സ് കൂടും,,,, ”

അതും പറഞ്ഞു കൊണ്ട് ദാവണി തലപ്പും ചുറ്റി കൊണ്ട് ഉള്ളിലേക്ക് പോകുന്ന തുമ്പിയെ കണ്ട് എല്ലാവരും ഒരുപോലെ ചിരിച്ചു,,,

“വട്ട് പെണ്ണ്,,,, ”

തുടരും….

രചന : Thasal

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ..

Leave a Reply

Your email address will not be published. Required fields are marked *