അനാമിക തുടർക്കഥയുടെ പതിനാറാം ഭാഗം വായിക്കുക…..

രചന : ശിൽപ ലിന്റോ

താലികെട്ട് കണ്ട് കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് ആരോ എന്റെ വയറിനു മേൽ നുള്ളി… നന്നായി വേദനിച്ചത് കൊണ്ട് അറിയാതെ ശബ്ദം ഉച്ചത്തിൽ ആയി പോയി… തിരിഞ്ഞു നോക്കിയപ്പോൾ ദേവ് പക്ഷെ ഒച്ചവെച്ചത് കാരണം… എല്ലാരും എന്താന്ന് ചോദിച്ചു തുടങ്ങി…

എന്തിന് നുള്ളിയ അങ്ങേര് വരെ ചോദിച്ചു…

എന്താ… എന്ത് എങ്കിലും കണ്ട് പേടിച്ചോ എന്ന്…

ഞാൻ പെട്ട് പോയില്ലേ എന്ത് പറയാനാ… ഇങ്ങേര് എന്നെ നുള്ളിന്ന് പറയാൻ പറ്റുമോ ആരോടെങ്കിലും…

I am trapped….. !!!!

ആമി…. എന്താ പറ്റിയത് എന്നും ചോദിച്ചു….

എല്ലാരും എനിക്ക് ചുറ്റും ഓടി കൂടി…. ഈശ്വര ഞാൻ ഇപ്പോൾ എന്താ ഇവരോട് പറയുക… ഈ നിമിഷം എന്റെ ബോധം പോയിരുന്നു എങ്കിൽ എന്ന് വരെ തോന്നി പോയി…

ദേവിന്റെ മുഖത്തെ ചിരി കാണുമ്പോൾ അങ്ങേരുടെ തല തല്ലി പൊളിക്കാനും മാത്രം കലി ഉണ്ട് എനിക്ക്..

ഈ പോക്കാണെങ്കിൽ അയാൾ ഉറപ്പായും എന്നെ കൊണ്ട് അത് ചെയ്യിക്കും…

പെട്ടെന്ന് നാക്കിൽ ഗുളികൻ ഉടക്കിയത് പോലെ അന്നേരം വായിൽ വന്നത് അങ്ങ് തട്ടി വിട്ടു….

അത് ദേഹത്ത് ഒരു പല്ലി വന്ന് വീണു…. ഞാൻ പേടിച്ചു പോയി… അറിയാതെ ശബ്ദം കുറച്ച് കൂടി പോയി…

അർജുനും, കാർത്തിക്കും പല്ലി അല്ല ദേവ് ആണ് കാരണം എന്ന് അവളുടെ പരിഭ്രമത്തിലും അവന്റെ ചിരിയിൽ നിന്നും മനസിലായി…

നന്ദു : അല്ല ആമി…. ശെരിക്കും നിന്റെ മേൽ പല്ലി വീണിട്ട് ആണോ നീ വിളിച്ചു കൂവിയത്‌….

ആമി : അല്ല… നിങ്ങളുടെ ദേവ് സാർ എന്നെ കയറി പിടിച്ചിട്ടാണ് ഞാൻ കൂവിയത്‌… എന്തേ…??

നന്ദു : നീ തമാശ കളഞ്ഞിട്ട് കാര്യം പറ…

ആമി : കുന്തം….. എന്തോന്ന് പറയാനാ ഞാൻ…. സത്യം പറഞ്ഞാലും വിശ്വസിക്കാൻ ആരും ഇല്ലേലോ എന്ന് ആത്മഗതം പറഞ്ഞ് കൊണ്ട് ആമി മണ്ഡപത്തിലേക്ക് നോക്കി….

എന്തായാലും ഇവിടെ ഈ സംഭവികാസങ്ങൾ നടന്ന സമയം കൊണ്ട് അവിടെ കല്യാണം ഭംഗിയായി നടന്നു…. ശോ… ശെരിക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല കല്യാണം…

ഇത്രേം ഒപ്പിച്ചു വെച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന നിൽപ്പ് കണ്ടില്ലേ… ദുഷ്ടൻ..

അപ്പോഴാണ് പ്രതീക്ഷിക്കാത്ത ഒരു അതിഥിയെ അവിടെ കാണുന്നത്… അർജുൻ പറഞ്ഞ് ഒരുപാട് കേട്ടിട്ട് ഉണ്ട്… പക്ഷെ കാണുന്നത് ആദ്യമായാണ്…

അവരുടെ പ്രിയപ്പെട്ട മുത്തശ്ശി സാവിത്രിയമ്മ….

അവരുടെ സ്വന്തം സായൂമ്മ…

ദേവും, അർജുനും സായൂമ്മയുമായി ഭയങ്കര അടുപ്പം ആണ്… വധുവരന്മാരെ അനുഗ്രഹിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ഓടി അവർക്ക് അരികിലേക്ക് ചെന്ന്…

പരിചയപ്പെടുക മാത്രമല്ല പെൺപടയുടെ ഉദ്ദേശം എങ്ങനെയും ദേവിലേക്ക് എത്താൻ ഉള്ള ഒരു വഴി ആയി മാറ്റുക ആയിരുന്നു പലരുടെയും ലക്ഷ്യം…

ഈ പിടക്കോഴി കൂട്ടങ്ങൾ കൊക്കി കൊക്കി ദേവിന് ചുറ്റും നടക്കുമ്പോൾ അവർ അറിയുന്നില്ലല്ലോ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾക്ക് വേണ്ടിയാണല്ലോ ചികയുന്നത് എന്ന്… എല്ലാം അറിയുമ്പോൾ എത്ര എണ്ണത്തിന്റെ കാറ്റ് പോകുമോ ആവോ…

എല്ലാവരും സായൂമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കുന്ന്, കെട്ടിപ്പിടിക്കുന്നു… ദൈവമേ എന്ത് ഒക്കെ കാണണം ഞാൻ…. എന്തിനാ ഏറെ പറയുന്നത് നമ്മുടെ പൂജയും പോയി കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു… ധാരിണി ദേവിനെ ഇടിച്ചിടിച്ച് ഉള്ള നിൽപ്പാണ്… അത് കണ്ട് പൂജ ആകെ കുരു പൊട്ടിയുള്ള ഭാവം… ഇത് ഒന്നും കണ്ടിട്ട് സഹിക്കാൻ പറ്റാതെ നിൽക്കുന്ന അഞ്‌ജലി….. എന്തായാലും നല്ല കോമ്പറ്റിഷൻ ആണ് നടക്കുന്നത്…

ഇത് ഒക്കെയും കണ്ട് ചിരി അടക്കി പിടിച്ച് നിന്നപ്പോഴാണ് പുറകിൽ നിന്ന് കാർത്തി എന്നോടായി ശബ്ദം താഴ്ത്തി പറഞ്ഞു യഥാർത്ഥ അവകാശി ഇവിടെ മാറി നിൽക്കുകയാണോ… ചെന്ന് അനുഗ്രഹം വാങ്ങിക്കഡോ….

മറുപടി പറയാനായി വായ് തുറക്കുകയും അർജുന്റെ ആമി എന്നുള്ള വിളിയും ഒരുമിച്ചായിരുന്നു… കൈ പൊക്കി അങ്ങോട്ടേക്ക് ചെല്ലാനായി കാണിച്ചു…

ഞാനും കാർത്തിയും അവർക്കരികിലേക്കായി നടന്നു…

എന്നെ കണ്ടപ്പോൾ അർജുൻ സായൂമ്മയോട് പറഞ്ഞു ഇതും ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്ന കുട്ടി ആണ്… അനാമിക…

സായൂമ്മ എന്നോടായി പറഞ്ഞ് മോൾ എന്താ മാറി നിൽക്കുന്നത് ഇങ്ങ് അടുത്തേക്ക് വായോ….

അടുത്തേക്ക് ചെന്ന എന്നെ രണ്ടു കൈകൾ കൊണ്ട് ചേർത്ത് പിടിച്ച് എന്റെ കവിളുകളിൽ തലോടി…

പെട്ടെന്ന് എന്റെ മേൽ അവരുടെ കണ്ണ് ഉടക്കുന്നത് ഞാൻ ശ്രദ്ധിച്ചു…. കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല… പക്ഷെ കാര്യം മനസ്സിലായ ചിലർ അവിടെയുണ്ടായിരുന്നു…

അല്ല മോളെ മാല…. എന്ന് സായൂമ്മ പറഞ്ഞപ്പോഴേക്കും എനിക്കും ഏകദേശം കാര്യങ്ങൾ മനസ്സിലായി… അത്രയും കേട്ടപ്പോഴേക്കും അർജുൻ ചാടി വീണ് പറഞ്ഞു…

ഓഹ് ഒരു മാല… ഇങ്ങോട്ട് വന്നേ എന്റെ സായൂ…

എന്നും പറഞ്ഞ് എല്ലാവരിൽ നിന്നും വിളിച്ചു മാറ്റി കൊണ്ടു പോയി… പുറകെ കാർത്തിയും ദേവും പോയി….

ഭാഗ്യം എന്താണ് കാര്യം എന്ന് തൽക്കാലം പെൺപടക്ക് ഒന്നും കത്തിയില്ല….

സായൂമ്മ : അല്ല…. നീ എന്തിനാടാ… എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്… ഞാൻ ആ കൊച്ചിനോട് സംസാരിക്കുക അല്ലായിരുന്നോ…

അർജുൻ : ഒരുപാട് സംസാരിച്ചാൽ…. പിന്നെ സംസാരിക്കേണ്ടി വരില്ല അതാണ്…

സായൂമ്മ : എന്തോന്നാ… നീ പറഞ്ഞത്….

അർജുൻ : അല്ല… സായൂ ആ കൊച്ചിനോട് മാല ഒക്കെയും അനേഷിച്ചത് കൊണ്ട് പറഞ്ഞത് ആണേ…

സായൂമ്മ : ആ കൊച്ചിന്റെ കഴുത്തിൽ കിടക്കുന്ന മാലയിൽ നമ്മുടെ പാരമ്പര്യ താലിയുടെ അതെ കൊത്തു പണി….

ദേവ് : എന്റെ സായൂ… ഒരേ പോലത്തെ പണിയുള്ള എത്ര ചെയിൻ ഉണ്ടാകും… ഇത് ഒക്കെയും ഇത്ര വലിയ കാര്യം ആണോ…

സായൂമ്മ : നമ്മുടെ പരമ്പരാഗത പണി പുറത്ത് എങ്ങനെ പോകാനാണ് ദേവാ…

അർജുൻ : നമുക്ക് നാളെ തന്നെ ഒരു സിബിഐ അനേഷണത്തിന് ഉത്തരവിടാം… എങ്ങനെ ഉണ്ട്…

സായൂമ്മ : ഡാ… കുരുത്തം കെട്ടവനെ…. നിന്നെ ഞാൻ… ( എന്നും പറഞ്ഞ് അർജുനെ തല്ലാൻ ആയി ഓടിച്ചു… അവൻ അപ്പോഴേക്കും സായൂനെ കെട്ടിപിടിച്ചു കൊണ്ട് ആ കുറുമ്പ് അവസാനിപ്പിച്ചു..)

കുറച്ചു നേരം കൂടി അവിടെ നിന്നതിനുശേഷം സായൂമ്മ മടങ്ങി പോയി… വിവാഹം എല്ലാം ഭംഗിയായി കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് ഉണ്ട്…

സദ്യ കഴിക്കലും, വധുവരന്മാരെ യാത്രയാക്കലും ഒക്കെ ആയി നല്ല തിരക്ക് ആയിരുന്നു… നേരം വൈകിയത് അറിഞ്ഞതെ ഇല്ലാ ആരും… ശ്രീ ഏട്ടനെ കുറച്ചു നേരമായി കണ്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ്… നമ്മുടെ കഥാനായകന്റെ വരവ്… അങ്ങേരെ കണ്ടപ്പോൾ തന്നെ എല്ലാത്തിന്റെയും മനസ്സിൽ ലഡ്ഡു പൊട്ടിയത് പോലെ ഉണ്ട്…. അപ്പോൾ എങ്ങനെ രാവിലെ നമ്മൾ പോവുക അല്ലേ… ആ ചോദ്യം എവിടെയോ ഒരു വേദന ഉണ്ടാക്കി എന്നിലും… അത് വരെ സന്തോഷമായിരുന്ന എല്ലാ മുഖങ്ങളിലും ഒരു നിമിഷം കൊണ്ട് എല്ലാ സന്തോഷങ്ങളും മാഞ്ഞു പോയത് പോലെ തോന്നി..

എല്ലാവരും പതിയെ എഴുനേറ്റ് അവരവരുടെ മുറികളിലേക്ക് പോയി…. എനിക്ക് എന്തോ വാക മര ചുവട്ടിലേക്ക് പോകാൻ ആണ് തോന്നിയത്….

ഞാൻ പതിയെ അങ്ങോട്ടേക്ക് നടന്നു….

നല്ല നിലാവ് ഉണ്ടായിരുന്നു…. ആ കുന്നിൻ ചെരുവിൽ നിന്ന് ആകാശം കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടെന്നു തോന്നിപ്പോയി…. ആകാശത്തെ നക്ഷത്രങ്ങൾ താഴേക്ക് അടർന്നു വീഴാൻ കാത്ത് നിൽക്കുന്നത് പോലെ ഒരു തോന്നൽ…

ഇവിടുന്ന് പോകാൻ മനസ്സ് എന്തോ മടികാണിക്കുന്നത് പോലെ… എന്നെ ഈ സ്ഥലം വല്ലാതെ ആകർഷിച്ചിരുന്നു… തിരികെ പോയി ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനായിട്ട് ഉണ്ട്..

അതിൽ പ്രധാനം ശ്രീ ഏട്ടനോട് എല്ലാം തുറന്ന് പറയണം.. താമസിക്കുന്ന ഓരോ നിമിഷവും കാര്യങ്ങൾ കൂടുതൽ കൈവിട്ടു പോകുന്നു…

പെട്ടെന്ന് പിന്നിലൂടെ വന്ന് ആരോ എന്റെ അരകെട്ടിലൂടെ ചേർത്ത് പിടിച്ചു… അയാളുടെ ഗന്ധം കാറ്റിലൂടെ മൂക്കിലേക്ക് പതിച്ചപ്പോൾ തന്നെ മനസ്സിലായി ആദി ആണെന്ന്…

നിശബ്ദതയെ മുറിച്ചുകൊണ്ട് ആദി തന്നെ സംസാരിച്ചു തുടങ്ങി…. നീ ഇവിടെ നില്പുണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു… പതിയെ സാരിക്ക് ഇടയിലൂടെ വയറിൽ തഴുകിയ അവന്റെ കൈകൾ അവളിൽ ഒരു കോരി തരുപ്പ് ഉണ്ടാക്കി…

വേദനിച്ചോ ഞാൻ നുള്ളിയത്…??

അവളിൽ നിന്ന് മറുപടി ഉണ്ടാകാതെ വന്നപ്പോൾ അവളെ തിരിച്ച് അവന് അഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു… ശ്രീഹരിയോട് എല്ലാം തുറന്ന് പറയാൻ തയ്യാറെടുക്കുകയാണ് അല്ലേ….

ഒരു പുഞ്ചിരിയോടെ ഞാൻ ആ ചോദ്യത്തിന് മറുപടി നൽകി… എന്നെ സ്നേഹിച്ച തെറ്റിന് ഇനിയും ഞാൻ ആ മനുഷ്യനെ ശിക്ഷിക്കേണ്ട ആവശ്യമില്ലല്ലോ… അത്രെയും പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ആ മനസ്സ് പിടയുന്നത് എനിക്ക് കാണാമായിരുന്നു…. പെട്ടെന്ന് അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് അവളുടെ മുഖം അവന്റെ കൈകളിൽ കോരി എടുത്ത്… ആ നിലാ വെളിച്ചത്തിൽ അവളുടെ ചുണ്ടുകൾ അവനെ വല്ലാതെ ആകർഷിച്ചു…

കണ്ണ് ചിമ്മിയ നിമിഷത്തിൽ അവൻ അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടുകളാൽ കവർന്നെടുത്തു…

അപ്രതീക്ഷിതമായ ആ ഗാഡ ചുംബനത്തിൽ അവൾ ഒന്ന് പിടഞ്ഞു…

അവരുടെ ചുടുനിശ്വാസങ്ങൾ തമ്മിൽ ഒന്നായി ചേർന്ന് അല അടിച്ചപ്പോൾ പ്രകൃതി പോലും അവർക്ക് അനുകൂലമായി… ഇളം കാറ്റിൽ വാക പൂക്കൾ അവരിൽ വർഷിച്ചുകൊണ്ടേ ഇരുന്നു…

പതിയെ അവൻ ചുണ്ടുകൾ വേർപെടുത്തി ഇളംകാറ്റിൽ പാറിപ്പറന്ന അവളുടെ മുടിയിഴകളെ ഒതുക്കി…

അവളുടെ മുഖം ഉയർത്തി നെറുകയിൽ ചുംബിച്ചു… ആദ്യ ചുംബനത്തിന്റെ അനുഭൂതിയിൽ അവൾ ചുറ്റുമുള്ളതെല്ലാം മറന്ന് ആ സുഖമുള്ള ഓർമയിൽ ലയിച്ചു നിൽക്കുകയായിരുന്നു…

പതിയെ അവളുടെ കാതുകളിൽ അവൻ മന്ത്രിച്ചു..

” നിന്റെ ഇഷ്ടങ്ങൾ എന്റെ ഇഷ്ടങ്ങൾ ആക്കുവാൻ നീ ശ്രമിക്കുന്നിടതാണ് നീയും ഞാനും നമ്മളായി മാറുന്നത്….. !!! ”

പോകല്ലേ പോകല്ലേ എല്ലാരോടും ഒരു കാര്യം ചോയിക്കാനുണ്ട്…. ഈ സ്റ്റോറിയുടെ ഓരോ പാർട്ടിനും 6K ക്ലിക്ക് ഉണ്ട് പേജിന്റെ insight ഇൽ… ഇത്രേയും പേർ ഈ സ്റ്റോറി വായിച്ചിട്ടും ലൈക് ചെയ്യാൻ എന്തേ ഇത്ര പിശുക്ക് 🤔🤔 Can I Know The Reason…? ഏതൊരു എഴുത്തുകാരിയും അവർക്ക് കിട്ടുന്ന ലൈക്കിൽ നിന്നും, കമന്റ്സിൽ നിന്നുമാണ് അറിയുന്നത് അവരുടെ സ്റ്റോറി എത്ര പേർ വായിക്കുന്നുണ്ട്, അവർ അത് ഇഷ്ടപെടുന്നുണ്ടോ എന്നൊക്കെ…. അവർക്ക് അത് അറിയാനുള്ള അവസരമല്ലേ ഇവിടെ പലരും നിഷേധിക്കുന്നത്….?? ഞാൻ ഈ പാർട്ടിൽ കൂടി ആഗ്രഹിക്കുന്നു, എത്ര പേർ എന്റെ ഈ കഥ വായിക്കുന്നുണ്ടെന്ന് അറിയാൻ…. ഇപ്പോഴും മനസ്സിൽ ലൈക് ചെയ്യില്ല എന്നാണ് ഉദ്ദേശമെങ്കിൽ എല്ലാരേയും ഉറുമ്പ് കടിക്കും നോക്കിക്കോ… ഞാൻ പോണ്…

തുടരും…..

രചന : ശിൽപ ലിന്റോ

Leave a Reply

Your email address will not be published. Required fields are marked *