ആദിദേവം, തുടർക്കഥ, ഭാഗം 2 വായിച്ചു നോക്കൂ…

രചന : ശിവാലിക രുദ്രപ്രയാഗ്

ശബ്ദത്തിന്റെ ആഘാതത്തിൽ ദേവൂട്ടി പേടിച്ച് ആദിത്യന്റെ കരങ്ങളിൽ പിടിമുറുക്കി..

ഒട്ടും പ്രതീക്ഷീക്കാതെയുള്ള ദേവൂട്ടിയുടെ പെരുമാറ്റത്തിൽ ആദിത്യനും പകച്ചു പോയി…

ദേവൂട്ടിയുടെ കൈ വിടിവിച്ചു കൊണ്ട് ആദിത്യൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു..

പുറത്തെ കുളത്തിനരികിൽ നിന്നുമായിരുന്നു ശബ്ദം കേട്ടത്…ആദിത്യൻ ചുറ്റോട് ചുറ്റും നോക്കിയിട്ടും ഒന്നും കണ്ടില്ല.

പിന്നെ ആദിയേട്ടൻ തിരിച്ചു കാവിലേക്ക് എത്തിയപ്പോഴേക്കും വിളക്കുകത്തിക്കാൻ ഒരുക്കുന്ന തിരക്കിലായിരുന്നു ആ മുത്തശ്ശി..

ഞാനും ഒപ്പം കൂടി ഒരു കൈ സഹായത്തിന്..

നേരം ഇരുട്ടുവീണു തുടങ്ങിയിരുന്നു…

ഒരു തിരിവെട്ടം അവിടെയാകെ പ്രകാശിച്ചു..

ഞാനും ആദിയേട്ടനും കൈകൾ കൂപ്പി പ്രാർത്ഥിച്ചു.

“എന്റെ നാഗത്താന്മാരെ……. എന്റെ ആദിയേട്ടന് ഒരാപത്തും സംഭവിക്കല്ലേ അവിടുത്തെ അമ്മയ്ക്കും..നിക്ക് അറിയാം ആദിയേട്ടന് എന്നെ ഭാര്യയായി സ്വീകരിക്കാൻ കഴിയില്ല എന്ന സത്യം..പിന്നെ എല്ലാം വിധി ആയിരുന്നു…അങ്ങനെ വിശ്വസിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്..ആദിയേട്ടൻ സ്നേഹിച്ച ആ കുട്ടി ആരാണോ ഏതാണോ എന്ന് നിക്ക് അറിയില്ല…എങ്കിലും ആ കുട്ടിയെ തന്നെ എന്റെ ആദിയേട്ടന് കൊടുത്തേക്കണെ..””

മനസ്സുരുകി നിറകണ്ണുകളാൽ മഞ്ഞൾ വിതറിയ നാഗവിഗ്രഹത്തെ കൈകൾ കൂപ്പി തൊഴുതുകൊണ്ട് ദേവൂട്ടി കാവിന് പുറത്തേക്ക് നടന്നു.

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും മൗനമായിരുന്നു..

വീട്ടിൽ എത്തിയപ്പോൾ അമ്മ ഉമ്മറത്തും തുളസിത്തറയിലും വിളക്ക് കൊളുത്തിയിരുന്നു.

അമ്മയുടെ അരികിൽ ചെന്നിരുന്നപ്പോൾ മനസ്സിന് നേരിയൊരു തണുപ്പ് അനുഭവപ്പെട്ടു…

“”വീട്ടിൽ എല്ലാവരും എന്ത് ചെയ്യുവായിരിക്കും ഇപ്പോൾ””വീട്ടിലെ എല്ലാവരെയും ഓർക്കവേ ഉള്ളിൽ സങ്കടം നിറഞ്ഞു…

“”മോളേ ദേവൂട്ടി വീട്ടിൽ നിന്ന് വിളിച്ചാരുന്നു..ഞാൻ പറഞ്ഞു നിങ്ങൾ കാവിൽ തൊഴാൻ പോയിരിക്കയാണെന്ന്..നാളെ എല്ലാവരും വരണ കാര്യവും പറഞ്ഞിരുന്നു…”””

അമ്മ വീട്ടിൽ നിന്നും വിളിച്ചു എന്നു പറഞ്ഞപ്പോൾ തന്നെ കുമിഞ്ഞു കൂടിയ സങ്കട കടൽ എങ്ങോ പോയി ഒളിച്ചു..ഇനി നാളെ കാണാല്ലോ എല്ലാവരെയും…

പിന്നെയും കുറച്ചുനേരം അമ്മയോടൊപ്പം തന്നെയിരുന്നു അല്ലാതെ ഈ വീട്ടിൽ ഞാൻ ആരോട് സംസാരിക്കാനാണ്..ആദിയേട്ടനാണേൽ വൈകുന്നേരം പുറത്തു പോയതാണ് നേരം ഇത്ര ഇരുട്ടിയിട്ടും കണ്ടില്ല..പിന്നെ അമ്മയെ അടുക്കളയിൽ സഹായിക്കണ തിരക്കിൽ ആയിരുന്നു..അപ്പോഴാണ് മുറ്റത്ത് ആദിയേട്ടന്റെ വണ്ടി വരണ ശബ്‌ദം കേട്ടത്…

അമ്മ പറഞ്ഞതാട്ടോ അത് ആദിയേട്ടൻ ആണെന്ന്…അല്ലാതെ ഇന്നു വന്ന കയറിയ ഞാൻ എങ്ങനെ അറിയാനാണ് ആദിയേട്ടന്റെ വണ്ടിയുടെ ശബ്ദം.

ആഹാരം കഴിക്കുമ്പോഴും ആദിയേട്ടൻ ഒന്ന് നോക്കിയ പോലുമില്ല..അമ്മ ചോദിച്ചതിന് മാത്രം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞു…

“”ഈ മനുഷ്യനൊന്ന് ചിരിച്ചുടെ..ഹും””

ആഹാരം കഴിച്ചുകഴിഞ്ഞതും അമ്മ എന്നെ അരികിൽ വിളിച്ചു..കയ്യിൽ ഒരു ഗ്ലാസ് പാല് എടുത്തു തന്നു..

“”ആചാരങ്ങളല്ലേ “”എന്നു സ്വയം പറഞ്ഞുകൊണ്ട് മടിച്ചു മടിച്ചാണേലും ആദിയേട്ടന്റെ മുറിയിലേക്ക് നടന്നു..നടക്കണ കൂട്ടത്തിൽ പാൽ തുളുമ്പി തുളുമ്പി താഴെ പോകുന്നുണ്ടായിരുന്നു..ആദിയേട്ടനെ കുറിച്ചു കേട്ടു കേൾവി മാത്രമേ ഉണ്ടായിരുന്നുള്ളു..ആദ്യമായി നേരിൽ കാണുന്നത് തന്നെ വീടിനടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ്…

എന്തിനോ ഹൃദയം വല്ലാണ്ട് പടപട ഇടിക്കുന്നുണ്ട്..ആദ്യമായി ആണ് ഇങ്ങനെ…

മടിച്ചു മടിച്ചു ആണേലും പതിയെ കതക് തുറന്നു..മുല്ലപൂക്കളാൽ ആകെ അലങ്കരിച്ചിരിക്കുകയാണ് മുറി…വൈകുന്നേരം തൊഴാനായി കാവിൽ പോണ വരെ ഈ അലങ്കാരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

അകത്തേക്ക് കയറി പാൽഗ്ലാസ് മേശപുറത്തു വെക്കുമ്പോൾ ആയിരുന്നു ആദിയേട്ടൻ റൂമിന് അകത്തേക്ക് കയറി വന്നത്..ആ ഒരു നിമിഷം ശെരിക്കും എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്നു പരുങ്ങി…

ആദിയേട്ടനും അതേ അവസ്ഥ തന്നെയാണെന്ന് മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു..

രണ്ടുപേരും ശില കണക്കെ അങ്ങനെ എത്ര നേരം നിന്നുവെന്ന് അറിയില്ല…

“”താൻ കിടന്നോളൂ…””ആദിയേട്ടൻ ബാൽക്കണിയിലേക്ക് നടക്കുന്നത് ഒരു നിമിഷം അതേ പോലെ തന്നെ നിന്നു നോക്കി കണ്ടു…

ഒറ്റക്ക് കിട്ടുമ്പോൾ എന്തെക്കൊയോ ചോദിക്കണമെന്നും അറിയണമെന്നും ഉണ്ടായിരുന്നു.

പക്ഷെ ആ മനുഷ്യൻ അടുത്തേക്ക് വരുമ്പോൾ ചങ്കിടിപ്പ് കൂടുവാ..

കണ്ണിലേക്ക് ഉറക്കം വരുന്നില്ലാത്തതിനാൽ തിരിഞ്ഞും മറിഞ്ഞു കിടക്കുവായിരുന്നു അപ്പോഴും ബാൽക്കണിയിൽ നിന്നും വീശിയ തണുത്ത കാറ്റിന് ചുരുളിൽ എരിഞ്ഞമർന്ന പുകയിലയുടെ മണമായിരുന്നു…

“”ആദിയേട്ടൻ പുകവലിക്കുമോ… ഇങ്ങനൊരു സ്വഭാവമുള്ളതായി ഇപ്പഴാണ് അറിഞ്ഞത്…””ഒരു വിധം വീട്ടുകാര്യങ്ങൾ ഒക്കെ ഓർത്തുകൊണ്ട് പതിയെ കണ്ണുകൾ അടച്ചു കിടന്നു…എപ്പഴോ നിദ്രാദേവി ദേവൂട്ടിയിൽ കടാക്ഷിച്ചു..

ആദിത്യൻ റൂമിൽ വരുമ്പോൾ നിലത്തുകിടക്കുന്ന ദേവൂട്ടിയെയാണ് കാണുന്നത്..

“”ഞാൻ കാരണം ഈ കുട്ടിയുടെ ജീവിതം കൂടി നശിച്ചല്ലോ'”ആ ഒരു നിമിഷം ആദിയേട്ടന് സഹതാപമാണോ വിഷമമാണോ തോന്നിയെന്നതെന്ന് നിർവജിക്കാൻ കഴിഞ്ഞില്ല..

“”ഈ കുട്ടിയോട് എല്ലാം പറയണമെന്ന് ഉണ്ടായിരുന്നു..ആ തീരുമാനത്തോടെയാണ് അകത്തേക്ക് വന്നതും..പെട്ടന്ന് മുന്നിൽ കണ്ടതും പറയണോ വേണ്ടായോ എന്ന ആശയകുഴപ്പത്തിൽ ആയിരുന്നു””ആദിത്യനും ഓരോന്ന് ആലോചിച്ചുകൊണ്ട് കണ്ണുകൾ അ ടച്ചു കിടന്നു…

രാവിലെ ദേവൂട്ടി ഉറക്കമുണർന്നു നോക്കുമ്പോൾ ചുരുണ്ടു കൂടി കിടക്കണ ആദിത്യനെയാണ് കാണുന്നത്…

എന്ത് നിഷ്കളങ്കമായ മുഖമാണ് ആദിയേട്ടന് അപ്പോൾ തോന്നിയ കുസൃതിയിൽ മുഖത്തു വീണ നീളൻ മുടിയിഴകൾ ഒതുക്കിവെക്കുമ്പോൾ ആയിരുന്നു..അറിയാതെ ആ നെറ്റിതടത്തിൽ ചുണ്ടുകൾ ചേർക്കാൻ ആഗ്രഹം തോന്നിയത്..പതിയെ ചുണ്ടുകൾ അടുപ്പിച്ചതും ആദിയേട്ടൻ കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു…

കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ…

ലൈക്ക് കമന്റ് ചെയ്യൂ…

മികച്ച ചെറുകഥകളും നോവലുകളും വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ

തുടരും…

രചന : ശിവാലിക രുദ്രപ്രയാഗ്

Leave a Reply

Your email address will not be published. Required fields are marked *