എന്റെ മോന്റെ ജീവിതത്തിൽ നിന്ന് നീ ഒഴിഞ്ഞു പോയേ പറ്റൂ … ആ വാക്കുകൾ കേട്ട് മീര കരഞ്ഞു പോയി

രചന : Renu Radhika

പിൻവിളി

************

” മീരാ…. നിനക്ക് ഒരു കുഞ്ഞുണ്ടാവാൻ ഒരു പ്രശ്നവും ഇല്ല….

പക്ഷേ……

ശ്രീ കാന്തിന് അസോസ്പേമിയ എന്ന കണ്ടീഷൻ ആണ്… ആവശ്യത്തിന് ബീജം ഉൽപാദിപ്പിക്കാൻ കഴിയാത്ത അവസ്ഥ….

ടെസ്റ്റ് റിസൾട്ട് ഡോക്ടർ ആദ്യം മീരയെയാണ് അറിയിച്ചത്……

പറഞ്ഞു കഴിഞ്ഞ് സുഹൃത്ത് കൂടിയായ ഡോക്ടർ പ്രിയ മീരയെ ഉറ്റുനോക്കി

ആദ്യത്തെ ഞെട്ടലിനു ശേഷം മീര സ്ഥലകാല ബോധത്തിലേക്കു തിരിച്ചുവന്നിരുന്നു

”പ്രിയാ…. ശ്രീയേട്ടൻ ഇതറിയരുത്…. അദ്ദേഹം തളർന്നുപോകും”

മീര ഒരു തളർച്ചയോടെ പറഞ്ഞു…….

” ഒരു ഡോക്ടറുടെ എത്തിക്സിന് ചേരാത്ത കാര്യമാണ് നീയീ പറയുന്നത്…..

എങ്കിൽ കൂടി നിനക്കു വേണ്ടി ഞാനിത് ചെയ്യാം ”

മീരയുടെ നിർദ്ദേശപ്രകാരം ഡോക്ടർ മീരക്കാണ് കുഴപ്പമെന്ന് ശ്രീകാന്തിനോട് അസത്യം പറയേണ്ടതായി വന്നു

മീരയുടെയും ശ്രീകാന്തിന്റയും വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തോളമായി….

ഇതുവരെയും കുട്ടികളാവാത്തതിന്റെ കാരണം അന്വേഷിച്ചെത്തിയതാണ് അവർ

ഡോക്ടറുടെ വാക്കുകൾ കേട്ട് തളർന്നു പോയി ശ്രീകാന്ത്…..

അയാൾ യാത്രിതമായ് നടന്നു

**************

അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു മീരയുടെയും ശ്രീശാന്തിന്റെയും……

എല്ലാം കൊണ്ടും ഒത്തിണങ്ങിയ ദ_മ്പതികളെ എല്ലാവരും അസൂയയോടെയാണ് നോക്കിയിരുന്നത്…..

അവരുടെ ഈ കുറവ് അറിയുന്നതുവരെ…..

ശ്രീയുടെ അമ്മ മീരയെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്…..

ഈ വാർത്ത അറിഞ്ഞതു തൊട്ട് അമ്മയുടെ സമീപനത്തിൽ വന്ന പ്രകടമായ മാറ്റം മീര അറിയുന്നുണ്ടായിരുന്നു…..

അറപ്പോടെ അവർ മീരയെ അകറ്റി നിർത്തി

” ആകെയുള്ള ആൺതരിയാ…….. അവന്റെ ജീവിതം നശിപ്പിച്ചല്ലോ കുലം മുടിപ്പിക്കാൻ വന്ന ദ്രോഹി….”

ആദ്യമൊന്നും അവൾക്ക് ഈ മാറ്റം ഉൾക്കൊള്ളാൻ ആകുന്നുണ്ടായിരുന്നില്ല

“അമ്മേ…. വിധിയല്ലേ….

ഞാൻ തെറ്റ് ചെയ്തതല്ലല്ലോ ”

“അതൊന്നും എനിക്കറിയില്ല….. എന്റെ മോന്റെ ജീവിതത്തിൽ നിന്ന് നീ ഒഴിഞ്ഞു പോയേ പറ്റൂ ”

‘മിര കരഞ്ഞു പോയി

“അമ്മയുടെ മോൾക്കാണ് ഈ പ്രശ്നം വന്നതെങ്കിലോ ”

“അതിനു നിന്റെ പോലെ എന്റെ മോൾ ഒരു മച്ചിപ്പശുവല്ലല്ലോ ”

ആ വാക്ക് മീരയെ ആകെ തളർത്തിക്കളഞ്ഞു

വൈകുന്നേരം വന്നു കണ്ട ശ്രീകാന്ത് കണ്ടത് കരഞ്ഞു തളർന്നിരിക്കുന്ന മീരയെ ആണ്

മീര അന്നു സംഭവിച്ചതല്ലാം ശ്രീകാന്തിനോട് വിവരിച്ചു

” അമ്മ പറഞ്ഞതിലെന്താ തെറ്റ്?”

തന്നെ ആശ്വസിപ്പിക്കും എന്നു കരുതിയ ശ്രീകാന്തിന്റെ മറുപടി കേട്ട് മീര ഞെട്ടിപ്പോയി

” പ്രസവിക്കാത്ത പെണ്ണുങ്ങളെ മച്ചിയെന്നല്ലേ വിളിക്കാറ്… അതിലെന്താ ഇത്ര തെറ്റ്?

പിന്നെ അമ്മ ഒരു നാട്ടിൽ പുറത്തുകാരിയാ….

അമ്മക്കിയാവുന്ന ഭാഷ ഇതൊക്കെയാ…..

സഹിച്ചു നിക്കണമെന്ന് ഒരു നിർബന്ധോം ഇല്ല

എനിക്കും മടുത്തു

നിസഹയയായി നിൽക്കാൻ മാത്രമേ മീരക്ക് കഴിഞ്ഞുള്ളൂ…

ഈ വാർത്ത അറിഞ്ഞ ശേഷം കുറച്ചു കാലം കഴിഞ്ഞപ്പോൾ തുടങ്ങിയ ശ്രീകാന്തിന്റെ ഒളിച്ചു നിന്നുള്ള ഫോൺ വിളികൾ പോകപ്പോകെ കൺമുന്നിൽ വെച്ചായി….

അത് ആരാണെന്നറിഞ്ഞതും മീര തളർന്നിരുന്നു

ശ്രീയുടെ മുൻ കാമുകി…. ഇപ്പോൾ ഡിവോഴ്സ് കഴിഞ്ഞിരിക്കുകയാണ്….

മീര ഇത് ശക്തമായി ചോദ്യം ചെയ്തു…..

” അവൾ ഡിവോഴ്സ് കഴിഞ്ഞിരിക്കുകയാണ്…. നല്ല വിഷമത്തിലാണ്…… അവൾക്ക് ഒരു മെന്റൽ സപ്പോർട്ട് ആവശ്യമാണ് ”

” അപ്പൊ ഞാനോ ”

മീര കരഞ്ഞു

“നീയെന്തിന് എന്റെ പേഴ്സണൽ കാര്യങ്ങൾ ചികയുന്നത്….”

ശ്രീകാന്ത് ചീറി….

”എല്ലാം മനസിലായല്ലോ….. ഇനിയെങ്കിലും ഒന്ന് ഒഴിഞ്ഞു തന്നൂടെ”….

കൈകൂപ്പി ശ്രീകാന്ത് പറഞ്ഞു

ഒരു നടുക്കത്തോടെ മീര ഒന്ന് നോക്കി

പിന്നെ വീടുവിട്ടിറങ്ങി

ആരും തിരിച്ചു വിളിച്ചില്ല

പിറ്റേ ആഴ്ച്ച ഒരു ഡിവോഴ്സ് നോട്ടീസ് അവളുടെ വീട്ടിലേക്കത്തി…..

*************

തന്റെ മുൻപിൽ എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ നിൽക്കുന്ന മീരയെ കണ്ട് പ്രിയ ചിന്തയിലാണ്ടു

” ഇത് വെറും ക്ലീഷേയാണല്ലോടോ…..

പോരെടുക്കുന്ന അമ്മായിയമ്മ….. സപ്പോർട്ട് ചെയ്യാത്ത ഭർത്താവ്……

എല്ലാം ക്ലീഷേ”

“നിനക്കിത് ക്ലീഷേ ആയിരിക്കും …. പക്ഷേ എനിക്ക്…..”തളർച്ചയിൽ മീര ഇരുന്നു

പാമ്പിന്റെ പടം പോലെ മാറുന്ന മനുഷ്യന്റെ മൂടുപടത്തിനെ ഉൾക്കൊള്ളാൻ അവൾക്കിനിയും കഴിഞ്ഞിരുന്നില്ല

”എത്രയും പെട്ടെന്ന് ശ്രീയേട്ടനെ സത്യം അറിയിക്കണം…. അല്ലെങ്കിൽ അദ്ദേഹത്തെ എനിക്ക് നഷ്ടപ്പെടും”

വേഫുപ്പോടെ മീര പറഞ്ഞു

പ്രിയ നിഷേധാർത്ഥത്തിൽ തലയാട്ടി….?

“അത് ഒരിക്കലും ചെയ്യരുത്…. നിന്റെ കുറവ് ഉൾക്കൊള്ളാൻ തയാറാകാത്ത ഒരാളുടെ കുറവ് എന്തിന് നീ സഹിക്കണം……

ഒരു തരത്തിൽ പറഞ്ഞാൽ ശ്രീയുടെ യഥാർത്ഥ മുഖമാണ് നീ കണ്ടത്….

ഒരാളുടെ കുറവുകൾ അംഗീകരിച്ച് അത് കുറവുകളായി തോന്നാതെ സ്നേഹിക്കുമ്പോഴാണ് അത് യഥാർത്ഥ സ്നേഹമാകുന്നത്…..

കുറവുണ്ടാകുമ്പോൾ തള്ളിപ്പറയുകയും അല്ലാത്തപ്പോൾ സ്നേഹിക്കുകയും ചെയ്യുന്നത് സ്നേഹമല്ല…..

മറ്റെന്തോ ആണ് …..

അവൻ നിന്നെ അർഹിക്കുന്നില്ല”

മീര അവിശ്വസിനീയതയോടെ പ്രിയയെ നോക്കി

” നീ മാധവിക്കുട്ടിയുടെ വരികൾ കേട്ടിട്ടില്ലേ….

ഇഷ്ടപ്പെട്ടതിനെ സ്വതന്ത്രമായി വിടുക….

അത് നിങ്ങളെ തേടി വന്നാൽ അത് നിങ്ങളുടെയാണ്….

അല്ലെങ്കിൽ അത് മറ്റാരുടെയോ ആണ് ”

അവിടുന്നു മടങ്ങുമ്പോൾ മീര ചില ദൃഢനിശ്ചയങ്ങൾ എടുത്തിരുന്നു…..

************

” ആ മച്ചിപ്പെണ്ണ് എന്റെ മോന്റെ തലയിൽ നിന്നൊഴിഞ്ഞല്ലോ ”

ഡിവോഴ്സ് നോട്ടീസ് മീര കൈപ്പറ്റിയ വാർത്ത അറിഞ്ഞ് ശ്രീയുടെ അമ്മ പറഞ്ഞു

*************

അഞ്ചു വർഷങ്ങൾക്കു ശേഷം എറണാകുളത്തെ ഒരു സായാഹ്നം

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മീരയെ കണ്ട് ശ്രീകാന്ത് അമ്പരന്നു

“മീര ഇവിടെ….”

“ഒരു ബിസിനസ് ആവശ്യത്തിന് വന്നതാണ് ” മീര മറുപടി പറഞ്ഞു

” മീര…. നീയെന്നോട് ക്ഷമിക്കണം….

എല്ലാം നിനക്കറിയാമായിരുന്നല്ലേ…..

ഒരു വാക്ക് പറയാമായിരുന്നില്ലേ….

നീ പോയ് കഴിഞ്ഞ ശേഷം നിന്റെ വില ഞാൻ മനസിലാക്കി…..

അവളെ ഞാൻ വിവാഹം കഴിച്ചു…

എന്റെ കുറവ് അറിഞ്ഞപ്പോൾ അവൾ എന്നെ ഉപേക്ഷിച്ചു പോയി…..

എന്നാലും ഒന്ന് പറയാമായിരുന്നില്ലേ…. എന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ?”

ഇടർച്ചയോടെ ശ്രീകാന്ത് പറഞ്ഞു നിർത്തി

” ഇഷ്ടപ്പെടുന്നതിനെ സ്വതന്ത്രമായി വിടുക…. അത് തിരിച്ചു വന്നാൽ നമ്മുടെ…. അല്ലെങ്കിൽ മറ്റാരുടെയോ

അന്ന് നിങ്ങളുടെ ഒരു പിൻവിളി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ ഉണ്ടായേനേ …….”

മീര ശ്രീകാന്തിനോടായി പറഞ്ഞുകൊണ്ടിരിക്കെ അവിടേക്ക് സുന്ദരനായ ഒരു യുവാവും അഞ്ചു വയസിൽ താഴെയുള്ള രണ്ടു കുഞ്ഞുങ്ങളും കടന്നു വന്നു…..

” എന്റെ ഭർത്താവ്….. എന്റെ മക്കളും…. അദ്ദേഹത്തിന്റെ ബിസിനസ് ആവശ്യത്തിനായാണ് വന്നിരിക്കുന്നത് ‘

യാത്ര പറഞ്ഞ് അവർ മടങ്ങുമ്പോൾ എത്ര വിലപ്പെട്ടതിനെയാണ് താൻ നഷ്ടപ്പെടുത്തിയത് എന്നോർത്ത് ശ്രീകാന്തിന്റെ മനസ് ആർത്തിരമ്പുന്നുണ്ടായിരുന്നു…..

NB : എനിക്ക് പരിചയമുള്ള ഒരു അനുഭവകഥയാണ്…. ചില മാറ്റങ്ങൾ വരുത്തി അവതരിപ്പിച്ചുവെന്നേയുള്ളൂ..

ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു….

കഥ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ…

ലൈക്ക് കമന്റ് ചെയ്യൂ…

മികച്ച ചെറുകഥകളും നോവലുകളും വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ

രചന : Renu Radhika

Leave a Reply

Your email address will not be published. Required fields are marked *