ആത്മസഖി തുടർക്കഥയുടെ ഒൻപതാം ഭാഗം വായിക്കുക….

രചന : അശ്വനി

“താങ്കളുടെ ക്ലോസെറ്റിൽ ഉപ്പുണ്ടോ…. ”

രണ്ടു സ്പൂൺ പായസത്തിനുള്ള രണ്ടാമത്തെ question ചോദിച്ചതും പപ്പാ അടക്കം കണ്ണും തള്ളി എന്നെ നോക്കി… അയ്യോ…!! ഞാൻ സ്വയം തലയ്ക്കടിച്ചു എല്ലാരേയും നോക്കി വളിച്ച ചിരി ചിരിച്ചു..

“അതല്ല.. താങ്കളുടെ ടൂത്പേസ്റ്റിൽ ഉപ്പുണ്ടോ എന്നാണ് ഉദ്ദേശിച്ചത്…. ”

എന്ന് പറഞ്ഞതും പപ്പാ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു… പാവം ഇനി അതും ഞാൻ ടെസ്റ്റ്‌ ചെയ്യിക്കും വിചാരിച്ചിട്ട് ആവും…. ഹി ഹി…

“എന്താ ഇവിടെ…. ”

ഒരു വൃത്തികെട്ട ശബ്ദം കേട്ടതും എല്ലാവരും തല തിരിച്ചു അങ്ങോട്ടേക്ക് നോക്കി… ഓ കാലൻ ആണ്…

കയ്യും കെട്ടി എന്നെ നോക്കി പേടിപ്പിക്കുന്നു…

പണ്ടാരം എന്തിനാണാവോ ഇപ്പോൾ കെട്ടി എടുത്തത്….

മുഖം ചുളിച്ചു അവനെ തന്നെ നോക്കി ഇരുന്നതും അമ്മ നോക്കുന്നത് കണ്ടു ഞാൻ ഭാവം മാറ്റി സന്തോഷം ഫിറ്റ്‌ ചെയ്തു നേരെ അവന്റെ അടുത്തേക്ക് ഇറങ്ങി ഓടി…

“ഏട്ടാ.. ഏട്ടൻ എപ്പോ വന്നു… ”

എന്റെ മ്യാരക അഭിനയം കണ്ടു കണ്ണും മിഴിച്ചു നിൽക്കുന്ന അവന്റെ മുന്നിൽ പോയി നിന്ന് ശബ്ദത്തിൽ മാത്രം സന്തോഷം വരുത്തി മുഖത്തു ഒരു താല്പര്യവും ഇല്ലാത്ത ഭാവത്തിൽചോദിച്ചു…

തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് എന്റെ മുഖം ആർക്കും കാണില്ല…

“ഞാൻ വന്നിട്ട് കുറച്ചു നേരം ആയി…. ”

ചുണ്ട് ചുളുക്കി എന്നെയൊന്നു അടിമുടി നോക്കി എന്തോ ഒരു പന്തിയില്ലാത്ത രീതിയിൽ പറഞ്ഞു അവൻ നേരെ അമ്മയുടെ അടുത്തു പോയി അമ്മയെ കെട്ടിപ്പിടിച്ചു…

“പോയ്‌ ജ്യൂസ്‌ എടുത്തിട്ട് വാ…. ”

കാലൻ തിരിഞ്ഞു നിന്ന് ആജ്ഞ പോലെ പറഞ്ഞു നേരെ അച്ഛമ്മയെ പോയി കെട്ടിപ്പിടിച്ചു..

ആജ്ഞ… അതും എന്നോട്… ഞാൻ എടുക്കൂല… ഹും…

മുഖവും വീർപ്പിച്ചു നിന്നതും അമ്മ അവന്റെ അടുത്തുന്നു നോട്ടം മാറ്റി എന്നെ നോക്കി…അമ്മയെ നോക്കി ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് നടക്കാൻ തിരിഞ്ഞതും ചുമ്മാ തല ചരിച്ചു നോക്കിയപ്പോൾ പപ്പാ വാ പൊത്തി ചിരിക്കുന്നു…. മുഷ്ട്ടി ചുരുട്ടി മൂക്കിനിട്ട് കുത്തും കാണിച്ചതും പപ്പ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു നിഷ്കു ആയി നിന്നു…. ഞാൻ ചുണ്ട് കോട്ടി കാണിച്ചു നേരെ കിച്ചണിലേക്ക് നടന്നു….

ഈ മൂന്ന് ദിവസം ഫുൾ ജോളി ആയിരുന്നു…

( നമ്മടെ മറ്റേ ജോളിച്ചേച്ചി അല്ലാട്ടോ )

വീട്ടിൽ എല്ലാവരുമായി കട്ട കമ്പനി ആയി..

പ്രേത്യേകിച്ചു പപ്പയോടു… മച്ചാ മച്ചാ കമ്പനി ആണ്…ഇന്നലെ കൊറേ ഷോപ്പിംഗിനു ഒക്കെ കൊണ്ടു പോയി ഫോൺ ഒക്കെ മേടിച്ചു തന്നു..

അങ്ങനെ ഒരു പണിയും എടുക്കാതെ സുഖിച്ചു ജീവിച്ചതാ.. എന്തിനധികം ഫുഡ് വരെ സുധാമ്മ (സുധർമ്മ ) വാരി തരും… കാലൻ വന്നപ്പോ അതിന്റെ കാര്യത്തിനും തീരുമാനം ആയി

ഓരോന്ന് ഓർത്തു ജ്യൂസും എടുത്തു ചെന്നപ്പോൾ എല്ലാരും കൂടി ഇരുന്നു കാര്യമായി എന്തോ സംസാരത്തിൽ ആണ്…

“ജ്യൂസ്‌…. ”

കാലന് നേരെ നീട്ടിയതും അവൻ നെറ്റി ചുളിച്ചു സംശയത്തോടെ എന്നെ നോക്കി…

പിന്നെ എല്ലാരേയും നോക്കി ചിരിച്ചു ജ്യൂസ്‌ മേടിച്ചു… ഒന്നു സിപ് ചെയ്തു ഒളികണ്ണിട്ട് എന്നെ നോക്കി… ഞാൻ വിം കലക്കി എന്ന് വിചാരിച്ചു കാണും …മേം അത്തരക്കാരി നഹി ഹൂം…എന്തായാലും അവന് വിശ്വാസം ഇല്ലാത്ത സ്ഥിതിക്ക് ഒളികണ്ണിട്ടു നോക്കുന്ന അവനെ നോക്കി പുരികം പൊക്കി എങ്ങനെ എന്ന മട്ടിൽ നോക്കിയതും അവൻ ജ്യൂസ്‌ കുടിക്കാതെ അതേ പോലെ എന്റെ കയ്യിൽ വെച്ച് തന്നു…

“എന്തേ മോനെ…ജ്യൂസ്‌ വേണ്ടേ.. ”

വനജാന്റി സ്നേഹത്തോടെ ചോദിച്ചതും അവൻ എന്നെയൊന്നു ഇരുത്തി നോക്കി വേണ്ടെന്ന് തലയാട്ടി…

വേണ്ടേൽ വേണ്ടാ…. നല്ല ഫ്രഷ് ജ്യൂസ്‌ കളയാൻ മനസ് വരാത്തത് കൊണ്ട് ഞാൻ തന്നെ അങ്ങ് കുടിച്ചു… അവൻ ഒന്നു സിപ് ചെയ്തെന്നു വെച്ച് എയ്ഡ്‌സ് ഒന്നും വരൂല്ലാലോ…. ഞാൻ കുടിക്കുന്നത് കണ്ടതും അവൻ കണ്ണുരുട്ടി നോക്കി പേടിപ്പിക്കാൻ തുടങ്ങി.. ഞാനൊരു ലോഡ് പുച്ഛം കൊടുത്തു നാക്ക് നീട്ടി ചുണ്ട് നുണഞ്ഞു…

“മോളെ… എംബിഎയ്ക്ക് എവിടേലും കൊണ്ടു പോയി ചേർത്തണം… ”

ഞങ്ങൾ രണ്ടും കൂടി കണ്ണ് കൊണ്ട് അടി ഉണ്ടാക്കുമ്പോൾ ആണ് സത്യൻ അങ്കിൾ എന്റെ വിഷയം എടുത്തു ഇട്ടത്… അത് കേട്ടപ്പോൾ തന്നെ ഗ്ലാസ്‌ താഴെ എത്തി…

“ഞാൻ പോവൂല… “(ദശമൂലം ദാമു jpj.)

എന്നും പറഞ്ഞു മുഖം വീർപ്പിച്ചതും പപ്പാ അടുത്തേക്ക് വന്നു എന്നെ ചേർത്തു പിടിച്ചു…

“പപ്പാ പറഞ്ഞാൽ ബാല കുട്ടി അനുസരിക്കില്ലേ…”

എന്നും ചോദിച്ചു മുഖത്തേക്ക് നോക്കിയതും ഞാനാകെ പെട്ട അവസ്ഥയിൽ ആയി…

എന്റെ കൃഷ്ണാ..

പണിയാണല്ലോ… അക്കൗണ്ടിങ്ങിനു വരച്ച കോളം ആലോചിച്ചപ്പോഴേ തലകറങ്ങി ദയനീയമായി പപ്പയെ നോക്കിയതും പപ്പാ കണ്ണടച്ച് ഒന്നും ഇല്ലെന്ന് കാണിച്ചു….മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതും ആ കാലൻ ആരും കാണാതെ ആക്കി ചിരിക്കാൻതുടങ്ങി….

ക്ലാസ്സിൽ പോവാൻ മടി ആയ ദിവസം നിർബന്ധിച്ചു പറഞ്ഞു വിടും തോന്നിയതിനു കിണറിന്റെ മുകളിൽ കേറി നിന്ന് ഇപ്പോൾ ചാടും എന്ന് പറഞ്ഞു പേടിപ്പിച്ച ടീം ആണ് പിജിക്ക് കൂടി പോവുന്നേ… പപ്പാ അവളെ ട്രാപ് ചെയ്തു…

ഓരോന്ന് ഓർത്തു ഇളിച്ചു കൊണ്ട് നോക്കിയതും അവൾ നോക്കി ദഹിപ്പിക്കുന്നുണ്ട്…

പഠിത്തത്തിന്റെ കാര്യത്തിൽ പപ്പാ നല്ല സ്ട്രിക്ട് ആയതു കൊണ്ട് അവളുടെ കാര്യത്തിൽ തീരുമാനം ആയി…. അതും മനസ്സിൽ ഓർത്തു അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചതും അവൾ മുഖം വെട്ടിച്ചു സുധാന്റിയുടെ അടുത്ത് പോയിരുന്നു…

“എന്നാ പിന്നെ എറണാകുളം തന്നെ നോക്കാം… അതാകുമ്പോൾ രണ്ടാൾക്കും ഒരുമിച്ചു നിൽക്കാലോ..”

ശ്രീനാഥ്‌ അങ്കിൾ പറഞ്ഞതേ എല്ലാരും പരസ്പരം നോക്കി തലയാട്ടി കാണിച്ചു…

എന്റെ ദൈവമേ ഈ കുരിശിനെ ഞാൻ ഒറ്റയ്ക്ക് ചുമക്കാനോ…..

കണ്ണും മിഴിച്ചു അവളെ നോക്കിയപ്പോൾ അതും കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്..

“അത് ശെരിയാവില്ല… ”

“ഒട്ടും ശെരിയാവൂല…. ”

ഞാൻ പറഞ്ഞതിന് തൊട്ടു പിറകെ തന്നെ അവളും പറഞ്ഞതും എല്ലാവരും സംശയത്തോടെ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കാൻ തുടങ്ങി..

“അത് പിന്നെ… എനിക്ക് നിങ്ങളെ വിട്ടു പോവണ്ട… ”

എന്ന് പറഞ്ഞു ചിണുങ്ങികൊണ്ട് സുധാന്റിയെ കെട്ടിപ്പിടിച്ചിരുന്നു…

“മക്കളെ… നിങ്ങൾ ചെറുപ്പം ആണ്.. കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നുപോലും ആയിട്ടില്ല..അപ്പോഴേക്കും പിരിഞ്ഞു നിൽക്കുവാ എന്നൊക്കെ പറഞ്ഞാൽ… ”

ഒന്നു നിർതിയിട്ട് സുധാന്റി എല്ലാവരെയും നോക്കി…

“അത് നടക്കില്ല… അവൾ ഇവിടെ നിന്നോട്ടെ… ”

ഞാൻ പറഞ്ഞു ഒഴിയാൻ ശ്രമിച്ചെങ്കിലും പപ്പാ പറ്റില്ലെന്ന തരത്തിൽ തലയാട്ടികൊണ്ടേയിരുന്നു…

“മോളും വരും നിന്റെ കൂടെ… ”

പപ്പാ തീർത്തു പറഞ്ഞതും അവൾ പപ്പയെ നോക്കി കണ്ണുരുട്ടി… പപ്പാ തിരിച്ചും കണ്ണുരുട്ടിയതും അവൾ മുഖം ഒരു കൊട്ട കണക്കെ കേറ്റി വെച്ചു മുഖം തിരിച്ചു… പറഞ്ഞാൽ പിന്നെ തീരുമാനം മാറ്റില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ദേഷ്യത്തോടെ ബാഗും എടുത്തു മുകളിലേക്ക് നടന്നു…

ഹോ… ഇനി ഡെയിലി അതിനെ സഹിക്കണല്ലോ എന്ന് ഓർത്തപ്പോൾ തന്നെ തല ചുറ്റി…പറഞ്ഞാൽ കേൾക്കുന്നത് ആണേൽ പോട്ടെന്നു വെക്കാം… ഇത് ഇങ്ങോട്ട് വാ എന്ന് പറഞ്ഞാൽ ആരെയോ കൊല്ലാൻ റെഡി ആയിട്ടു വരുന്ന പോലെ ആണ് വരുവാ…

ഒക്കെ കൂടി ആലോചിച്ചു പ്രാന്ത് പിടിച്ചു കുളിച്ചു ഡ്രസ്സ്‌ ചെയ്തു ഇറങ്ങിയതും ബെഡിൽ നഖവും കടിച്ചു കാര്യമായി എന്തോ ആലോചനയിൽ ഇരിക്കുന്നുണ്ട് പണ്ടാരം… ഞാനവളെ മൈൻഡ് ചെയ്യാതെ ഡ്രസ്സിങ് ടേബിളിന്റെ അടുത്തു പോയി മുടി ഒതുക്കി…

“അതേ… മര്യാദയ്ക്ക് എന്നെ ഇവിടെ നിർത്താൻ ഉള്ള ഐഡിയ വല്ലതും കണ്ടു പിടിച്ചോ… ”

എന്നു ഒരു ഭീഷണി സ്വരത്തിൽ വിളിച്ചു പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്ന് സ്റ്റാൻഡിൽ കൈതാങ്ങി അവളെ സൂക്ഷിച്ചു നോക്കി… എന്റെ നോട്ടം കണ്ടതും അവൾ പുരികം ചുളിച്ചു എന്താ എന്ന മട്ടിൽ നോക്കി…

“എനിക്ക് നിന്നെ അങ്ങോട്ട് കെട്ടി എടുപ്പിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.. but പപ്പാ തീരുമാനിച്ചാൽ തീരുമാനിച്ചതാ… ”

കൈ മലർത്തി കൊണ്ട് പറഞ്ഞതും അവളുടെ മുഖം മങ്ങി..

“അല്ലാ നിനക്ക് എന്താ അങ്ങോട്ട് വരുന്നതിന്..??”

“ഇവിടെ ഒരു പണിയും ഇല്ലാതെ സുഖിച്ചു ജീവിച്ചു വരുവായിരുന്നു… അങ്ങോട്ട് വന്നാൽ പിന്നെ പണി ഒറ്റയ്ക്ക് എടുക്കണ്ടേ.. ഹും… ”

ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതും അവൾ താടിയ്ക്ക് കൈയ്യും കൊടുത്തു ചുണ്ട് പിളർത്തി എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു നെടുവീർപ്പിട്ടു… അപ്പോൾ അതാണ്കാര്യം..

പണിയെടുക്കാൻ മടി..ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി നോക്കിയതും അവളെന്നെ നോക്കി പേടിപ്പിക്കുന്നു…

“അയ്യോ… വല്ലതും ഞണ്ണാൻ വേണേൽ വാ… ”

പെട്ടെന്ന് ഓർത്തത് പോലെ തലയ്ക്കൊരു കൊട്ടും കൊടുത്തു പെണ്ണ് ചാടി എണീറ്റു പറഞ്ഞു…

“ഞാൻ കഴിച്ചിട്ടാ വന്നത്…. ”

തിരിഞ്ഞു ഡ്രസ്സിങ് ടേബിളിൽ നിന്നു ബോഡി ലോഷൻ എടുത്തു തേച്ചു കൊണ്ട് പറഞ്ഞതും അവൾ ഓകെ എന്നും പറഞ്ഞു ഡോറിനടുത്തേക്ക് നടന്നു…

“അതേ…. ”

പുറത്തേക്ക് ഇറങ്ങി വാതിലിന്റെ ഉള്ളിൽ കൂടി തല മാത്രം അകത്തേക്കിട്ടു വിളിച്ചതും ഞാൻ മിററിൽ കൂടി തന്നെ നെറ്റി ചുളിച്ചു അവളെ നോക്കി…

“കുറച്ചു നൂഡിൽസ് എടുക്കട്ടെ മാണിക്ക്യാ… ”

കള്ളച്ചിരിയോടെ ചോദിച്ചു നാക്ക് നീട്ടിക്കാണിച്ചതും കയ്യിൽ ഇരുന്ന ലോഷൻ എടുത്തു എറിയാൻ തുടങ്ങിയപ്പോഴേക്ക് പെണ്ണ് ഓടി കളഞ്ഞു…

“നിന്റെ തന്തയ്ക്ക് കൊണ്ടു പോയി കൊടുക്ക്……”

“താങ്ക് യൂ….. ”

വാതിൽക്കൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ തന്നെ റിപ്ലൈയും കിട്ടി… ഇതിനെ ആണ് ഞാൻ മേയ്ക്കണ്ടത്… അവസ്ഥ..

“അതേ…. ”

ആരോ തട്ടി വിളിക്കുന്നത് അറിഞ്ഞിട്ട് ആണ് കണ്ണ് തുറന്നത്… ഒന്നു ഉറങ്ങിവന്നതായിരുന്നു…

നാശം…

“എന്താടി…. ”

മുന്നിൽ ഫോണും പിടിച്ചു നിലത്തിരിക്കുന്ന അവളെ നോക്കി തലപര്യമില്ലായ്മയോടെ ചോദിച്ചതും അവളൊന്ന് ഇളിച്ചു കാണിച്ചു…

“നിന്റെ കിണി കാണിക്കാൻ ആണോ മനുഷ്യനെ വിളിച്ചു എണീപ്പിച്ചത്… ”

“അയ്യോ തിരിയല്ലേ… ”

ദേഷ്യപ്പെട്ടു കൊണ്ട് തിരിഞ്ഞു കിടക്കാൻ ആഞ്ഞതും അവളെന്റെ തോളിൽ പിടിച്ചുനിർത്തി…

“എന്താണെന്ന് വെച്ചാൽ പറഞ്ഞു തുലയ്ക്കെടി…”

“അതേ… ഈ സൈസ് എന്ന് വെച്ചാൽ എന്താ ഉദ്ദേശിച്ചത്…. ”

അവൾ ഫോണും കാണിച്ചു കൊണ്ട് ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചതും ഞാൻ നെറ്റി ചുളിച്ചു അവളെ നോക്കി…

“എന്ത് സൈസ്…?? ”

“അത് ഒരു ചേട്ടൻ FB യിൽ ചോദിച്ചതാ….അപ്പോ ഞാൻ പറഞ്ഞു ഭർത്തുനോട്‌ ചോദിച്ചിട്ട് പറയാം എന്ന്… ”

എന്ന് നിഷ്കളങ്കമായി പറഞ്ഞതും ഞാൻ വാ പൊളിച്ചു അവളെ നോക്കി പോയി…കെട്ട്യോൻ ആയ എനിക്കും മുൻപേ കണ്ട തെണ്ടികൾ ഗോൾ അടിക്കാൻ നോക്കുന്നു..

“അതേ… എന്താ സംഭവം… ”

അവൾ വീണ്ടും കുലുക്കി വിളിച്ചു…

“നിന്റെ ബോഡി measurements എത്രയാ…. ”

ചോദിച്ചു തീരും മുൻപേ എന്തോ ഒന്നു ശക്തിയായി മൂക്കിൽ ഇടിച്ചു…

തെണ്ടി… ചോദിച്ചത് കേട്ടില്ലേ… അവന്റമ്മൂമ്മേടെ measurement…. കേട്ടപ്പോൾ തന്നെ കൈചുരുട്ടി അവന്റെ മൂക്കിനിട്ടൊരു പഞ്ച് കൊടുത്തു…

“ഡീ.. നീയെന്നെ… ”

അത്രയേ ഞാനും കേട്ടുള്ളൂ…. അടുത്ത സെക്കന്റ്‌ കണ്ണിനു മുകളിൽ വേദന നിറഞ്ഞു…ഒറ്റകണ്ണ് പൊത്തി നോക്കിയതും ആ തെണ്ടി മുഷ്ട്ടി ചുരുട്ടി പിടിച്ചു കലിയോടെ നിൽക്കുന്നു…

ആഹാ… എന്നോട് അനാവശ്യം ചോദിച്ചതും പോരാ എന്നെ കേറി തിരിച്ചും കുത്തിയേക്കുന്നോ….

“ഡാ നീ എന്നെ കുത്തി അല്ലേ… ”

എന്നും ചോദിച്ചു അവന്റെ കണ്ണിന്റെ മുകളിൽ പഞ്ച് ചെയ്തതും അവൻ കണ്ണ് പൊത്തിപിടിച്ചു പല്ലിറുമ്പി എന്നെ പിടിച്ചു തള്ളി… ബാക്കിലേക്ക് മലർന്നു വീണതും ദേഷ്യം വന്നു ചാടി എണീറ്റു അവന്റെ നടുമ്പുറം നോക്കി ചവിട്ടി താഴെയിട്ടു… താഴെ കമഴ്ന്നു വീണ അവൻ ഞൊടിയിടയിൽ മലർന്നു കിടന്നു എന്റെ കാലിൽ ചവിട്ടിയതും ഞാനവന്റെ മേലേക്ക് വീഴാൻപോയി.. താഴെ ലാൻഡ് ആവും മുന്നേ അവൻ മാറി കളഞ്ഞത് കൊണ്ട് ഞാൻ തറയിൽ മൂക്കും കുത്തി വീണു…

“ബാലെ…. അക്കൂ… വാതിൽ തുറക്ക്…. ”

പുറത്തു നിന്ന് ആരൊക്കെയോ വിളിക്കുന്നുണ്ടെങ്കിലും പരസ്പരം മുടി പിടിച്ചു വലിക്കുന്നതിരക്കിൽ ഞങ്ങളതൊന്നും കാര്യം ആക്കാതെ ശക്തിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി….

“അക്കൂ… വിടെടാ.. കൊച്ചിനെ… ”

ആരോ ഓടി വന്നു എന്റെ മുടിയിൽ ഇരുന്ന അവന്റെ കയ്യിൽ പിടിച്ചു വിടുവിപ്പിക്കാൻനോക്കി… എന്റെ കയ്യിലും ആരുടെയോ പിടി വീണു… അതൊന്നും വക വെയ്ക്കാതെ ഞങ്ങൾ നിലത്തു കിടന്നു പോര് കോഴികളെ പോലെ തല്ല് കൂടിക്കൊണ്ടേയിരുന്നു….

“നിർത്തിനെടാ രണ്ടും… ”

പപ്പയുടെ ഒച്ച ഉയർന്നതും ഞങ്ങൾ രണ്ടും ഞെട്ടി കൈ പിൻവലിച്ചു ചുറ്റും നോക്കി….തലയ്ക്കു നല്ല കനം വെച്ചത് പോലുണ്ട്… അന്ന് അലേഖ് പൊട്ടിച്ചു വെച്ചതിനു പകരം ഞാൻ മേടിച്ച ഫ്ലവർ വെയ്സ് എല്ലാം താഴെ ഉണ്ട്.. റൂം ഫുൾ വലിച്ചു വാരി ഇട്ടേക്കുന്നു…

ഇതൊക്കെ എപ്പോൾ എന്നാ ഭാവത്തോടെ അലേഖിനെ നോക്കിയതും അവനും അതേ ഭാവത്തോടെ എന്നെ നോക്കുന്നു…

പപ്പയും അമ്മയും അച്ഛമ്മയും ഒക്കെ മാറി മാറി വഴക്ക് പറയാൻ തുടങ്ങിയതും ഞങ്ങൾ രണ്ടും തലകുനിച്ചിരുന്നു കുഞ്ഞുങ്ങളെ പോലെ തലയാട്ടി സമ്മതിച്ചു… ചുമ്മാ ഒളികണ്ണിട്ടു നോക്കിയതും അലേഖ് ചിരി കടിച്ചു പിടിച്ചു ഇരിക്കുന്നത് കണ്ടു എനിക്കും ചിരി വന്നു…

“രണ്ടാളും നാളെ തന്നെ പോവാൻ റെഡി ആയിക്കോ… ഒറ്റയ്ക്ക് നിൽക്കുമ്പോൾ എങ്കിലും കുറച്ചു ഉത്തരവാദിത്തം വരട്ടെ… ”

പപ്പാ തീർത്തു പറഞ്ഞു പുറത്തേക്ക് നടന്നതും ബാക്കി ഉള്ളവരും ഞങ്ങളെ ഒന്നു ഇരുത്തി നോക്കി പുറത്തേക്ക് ഇറങ്ങി പോയി… അവർ പോയെന്ന് കണ്ടതും ചിരി കൺട്രോൾ ചെയ്യാൻ കഴിയാതെ പൊട്ടിച്ചിരിച്ചു കൊണ്ട് അലേഖിനെ നോക്കി…

“youuu little devil…!!! ”

എന്നും വിളിച്ചു എന്റെ തലയ്ക്കിട്ടൊരു കൊട്ട് തന്നു അലേഖും പൊട്ടിച്ചിരിച്ചു….

തുടരും…..

ഒരു കാര്യം പറയട്ടെ… ഇതൊരു കംപ്ലീറ്റ് കോമഡി സ്റ്റോറി ഒന്നും അല്ല… പിന്നെ എന്ത് സ്റ്റോറി ആണെന്ന് ചോദിച്ചാൽ… ആ എനിക്കും വലിയ ഐഡിയ ഒന്നും ഇല്ല.. ജസ്റ്റ്‌ ഒരു entertainerഎന്ന് വേണേൽ പറയാം… വ്യത്യസ്ത ജീവിത രീതിയിൽ ജീവിച്ചു വന്ന രണ്ടു പേർ… അവരുടെവഴക്ക്…

സൗഹൃദം.. പ്രണയം… കുഞ്ഞു കുഞ്ഞു വട്ടുകൾ ഇത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ…അത് കൊണ്ട് ഓവർ പ്രതീക്ഷ വെച്ച് ആരും വായിക്കരുത്.. ഓകെ 😉

അപ്പോൾ ഇനി കൊച്ചിയിൽ വെച്ച് കാണാം 🙃

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അശ്വനി

Leave a Reply

Your email address will not be published. Required fields are marked *