നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോപ്രായം കാണിച്ചു എന്റെ അടുത്തേക്ക് വരരുതെന്ന്

രചന : Aparna Mikhil

അവൾ എന്റെ ഭാര്യ

***************

” ഡീ… നിനക്ക് ഇത് എന്താ… നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോപ്രായം കാണിച്ചു എന്റെ അടുത്തേക്ക് വരരുതെന്ന് … അവരവരുടെ സ്ഥാനം അറിഞ്ഞു പെരുമാറണം?…

അല്ലാതെ…. കോലം കെട്ടി നടക്കുകയല്ല വേ^ണ്ടത്….”

അടുത്ത ഒരു ബന്ധുവിന്റെ വിവാഹ റിസപ്ഷൻ നടക്കുന്ന സ്ഥലത്ത് വച്ചു രമേശ്‌ ഗീതയോട് പൊട്ടിത്തെറിച്ചു… കണ്ടു നിന്നവരൊക്കെയും ഒരു പരിഹാസത്തോടെ അവളെ നോക്കി ചിരിച്ചു…

ഒക്കെയും കണ്ടു അവളുടെ കണ്ണ് നിറഞ്ഞു…

ആരോടും ഒന്നും പറയാതെ അവൾ ആ ഓഡിറ്റോറിയത്തിന് പുറത്തേക്ക് നടന്നു…

വാഷ് റൂമിൽ പോയി മുഖം കഴുകി വന്നു പുറത്തിട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു…

അവൾ എന്തൊക്കെയോ ചിന്തിച്ചിരുന്നു….

ഏട്ടൻ പറഞ്ഞതൊക്കെ ശരിയാണ്…

അർഹതയില്ലാത്തിടത്തേക്ക് വലിഞ്ഞു കേറി വന്നത് ഞാൻ തന്നെ അല്ലേ…

അല്ലേലും ഒരു സാധാരണക്കാരന്റെ മകളായ ഞാൻ പണവും പ്രശസ്തിയും ഒത്തിരി ഉള്ള രമേശിന്റെ ഭാര്യ ആയത് അദ്ദേഹത്തിന്റെ അമ്മയുടെ നല്ല മനസ്സ് ഒന്ന് കൊണ്ട് മാത്രം ആണല്ലോ… ഏട്ടന്റെ ജീവിതത്തിൽ ഉണ്ടായ പ്രണയ നഷ്ടത്തിനു ഹോമിക്കേണ്ടി വന്നത് എന്റെ ജീവിതം ആണ്…

അതിൽ എനിക്ക് പരാതി ഇല്ല.. കാരണം ഞങ്ങളുടെ കുടുംബത്തിന് അത്രത്തോളം സഹായങ്ങൾ മാലതിയമ്മ, രമേശേട്ടന്റെ അമ്മ ചെയ്തു തന്നിട്ടുണ്ട്… ഈ ജീവിതം മുഴുവൻ അവർക്ക് കടപ്പെട്ടതാണ്…

ഓർമകളിൽ മുഴുകി ഇരുന്ന അവളെ ഉണർത്തിയത് ഒരു അലർച്ച ആയിരുന്നു….

” ഡീ….”

അവൾ ഞെട്ടി എണീറ്റു…

” നീ ഇവിടെ എന്ത് ആലോചിച്ചിരിക്യാ… പോയി വണ്ടീൽ കേറെഡി….”

അവൾ ഒന്നും മിണ്ടാതെ വണ്ടിക്കടുത്തേക്ക് നടന്നു… വണ്ടിയിൽ കയറി തല കുനിച്ചു ഇരിക്കുമ്പോഴും അവന്റെ പല തരത്തിലുള്ള ശാപവാക്കുകൾ അവൾക്ക് മേൽ പതിക്കുന്നുണ്ടായിരുന്നു… അവൾ പ്രതികരിച്ചില്ല…

വിവാഹം കഴിഞ്ഞ നാൾ മുതൽ തനിക്ക് അത് ശീലമാണെന്ന് അവൾ ഓർത്തു…

വീട്ടിൽ എത്തിയപ്പോൾ മുഖത്തേക്ക് പോലും നോക്കാതെ പുറത്തിറങ്ങി അകത്തേക്ക് നടന്നു…

ഉമ്മറത്തു കാത്ത് നിന്ന അമ്മയുടെ മുഖത്തു നോക്കാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല..

കാരണം തന്റെ കണ്ണൊന്നു നിറഞ്ഞാൽ ആ അമ്മ അത് കണ്ടെത്തും…

പിന്നെ ഏട്ടനുമായി വഴക്കിടും… അതിന്റെ പ്രത്യാഘാതവും ഞാൻ തന്നെ അനുഭവിക്കേണ്ടി വരും…

ഒന്നും മിണ്ടാതെ അകത്തേക്ക് നടക്കുമ്പോഴും പുറത്ത് അമ്മയുടെയും മകന്റെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു…

” നീ എന്ത് ഉദ്ദേശിച്ചാ രമേശാ ഈ കാട്ടിക്കൂട്ടുന്നതൊക്കെ… ഇന്ന് അത്രേം ആൾക്കാരുടെ മുന്നിൽ വച്ചു അവളെ ഇങ്ങനെ അപമാനിക്കേണ്ട കാര്യം എന്തായിരുന്നു നിനക്ക്…., ”

” ഓഹോ… വന്നു കയറും മുന്നേ അതൊക്കെ ഇവിടെ അറിയിച്ചോ… ”

” നീ ഇനി അതിനും അവളുടെ മെക്കിട്ട് കേറണ്ട.. അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല… അല്ലേലും അങ്ങനെ ആണല്ലോ… നീ അതിനോട് കാണിച്ചു കൂട്ടുന്നതൊക്കെ എന്നെങ്കിലും അവൾ പുറത്ത് ആരോടേലും പറഞ്ഞിട്ടുണ്ടോ… എല്ലാം നിശബ്‌ദം സഹിക്കും… അത്ര തന്നെ… ”

” അവളെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ അമ്മയ്ക്ക് ആയിരുന്നല്ലോ നിർബന്ധം… അന്നേ ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇതൊന്നും വേണ്ടെന്ന്…”

” നീ ആർക്ക് വേണ്ടിയാ ഈ ജീവിതം കളയുന്നത്.. നിന്നെക്കാൾ നല്ല ഒരുത്തനെ കിട്ടിയപ്പോ 5 വർഷത്തെ സ്നേഹബന്ധം ഉപേക്ഷിച്ചു പോയ അവൾക്ക് വേണ്ടിയോ…. നിനക്ക് അമ്മയെ കണ്ണീർ കുടിപ്പിച്ചു ഇനിയും മതിയായില്ലേ….”

അമ്മയുടെ ആ ചോദ്യത്തിനുള്ള ഉത്തരം അവന്റെ പക്കൽ ഉണ്ടായിരുന്നില്ല.. അമ്മ ചോദിക്കുന്നത് ശരിയല്ലേ… എന്നെക്കാൾ നല്ല ഒരുത്തനെ കിട്ടിയപ്പോൾ എന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു പോയതാണവൾ.. പക്ഷെ ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് ആയിരുന്നല്ലോ… അവളുടെ സ്ഥാനത് മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല…

ഇന്ന് അമ്മ എന്നെ ഇങ്ങനെ കുറ്റപ്പെടുത്താൻ കാരണക്കാരി അവളാണ്… ഗീത…!!

അതോർക്കേ, അവനു അവളോട് കലശലായ ദേഷ്യം വന്നു.. ആ ദേഷ്യത്തിൽ തന്നെ അമ്മയോട് ഒന്നും പറയാതെ അവൻ പുറത്തിറങ്ങി വണ്ടിയിൽ കയറി ഓടിച്ചു പോയി… ദേഷ്യം കൊണ്ട് അവനു കണ്ണ് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…

അവന്റെ മൂഡ് മാറാൻ നല്ലത് മദ്യം ആണെന്ന തോന്നലിൽ അവൻ അടുത്ത് കണ്ട ബാറിലേക്ക് വണ്ടി ഓടിച്ചു കയറ്റി…

അവിടന്ന് അളവിൽ കൂടുതൽ മദ്യപിച്ചു തന്നെയായിരുന്നു അവൻ വന്നത്… അത് കൊണ്ട് തന്നെ ഡ്രൈവിങ്ങിനു ഇടയ്ക്ക് ഒരുപാട് തവണ വണ്ടി കൈയിൽ നിന്നും പാളി പോയി.. എന്നിട്ടും അതൊന്നും കാര്യമാക്കാതെ അവൻ ഡ്രൈവിംഗ് തുടർന്നു… പക്ഷെ, നിയന്ത്രണം പൂർണമായും നഷ്ടപെട്ട ഒരു നിമിഷത്തിൽ ഓപ്പോസിറ്റ് വന്ന ഒരു ലോറിയുമായി വണ്ടി കൂട്ടിയിടിച്ചു… പതിയെ അവന്റെ ബോധം മറഞ്ഞു…

അവനു ബോധം വരുമ്പോൾ അവൻ കണ്ടത് സീലിങ്ങിൽ കറങ്ങുന്ന ഒരു ഫാൻ ആയിരുന്നു…

ചുറ്റും നോക്കിയപ്പോൾ ആശുപത്രിയിൽ ആണെന്ന് അവൻ മനസ്സിലാക്കി… അവന്റെ ബെഡിനോട് ചേർന്നുള്ള ചെയറിൽ ഇരുന്ന് ഉറങ്ങുന്ന ഗീതയെ അവൻ കണ്ടു… അവനു വെള്ളം കുടിക്കാൻ തോന്നിയിട്ടും അവളോട് പറയാനുള്ള മടി കാരണം വയ്യായ്ക മറന്നു അവൻ എഴുന്നേറ്റു…

പക്ഷെ, അടുത്ത നിമിഷം അവനു തല കറങ്ങുന്നത് പോലെ തോന്നി.. എന്തിലോ തട്ടി..

ആ ശബ്‌ദം കേട്ട് അവൾ ഓടി വന്നു അവനെ പിടിച്ചു…

പിന്നീടുള്ള ദിവസങ്ങളിൽ അവൻ അറിയുകയായിരുന്നു അവളെന്ന ഭാര്യയെ…

അവന്റെ ഏത് ആവശ്യങ്ങൾ സാധിച്ചു കൊടുക്കാനും, ഉറക്കം കളഞ്ഞു അവൾ കാവലിരുന്നു…

അവൻ എത്രയൊക്കെ ആട്ടിയകറ്റിയിട്ടും തന്നോടവൾ കാണിക്കുന്ന സ്നേഹത്തിനും കരുതലിനും മുന്നിൽ അവന്റെ തല കുനിഞ്ഞു…

ഏതോ നിമിഷത്തെ തോന്നലിൽ തന്നോട് ചേർന്ന് നിന്ന അവളെ അവനും ചേർത്ത് പിടിച്ചു…

അവളുടെയും അവന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു…

അത് സന്തോഷത്തിന്റേതായിരുന്നു..

പുതിയൊരു പ്രതീക്ഷയുടേതായിരുന്നു….

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Aparna Mikhil

Leave a Reply

Your email address will not be published. Required fields are marked *