ഗായത്രി, മനോഹരമായ ഈ ചെറുകഥ ഒന്ന് വായിച്ചു നോക്കൂ…

രചന : Samar Prathap

കൃഷ്ണൻ മാമന്റെ മകന്റെ കല്യാണത്തിന് വിരാജ് പേട്ട പോയപ്പോഴാണ് അവളെ കണ്ടത്..

കാറ്ററിങ് സർവീസുകാർക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് നിൽക്കുന്ന നീണ്ടു മെലിഞ്ഞ പെണ്ണിനെ..

ഓർമ്മകളിൽ ഏറെ നേരം ആ രൂപത്തെ പരതിയെങ്കിലും കറുത്ത കണ്ണട വെച്ചു മറച്ച അവളുടെ കണ്ണുകളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

പതിവു തെറ്റി പെയ്ത മഴച്ചീലുകൾ സ്വർണ്ണ ഫ്രെമുള്ള കണ്ണടയിൽ പറ്റിപ്പിടിച്ച് കാഴ്ചകൾ തടസ്സപ്പെടുത്തിയപ്പോൾ അവൾ സാവധാനം അവ ഊരി മഴത്തുള്ളികൾ തുടച്ചു മാറ്റി വീണ്ടും വെക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവളെത്തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടത്.

ഒരു നിമിഷത്തെ കണ്ണുകളുടെ കൊരുക്കലിൽ ഓർമ്മകൾ അടച്ചു പൂട്ടിയ വാതിലുകൾ തള്ളിത്തുറന്ന്

ഒരു പൂക്കാലം എന്നിൽ നിറഞ്ഞു കവിഞ്ഞ് ചുണ്ടുകളിലൂടെ അവ ശബ്ദമായ് പുറത്തു വന്നു

“ഗായത്രി”

ഒരു നിമിഷം കൊണ്ടവളുടെ കണ്ണുകൾ ഉദിച്ചു തെളിഞ്ഞ സൂര്യന് സമമായി. ഓർമ്മകൾ പെയ്‌തൊഴിന്നതായി തോന്നിച്ച മഴയെ വകവെക്കാതെ അവൾ അടുത്ത് വന്നു

“അശോക്… ഇവിടെ….??

ഏതോ സ്വപ്നലോകത്തിലെത്തി പെട്ടന്ന് നിലയില്ലാക്കയത്തിലേക്ക് നടന്നു തുടങ്ങിയ ചിന്തകൾ അവളുടെ ചോദ്യത്തിൽ അറ്റു പോയി..

“ഓർമ്മയുണ്ടല്ലേ എന്നെ..? ഒരിക്കലെങ്കിലും നിന്നെ കാണണമെന്നുണ്ടായിരുന്നു..

ഒരു വാക്കു പോലും മിണ്ടാതെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയവളുടെ മനസ്സറിഞ്ഞിട്ട് ഇനി കാര്യമുണ്ടായിട്ടല്ല എങ്കിലും ഉത്തരമില്ലാതെ അലഞ്ഞ ഭ്രാന്തുകൾക്ക് അവസാനം ഉണ്ടാവുമല്ലോ..”

എന്റെ ദേഷ്യത്തിലും അവളുടെ നിർവികാരതയും ചുണ്ടിലെ മായാത്ത ചിരിയും എന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി.

“അശോക് വരൂ.. ഇവിടെ ഒരു സീനുണ്ടാക്കി അലമ്പാക്കേണ്ട..”

കാറിൽ കയറി അവൾക്കൊപ്പം പുറപ്പെടുമ്പോൾ തലക്കുള്ളിൽ വണ്ടുകൾ മൂളിത്തുടങ്ങിയിരുന്നു

വർഷങ്ങൾ കൊണ്ട് അടക്കി നിർത്തിയ കരിവണ്ടുകൾ.

പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ താണ്ടി വണ്ടി ഓടിക്കൊണ്ടിരുന്നു അകന്നു പോകുന്ന കാഴ്ചകൾക്കൊപ്പം ഓർമ്മകൾ ഊർന്നു വീണുകൊണ്ടിരുന്നു

എഞ്ചിനീയറിംഗ് ഫൈനൽ ഇയർ പഠിക്കുന്ന കാലം,

സെക്കന്റ്‌ ഇയർ സ്റ്റുഡന്റായ അവളെ കണ്ടുമുട്ടുമ്പോൾ കോളേജിലെ പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റയെ പോൽ മനോഹരിയും ആരെയും തന്നിലേക്ക് ആകർഷിക്കാൻ പറ്റുന്ന സ്വഭാവ സവിശേഷതകൾക്കുടമയും ആയിരുന്നവൾ..

വീട്ടിലെ അടിച്ചമർത്തലുകളിൽ മടുത്ത് തന്നിലേക്കു സ്വയം ചുരുങ്ങി മൗനിയായി നടക്കുന്ന എന്നിലേക്ക് എന്താണവളെ ആകർഷിച്ചത് എന്ന് ഇന്നും ധാരണയില്ല.

കോളേജിലെ പൂക്കള മത്സരത്തിന്റെ അന്നായിരുന്നു ആദ്യമായി അവൾക്കൊപ്പം പൂക്കളമൊരുക്കാൻ അവസരം വന്നത്

അന്ന് അതിന് സമ്മാനം ലഭിച്ചപ്പോൾ ചിത്രം വരഞ്ഞു കൊടുത്തതിന്റെ നന്ദി അറിയിക്കാൻ നോക്കി അവൾ നടന്നെങ്കിലും അവസരം കിട്ടിയില്ല.

പിന്നീടെപ്പോഴോ സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത് അവൾക്ക് എന്നോടുള്ള ഇഷ്ടം.

അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

പിന്നീടൊരിക്കൽ അവളോട് നേരിട്ട് ചോദിച്ചപ്പോൾ മൗനത്തിലുറഞ്ഞു കിടക്കുന്ന മഞ്ഞുമല തേടിയുള്ള യാത്രയാണ് അതാവും ഇഷ്ടപ്പെടാൻ കാരണം എന്നവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

എന്റെ ഫൈനൽ ഇയർ അവസാനിക്കും വരെ ആരെയും അസൂയപ്പെടുത്തുന്ന പ്രണയമായിരുന്നു.

ജോലി കിട്ടിയാൽ കല്യാണം ആലോചിച്ചു വരുമെന്നുള്ള വാക്കുകളിൽ പ്രണയത്തിന് താത്കാലിക വിരാമമായി.

പഠനത്തിന് ശേഷം കുറച്ചുകാലം കഷ്ടപ്പെട്ട് സുഹൃത്തുക്കൾക്കൊപ്പം പുതിയൊരു സോഫ്റ്റ്‌വെയർ കമ്പനി ഉണ്ടാക്കി, അത്‌ മികച്ച രീതിയിൽ പ്രവർത്തിച്ചു തുടങ്ങി.

അതിരുകളില്ലാത്ത ആകാശത്തിന്റെ താഴെ അതും താണ്ടിപോകുന്ന മനസ്സിന്റെ വിചിത്രമാകുന്ന യാത്രകളാണ് ജീവിതമെന്നത്

വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് പ്രണയ സാഫല്യം തേടി അവളുടെ വീട്ടിലേക്കു വിവാഹ ആലോചനയുമായി പോയി.

എന്നെ ഞെട്ടിച്ചുകൊണ്ടാണ് ഒരാഴ്ചക്കപ്പുറം അവളുടെ വിവാഹം തീരുമാനിച്ചെന്നും അതിന്റെ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നുവെന്നും അറിഞ്ഞത്.

എന്റെ പ്രണയത്തെക്കുറിച്ച് അവിടെ അവതരിപ്പിച്ചപ്പോൾ എന്നെ അറിയില്ല എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.

ഇരുട്ടിലേക്ക് എന്റെ മെല്ലെ കണ്ണുകൾ മൂടി വന്നു പിന്നെ ഓർമ്മ തെളിയുമ്പോൾ മെന്റൽ കൗൺസിലിംഗ് സെന്ററിൽ ചികിത്സയിൽ ആയിരുന്നു.

എത്രകാലമായെന്നുള്ള ഓർമ്മകൾ തിരിച്ചെത്തുമ്പോൾ വർഷങ്ങൾ ആറ് കഴിഞ്ഞിരുന്നു..

പിന്നീടവളെ തിരയാനോ, നഷ്ടങ്ങളിൽ ഉ^രുകി വീഴാനോ നിന്നില്ല എന്നതാണ് സത്യം..

ഓർമ്മകൾക്ക് എത്തിപ്പിടിക്കാൻ എത്താത്തവിധം തിരക്കുകളിലേക്ക് സ്വയം പറിച്ചു നട്ടു.

പിന്നെയും കയ്യേറിയെത്തുന്ന ചിന്തകൾ ചിലതിനെ എത്രമേൽ അവഗണിച്ചാലും ഉള്ളിനെ പൊള്ളിക്കുന്നുണ്ടായിരുന്നു.

“അശോക് ഇറങ്ങുന്നില്ലേ…?? സ്ഥലമെത്തി.”

‘റീഗൽ മാൻഷൻ’

കൊട്ടാര സദൃശ്യമായ വീട്, അങ്ങിങ്ങായി നിറുത്തിയിട്ടിരിക്കുന്ന ആഡംബര കാറുകൾ,

വിശാലമായ പറമ്പുകളിൽ നിറയെ അലങ്കാരപ്പക്ഷികൾ, അക്വറിയങ്ങൾ, എന്നിവയാൽ നിറഞ്ഞിരുന്നു കുറച്ചുമാറി ഗോഡൗണുകൾ പോലെയുള്ള വലിയ കെട്ടിടങ്ങൾ.

അവൾ കൈ പിടിച്ച് എന്നെ അകത്തേക്ക് വലിച്ചുകൊണ്ട് നടന്നു..

ചേർത്തു പിടിച്ചു നടന്ന പൂക്കാലങ്ങളുടെ മൃദുലതയിൽ നിന്നും മാറി അപരിചിതത്വത്തിന്റെ മുഖമണഞ്ഞുപോയ രണ്ടു ഹൃദയങ്ങളുടെ അകലം ഞങ്ങൾക്കിടയിൽ വി_ങ്ങുന്നുണ്ടായിരുന്നു..

ഇതേതാണ് സ്ഥലം, ഈ വീട്..??

ഇതെന്റെ വീടാണ് അശോക്, കേട്ടിട്ടില്ലേ ‘റീഗൽ’ കർണാടകയിലെ ഏറ്റവും വലിയ ബിസിനസ്‌ ഗ്രൂപ്പ്‌,

അതിന്റെ എം ഡി രത്നാകർ ഷെട്ടി, എന്റെ ഭർത്താവിന്റെ വീട്, ഞാൻ പരിചയപ്പെടുത്താം വരൂ.

വിശാലമായ അകത്തളങ്ങൾ കടന്ന് രാജകീയ പ്രൗഢിയോടെ അലങ്കരിച്ച ബെഡ്‌റൂമിലേക്ക്.

“രത്‌നാ. ഉറക്കമാണോ…”

അവൾ ബെഡിൽ കിടക്കുന്ന ആളെ തട്ടി വിളിച്ചു

പതുക്കെ കണ്ണുതുറന്ന് അയാൾ അവളെ നോക്കി,

പിന്നെ എന്നെയും

“നോക്കൂ ആരാ ഇതെന്ന്…”

അവന്റെ കണ്ണുകളിൽ പ്രത്യേകമായ ഒരു തിളക്കം വന്നു..

ഓർമകളിൽ നിന്നും അവന്റെ രൂപം പരതിയെടുത്തു

‘രത്‌നാകർ’

പലപ്പോഴും ഗായത്രിയുടെ കൂടെ കണ്ടിട്ടുണ്ട്,

പ്രണയിക്കുന്ന നാളുകളിൽ മുഴുവൻ സഹായവുമായി മുന്നിൽ ഉണ്ടായിരുന്നവൻ, കോളേജ് ഡയരക്ടർ ബോർഡിൽ അംഗമായിരുന്ന വൻകിട ബിസിനസ്‌ ഉടമയുടെ മകൻ.

കോളേജിൽ നടക്കുന്ന സകല തല്ലിപ്പൊളി പരിപാടികൾക്കും ഗുണ്ടയിങ്ങൾക്കും അടിപിടികൾക്കും ഉള്ള അവസാന വാക്ക്.

ഒരു പക്ഷെ അവനോടുള്ള പേടിയോ ബഹുമാനമോ ആകണം സുഹൃത്തായ ഗായത്രിയെ ആരും നോക്കാൻ ധൈര്യപെടാതിരുന്നത്.

പക്ഷെ ആരും അറിയാത്ത മറ്റൊരുകാര്യം രത്‌നാകറിന്റെ പിറകിൽ ഉണ്ടായിരുന്ന ശക്തി അവന്റെ മൂത്ത സഹോദരൻ ‘ഭാസ്കർ’പിന്നെ അവന്റെ തല്ലിപ്പൊളി സുഹൃത്തുക്കളും ആയിരുന്നു മുഴുവൻ സമയവും മദ്യത്തിലും മയക്കുമരുന്നിലും അടിമകളായിരുന്നവർ.

അവർ പഠിച്ചിരുന്ന കാലത്ത് കോളേജിൽ ഉണ്ടാക്കിയ അക്രമങ്ങളും അടിപിടികളും ഉണ്ടാക്കിയ ഭയത്തിന്റെ നിഴലിലാണ് അന്നത്തെ ഞാഞ്ഞൂലുകളെല്ലാം ഒതുങ്ങിയത്.

അങ്ങനെയുള്ള ഒരാളുടെ അനിയനാണ് ഇവൻ…

ഇവനു വേണ്ടിയാണോ ഗായത്രി തന്നെ വേണ്ടെന്നു വെച്ചത്, അത്രമേൽ പ്രണയിച്ചിട്ടും കൂടെ പഠിച്ച ഒരാളെ വിവാഹം കഴിക്കാൻ മാത്രം എന്താവും കാരണം.

“അശോക് നിങ്ങളുടെ ചിന്തകൾ ഞാനറിയുന്നു.. അവന് സുഖമില്ല അവിടെ കിടന്നോട്ടെ വരൂ നമുക്കൊന്ന് പുറത്തേക്ക് നടക്കാം.”

ഓരോ മൗനവും ഒരായിരം കഥകൾ പറയും,

ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും, പിണക്കങ്ങളും,

കലഹങ്ങളും അതിൽ ഉണ്ടാകും നഷ്ടങ്ങളെക്കുറിച്ച് കരഞ്ഞു വിളിക്കും, തിരിച്ചു കിട്ടാത്ത ഓർമ്മകളിൽ അവ ത_ങ്ങി നിൽക്കും.

ഏറെ നടന്ന ശേഷം മനോഹരമായി വെട്ടിയൊതുക്കിയ പുൽത്തകിടികൾക്കിടയിൽ സ്ഥാപിച്ച ഇരിപ്പിടങ്ങളിലൊന്നിൽ അവളെന്നെ പിടിച്ചിരുത്തി.

“അശോക് നിന്റെ മനസ്സ്‌ ഞാനറിയുന്നുണ്ട്, പ്രണയം നടിച്ചു നടന്ന് പറ്റിച്ചുപോയവൾ അല്ലേ ഞാൻ ..?

എന്നെ ശപിക്കാതെ നിനക്ക് ദിവസങ്ങൾ ഉണ്ടായിരുന്നോ..?

ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനായിരിക്കും ഞാൻ പിരിഞ്ഞു പോയത് എന്ന്

നീയറിയുമോ..?

നിന്റെ ഓരോ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു

സുഖമില്ലാതെ കിടപ്പിലായിരുന്നതും ചികിസിച്ചതും, ഒക്കെയും ഞാൻ കാരണമാണെന്ന നീറ്റലിൽ ഓരോ ദിനവും ഉരുകിത്തീർന്നു ഞാൻ

രാത്രിയുടെ അവസാന യാമങ്ങളിൽ എന്റെ കണ്ണുനീർ വീണ് കുതിരാത്ത ഒരു തലയിണകളും ഉണ്ടായിരുന്നില്ല നിന്നെ ഓർക്കാതെ ആലോചിക്കാതെ ഒരു നിമിഷവും കടന്നു പോയിട്ടില്ല.”

“എന്നിട്ടും എന്തിനായിരുന്നു ഗായത്രീ പ്രണയം നടിച്ചെന്നെ ച_തിച്ചത്.. ഒരു വാക്ക് പറഞ്ഞാൽ പറയാമായിരുന്നു, ഞാൻ തിരിച്ചു പോയേനെ..

കഴിഞ്ഞ കുറെ വർഷങ്ങൾ എങ്ങനെ ആയിരുന്നു എന്നുപോലും എനിക്കോർമ്മയില്ല ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചാൽ പിന്നെ ഒരിക്കലും മറക്കാനാവില്ല വെറുക്കാൻ ആവില്ല”

“എനിക്ക് പറയാൻ കഴിഞ്ഞില്ല അശോക്, നിസ്സഹായ ആയി പോകുന്ന പെണ്ണ് ചിലപ്പോൾ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കും അവളുടെ ചിന്തകൾക്കും പ്രവർത്തികൾക്കും യാതൊരു ബന്ധമുണ്ടാവില്ല

നിന്നോടെനിക് എല്ലാം പറയാമായിരുന്നു, എന്നെ നീ മനസിലാക്കുമായിരുന്നു പക്ഷെ ഗായത്രി എന്ന പെണ്ണിന് അത് പോരാ…

പെണ്ണ്… അവളൊരു തീയാണ്, ജ്വലിച്ച് ചുറ്റിലും പ്രകാശം പരത്തുക മാത്രമല്ല തന്നെ അനാവശ്യമായി തൊടുന്നവരെ, അവളുടെ ഇഷ്ടത്തിനെതിരായി പ്രാപിക്കാൻ ശ്രമിക്കുന്നവരെ, അവളെ മുറിവേൽപ്പിക്കുന്നവരെ ചുട്ടു ചാമ്പലാക്കുന്ന അഗ്നിയാണ്.

നിനക്കോർമ്മയുണ്ടോ..? കോളേജിലെ എന്റെ സെന്റ് ഓഫ്‌ പാർട്ടിക്ക് നിന്നെ ഞാൻ ക്ഷണിച്ചിരുന്നു,

ബിസിനസ്‌ കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടയിൽ നീയത് മറന്നിരുന്നു പക്ഷെ ഞാൻ മറന്നില്ല.

അന്നാണ് എനിക്കെല്ലാം നഷ്ടമായത്

എന്റെ സ്വപ്നങ്ങൾ, എന്റെ ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ ഒക്കെയും നശിച്ചു

എന്റെ ചിരികൾ, സന്തോഷങ്ങൾ എല്ലാം ഒറ്റ രാത്രിയിൽ അവസാനിച്ചു…

നിനക്ക്…. നിനക്കന്നു വന്നൂടാരുന്നോ അശോക്?..”

അവളെന്റെ നെഞ്ചിൽ കൈകൾ കൊ_ണ്ടിടിച്ചു പൊട്ടിക്കരഞ്ഞു

“എന്താണ് അന്ന് സംഭവിച്ചത് ഗായത്രീ…??”

അവളെ ചേർത്ത് പിടിച്ച് കണ്ണുകൾ ഞാൻ തുടച്ചു.

“ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ വൈകിയിരുന്നു,

എന്നെ ഹോസ്റ്റൽ എത്തിക്കാൻ രത്‌നയായിരുന്നു കൂടെ വന്നത്

പാതിവഴിയിൽ ഇരുട്ടിന്റെ മറവിൽ അവരെന്നെ വലിച്ചിഴച്ചു കൊ^ണ്ടുപോയി എതിർത്ത അ_വനെ തല്ലിച്ചതച്ചു മൃതപ്രാണനാക്കി, മതിയാവുവോളം അവരെന്റെ ശരീരത്തിൽ കയറിയിറങ്ങി

ലഹരി ഉള്ളിൽ ചെന്നാൽ സ്വന്തം സഹോദരനെപ്പോലും തിരിച്ചറിയാത്ത പട്ടികൾ,

ഭാസ്കറും അവന്റെ മൂന്ന് സുഹൃത്തുക്കളും

ആവോളം എന്നെ ഭോഗിച്ചു വലിച്ചെറിഞ്ഞു പോയപ്പോൾ ഞാൻ ചത്തിട്ടുണ്ടാവും എന്നവർ കരുതിക്കാണും,

പക്ഷെ ദൈവം ചിലപ്പോളൊക്കെ കാണിക്കുന്ന ദയയുടെ കണികകൾ എന്നിൽ വീണിരിക്കാം അല്ലെങ്കിൽ ചെയ്തു തീർക്കാൻ ഏറെ ഉള്ളതിനാലോ ആവാം മരണമെന്നെ തൊടാതെ പോയത്..

ബോധം വീണപ്പോൾ ഹോസ്പിറ്റലിൽ ശരീരത്തെക്കാൾ മനസിനായിരുന്നു മുറിഞ്ഞത് ഒരു മാസത്തോളം അവിടെ കിടന്നു

അടുത്ത സുഹൃത്തുക്കൾ അല്ലാതെ മറ്റാരും അറിഞ്ഞില്ല ഒന്നും അവരും ആരെയും അ_റിയിക്കാതെ മറച്ചു എന്റെ ഭാവിയെ ഓർത്ത്

തലയിൽ ഏറ്റ അടിയുടെ ആഘാതത്തിൽ ശരീരം തളർന്ന ‘രത്‌ന’ അവനൊരു ജീവച്ഛവമായി,

എന്നെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ ഫലം

നീ ചോദിച്ചില്ലേ നിന്നെ പറ്റിച്ചെന്ന്.

ഒന്നും സംഭവിക്കാതെ പോലെ നിന്നോടൊപ്പം കഴിയാമായിരുന്നു, അല്ലെങ്കിൽ എല്ലാം പറഞ്ഞാൽ നീയെന്നെ ചേർത്തു പിടിക്കുമായിരിക്കാം

പക്ഷെ എന്റെ മനസ്സിലെ മുറിവുകൾ എന്റെ സുഹൃത്തിന്റെ ത്യാഗം അതൊക്കെ ഒരിക്കലും നികത്താൻ കഴിയുമായിരുന്നില്ല

ഞാനാണ് രത്‌നയോട് വിവാഹത്തിനായി ആവശ്യപ്പെട്ടത് അവനൊരു കൂട്ട് എന്നതിനേക്കാൾ എന്റെ മനസ്സിൽ നുരഞ്ഞു പൊന്തിയ പ്രതികാരത്തിനായി.

നിന്നെ നഷ്ടപ്പെടുത്തിയും അത് ഞാൻ പൂർത്തീകരിച്ചു…

അങ്ങോട്ട് നോക്കൂ”

അവൾ ദൂരേക്ക് ചൂണ്ടി

“അവിടെ പുതിയൊരു ഗോഡൗൺ പണി കഴിച്ചത് കണ്ടോ.. അതിനടിയിൽ അവന്മാരുണ്ട് നാലുപേരും ഇനിയൊരു പെണ്ണിനെ അവന്മാർ തൊടില്ല

മയക്കുമരുന്ന് കഴിച്ചു ബോധമില്ലാതെ കിടന്ന അവന്മാരെ എന്റെ ആൾക്കാർ ജീവനോടെ കുഴിച്ചുമൂടി. ആരുമറിയാതെ….. അതേ ഇന്നെനിക്ക് പണമുണ്ട് സ്വാധീനമുണ്ട് ആരും ഭയക്കുന്ന രാഷ്ട്രീയ സ്വാധീനമുണ്ട് ”

അവിശ്വസനീയതയോടെ അവളെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

അവളെന്റെ മുഖത്തു നോക്കി ഭാവങ്ങൾ പഠിക്കുകയായിരുന്നു..

അവളുടെ കണ്ണുകളിലെ തിളക്കം എന്റെ മുറിവുകൾ ഉണക്കാൻ പറ്റുന്നത്രയും തീഷ്ണമായിരുന്നു

ഇനി നീയെന്നെ വെറുക്കുക, നിന്നിലെത്താൻ പാറി നടന്ന പൂമ്പാറ്റ പെണ്ണല്ല ഇന്ന് ഞാൻ, വെറുമൊരു കൊലയാളിയാണ്, എല്ലാം നഷ്ടപെട്ടവൾ.

“ഗായത്രീ… നീയാണ് പെ^ണ്ണ്, നീയാണ് ശരി”

ഞാനവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഗാഢമായി ചുംബിച്ചു..

“വരൂ പോകാം”

അവളെയും ചേർത്തു പി^ടിച്ച് ഞാൻ വീട്ടിലേക്ക് നടന്നു

‘രത്നാകറിന്റെ’ അരികിൽ ഞാൻ കുറച്ചു നേരമിരുന്നു, മനസ്സ് അവനോട് പലതും പറയാൻ വെമ്പുന്നുണ്ടായിരുന്നു

അവൻ കണ്ണുകളാൽ എന്നെ വിലക്കി.

ഗായത്രിയുടെ കൈ പിടിച്ച് ഞാനവന്റെ കൈകളിൽ വെച്ചു കൊടുത്തു അവന്റെ നെറ്റിയിൽ പതിയെ തലോടി, അവന്റെ കണ്ണിൽ നിന്നും ഒരു നീർതുള്ളി പതിയെ ഉരുണ്ടിറങ്ങി.

പുറത്ത് മഴ പെയ്തു തുടങ്ങി…

എനിക്ക് പോകാനുള്ള വണ്ടി അപ്പോഴേക്കും റെഡി ആയിരുന്നു.

ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ, ലൈക്ക് ചെയ്യൂ…

രചന : Samar Prathap

Leave a Reply

Your email address will not be published. Required fields are marked *