ഊമക്കുയിൽ, തുടർക്കഥ, ഭാഗം 6 വായിച്ചു നോക്കൂ….

രചന : ലക്ഷ്മി ലച്ചൂസ്

തലയിലെ സാരമായ പരിക്ക് ഒഴിച്ച് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പിറ്റേന്ന് വൈകുന്നേരം തന്നെ ലക്ഷ്മിയെ ഡിസ്ചാർജ് ചെയ്തിരുന്നു….രണ്ട് ദിവസം കൂടുമ്പോൾ തലയിലെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ മാത്രം ചെന്നാൽ മതി…

സിദ്ധുവും ദേവകിയും തന്നെ ആണ് അവരെ കൂട്ടികൊണ്ട് വന്നത്……

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നത് മുതൽ ഇപ്പോൾ വീട്ടിൽ വന്ന് കാറിൽ നിന്ന് ഇറങ്ങുമ്പോഴും ദച്ചുവിന്റെ കൈ ലക്ഷ്മിയുടെ കൈയിൽ തന്നെ പിടി മുറുക്കിയിരുന്നു…..

“”എന്റെ ദച്ചു… എന്നെ ഇങ്ങനെ കുഞ്ഞുങ്ങളെ പിച്ച വെച്ചു ന_ടത്തുന്ന പോലെ നടത്തിക്കാൻ തക്ക രോഗം ഒന്നും എനിക്കില്ല പെണ്ണെ ……”””

കാറിൽ നിന്ന് ഇറങ്ങി കഴിഞ്ഞും ലക്ഷ്മിയെ ചേർത്ത് പിടിച്ചു സാവധാനം നടക്കുന്ന ദച്ചുവിനോടായി ലക്ഷ്മി ചിരിയോടെ പറഞ്ഞു… ദച്ചു അത് കേട്ടിട്ടും അതിന് ചെവി കൊടുക്കാതെ അവളുടെ ജോലി തുടർന്നു….

“”അവളുടെ ഒരു സമാധാനത്തിനു അവള് പിടിച്ചോട്ടെ ലെച്ചു…. നിനക്ക് നഷ്ടം ഒന്നും ഇല്ലലോ അതിനു…..””

ദേച്ചുവിന് വക്കാലത്തായി അവർക്ക് പിന്നാലെ ഉമ്മറത്തേക്ക് കയറി കൊണ്ട് ദേവകി പറഞ്ഞു…

കാറിന്റെ ഡിക്കിയിൽ നിന്നും മുഷിഞ്ഞ വസ്ത്രം അടങ്ങിയ ഒരു ചെറിയ ബാഗ് കൈയിൽ എടുത്ത് ഉമ്മറത്തേക്ക് വെയ്ക്കായായിരുന്നു സിദ്ധു അപ്പോൾ…..ലക്ഷ്മി ഉമ്മറത്തെ ചെയറിലേക്ക് മെല്ലെ ഇരുന്നു…

“”ഇനി രണ്ട് ദിവസത്തേക്ക് സ്കൂളിൽ പോവാൻ പറ്റില്ലല്ലോ ദേവു.. എനിക്ക് ആണേൽ ലീവും ഇല്ല…..”””

“”ഏഏ…. ഹ്ഹ….. മ്മ്… ഹ്ഹ്ഹ്…….””

(രണ്ട് ദിവസമോ…..രണ്ട് ആഴ്ചത്തേക്ക് സ്കൂൾ പോയിട്ട് ഈ മുറ്റത്തേക്ക് ഞാൻ അമ്മേ ഇറങ്ങാൻ സമ്മതിക്കില്ല…..)

ലക്ഷ്മി പറഞ്ഞതിന് ദേവകി മറുപടി പറയാൻ തുടങ്ങിന്നതിനു മുന്നേ വന്നു ദച്ചുവിന്റെ മറുപടി…..

“”രണ്ട് ആഴ്ചയോ… ഒന്ന് പോയെ ദച്ചു… മനുഷ്യന് ഇവിടെ ലീവ് കൂടി ഇല്ല… തന്നേം അല്ല എന്റെ കുട്ടികൾക്ക് പോർഷൻ പോലും തീർത്തിട്ടില്ല…. ക്രിസ്മസ് എക്സാമാ അടുത്ത മാസം വരണേ…..”””

(എന്ത് വന്നാലും ഞാൻ അമ്മേ വിടില്ല…..)

ദച്ചു അവളുടെ നിലപാടിൽ ഉറച്ചു നിന്നു….

“”പിന്നെ എനിക്ക് പകരം നീ പോവുമോ……”””

“”മ്മ്…..”””

അവളുടെ അമ്മയുടെ മുഖത്തെ ഗൗരവം കണ്ട് ചിരി ക_ടിച്ചു പിടിച്ച് അവൾ മൂളി…..

ദേവകി ഒരു ചിരിയോടെ അവർ പറയുന്നത് കേട്ട് നിന്നു…

“”ഹാ… നല്ലതാ ടീച്ചറമ്മേ…. ഇവള് പോയാൽ കുട്ടികൾക്ക് ഫ്രീ ആയി കുറച്ചു കഥകളി കൂടി പഠിക്കാം…. അല്ലേടി ഊമക്കുയിലെ…..””

എല്ലാം കേട്ട് നിന്ന് സിദ്ധു അപ്പോൾ തന്നെ അവൾക്ക് ഇട്ട് താ_ങ്ങി…..ദച്ചു ഉടനെ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി…..

“”സിദ്ധുവേ……ഞാൻ പറഞ്ഞിട്ടുണ്ട്….”””

അപ്പോഴേ വന്നു ദേവകിയുടെ വിളി….. അവർ പറഞ്ഞു കൊണ്ട് അവനെ തല്ലാനായി കൈ ഓങ്ങിയതും അവൻ പെട്ടെന്നു വഴുതി മാറി……

ലക്ഷ്മി ഒരു ചിരിയോടെ എല്ലാം നോക്കി ഇരുന്നു…..

“”ഹാ മതി… ഇനി നീ പോയി കുറച്ചു നേരം കിടക്ക് ലെച്ചു… ജോലിക്ക് പോവുന്നത് ഒക്കെ നമുക്കു പിന്നെ തീരുമാനിക്കാം……”””

ലക്ഷ്മിയുടെ മുഖത്തെ ക്ഷീണം കണ്ടു കൊണ്ട് അവരെ കൂടുതല് സംസാരിപ്പിക്കാതെ ദേവകി പറഞ്ഞു…… ലക്ഷ്മി ഒന്ന് ചിരിച്ചു എഴുന്നേൽക്കാൻ തുനിഞ്ഞപ്പോഴേ ദച്ചു അവരെ പിടിച്ചു……

ആ ഒരു സംഭവത്തോടെ അവളുടെ മനസ്സിൽ എന്ത് മാത്രം പേടി തട്ടിയിട്ട് ഉണ്ടെന്ന് അവിടെ ഇരുന്ന ഓരോരുത്തർക്കും ഇതിനോടകം തന്നെ മനസിലായി കഴിഞ്ഞിരുന്നു…..

“””അയ്യോ… സിദ്ധു ഈ ഒരു മരുന്ന് വാങ്ങിക്കാൻ മറന്നെടാ……””

ലക്ഷ്മിയും ദച്ചുവും കൂടി അകത്തേക്ക് കയറാൻ തുനിഞ്ഞപ്പോൾ ആണ് ദേവകി നെറ്റിയിൽ കൈ വെച്ച് മറു കൈയിൽ ചുരുട്ടി പിടിച്ചിരുന്ന മരുന്ന് ചീട്ട് സിദ്ധുവിനെ കാണിച്ചത്…..

“”അത് ഇങ്ങ് താ അമ്മേ…. ഞാൻ വാങ്ങിയിട്ട് വരാം…..””

“”വേണ്ട ദേവു…. അവനെ അതിനു ബുദ്ധിമുട്ടിക്കേണ്ട.. പിന്നെ വാങ്ങാം അത്….””

“””പിന്നെ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉള്ള കാര്യം ആണെല്ലോ…. ഈ കാറിൽ കേ_റി ഇരുന്ന് ഓടിച്ചു പോയി അടുത്ത ജംഗ്ഷനിൽ നിന്ന് മരുന്ന് വാങ്ങാൻ…. തത്കാലം എന്റെ ബുദ്ധിമുട്ട് ഓർക്കാതെ എന്റെ ലച്ചുമ്മ പോയി റസ്റ്റ്‌ എടുക്ക്…. ഞാൻ മരുന്ന് വാങ്ങിയിട്ട് വരാം.. ആ സ്ലിപ് ഇങ്ങ് താ അമ്മേ…….”””

കളിയായി ചിലപ്പോഴൊക്കെ സിദ്ധു അവന്റെ ടീച്ചറമ്മേ ലച്ചുമ്മ എന്നാണ് വിളിക്കാറുള്ളത് …..

സിദ്ധു സ്ലിപ് വാങ്ങി പാന്റിന്റെ പോക്കറ്റിൽ നിന്ന് കാറിന്റെ കീ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി….

“”നീ വാ ലെച്ചു….അവൻ വാങ്ങിയിട്ട് വരും……”””

ദേവകി അത് പറഞ്ഞു ലക്ഷ്മിയെ കൂട്ടി അകത്തേക്ക് പോയി…. അവർ അകത്തേക്ക് പോയിട്ടും ദച്ചു അവിടെ നിന്നു… കാറിൽ കയറി റിവേഴ്‌സ് എടുത്ത് പുറത്തോട്ട് ഓടിച്ചു പോകുന്ന സിദ്ധുവിനെ ഒരു ചെറു ചിരിയോടെ അവൾ നോക്കി നിന്നു…….

ദേവകി അല്പം കഴിഞ്ഞപ്പോൾ തിരികെ വീട്ടിലേക്ക് പോയിരുന്നു….

അടുക്കളയിൽ എന്തോ കുഞ്ഞ് ജോലിയിൽ ഏർപ്പെട്ട് കഴിഞ്ഞ് റൂമിലേക്ക് വന്നതാണ് ദച്ചു…..

വാതിലിന് മറയായി ഇട്ടിരിക്കുന്ന കർട്ടൻ വകഞ്ഞു മാറ്റിയതും റൂമിനുള്ളിൽ നിന്ന് പുറത്തേക്ക് വന്ന ആ_രുമായോ ദച്ചു കൂട്ടിയിടിച്ചു …. പെട്ടെന്ന് ആയതിനാൽ അവൾ പിന്നിലേക്ക് ആഞ്ഞെങ്കിലും അവളെ ആ കൈ വീഴാതെ താങ്ങിയിരുന്നു….

“”എന്താടി ഊമക്കുയിലെ…. നിന്റെ കണ്ണും അടിച്ചു പോ_യോ….. എന്റെ നെഞ്ചും കൂട് തകർത്തല്ലോ നീ…..””

അവളെ നേരെ നിർത്തി മുഖത്ത് നിഴലിക്കുന്ന പരിഭ്രമത്തെ മറച്ചു കൊണ്ട് സിദ്ധു അവളോട് ദേഷ്യപ്പെട്ടു…. ദച്ചു ആണെങ്കിൽ അവനെ അവിടെ കണ്ട ഷോക്കിൽ അന്തം വിട്ട് നിൽക്കയാണ്……

ഈ തീവണ്ടിയുടെ ഡയലോഗ് കേട്ടാൽ തോന്നുമെല്ലോ ഞാൻ ഇയാളുടേ റൂമിലേക്ക് കയറി ചെന്നത് ആണെന്ന്… ഇത് എന്റെ റൂം ആടോ തീവണ്ടി…..

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ കണ്ണുരുട്ടി നോക്കി….

“”ഡീ…. ഊമക്കുയിലെ നിന്നോടാ…. നിന്റെ കണ്ണിന്റെ ഫ്യൂസും അടിച്ചു പോയോന്ന്….””

അവൻ പല്ല് കടിച്ചു ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു അവന്റെ നെഞ്ചിൽ പിടിച്ചു ചെറുതായി തള്ളി മാറ്റി അകത്തേക്ക് കയറി…

ബുക്കുകൾ അടുക്കി വെച്ചിരിക്കുന്ന ടേബിളിനടുത്തേക്ക് ദച്ചു നടന്നതും സിദ്ധു ചെറുതായി ഒന്ന് പരുങ്ങി….

അവൾ അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവിടെ ഇരുന്ന ഒരു നോട്ട്ബുക്ക് തുറന്നു അതിൽ എന്തോ എഴുതി അവനെ കാണിച്ചു….

(കണ്ണ് ഫ്യൂസ് ആയതല്ല…..തീവണ്ടിയുടെ പുക കാ_രണം ഒന്നും കാണാൻ കഴിയാതെ പോയത)

അത് വായിച്ചതും സിദ്ധു ശ്വാസം ആഞ്ഞെടുത്ത് അവളെ ഒന്ന് നോക്കി….. ദച്ചു ചുണ്ട് കടിച്ചു പിടിച്ചു ഒരു ചിരിയോടെ നിന്നു….

അവൻ എന്തോ പറയാൻ തുനിഞ്ഞപ്പോൾ വാഷ്റൂമിന്റെ ഡോർ തുറന്നു ലക്ഷ്മി വന്നു….

ലക്ഷ്മിയെ കൂടി കണ്ട് കഴിഞ്ഞപ്പോൾ ആണ് അവരുടെ ബെഡ്‌റൂമിൽ ആണ് താൻ നിൽക്കുന്നത് എന്ന് അവൻ ഓർത്തത്…. അത് ഓർത്തപ്പോൾ അവന് വല്ലാതെ ചമ്മൽ അനുഭവപ്പെട്ടു…

“”ടീച്ചറമ്മേ…. അത്… ഞാൻ…മരുന്ന്.. പുറത്ത് ആരേം കണ്ടില്ല… അതാ ഞാൻ ഇങ്ങോട്ടേക്കു…..ദാ മരുന്ന് ……””

അവൻ എണ്ണി പെറുക്കി ഓരോന്ന് പറഞ്ഞിട്ട് പോക്കറ്റിൽ നിന്ന് മരുന്ന് എടുത്ത് കൊടുത്ത് വേഗം പുറത്തേക്ക് പോയി..

“”ഇവന് എന്താ പറ്റിയെ……””

സിദ്ധുവിന്റെ വെപ്രാളം കണ്ട് അവർ ദച്ചുവിനോട് ചോദിച്ചു…. അവൾ അറിയില്ല എന്നുള്ള രീതിയിൽ തലയാട്ടി അവൻ പോയ വഴിയേ നോക്കി….

തീവണ്ടിക്ക് എന്തോ ഒരു കള്ളലക്ഷണം ഇല്ലേ..

അവൾ സ്വയം ഒന്ന് ചോദിച്ചിട്ട് എന്തെങ്കിലും ആവട്ടെ എന്നുള്ള രീതിയിൽ ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു…..

******************

രണ്ട് മൂന്നു ദിവസം എടുത്തു ദച്ചുവിന്റെ കൈയിലെ മുറിവ് ഉണങ്ങാൻ…..അതുവരെ ദേവകി ആണ് അവർക്ക് കൂടി ഉള്ള ആഹാരം തയ്യാറാക്കിയിരുന്നത്….ദച്ചു വേണ്ടെന്ന് പറഞ്ഞെങ്കിലും ദേവകി അത് കേൾക്കാൻ കൂട്ടാക്കിയില്ല……

രണ്ട് ദിവസം കൂടുമ്പോൾ സിദ്ധുവും ദെച്ചുവും കൂടി ലക്ഷ്മിയേ കൂട്ടി മുറിവ് ഡ്രസ്സ്‌ ചെയ്യാൻ പോകുമായിരുന്നു…… ഒരാഴ്ച പെട്ടെന്ന് പോയി…… ദച്ചുവിന്റെ നിർബന്ധം കാരണം ലക്ഷ്മി ഈ ഒരാഴച സ്കൂളിൽ പോവാതെ ലീവ് എടുത്ത് നിന്നു……ദച്ചു ആണെങ്കിലും എല്ലായിപ്പോഴും അവളുടെ അമ്മയുടെ അരികിൽ തന്നെ ഇരുന്നു…. ദേവകിയുടെ അടുത്ത് പോകുന്നത് പോലും വിരളമായിരുന്നു….

“””ദച്ചു…….”””

ഒരു വൈകുന്നേരം തൊഴുതിട്ട് ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു ദച്ചു …..

അമ്മേ ഒറ്റക്ക് ആക്കി ക്ഷേത്രത്തിൽ പോയിട്ട് പുറത്തേക്ക് ഇറങ്ങാൻ തന്നെ അവൾക്ക് ഇപ്പോൾ മടി ആണ്… ഇന്ന് അവളുടെ പിറന്നാൾ ആയതുകൊണ്ട് ലക്ഷ്മി ഓടിച്ചു വിട്ടതാണ്……

വേഗം തൊഴുതിട്ട് ഉടനെ മടങ്ങാം എന്നുള്ള ചിന്തയിൽ ഇറങ്ങിയതാണ്…. തിരികെ വീട്ടിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് ആ ശബ്ദം അവളെ പിടിച്ചു നിർത്തിയത്…

ശബ്ദം പരിജിതം ആയതുകൊണ്ട് തന്നെ അവൾ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു…..

“””എന്താടോ…..വരുന്നതും തൊഴുന്നതും തിരികെ പോകുന്നതും എല്ലാം മിന്നലിനെക്കാൾ വേഗത്തിൽ ആണെല്ലോ…..””

കിരൺ ചോദിക്കുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു……

“”ആ…. മ്മ്മ്……. ഹ്ഹ….”””

(അമ്മ വീട്ടിൽ ഒറ്റക്കായത് കൊണ്ട് വേഗം തൊഴുതിട്ട് പോകാം എന്ന് കരുതി…)

“”മ്മ്മ്….. ഞാൻ കരുതി ഇനി അന്ന് ഞാൻ തന്നോട് ചോദിച്ച ചില സംശയങ്ങൾക്ക് ഉത്തരം പറയണം എന്നുള്ള പേടി കൊണ്ട് എനിക്ക് മുഖം തരാതെ പോകുവാണെന്നു…..””

അവൻ കളിയോടെ പറയുന്നത് കേട്ടപ്പോൾ ദച്ചുവിന്റെ മുഖത്തെ ചിരി മാഞ്ഞു… അവളും അപ്പോഴാണ് അന്ന് കിരൺ ചോദിച്ച കാര്യങ്ങൾ ഓർത്തത്…. അമ്മയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയതിൽ പിന്നെ മറ്റൊന്നും ഓർക്കാൻ കഴിഞ്ഞിരുന്നില്ല ….. അന്ന് സംസാരിച്ചതിന് ശേഷം പിന്നെ ഇന്നാണ് കിരണിനെ കാണുന്നതും…..

“”ഹലോ… എന്ത് ആലോചിച്ചു നിൽക്കുവാ….””

ഓരോന്ന് ഓർത്ത് നിന്ന ദച്ചുവിന്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു കിരൺ ചോദിച്ചു…. അവൾ ഒന്ന് ഞെട്ടി അവനെ നോക്കി ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി……

“”ഡോ… താൻ അതിനു ഡെസ്പ് ആവണ്ട…

ഞാൻ വെറുതെ പറഞ്ഞതാ….. ഇന്നലെ വന്നപ്പോൾ ആണ് സിദ്ധു പറഞ്ഞു ടീച്ചറിന്റെ കാര്യം അറിഞ്ഞത്… ടീച്ചറിന് ഇപ്പോൾ എങ്ങനെ ഉണ്ട്…..”””

ഭേതമായി എന്ന് അവളുടെ ഭാഷയിൽ അവൾ അവനോട് പറഞ്ഞു…..ശേഷം അമ്മ ഒറ്റക്കെ ഉള്ളു എന്ന് പറഞ്ഞു അവൾ പോവാൻ ധൃതി കാണിച്ചു….

അന്ന് ചോദിച്ചത് പോലെ വീണ്ടും അവൻ ചോദിക്കുമോ എന്ന് ഉള്ള പേടി തന്നെ ആയിരുന്നു അവളുടെ ഈ ഒഴിഞ്ഞു മാറ്റത്തിനു കാരണം….. കിരൺ അവളുടെ വെപ്രാളം കണ്ട് ഒന്ന് അർഥം വെച്ചു ചിരിച്ചു പോകാൻ ഉള്ള സമ്മതം അറിയിച്ചു….

അവൾ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞു നടന്നു…. കിരൺ അതേ പുഞ്ചിരിയോടെ അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ അവളെ നോക്കി നിന്നു……

ദിവസങ്ങൾ ഓരോന്നും ഓടി മറഞ്ഞു…..

ലക്ഷ്മി വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങി…..

പത്തോ പതിനഞ്ചോ മിനിറ്റ് നടക്കാൻ ദൂരമേ ഉള്ളു സ്കൂളിലേക്ക്… ഇത്രെയും വർഷം നടന്നു തന്നെ ആണ് അവർ മൂന്നുപേരും സ്കൂളിൽ പോയിക്കൊണ്ടിരുന്നത്… പക്ഷെ ഇപ്പോൾ ദച്ചുവിന്റെ നിർബന്ധത്തിന് വ_ഴങ്ങി ലക്ഷ്മി സ്കൂളിലേക്ക് പോകുന്നതും വരുന്നതും ഓട്ടോയിൽ ആണ്….

അതിനായി സ്ഥിരം ഒരു ഓട്ടോക്കാരനെ ഏർപ്പാടാക്കുകയയും ചെയ്തു… എങ്കിലും സ്കൂളിൽ നിന്ന് വരാൻ അല്പം വൈകിയാൽ ദേച്ചുവിന് ആധി ആണ്…..

ഉമ്മറത്തിരുന്നു ദൂരേക്ക് കണ്ണ് നട്ടിരിക്കും……

ഒരു ശനിയാഴ്ച വൈകുന്നേരം ലക്ഷ്മിയെ കാണാൻ വന്ന ദേവകിയെ വീട്ടിൽ പിടിച്ചിരുത്തി ദച്ചു ലൈബ്രറിയിലേക്ക് ഇറങ്ങി…..

ലൈബ്രറിയിലേക്ക് നടക്കുന്ന വഴി ഗ്രൗണ്ടിൽ പലയിടത്തായി നില ഉറപ്പിച്ചിരിക്കുന്ന ചെറുപ്പക്കാരെ അവൾ കണ്ടു…… ക്രിക്കറ്റ്‌ കളി ആണ്….. കാണാനും അങ്ങ് ഇങ്ങായി കാണികൾ ഉണ്ട്….. അവധി ആയതുകൊണ്ട് സിദ്ധുവും കിരണും ഈ കൂട്ടത്തിൽ കാണേണ്ടതാണെല്ലോ എന്ന് അവൾ ഓർത്തു….

അവൾ നടത്തതിന്റെ വേഗത കുറച്ച് ഒന്നുകൂടി ആ ഗ്രൗണ്ട് മൊത്തത്തിൽ കണ്ണോടിച്ചപ്പോൾ കണ്ടു…..

ബാറ്റിംഗ് സിദ്ധു ആണ്……വിയർത്തൊലിച്ചു അടുത്ത ബോൾ ഹിറ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണ്… നെറ്റിയിൽ നിന്ന് പുരികകൊടിയിലേക്ക് ഒഴുകി ഇറങ്ങി കണ്ണിലേക്കു വീഴാൻ തുടങ്ങുന്ന വിയർപ്പ് തു_ള്ളികളെ ത_ള്ളവിരൽ കൊണ്ട് ഇടക്ക് ഇടക്ക് തുടച്ചു നീക്കുന്നുണ്ട്…..

ക്രിക്കറ്റ്‌ എന്ന് വെച്ചാൽ പണ്ടേ സിദ്ധുവേട്ടന് ജീവൻ ആണ്….. ഇവർ കുറച്ചു പേര് ചേർന്ന് ഒരു ക്ലബ്‌ തന്നെ രൂപീകരിച്ചിട്ടുണ്ട്….. മറ്റ് ക്ലബ്കാരായിട്ട് ആവും മിക്കപ്പോഴും മത്സരം… അവസാനം അത് അ_ടിയിൽ ക_ലാശിക്കാറുമുണ്ട്…..

അവൾ ഒരു ചിരിയോടെ ഓർത്ത് കൊണ്ട് അവൻ കളിക്കുന്നത് നോക്കി നിന്നു….

സിക്സും ഫോറും എല്ലാം മാറി മാറി അടിക്കുന്നുണ്ട് അവൻ…. ഇടക്ക് റൺസ് എടുക്കാനായി ആവുന്നത്ര സ്പീഡിൽ ഓട്ടവും….

ഗ്രൗണ്ടിന് അടുത്ത് തന്നെ ആണ് ലൈബ്രറിയും…

ബുക്സ് എടുത്ത് തിരികെ ലൈബ്രറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഗ്രൗണ്ടിൽ നടുക്കായി ചുറ്റിനും ആള് കൂ_ടി നിൽക്കണത് അവൾ കണ്ടത് ….

അത് കണ്ടപ്പോഴേ അവൾക്ക് മനസിലായി ഇന്നത്തെ കളി കഴിഞ്ഞുള്ള കലാശകൊട്ട് ആരംഭിച്ചെന്ന്…. അവൾ ഇത്തിരി സ്പീഡിൽ നടന്നു ഗ്രൗണ്ടിനു അടുത്തുള്ള കയ്യാലയിൽ നിന്ന് എത്തി കുത്തി നോക്കി…. അവിടെ വേറെയും കുറെ ആളുകൾ അവൾക്ക് അരികിലായി അടി കാണാൻ നിൽപ്പുണ്ട്….. ആൾക്കൂട്ടത്തിന് ഇടയിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ കണ്ടു… ചുറ്റിനും ഉള്ള ആളുകളുടെ ഒത്ത നടുക്കായി സിദ്ധു… അരികിൽ തന്നെ കിരണും… സിദ്ധുവിന് എതിരായി വേറൊരുത്തനും നില ഉറപ്പിച്ചിരിക്കുന്നു…. എതിർ ടീമിന്റെ ക്യാപ്റ്റൻ ആവാനേ വഴി ഉള്ളു…..

രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്… പക്ഷെ ഒന്നും വ്യക്തമല്ല….

രണ്ട് സെക്കന്റ്‌ കഴിഞ്ഞപ്പോൾ ഉന്തും തള്ളുമായി… രണ്ടു കൂട്ടരും സിദ്ധുവിനേം മറ്റവനേം പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്… എവിടെ….

രണ്ടും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പിടിയും വലിയും ആണ്….

ദച്ചു ഒരു പേടിയോടെ നെഞ്ചിൽ കൈ വെച്ച് നിന്നു….. അടിയും ഇടിയും സിനിമയിൽ കാണാൻ രസം ആണ്….പക്ഷെ നേരിട്ടു കണ്ടാൽ ഉള്ള അവസ്ഥ…. അതും അടുത്ത് അറിയാവുന്ന ആളാണ് അടിയിൽ ഉൾപ്പെടുന്നതെങ്കിൽ നെഞ്ചിൽ വല്ലാത്ത പിടപ്പ് ആണ്….ദച്ചു നെഞ്ചിടിപ്പോടെ അവിടെ നിന്നു…

പക്ഷെ പേടിക്കുന്ന പോലെ ഒന്നും സംഭവിച്ചില്ല…

അടി മൂക്കുന്നതിനു മുൻപേ സിദ്ധുവിനെ കിരണും ബാക്കി ഉള്ളവരും മറ്റവനെ അവന്റെ പടകളും രണ്ടു വഴിക്ക് പിടിച്ചു കൊണ്ടു പോയി….

ദച്ചു ഒന്ന് ദീർഘാശ്വാസം എടുത്ത് പതിയെ വീട്ടിലേക്ക് നടന്നു……

******************

“”എത്ര പറഞ്ഞാലും നിന്റെ തലയിൽ കയറില്ല അല്ലെ സിദ്ധു….. നിനക്ക് എന്താ പറഞ്ഞാൽ മനസിലാവാത്തത്…. ഹേ…..”””

ഗിരിയുടെ ശബ്ദം ആ വീട്ടിൽ ഉയർന്നു…. സിദ്ധു അടി ഉണ്ടാക്കിയത് അവൻ വീട്ടിൽ എത്തുന്നതിന് മുൻപേ അറിയണ്ടവർ അറിഞ്ഞു കഴിഞ്ഞിരുന്നു …

അവൻ വന്നപാടെ ഉള്ള വി^സ്താരം ആണ് നടക്കുന്നത്…. സിദ്ധു ഒന്നും മിണ്ടാതെ കൈകൾ മാറിൽ പിണച്ചു തല താഴ്ത്തി നിൽപ്പുണ്ട്….

കുറച്ചു മാറി പേടിയോടെ ദേവകിയും….

“”കണ്ടവന്മാരോടൊക്കെ അടി ഉണ്ടാക്കിയിട്ട് അവൻ വന്നിരിക്കുന്നു…. നീ ആരാടാ ഗുണ്ടയോ…. അതോ വലിയ ഡോണോ….””

സിദ്ധു അപ്പോഴും ഒന്നും മിണ്ടിയില്ല… പക്ഷെ ആരോഡോ ഉള്ള ദേഷ്യം എന്നോണം ആ മുഖം വലിഞ്ഞു മുറുകിയിരുന്നു….

“”പുറത്തോട്ട് ഇറങ്ങിയാൽ ഗിരിധരൻ മാഷിന്റെ മോൻ ഇന്ന് ആരുമായിട്ട അടി ഉണ്ടാക്കിയെ എന്നുള്ളതാണ് എല്ലാവരുടെയും ചർച്ചവിഷയം…..”””

“”ഞാൻ ആയിട്ട് ആരോടും അടി ഉണ്ടാക്കാൻ പോയിട്ടില്ല…. അ_വന്മാരാണ് ഫൗൾ കളിച്ചത്…

അത് ചോദ്യം ചെ^യ്തപ്പോൾ ആണ് അടി ഉണ്ടായത്…..”””

സിദ്ധു എങ്ങോട്ടേക്കോ നോക്കി പറഞ്ഞു…..

“”മാന്യമായ ഒരു ജോലി ഇല്ലെടാ നിനക്ക്….

അതിനിടക്ക് അവന്റെ ക്രിക്കറ്റും മണ്ണാങ്കട്ടയും….”””

ഗിരി നിന്ന് പല്ല് കടിച്ചു……

“”ഈ തല്ലും വ_ഴക്കും ഒക്കെ നല്ലതാണെന്നു ആണോ സിദ്ധു നീ കരുതുന്നെ…ഈ ഉന്തിനും തള്ളിനും ഇടക്ക് നിനക്ക് എന്തെങ്കിലും പറ്റിയാലോ…..””

ആ അച്ഛൻ തെല്ലൊരു ആവലാതിയോടെ പറഞ്ഞു….

“”അയ്യോ…..””

അത് കേൾക്കെ ദേവകിയും അറിയാതെ നെഞ്ചിൽ കൈ വെച്ചു…..സിദ്ധു രണ്ടു പേരെയും തല ഉയർത്തി ഒന്ന് നോക്കി….

“”സിദ്ധു ഞാൻ അവസാനമായിട്ട് പറയുവാ… ഇനി നീ ആരോടേലും തല്ല് ഉണ്ടാക്കി എന്ന് ഞാൻ അറിഞ്ഞാൽ……””

“”മതി മാഷേ… ഇനി അവൻ അങ്ങനെ ഒന്നും ചെയ്യില്ല….”””

അയാൾ ഒരു താക്കീതോടെ പറഞ്ഞു നിർത്തിയതും ദേവകി അവന് വക്കാലത്തുമായി വന്നു…

“”അങ്ങനെ ആയാൽ നിന്റെ മകന് നല്ലത്…

കൂട്ടുകാരുമായി ക^ളിക്കുന്നത് ഒക്കെ നല്ലത് തന്നെയാ…. പക്ഷെ അത് അതിരു വിടാതെ ശ്രദ്ധിക്കാൻ നിന്റെ മോനോട് ഒന്ന് പറഞ്ഞേക്ക്….””

അയാൾ അത് പറഞ്ഞു അവനെ ഒന്ന് നോക്കി മുന്നോട്ടേക്ക് നടന്നു…. സിദ്ധു ദേഷ്യത്തോടെ അരികിൽ കിടന്ന ചൂരൽ കസേര കാല് കൊണ്ട് തട്ടി തെറിപ്പിച്ചു റൂമിലേക്ക് പോയി….

സിദ്ധു പോയ വഴിയേ ഗിരി നോക്കിയിട്ട് ദേവകിയെയും ഒന്ന് ഇരുത്തി നോക്കി…

അവർ അറിയാതെ തല താഴ്ത്തി നിന്നു……

സിദ്ധു റൂമിൽ വന്ന് അവിടെ കിടന്ന ചെയറും ദേഷ്യത്തോടെ തട്ടി തെറുപ്പിച്ചു….

മുദേവി….. ആ ഒരുമ്പെട്ടവൾ തന്നെയാ ചൂടോടെ ഇത് ഇവിടെ കൊണ്ട് എത്തിച്ചത്….

അവളുടെ നാക്ക് ഇറങ്ങി പോ_യാലും ബാക്കി ഉള്ളവന് സ്വസ്ഥത കി^ട്ടില്ല……

നോക്കിക്കോടി ഊമക്കുയിലെ… ഇതിനു ഞാൻ നിനക്ക് ഒരു മറുപണി തരും…..

കരുതിയിരുന്നോ ധ്രുവികാ ദീക്ഷിത….. നിന്റെ ചാര പണി ഞാൻ ഉടനെ അവസാനിപ്പിച്ചില്ലെങ്കിൽ എന്റെ പേര് ശ്രാവൺ സിദ്ധാർഥ് എന്നല്ല….

അവൻ ദേഷ്യത്തോടെ പല്ല് ഞെരിച്ചു കൊണ്ട് ജനലഴിയിൽ കൈകൾ അമർത്തി……

പിറ്റേന്ന് വൈകുന്നേരം ഗിരി എങ്ങോട്ടേക്കൊ പോവാൻ ഇറങ്ങുമ്പോൾ ആണ് ദച്ചു ഒരു ബുക്കും പിടിച്ചു അങ്ങോട്ടേക്ക് വന്നത്…. ഗിരിയുടെ കൈയിലും ഒരുപാട് ബുക്സിന്റെ കളക്ഷൻസ് ഉണ്ട്… ഇടക്കൊക്കെ അയാൾ ദേച്ചുവിന് ഓരോന്ന് വയ്ക്കാൻ കൊടുക്കാറുമുണ്ട്…. ഇന്നും അവൾ പുസ്തകം തിരികേ കൊടുക്കാൻ വന്നതാണ്….

അറകൾ ഒക്കെ ഉള്ള പഴയ തറവാട് വീടായിരുന്നു സിദ്ധുവിന്റെ….ഈ അറ പൊളിച്ചു മാറ്റാതെ തന്നെ പുതുക്കി പണിഞ്ഞതാണ് ആ വീട്…..

പൂജമുറി വേറെ ഉള്ളത് കൊണ്ട് ആ അറ ഇപ്പോൾ ഗിരി ബുക്കുകൾ സൂക്ഷിക്കാൻ ആണ് ഉപയോഗിക്കുന്നത്…..

അവൾ ബുക്ക് തിരികെ വെയ്ക്കാൻ ആണ് വന്നത് എന്ന് അറിഞ്ഞപ്പോൾ ഗിരി പുറത്ത് പോവാൻ ഇറങ്ങിയതുകൊണ്ട് അവളെ തന്നെ ബുക്ക് തിരികെ വെയ്ക്കാൻ ഗിരി ഏൽപ്പിച്ചു…

“”ദാ… ദേച്ചൂട്ടിയെ താക്കോൽ…. നീ വേണ്ട പുസ്തകം എടുത്തിട്ട് അറ പൂട്ടി ദേവൂനെ ഏൽപ്പിച്ചേക്ക്… അവൾ അടുക്കളയിൽ ഉണ്ട്….”””

അവൾ താക്കോൽ കൈയിൽ വാങ്ങി സമ്മതം എന്നോണം തലയാട്ടി….

“”ഇഹ്ഹ്… ഏഹ്ഹ്ഹ്…. മ്മ്… ഈ..””

(ഗിരിയച്ഛൻ എവിടെക്കാ…..)

“”നാളെ വേണു മാഷിന്റെ മോളുടെ കല്യാണമാ…

അപ്പോൾ അവിടെ വരെ ഒന്ന് പോവാം എന്ന് കരുതി….””

ഗിരി അത് പറഞ്ഞിട്ട് അവളോട് യാത്ര പറഞ്ഞിറങ്ങി……ഗിരി പോയി കഴിഞ്ഞപ്പോൾ അവൾ അറയിലേക്കും നടന്നു.. പുറത്തുള്ള നീണ്ട ഇടനാഴി ചെന്ന് അവസാനിക്കുന്നിടത് ആണ് അറ…. അവൾ അങ്ങോട്ടേക്ക് മെല്ലെ നടന്നു….

രണ്ടുപേരുടെയും സംഭാഷണം എല്ലാം മറഞ്ഞിരുന്നു വേറെ ഒരാൾ കൂടി കേ_ൾക്കുന്നുണ്ടായിരുന്നു……

ദച്ചു അറ തുറന്ന് ലൈറ്റ് ഇട്ട് അകത്തേക്ക് കയറി…. പുറത്ത് ആണ് അറയ്ക്കുള്ളിലെ ലൈറ്റ്…പകല് പോലും അതിനുള്ളിൽ വെളിച്ചം ലെവലേശം കടന്ന് കയറില്ല…… ദച്ചു അകത്തു കയറിയതും സിദ്ധു പ^തുങ്ങി അവിടേക്ക് വ_ന്നു….

ഡീ ഊമക്കുയിലെ… ഇനി മേലാൽ നീ എനിക്ക് പാര പണിയരുത്… അതിനുള്ള ഒരു കുഞ്ഞു ഡോസ് ചേട്ടൻ ഇപ്പോൾ മോൾക്ക് തരാം…

ഒരു അഞ്ച് മിനിറ്റ് നീ ആ ഇരുട്ടത്തു കിടക്ക്….

സിദ്ധു പതിയെ പിറുപിറുത്തു കൊണ്ട് മെല്ലെ അറയുടെ വാതിൽ അടച്ചു ലോക്ക് ഇട്ട് താക്കോൽ കൈക്കലക്കി…. ദച്ചു ഇതൊന്നും അ^റിയാതെ ഷെൽഫിൽ ഉള്ള ബുക്ക് നോക്കുന്ന തിരക്കിൽ ആയിരുന്നു….. പെട്ടെന്ന് ആണ് അറയിലെ ലൈറ്റ് അ_ണഞ്ഞത്.. അവൾ ഒന്ന് ഞെട്ടി ചുറ്റിനും നോക്കി….

ഇതേ സമയം സിദ്ധു താക്കോൽ ജീൻസിന്റെ പോക്കറ്റിൽ ഇട്ട് വരാന്തയിലെ തൂണിലും ചാരി നിന്നു…..

ഈശ്വര കറന്റ്‌ പോയല്ലോ….. വാതിൽ തുറന്ന് കിടന്നിട്ടും ഇത്രേം ഇരുട്ടോ…എന്താ ഇപ്പോൾ ചെയ്യുന്നേ…..

ദേച്ചുവിന് ഇരുട്ട് നല്ല പേടി ആണ്….അവൾ ഉമിനീർ ഇറക്കി മെല്ലെ മുന്നോട്ട് നടന്നു… തട്ടി വീഴാൻ തക്ക സാ_ധങ്ങൾ ഒന്നും അവിടെ ഇ^ല്ല എന്നുള്ള ധൈര്യത്തിൽ അവൾ വാതിൽ ലക്ഷ്യം ആക്കി നടന്നു……

സിദ്ധുവിന് ഈ സമയം ആണ് ഒരു കാൾ വന്നത്…

അവൻ അവിടെ വെച്ച് അത് എടുത്തപ്പോൾ ഒന്നും കേൾക്കാൻ ആയില്ല…. റേഞ്ച് പിടിച്ഛ് പിടിച്ചു അവൻ മുന്നോട്ട് നടന്നു സംസാരിച്ചു…..

ദച്ചു തപ്പി തടഞ്ഞു മുന്നോട്ട് വന്നപ്പോൾ മനസിലായി ഡോർ അടഞ്ഞു കിടക്കയാണെന്ന്… അവൾ ഒന്ന് പേടിച്ചെങ്കിലും കാറ്റത്ത് അടഞ്ഞ ആവും എന്ന് കരുതി മെല്ലെ അതിനു അടുത്തേക്ക് നടന്നു….

സിദ്ധു ഇതേസമയം അവന്റെ കൂട്ടുകാരന്റെ ഫോണിൽ മുഴുകി വീടിന്റെ ഗേറ്റ് കടന്നിരുന്നു….

ദച്ചു വാതിൽ തുറക്കാൻ നോക്കിയപ്പോൾ ആണ് അത് പൂട്ടിയിരിക്കയാണ് എന്ന് അവൾക്ക് മനസിലായത്….

അവൾ പേടിയോടെ വാതിലിൽ തുടരെ തുടരെ മുട്ടൻ തുടങ്ങി….പക്ഷെ അറയ്ക്കകത്ത് നിന്ന് അവളുടെ നേരിയ ശ^ബ്ദം മാത്രം ആണ് പുറത്തേക്ക് വന്നത്…. അറയുടെ അടുത്ത് ആരെങ്കിലും നിന്നാൽ മാത്രേ അവർക്ക് അകത്തു നിന്ന് ചെറുതായി എങ്കിലും ശബ്ദം കേൾക്കു….

ദേവകി അടുക്കളയിൽ ആയിരുന്നത് കൊണ്ടും അതോടൊപ്പം മിക്സി കൂടി ഓൺ ആയിരുന്നത് കൊണ്ട് ആ പാവം പെണ്ണിന്റെ നിലവിളി ആരും കേട്ടില്ല…..

ദച്ചു ആകെ പേടിച്ചു പോയിരുന്നു…. അവളെ കഴിയും വി_ധം അവൾ ഡോറിൽ മു_ട്ടി കൊണ്ട് കരഞ്ഞു വി_ളിച്ചു… അറക്കുള്ളിലെ ചൂടിൽ അവളെ ആകെ വിയർത്തു തുടങ്ങിയരിക്കുന്നു…..

സിദ്ധു ഇതേ സമയം വീടിന്റെ മുന്നിൽ ഉള്ള കലുങ്കിൽ ഇരുന്നു ഫോൺ ചെയ്യുകയായിരുന്നു…

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ ആണ് തോട്ട് അടുത്തുള്ള പാടത്തു കൊച്ചു പിള്ളേർ ക്രിക്കറ്റ്‌ കളിക്കുന്നത് കണ്ടത്… അവൻ വേഗം ഒരു ചിരിയോടെ ഫോൺ പോക്കറ്റിൽ ഇട്ട് അങ്ങോട്ടേക്ക് പോയി…..

ദച്ചു പേടി കോണ്ട് ആകെ തളർന്ന് പോയിരുന്നു…

അവൾക്ക് വല്ലാതെ ദാഹം അ_നുഭവപ്പെട്ടു…

അവസാന ശ്ര_മം എന്നോണം അവൾ ഒരിക്കൽ കൂടി ഡോറിൽ മുട്ടി കരഞ്ഞു വിളിച്ചു….. ഫലം ഇല്ല എന്ന് കണ്ടതും അവൾ ത_ളർച്ചയോടെ ഒരു മൂലക്ക് ഒതുങ്ങി കൂടി ഇരുന്നു…..

അതിനുള്ളിൽ നിന്ന് എലിയുടെയോ മറ്റ് ജീവികളുടെയോ മറ്റും ശബ്ദം കേട്ട് അവൾ പേ^ടിയോടെ ആ ഇരുട്ടിൽ ക_ണ്ണുകൾ കൊണ്ട് പരതി ഒന്നുകൂടി ഒതുങ്ങികൂടി ഇരുന്നു…

ഒരു മിണ്ടപ്രാണിയെ പൂട്ടി ഇട്ടത് ഓർക്കാതെ സിദ്ധു അപ്പോഴും കു^ട്ടികളുമായി ക്രിക്കറ്റ്‌ കളിച്ചു ഉല്ലസിക്കുകയായിരുന്നു…….

ലൈക്ക് കമന്റ്‌ ചെയ്യാൻ മടിക്കല്ലേ…

(തുടരും……….)

രചന : ലക്ഷ്മി ലച്ചൂസ്

Leave a Reply

Your email address will not be published. Required fields are marked *