മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നെഞ്ചിടിപ്പ് കൂടി വന്നു….

രചന : നെസ്‌ല. N

മക്കൾ എന്തോ സർപ്രൈസ് ഉണ്ടെന്നു പറയുന്നു, എന്താണാവോ. ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ കാണുന്ന പോലെ എനിക്കായി വല്ല ടു വീലറോ , ഫോർ വീലറോ മറ്റൊ തരാനായിരിക്കും.

അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾ വളരെ ഫാസ്റ്റാണ്. എല്ലാ കാര്യത്തിലും പുതിയ തലമുറ നമ്മളെ കടത്തി വെട്ടും.

എനിക്ക് രണ്ട് പെൺകുട്ടികളാണ്.മൂത്തകുട്ടിയെ കല്യാണം കഴിപ്പിച്ചു. ഒരു വർഷമായി. രണ്ടാമത്തെ കുട്ടിയുടെയും വിവാഹം ഉറപ്പിച്ചു.

അവൾക്കിപ്പോൾ കല്യാണം വേണ്ടെന്നു പറഞ്ഞെങ്കിലും നല്ല കൂട്ടരായത് കൊണ്ടു ഉറപ്പിച്ചതാണ്.

മുത്തമകൾ രേഖ ഹസ്ബന്റിനൊപ്പം കുവൈറ്റിൽ ആണ്.ഈ മാസം ലാസ്റ്റ് വരുന്നുണ്ട്.

ഈ മാസം അവസാനം ഇളയവളായ ലേഖ എന്ന ലെച്ചുവിന്റ കല്യാണ നിശ്ചയം ആണ്. അതിനു കൂടി ഉള്ള വരവാണ്.രണ്ടു പേരും പോയാൽ ഞാൻ ഒറ്റക്കാകും എന്നതാണ് അവരുടെ പ്രശ്നം. അതു കൊണ്ടു ഇളയവൾക്കു ഇപ്പോൾ കല്യാണം വേണ്ടെന്നു പറഞ്ഞു നിൽപ്പായിരുന്നു.പെൺകുട്ടികൾ വളർന്നു വരുമ്പോൾ മാതാപിതാക്കളുടെ നെഞ്ചിൽ തീയാണ്. അവർക്കതു അറിയില്ലല്ലോ. ഇപ്പോൾ തനിച്ചായപ്പോൾ ആധി കൂടുതലാണ്. എട്ട് വർഷമായി രഘുവേട്ടൻ പോയിട്ട്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല.അത് കൊണ്ടു ആദ്യം എനിക്ക് ഒറ്റക്ക് എല്ലാത്തിനും ഓടി നടക്കാൻ പാടായിരുന്നു.

ജോലിക്കു പോയിരുന്നപ്പോൾ പോലും വീട്ടിലെ മറ്റു കാര്യങ്ങൾക്കൊന്നും എനിക്ക് പോകേണ്ടി വന്നിട്ടില്ല.

ആഹ്, എല്ലാം ഇന്നലെ കഴിഞ്ഞപോലെ….

അവരുടെ കണ്ണുകളിൽ മിഴിനീർ തുളുമ്പി നിന്നു.

ഹായ്, അമ്മൂസേ, ലച്ചുവിന്റെ ആ വിളി അവരെ ചിന്തകളിൽ നിന്നും ഉണർത്തി.

നീ എത്തിയോ, എന്താ വൈകിയത്?സൂരജ് എന്ത് പറഞ്ഞു,(ലച്ചുവിനെ വിവാഹം കഴിക്കാൻ പോകുന്ന ആൾ )

പ്രത്യേകിച്ച് ഒന്നും ഇല്ല, എല്ലാവർക്കും ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു. പിന്നെ ഞങ്ങളുടെ കുറച്ചു പേഴ്സണൽ ഐറ്റംസ്.

‘അമ്മ കരയുവാരുന്നോ? ഹേയ് അല്ല. ഓരോന്ന് ആലോചിച്ചു ഇങ്ങനെ ഇരുന്നു പോയി. അതാ അമ്മയോട് ഞാൻ പറഞ്ഞത് ഞങ്ങളോടൊപ്പം വരാൻ.പുറത്തൊക്കെ ഒന്ന് കറങ്ങി വരുമ്പോൾ മൂഡ് ഒന്ന് ചേഞ്ച്‌ ആയേനെ.അപ്പോൾ അത്‌ പറ്റില്ല. എന്നിട്ട് വെറുതെ സെന്റി അടിച്ചു മനസ് വിഷമിപ്പിക്കാൻ’.

പിന്നെ നിങ്ങൾ പോകുന്നിടത്തു ഞാൻ വരുന്നതെന്തിനാ, നാണക്കേട്.

വാ നമുക്ക് ചായ കുടിക്കാം.വേണ്ട മോളെ, നീ കുടിച്ചോ. എന്ത് പറ്റിയമ്മേ, അമ്മക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, അസുഖമോ മറ്റോ? ഏയ്‌ ഒന്നുമില്ല. നല്ല തലവേദന.

Dr. കാണണോ. വേണ്ട ലച്ചു.

അവർ രണ്ടും രണ്ട് മുറികളിലേക്ക് കയറി പ്പോയി.കല്യാണ നിശ്ചയത്തിന് രണ്ട് ദിവസം മുൻപാണ് രേഖയും ഭർത്താവും കൂടി വന്നത്. പിന്നീട് വീട്ടിൽ ആകെ ആഘോഷം ആയിരുന്നു.അവരും അവരുടെ കൂട്ടുകാരും ആകെ ഒരു ത്രില്ലായിരുന്നു.

നിശ്ചയത്തിന്റെ തലേ ദിവസം തനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല.

മക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടക്കുമ്പോൾ അച്ഛനില്ലാത്തതിന്റെ കുറവ് പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാവരും കിടന്നു എന്ന് ഉറപ്പായപ്പോൾ ഞാൻ മുറിയിലെ രഘു ഏട്ടന്റെ ഫോട്ടോയിലേക്ക് നോക്കി.അത്രെയും നേരം ഞാൻ ഉള്ളിൽ ഒളിപ്പിച്ചു വെച്ച എന്റെ കണ്ണീർ കണങ്ങൾ പൊഴിയാൻ തുടങ്ങി.കുറെയധികം സമയം ഞാൻ ആ ഫോട്ടോയിലേക്ക് നോക്കി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.

പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

സഞ്ജു ആയിരുന്നു( മരുമകൻ ).

അമ്മ ഉറങ്ങിയില്ലേ, എന്ത് പറ്റി, അമ്മ എന്താ കരയുകയായിരുന്നോ?

ഒന്നുമില്ല മോനെ, ഉറക്കം വന്നില്ല.

മോൻ എന്താ കിടന്നില്ലേ?

കിടന്നിരുന്നു. പക്ഷേ ഓഫീസിൽ നിന്നും ഒരു കാൾ ഉണ്ടായിരുന്നു. അർജന്റായി ഒരു മെയിൽ അയക്കാനുണ്ടായിരുന്നു. അപ്പോഴാണ് ലാപ് താഴെ ആണെന്ന് ഓർത്തത്‌. അങ്ങനെ വന്നപ്പോൾ അമ്മയുടെ റൂമിൽ ലൈറ്റ് കണ്ടു.

അമ്മക്ക് മക്കൾ രണ്ടു പേരും അടുത്തില്ലാതാകുന്നതിന്റെ വിഷമം ആണല്ലേ. അമ്മ ഞങ്ങളുടെ കൂടെ പൊന്നൂടെ? രേഖക്ക് അതൊരു ആശ്വാസം കൂടിയാകും.

അത് വേണ്ട മോനെ, ഈ നാട് വിട്ട് അമ്മ എങ്ങോട്ടും ഇല്ല. അതും അത്രയും ദൂരെ.

മക്കൾ വിഷമിക്കേണ്ട, അമ്മക്ക് ഒറ്റക്ക് നിൽക്കാൻ പ്രയാസം ഒന്നുമില്ല. മോൻ പോയി കിടന്നോ.

നേരം ഒരുപാടായി. രാവിലെ നേരത്തെ എഴുനേൽക്കാനുള്ളതല്ലേ.

അമ്മ കിടന്നോളു, ലൈറ്റ് ഓഫ്‌ ചെയ്തിട്ട് ഞാൻ ഇറങ്ങാം. അല്ലെങ്കിൽ ഇനിയും അമ്മ കിടക്കില്ല.

അങ്ങനെ അവരെ കിടത്തിയ ശേഷം സഞ്ജു മുകളിലേക്ക് കയറിപ്പോയി.കിടന്നെങ്കിലും ഓർമ്മകൾ അവരെ ഉറങ്ങാൻ സമ്മതിച്ചില്ല.എപ്പോഴോ അവർ ഉറങ്ങിപ്പോയി.

വെളുപ്പിന് അഞ്ച് മണിക്ക് അവർ ഉണരുമ്പോഴേക്കും മക്കളും മറ്റും ഉണർന്നിട്ടുണ്ടായിരുന്നു.

അമ്മേ ചായ എടുക്കട്ടെ, രേഖയാണ് ചോദിച്ചത്.

മ്. അവർ മൂളി,

അമ്മക്ക് ഉറക്കം ശെരിയായില്ല അല്ലേ . ലെച്ചു ചോദിച്ചു.

എന്തേ, നീ അങ്ങനെ ചോദിച്ചേ?

എട്ടായി പറഞ്ഞു അമ്മ താമസിച്ചാണ് കിടന്നതെന്നു.

അങ്ങനെ ഒന്നും ഇല്ല, കിടന്നപ്പോൾ ഉറക്കം വന്നില്ല, പഴേ കാര്യങ്ങളൊക്കെ ഓർത്തു.

ശരി, എല്ലാവരും വേഗം റെഡി ആകണം കേട്ടോ.

10 :30 നാണു മുഹൂർത്തം. സീത അതും പറഞ്ഞു എഴുന്നേറ്റു.

ഒൻപതു മണി ആയപ്പോൾ തന്നെ ക്ഷണിക്കപ്പെട്ടവരൊക്കെ എത്തിയിരുന്നു.

പർപ്പിൾ നിറത്തിലുള്ള ധാവണിയിൽ ലച്ചു വളരെ മനോഹരിയായിരുന്നു. അതെ നിറത്തിലുള്ള നെക്ലസും കമ്മലുമായിരുന്നു.

അതേ നിറത്തിലുള്ള കുർത്തയായിരുന്നു സൂരജിന്റെ വേഷം.

അമ്മയുടെയും മറ്റുള്ളവരുടെയും അനുഗ്രഹം വാങ്ങി അവൾ ചടങ്ങിനിരുന്നു. നിശ്ചയം വളരെ നല്ല രീതിയിൽ ഭംഗിയായി നടന്നു. വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു പോയി. സമയം ഏകദേശം ആറു മണി ആയിക്കാണും. കാളിങ് ബെൽ കേട്ട് കതകു തുറന്നപ്പോൾ സൂരജ് നിൽക്കുന്നു.

വാ മോനെ, എന്താ വിശേഷിച്ചു.

ഒന്നുമില്ല സഞ്ജു ചേട്ടൻ ഇവിടെ വരെ വരാമോ എന്ന് ചോദിച്ചു, പ്രത്യേകിച്ച് ഒന്നുമില്ല.

ശെരി മോൻ മുകളിലേക്ക് ചെല്ല്, അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം.

സൂരജിനുള്ള ജ്യൂസ്‌ ഗ്ലാസ്സിലേക്ക് പകർത്തുമ്പോൾ വീണ്ടും കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു.

ആരായിരിക്കും ഈ സമയത്തു എന്ന് ചിന്തിച്ചു കൊണ്ടു വാതിൽ തുറന്നു.

മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നെഞ്ചിടിപ്പ് കൂടി വന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിശ്ചലം ആയിപ്പോയി.

ചെറു പുഞ്ചിരിയോടെ അദ്ദേഹം എന്നെ നോക്കി നിന്നു.

മുകളിൽ നിന്നിരുന്ന മക്കളും മരുമക്കളും കൂടി താഴേക്ക് ഇറങ്ങി വന്നു.

അവർ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു.’ വാ അങ്കിൾ, കയറി ഇരിക്ക് ‘

അയാൾ അവരെ മറികടന്ന് അകത്തേക്ക് പോയി.

അപ്പോഴും അവർ നിശ്ചലമായി തന്നെ നിന്നു.

‘അമ്മേ വാ ‘ രേഖയാണ് വിളിച്ചത്.

സീത അകത്തേക്ക് കയറി. അവരെ എല്ലാവരെയും ഒന്ന് നോക്കി ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു കൊണ്ടു അടുക്കളയിലേക്ക് നടന്നു.

‘അമ്മേ അങ്കിളിനു കോഫി മതി ‘ലച്ചു വിളിച്ചു പറഞ്ഞു.എന്നിട്ട് ദാസിനെ നോക്കി കണ്ണുകളടച്ചു.

അവരെല്ലാരും കൂടി അവിടെ സംസാരിച്ചിരുന്നു.

അപ്പോഴും സീതക്ക് ഒന്നും മനസ്സിലായില്ല. ദാസേട്ടൻ എങ്ങനെ ഇവിടെ എത്തി?

കുട്ടികളുമായി എങ്ങനെയാണു പരിചയം?

ഇപ്പോഴത്തെ വരവിന്റെ ഉദ്ദേശ്യം ?

കുട്ടികൾ പറഞ്ഞ സർപ്രൈസ് ഇതാണോ?

അവരുടെ മനസ്സിൽ അങ്ങനെയുള്ള കുറെയേറെ ചോദ്യങ്ങൾ അലയടിച്ചുക്കൊണ്ടിരുന്നു.

വർഷങ്ങൾക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ ഉൾക്കൊള്ളാൻ അവർക്കയില്ല.

ചായക്കുള്ള പാൽ അടുപ്പിലേക്ക് വെച്ചു തിളക്കാനായി അവർ കാത്തു നിന്നു.

കാലങ്ങൾക്കപ്പുറത്തേക്ക് അവരുടെ മനസ് സഞ്ചരിക്കാൻ തുടങ്ങി.

വിവാഹത്തിന് മുൻപ്, തനിക്കു ഒരു വലിയ പ്രൈവറ്റ് കമ്പനിയിൽ ജോലി ശെരിയായി.

അക്കൗണ്ടിങ് സെക്ഷൻ ആയിരുന്നു. തിരുവനന്തപുരത്തായിരുന്നു ആ കമ്പനി.

തൃശ്ശൂരുള്ള എനിക്ക് തിരുവന്തപുരവുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ ഹോസ്റ്റലിൽ നിന്നായിരുന്നു ജോലിക്ക് പോയിരുന്നത്.

അന്ന് എന്നോടൊപ്പം ജോയിൻ ചെയ്യേണ്ട ആളായിരുന്നു കൃഷ്ണദാസ്. അദ്ദേഹം ഒരാഴ്ച്ചക്ക് ശേഷമാണ് ജോയിൻ ചെയ്തത്. ലേഡീസ് സ്റ്റാഫായിട്ട് ഞങ്ങൾ 12 പേരു ഉണ്ടായിരുന്നു.

പ്രൈവറ്റ് സ്ഥാപനം ആയിരുന്നെങ്കിലും ഞങ്ങൾക്ക് ജോലി ചെയ്യാനുള്ള എല്ലാ സൗഹൃദ അന്തരീക്ഷവും അവിടെ ഉണ്ടായിരുന്നു. അക്കൗണ്ടിങ് സെക്ഷനിലുള്ള ഞങ്ങൾ എട്ട് പേര് പലപ്പോഴും വൈകിയാണ് പോയിരുന്നത്.ആക്കൂട്ടത്തിൽ ദാസ് കൂടി ഉണ്ടായിരുന്നു. ആദ്യമൊക്കെ അയാൾ എന്നോടൊന്നും സംസാരിച്ചുരുന്നില്ല.

ഇയാൾക്ക് എന്തൊരു ജാഡയാണെന്നു പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്.പിന്നീട് ചിലപ്പോഴൊക്കെ ചെറിയ രീതിയിൽ സംസാരിക്കാൻ തുടങ്ങി. കൂടുതലും മറ്റുള്ളവരോടൊപ്പം നിൽക്കുമ്പോൾ കളിയാക്കലുകൾ ആയിരിക്കും.പലപ്പോഴും എന്റെ അക്കൗണ്ട് സെക്ഷനിൽ വരുന്ന തെറ്റുകൾ തിരുത്താൻ ദാസിന്റെ സഹായം ഞാൻ തേടിയിരുന്നു.പതിയെ പതിയെ ഞാൻ മനസ്സിലാക്കി അയാളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന്.

ഞാനും എപ്പോഴൊ ദാസിനെയും ശ്രദ്ധിക്കാൻ തുടങ്ങി.മാസങ്ങൾ കടന്നുപോയി.വൈകി ഇറങ്ങിയ ഒരു ദിവസം ഓഫീസിൽ ഒരു മെയിൽ വന്നു. ഇതിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് മൂന്നു പേർക്കു ട്രാൻസ്ഫർ ഉണ്ടെന്നു അറിയിച്ചുകൊണ്ട്. അക്കൂട്ടത്തിൽ കൃഷ്ണദാസിന്റെ പേര് കൂടി ഉണ്ടായിരുന്നു.

ഒരാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം എന്നായിരുന്നു.

വലിയ യാത്ര പറച്ചിലൊന്നും ഇല്ലാതെയാണ് ദാസ് അവസാന ദിവസം വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയത്.

ആരോടും ഒന്നും പറയാതെ, ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോയപ്പോൾ എത്ര മാത്രം വിഷമിച്ചു എന്നെനിക്കറിയില്ല. ആ മനസിലെ വേദന, അന്നാദ്യമായി ഞാൻ തിരിച്ചറിഞ്ഞു. കൂടാതെ എന്നിൽ അയാൾ എത്ര മാത്രം ഉണ്ടെന്നും . തെറ്റാണോ ശെരിയാണോ എന്നൊന്നും തോന്നിയില്ല.വല്ലാത്തൊരു വേദന ആയിരുന്നു.

എപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നറിയില്ല. ഒരിക്കൽ ഓഫീസിൽ വരാതിരുന്നപ്പോൾ എന്തോ ഒരു വിഷമം തോന്നി.

അന്ന് ഞാൻ വളരെ അസ്വസ്ഥത ആയിരുന്നു.

കാണുമ്പോൾ മനസ്സിന് സന്തോഷവും കാണാതാകുമ്പോൾ മനസ്സിലെ വിങ്ങലും 😔😔.

ഒരിക്കൽ പോലും ഒരു മോശമായ നോട്ടമോ അതിരു കടന്ന സംസാരമോ ഉണ്ടായിട്ടില്ല.

ഒരിക്കൽ (2 മാസം കഴിഞ്ഞു )ഓഫീസ് അഡ്രസ്സിൽ എനിക്കൊരു ലെറ്റർ വന്നു.

ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.പിന്നീട് അങ്ങോട്ട് പരസ്പരം വിശേഷങ്ങൾ പങ്കു വെച്ചു ഞങ്ങൾ കത്തുകൾ കൈമാറി. അങ്ങനെ ഞങ്ങൾ കൂടുതലടുത്തു. പക്ഷെ ഒരിക്കൽ പോലും ഉള്ളിലുള്ള ഇഷ്ടങ്ങൾ തുറന്നു പറഞ്ഞില്ല. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പറ്റുന്ന നല്ല സുഹൃത്തുക്കളായി നിന്നു. പലപ്പോഴും ഓഫീസ് സംബന്ധമായ മീറ്റിംഗിൽ ഞങ്ങൾ കണ്ടു മുട്ടി.

പിന്നീടെപ്പോഴോ ദാസിൽ ഒരകൽച്ച തോന്നി.ഞാൻ 2,3 കത്തുകൾ അയച്ചെങ്കിലും ഒന്നിനും മറുപടി വന്നില്ല. ട്രാൻസ്ഫറായി പോയ അതേ ബ്രാഞ്ചിൽ തന്നെ ദാസ് ഉണ്ടായിരുന്നു.

പിന്നീടുള്ള മീറ്റിംഗിൽ ഞങ്ങൾ കണ്ടെങ്കിലും ദാസ് എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അങ്ങോട്ടൊന്നും ചോദിക്കാനുള്ള ധൈര്യവും എനിക്കപ്പോൾ ഉണ്ടായിരുന്നില്ല.

അയാളിലുള്ള മാറ്റം കുറേ നാളത്തേക്ക് എന്റെ ഉറക്കം നഷ്ടപ്പെടുത്തി. ആകപ്പാടെ ഒരു വല്ലായിമ ആയിരുന്നു. ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും അച്ഛന്റെ ഒരു കത്ത് വന്നു. നല്ല ആലോചന വന്നിട്ടുണ്ടെന്നും ഉടനെ നാട്ടിലേക്ക് ചെല്ലണം എന്നും പറഞ്ഞു.

അങ്ങനെയാണ് രഘു ഏട്ടന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്.

ആരും അറിയാതെ എന്റെ മനസ്സിൽ ഒളിപ്പിച്ച പ്രണയമായിരുന്നു ദാസിനോട്.

ഒന്നിച്ചു ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.വിവാഹ ശേഷം നാട്ടിലേക്ക് ട്രാൻസ്ഫർ ആവുകയും ചെയ്തു. ലച്ചു ജനിച്ചതിനു ശേഷമാണു ജോലി രാജി വെച്ചത്.

പിന്നീടൊരിക്കലും ദാസിനെ ഞാൻ കണ്ടിട്ടില്ല.

പെട്ടന്ന് പാല് തിളച്ചു തൂവുന്ന ശബ്ദം കേട്ട് അവർ ചിന്തയിൽ നിന്നും ഉണർന്നു.

എപ്പോഴോ തുടങ്ങിയ സൗഹൃദമായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിന് കുഞ്ഞു വേദനയും ചെറിയ സന്തോഷവും നൽകുന്നു.

മക്കൾക്കുള്ള ചായയും ദാസിനുള്ള കോഫിയുമായി അവർ ഹാളിലേക്ക് ചെന്നു.

‘അമ്മ ഞങ്ങളുടെ ഒരാഗ്രഹം ഞങ്ങൾ ദാസ് അങ്കിളിനെ അറിയിച്ചിട്ടുണ്ട്. അമ്മ അതിനു സമ്മതിക്കണം. ‘

ചായ കുടിക്കുന്നതിനിടയിൽ ലേഖയാണ് പറഞ്ഞത്.

ഒന്നും മനസ്സിലാകാതെ അവർ എല്ലാവരെയും അമ്പരപ്പോടെ നോക്കി. ലെച്ചു എഴുന്നേറ്റ് അവരുടെ അടുത്ത് വന്നു അവരുടെ തോളിൽ കയ്യിട്ട് കൊണ്ടു പറഞ്ഞു.’ അമ്മ ആദ്യം അങ്കിളുമായി ഒന്ന് സംസാരിക്കു. ഞങ്ങൾ അപ്പുറത്ത് കാണും.മക്കളും മരുമക്കളും അവരെ സ്വതന്ത്രരാക്കി മുകളിലേക്കു പോയി. സീത ദാസിനെ ഒന്ന് നോക്കാൻ പറ്റാതെ വിഷമിച്ചു.. അവരുടെ നെഞ്ചിടിപ്പ് കൂടി വരുന്നതായി തോന്നി.അൽപ സമയത്തേക്ക് അവർക്കിടയിൽ മൗനം തളം കെട്ടി.സീത ഒന്നും സംസാരിക്കില്ല എന്ന് മനസ്സിലാക്കിയ ദാസ് പതിയെ എഴുന്നേറ്റു. അവരുടെ മുന്നിൽ വന്നു നിന്നു.

“സീതക്ക് എന്നോട് ദേഷ്യം ഉണ്ടോ “?

അവരൊന്നും മിണ്ടിയില്ല. ‘മൗനത്തിന്റെ അർത്ഥം മനസ്സിലായി ‘അയാൾ വീണ്ടും പറഞ്ഞു.

‘എനിക്ക് ആരോടും ദേഷ്യമില്ല ‘അല്ലെങ്കിൽ തന്നെ ഞാൻ എന്തിനു ദേഷ്യപ്പെടണം?’

‘ഒരിക്കൽ ഒരുമിച്ചു ജോലി ചെയ്ത ഒരു ബന്ധം, അതിനപ്പുറം എന്താ?’

ദാസ് :’അതിനപ്പുറം ഒന്നുമില്ലായിരുന്നോ?

സീത :ഉണ്ടായിരുന്നോ?ആവോ, എനിക്കറിയില്ല.

ദാസ് : ‘പക്ഷെ എനിക്കറിയാം. അതിനപ്പുറം എന്തൊക്കെയോ ഉണ്ടായിരുന്നു.പക്ഷെ ഒന്നും പരസ്പരം തുറന്നു പറയാൻ കഴിഞ്ഞില്ല എന്ന് മാത്രം.

അതിനു തയ്യാറെടുത്തപ്പോൾ ഒരുപാട് വൈകിപ്പോയിരുന്നു.’

സീത :അതൊക്കെ കഴിഞ്ഞില്ലേ. ഇപ്പോൾ ഈ കണ്ടു മുട്ടൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല

ദാസ് : കുട്ടികൾ ഒരാവശ്യവുമായി എന്നെ തേടി വന്നപ്പോൾ ആദ്യം ഞാനും ഒന്ന് പതറി.

പക്ഷെ, അവരുടെ ആ തീരുമാനം എന്നെ സന്തോഷവാനാക്കി. താൻ ഭാഗ്യവതി ആടോ, ഇത്രെയും സ്നേഹമുള്ള കുട്ടികളെ കിട്ടിയില്ലേ.

അക്കാര്യത്തിൽ ഞാൻ നിർഭാഗ്യവാനാ? വിവാഹം കഴിഞ്ഞു അഞ്ച് വർഷത്തെ ജീവിതമേ രാധയുമൊത്തു ജീവിക്കാൻ കഴിഞ്ഞുള്ളു. ക്യാൻസർ ആയിരുന്നു. അറിഞ്ഞില്ല. അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു 😔. അതുകൊണ്ട് തന്നെ ഒരു കുട്ടിയെ തരാൻ അയാൾക്ക് കഴിഞ്ഞില്ല.

സീത വളരെ ദയനീയമായ മുഖത്തോടെ അയാളെ നോക്കി. അപ്പോൾ അയാളുടെ മുഖത്തു പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഇല്ലായിരുന്നു.

മറ്റൊരു വിവാഹം ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷെ കുട്ടികൾ വന്നു തന്റെ കാര്യം പറയുമ്പോൾ ഞാൻ ഒന്നും പറയാൻ പറ്റാതെ വിഷമിച്ചു.

സീത :എന്താ പറഞ്ഞേ, ഞാനുമായുള്ള വിവാഹമോ? അവരുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

ഒരിക്കലും നടക്കില്ല. എന്തൊക്കെയാ പറയുന്നതെന്ന് വല്ല നിശ്ചയം ഉണ്ടോ?

സീത വല്ലാതെ പരിഭ്രമിച്ചു.

അയാൾ ഒന്നും മിണ്ടിയില്ല.

അമ്മേ, അങ്കിൾ… മതി മതി. നിങ്ങൾക്കനുവദിച്ച സമയം കഴിഞ്ഞു. ഇതു പറഞ്ഞതു ലച്ചു ആണ്.

എല്ലാവരും കൂടി മുറിയിലേക്ക് കടന്നു വന്നു.

‘രേഖ എന്തൊക്കെയാ ഇവിടെ നടക്കുന്നത്?

‘അമ്മ ഒന്നും പറയണ്ട. ഞങ്ങൾ എല്ലാം തീരുമാനിച്ചു.’

‘എന്ത് തീരുമാനിച്ചു?’

‘ഇതൊന്നും കുട്ടിക്കളിയല്ല, നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒന്നും നടക്കില്ല’.

അവർ മുറിയിൽ നിന്നും ഇറങ്ങാൻ ഭാവിച്ചു.

അപ്പോഴാണ് ലച്ചു പറഞ്ഞത്, അമ്മ ഒന്ന് നിന്നേ,

എനിക്കൊരു കാര്യം പറയാനുണ്ട്.

‘അമ്മ ഇതിനു സമ്മതിച്ചില്ലെങ്കിൽ എനിക്ക് കല്യാണം വേണ്ട.’

‘ലച്ചു… അവർ ഉച്ചത്തിൽ വിളിച്ചു. നീ എന്ത് അസംബന്ധം ആണ് പറയുന്നത്.’

‘എന്താ നിനക്ക് പറ്റിയത്. നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നതു.’

അമ്മ ലച്ചുവിനെ വഴക്ക് പറയണ്ട.ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിത്. സൂരജ് ആണിത് പറഞ്ഞത്.

‘മോനെ നിങ്ങൾ എന്തൊക്കെയാ പറയുന്നത്.’

‘തീരുമാനം നിങ്ങൾ മാത്രം എടുത്താൽ മതിയോ.ഇതൊക്കെ മുതിർന്നവർ തീരുമാനിക്കുന്നതാണ്.

അത് നിങ്ങൾക്ക് വേണ്ടെന്ന് വെക്കാൻ പറ്റില്ല.

‘ഇത് ഞങ്ങളുടെ വിവാഹം ആണ്. അത് കൊണ്ടു ഞങ്ങൾ തീരുമാനിച്ചാൽ മതി.’അമ്മ ദാസങ്കിളിനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്ത സ്ഥിതിക്ക് എന്റെ വിവാഹവും നടക്കില്ല.എന്റെ തീരുമാനം ഞാൻ അറിയിച്ചു കഴിഞ്ഞു.’ ഇതും പറഞ്ഞു ലച്ചു മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

ലച്ചു.. ലച്ചു.. അവിടെ നിൽക്കാൻ, സീത അവളെ പുറകിൽ നിന്നും വിളിച്ചു.

പക്ഷെ ലച്ചു അവരെ ശ്രദ്ധിക്കാതെ അവളുടെ മുറിയിലേക്ക് പോയി. മോനെ നീയും, പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് സൂരജും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

സീത ആകെ വിഷമിച്ചു.

സഞ്ജുവും രേഖയും അവരുടെ അടുത്തേക്ക് വന്നു.

“അമ്മാ, ലച്ചുവിന്റെ വിവാഹം കൂടി കഴിഞ്ഞാൽ അമ്മ ഇവിടെ തനിച്ചാകും. ഞങ്ങൾ എങ്ങനെ മനസ്സമാധാനത്തോടെ അവിടെ കഴിയും. അല്ലെങ്കിൽ അമ്മ ഞങ്ങളുടെ ഒപ്പം വരാൻ തയ്യാറാകണം.”

സഞ്ജു പറഞ്ഞു നിർത്തി.

“അമ്മ ഞങ്ങളെ സുരക്ഷിതരാക്കിയ പോലെ ഞങ്ങളും അമ്മയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുകയാണ്.ഞങ്ങൾ മക്കൾ എല്ലാവരും ഞങ്ങളുടേതായ ലോകത്തു ജീവിതം ആസ്വദിക്കുമ്പോൾ അമ്മയെ തനിച്ചാക്കി എന്ന കുറ്റബോധം ഞങ്ങളെ വേട്ടയാടാൻ പാടില്ല.

ഇതു ഞങ്ങളുടെ കടമയാണ്.

അമ്മ മറ്റുള്ളവരെയോ, മറ്റുള്ളതിനെയോ കുറിച്ച് ചിന്തിക്കേണ്ട. അമ്മ ഞങ്ങളുടെ ആഗ്രഹത്തിനു എതിര് നിൽക്കരുത് 🙏🏻🙏🏻🙏🏻”

അത്രെയും പറഞ്ഞു രേഖ അവരുടെ മുഖത്തേക്ക് നോക്കി. അവരുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

മക്കളുടെ നിർബന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവർ പാതി സമ്മതം മൂളി.

രേഖ അമ്മയെ കെട്ടിപ്പിടിച്ചു.

‘മോനെ സഞ്ജു, ആ ഫോണെടുത്തു സൂരജിനെ വിളിക്ക്, അവൻ കല്യാണം വേണ്ടാന്ന് പറഞ്ഞല്ലേ പോയത്.’

‘എന്നെ ആരും വിളിക്കണ്ട, ഞങ്ങൾ ഇവിടുണ്ടേ 😜

സൂരജും ലച്ചുവും മുറിയിലേക്ക് വന്നു. മക്കൾ അമ്മയെ ചേർത്ത് പിടിച്ചു.ദാസ് ചിരിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി. ലച്ചുവിന്റെ വിവാഹത്തിന് ഒരു മാസം മുൻപ് മക്കളെ സാക്ഷി നിർത്തി ദാസനും സീതയും തമ്മിലുള്ള വിവാഹം രജിസ്ട്രാർ ഓഫീസിൽ വെച്ചു നടന്നു.

ഇതിനെ അഭിനന്ദിച്ചും വിമർശിച്ചും പലരും പല അഭിപ്രായങ്ങളും പറഞ്ഞു. പക്ഷെ അതിൽ നിന്നെല്ലാം ആ മക്കൾ തങ്ങളുടെ അമ്മയെ പൊതിഞ്ഞു നിർത്തി. പോകുന്ന വഴിയിൽ സീത കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു.

“അല്ല, നിങ്ങൾ എങ്ങനെയാണു ഇദ്ദേഹത്തെ കണ്ടെത്തിയത്?”

“അമ്മേ അമ്മയുടെ ഒരു പഴയ ബോക്സ്‌ ഇല്ലായിരുന്നോ ” ലച്ചുവിന്റെ നിശ്ചയം പ്രമാണിച്ചു ഞങ്ങൾ വീട് വൃത്തിയാക്കുന്നതിനിടയിൽ അതങ്ങ് പൊക്കി 😜😜.”

സഞ്ജുവാണ് അത് പറഞ്ഞത്.’പിന്നെ ബാക്കി ഐഡിയാസ് ലച്ചുവിന്റെയും സൂരജിന്റെയും ആണ്.’രേഖ പറഞ്ഞു.ബാക്കി കഥ വീട്ടിൽ ചെന്നിട്ട് പറയാം പോരെ. ദാസ് ഒരു കള്ളച്ചിരിയോടെ സീതയെ നോക്കി.

അവരുടെ മുഖത്തു ഒരു നാണം നിഴലിക്കുന്നത് അയാൾക്ക് കാണാമായിരുന്നു. 😊😊😊

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നെസ്‌ല. N

Leave a Reply

Your email address will not be published. Required fields are marked *