നിൻ്റെ ഇഷ്ടം മറന്നേക്ക്.. ഒരിക്കലും നിൻ്റച്ഛനോ വീട്ടുകാരോ ഈ ബന്ധത്തിന് സമ്മതിക്കില്ല

രചന : ചിന്നു

ഉണ്ണ്യേട്ടാ…… അറിയോ…

ആരാ. എനിക്ക് ശെരിക്കും മനസിലായില്ല കേട്ടോ…

പക്ഷെ എവിടെയോ കണ്ടപോലെ……….

ഉം ഞാൻ മീനു മീനാക്ഷി ചേട്ടന്റെ വീടിന്റടുക്കൽ താമസിച്ച…..

ആഹ്ഹ്ഹ്…!!!!

ഇപ്പൊ ഓർക്കുന്നു മനുവിന്റെ പെങ്ങൾ….

കൂട്ടുകാരോട് വർത്താനം പറഞ്ഞു നിൽക്കുവായിരുന്നു ഉണ്ണികൃഷ്ണൻ …..

അതെ …

താനെന്താ ഇവിടെ….

അത് ഞാൻ ഇവിടെ ഒരു കടയിൽ ആണ് ജോലി ചെയ്യുന്നത് ..

എന്നെ ഇയാൾക്ക് മനസിലായിരുന്നോ… അല്ല ഞാൻ ഇവിടുന്നു പോയിട്ട് കുറച്ചു വർഷങ്ങൾ ആയില്ലേ അതാ ചോദിച്ചേ….

എനിക്ക് മനസിലായിരുന്നു ഉണ്ണ്യേട്ടാ……..

അല്ല നിങ്ങൾ ഇപ്പൊ എവിടായാ….

അത് ഞാൻ…!!

ഞാൻ, ഇപ്പൊ ഒരു ബന്ധു വീട്ടിലാ…..

അതെന്താ ……

ആശ്ചര്യത്തോടെ ഉള്ള ചോദ്യം കേട്ടപ്പോ മീനു പറഞ്ഞു അത് രണ്ടു വർഷം മുൻപ് അമ്മ……

മീനു…… മീനാക്ഷി…. പുറകിൽ നിന്നാരോ വിളിച്ചു… ഉണ്ണിയും അങ്ങോട്ടേയ്ക്ക് നോക്കി…..

പോകാം മീനു…..

കയ്യിൽ സാധനങ്ങളുമായി വന്ന കാവ്യ പറഞ്ഞു

പോട്ടെ ഉണ്ണ്യേട്ടാ…..

അതെന്താ ഉടനെ പോകുന്നെ…

അത് ഞങ്ങൾ കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ് …

തിരികെ ജോലിയിൽ കയറാൻ സമയം ആയി പോട്ടെ

ശെരി എങ്കിൽ പൊക്കോ എവിടേലും വെച്ച് കാണാം…

എന്താടി നിനക്കൊരു മൗനം……. എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്… കാവ്യയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ മീനു നടന്നു…. ദൃതിയിൽ ആക്കിയ നടത്തത്തിനിടയിലും അവൾക്ക് അറിയാൻ സാധിച്ചു അതിലും വേഗത്തിൽ സഞ്ചരിക്കുന്ന ഹൃദയമിടിപ്പിനെ ….

മീനു…. എന്തുപറ്റി നിനക്ക് …. നീ ഒരു നിമിഷം പോലും സങ്കടപെട്ടു ഞാൻ കണ്ടിട്ടില്ല എന്തു പറ്റിയെടാ നിനക്ക് പറയ്…..

അപ്പോഴേയ്ക്കും അവർ ജോലി ചെയ്യുന്ന കടയിൽ എത്തിയിരുന്നു. കടയിൽ കയറിയ ഉടനെ കാവ്യ അവളെ പിടിച്ചു നിർത്തി…

കുനിഞ്ഞിരുന്ന മീനുവിന്റെ മുഖം പിടിച്ചുയർത്തി….

മേഘത്തിനിടയിൽ പെയ്യാൻ വിതുമ്പി നിൽക്കുന്ന മഴത്തുള്ളികൾ പോലെ മീനുവിന്റെ കണ്ണുകൾ തുളുമ്പി നിന്നു. കാവ്യയെ കെട്ടിപ്പിടിച്ചവൾ കരഞ്ഞു. ഒരമ്മയോടെന്ന പോലെ….

എന്തോ പറയാൻ അവൾ കൊതിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ കാവ്യ ദേഷ്യപെട്ടു…

നീ പറയുന്നുണ്ടോ….. നിനക്കെന്താ പറ്റ്യേ ആരായിരുന്നു അത്….. പറയ്…

ചേച്ചി അത് അതാണെന്റെ ഉണ്ണ്യേട്ടൻ…..

ഉണ്ണിയോ.അതാരാ നീ എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ.

അതെ ചേച്ചി എനിക്കൊരു ജീവിതം ഉണ്ടേൽ എന്റെ കൂടെ ഉണ്ടാകണമെന്ന് ഞാൻ സ്വപ്നം കണ്ട ആൾ……

നീയെന്താടി പറയുന്നേ അവൻ നിന്നെ ഇട്ടിട്ട് പോയതാണോ…..

കാവ്യയ്ക്ക് ദേഷ്യവും അമർഷവും ഉണ്ടായി…

അല്ല ചേച്ചി ഒരിക്കലും അല്ല ഉണ്ണ്യേട്ടനൊന്നും അറിയില്ല…..

കടയിൽ തിരക്കില്ലാതിരുന്നത് കൊണ്ട് കാവ്യ അവളെ പിടിച്ചിരുത്തി നീ പറയ് എന്താ ഉണ്ടായേ……

അനാഥാലയത്തിൽ ആയിരുന്ന എനിക്ക് ഒരു ജോലി റെഡിയാക്കി എന്നെ കൂടെ കൂട്ടിയ ചേച്ചിയോട് ഞാൻ പറഞ്ഞത് എനിക്കാരും ഇല്ലെന്നല്ലേ. പക്ഷെ അങ്ങനല്ല…

ഒരു സാധാരണ കുടുംബമായരുന്നു എന്റേത് അച്ഛൻ,

അമ്മ ,രണ്ടു ചേട്ടൻമാർ പിന്നെ ഈ ഞാനും.

അച്ഛന്റെ കുടുംബം സാമ്പത്തികം ഉള്ളത് ആയിരുന്നു എന്നാൽ അമ്മ സാമ്പത്തികമായി താഴെ കിടയിൽ ഉള്ളതും.

അമ്മയ്ക്ക് നരക തുല്യമായ ജീവിതമായിരുന്നു അച്ഛന്റെ വീട്ടിൽ. അത് തന്നെയായിരുന്നു എന്റെ അവസ്‌ഥയും. എല്ലാം അച്ഛന്റെയും ചേട്ടന്മാരുടെയും അച്ഛന്റെ കുടുംബക്കാരുടെയും ഇഷ്ട്ടം മാത്രം. ഒന്നും ഒരു വസ്ത്രം പോലും അവർ എന്റെ ഇഷ്ടത്തിന് വാങ്ങി തന്നിട്ടില്ല.. മിക്ക ദിവസങ്ങളിലും കരഞ്ഞു തളർന്നു മാത്രമേ എന്റെ അമ്മ ഉറങ്ങിയിട്ടുള്ളു .

അമ്മയ്ക്ക് സങ്കടങ്ങൾ പങ്കു വെക്കാൻ ഞാൻ മാത്രം..

അങ്ങനെ ഇരിക്കെ ഞങ്ങളുടെ വീടിന് അടുത്ത് ഒരു പുതിയ കുടുംബം താമസത്തിനു വന്നു.

അച്ഛനും , അമ്മയും രണ്ടു ആൺ മക്കളും. എല്ലാ ദിവസവും അവരുടെ കൂട്ടുകാർ അവരെ കാണാനും സൗഹൃദം പുതുക്കാനും എത്തുമായിരുന്നു. ഒരിക്കൽ ഞാൻ അമ്പലത്തിൽ പോകാൻ ഇറങ്ങുകയും പെട്ടെന്ന് ഒരു ബൈക്ക് മുന്നിലേക്ക് പാഞ്ഞു പേടിച്ചു വിരണ്ടു നിന്ന എന്നെ നോക്കിക്കോണ്ട് ആ ആൾ പാഞ്ഞു പോയി..

അന്നാദ്യമായി ആ മുഖം ഞാൻ ശ്രെദ്ധിച്ചു ആ വീട്ടിൽ വന്നു കൊണ്ടിരുന്ന കൂട്ടുകാരിൽ ഒരാളായിരുന്നു അത്. പിന്നെ മിക്കവാറും ദിവസങ്ങളിൽ ഞാൻ ആ ആളെ കണ്ടു എന്നെ ശ്രെദ്ധിക്കാത്ത ആളെ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങി.

മനസ്സിൽ എന്തോ ഒരിഷ്ടം വളരാൻ തുടങ്ങി….

അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി ഒരിക്കൽ പോലും ഉണ്ണിയേട്ടൻ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല …

എന്നിട്ടും നീയെന്തിനാ പുള്ളിയെ സ്നേഹിച്ചേ….

അറിയില്ല ചേച്ചി….

അതിന്റെ ഉത്തരം ഇന്നും എനിക്കറിയില്ല….

ഞാൻ ഒരാളെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ അത് ഉണ്ണ്യേട്ടനെ ….!!!!

ആ….!!! . എന്നെ കാണാൻ ഭംഗിയില്ലാത്ത കൊണ്ടാവാം

പറയാനുള്ള ധൈര്യം എനിക്കില്ലയിരുന്നു.

വീട്ടിൽ കല്യാണ ആലോചന തുടങ്ങി. ഞാൻ നോക്കുന്നത് കണ്ടിട്ടാവാം. അമ്മയ്ക്ക് മനസ്സിലായപോലെ….

അമ്മയുടെ ചോദ്യത്തിന് നുണ പറയാൻ കഴിയാതെ എന്റെ മനസ്സിൽ ഉള്ളത് ഞാൻ പറഞ്ഞു.

എല്ലാം കേട്ട ശേഷം അമ്മ പറഞ്ഞു

മോളെ അതങ്ങു മറന്നേയ്ക്ക്. ആ കൊച്ചനു മോളെ ഇഷ്ട്ടം ആകില്ല അഥവാ അയാൽ തന്നെ നിന്റച്ഛനും വീട്ടുകാരും സമ്മതിക്കില്ല. നിന്നെയും എന്നെയും അവര് കൊന്നു കളയും. പക്ഷെ എനിക്ക് മറക്കാൻ കഴിഞ്ഞില്ല…. അകലെ നിന്നു ആ ബൈക്കിന്റെ ഒച്ച കേൾക്കുമ്പോ ഓടി പോയി മറഞ്ഞു നിന്ന് ഉണ്ണിയേട്ടനെ കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഞാൻ ഉണ്ണിയേട്ടനോട് ചോദിക്കാൻ തീരുമാനിച്ചു എന്നെ ഇവിടുന്നൊന്നു രക്ഷിക്കാമോയെന്നു..

അന്നേറെ വൈകി ആണ് ഉണ്ണിയേട്ടൻ അവിടുന്ന് പോയത്. പിറ്റേന്ന് സംസാരിക്കാൻ ഞാനെന്റെ മനസിനെ പാകപെടുത്തി.!!പക്ഷെ പിന്നെ ഉണ്ണിയേട്ടനെ ഞാൻ കണ്ടിട്ടില്ല. എവിടാ എന്നൊന്നും അറിയാതെ ആരോടും തിരക്കാൻ കഴിയാതെ നീറി നീറി ഞാൻ കഴിഞ്ഞു എന്റെ സങ്കടം കണ്ട് ഒന്നും പറയാനാവാതെ അമ്മയും……

വീട്ടുകാർ എന്റെ കല്യാണത്തിന് ഉള്ള തിരക്കിലും.

പെട്ടെന്നുള്ള കല്യാണം നടത്തൽ.. എന്റെ ഇഷ്ടത്തിനോ.. ആഗ്രഹത്തിനോ പ്രാധാന്യം ഇല്ലാത്ത ഒരു കല്യാണം….. കല്യാണം കഴിഞ്ഞ അന്നു തന്നെ ആ ആളെന്നോട് പറഞ്ഞു…

എനിക്ക് ഈ കല്യാണത്തിന് താൽപ്പര്യം ഇല്ലായിരുന്നു…

ഞാൻ നിന്നെ പോലൊരു കറുമ്പിയെ അല്ല ആഗ്രഹിച്ചത്. പിന്നെ വീട്ടുകാരുടെ നിർബന്ധത്തിനു സമ്മതിക്കേണ്ടി വന്നു…. എനിക്ക് പൊരുത്തപ്പെട്ടു പോകാൻ പറ്റില്ലെന്ന്.. ആ നിമിഷം എനിക്കാ മനുഷ്യനോടു ബഹുമാനമാണ് തോന്നിയത്.

കടമ തീർക്കാനായി കെട്ടിച്ചു വിട്ട വീട്ടുകാരോട് അമർഷവും. കുറച്ചു നാൾ അന്യരെ പോലെ തന്നെ അവിടെ കഴിഞ്ഞു പിന്നീടു പരസ്പര സമ്മതത്തോടെ പിരിഞ്ഞു… തിരിച്ചു വീട്ടിൽ ചെന്ന എന്നോട് അവിടുന്ന് ഇറങ്ങി പോകാൻ പറഞ്ഞ ചേട്ടൻമാരും അതിനു മൗനമായി കൂട്ട് നിന്ന പ്രായമായ അച്ഛനും. അങ്ങനെയാണ് ഞാൻ അനാഥാലയത്തിൽ എ^ത്തിയത്.

മഠത്തിലെ സിസ്റ്റർ മാരിൽ ഒരാൾ എന്റെ കാര്യങ്ങൾക്കു വേണ്ടി പണം ചിലവാക്കാറുണ്ട് ഉണ്ട്. ഞാൻ പറഞ്ഞു , എനിക്ക് ആരോഗ്യമുണ്ടല്ലോ സിസ്റ്റർ , ഞാൻ ജോലി ചെയ്യാം ആ കാശ് വയ്യാത്ത ആൾക്കാർക്ക് വേണ്ടി ചിലവാക്കട്ടെ എന്ന് കരുതി…. ആരുമില്ലാത്തത്തിന്റെ വേദന ഞാൻ അത്രത്തോളം അറിഞ്ഞു കഴിഞ്ഞിരുന്നു ചേച്ചി….

ഈ കഴിഞ്ഞ ദിവസം നമ്മുടെ കടയുടെ അടുക്കൽ ഉള്ള മുബൈൽ കടയുടെ മുന്നിൽ എന്റെ ഉണ്ണ്യേട്ടനെ കണ്ടു…!!

വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും എനിക്കാ മുഖം മനസിലാക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല..

അത്രത്തോളം എന്റെ ഉണ്ണിയേട്ടൻ എന്റെ ഉള്ളിൽ ഇടം നേടിയിരുന്നു..

പിന്നീടാണ് മനസ്സിലായത് ഉണ്ണിയേട്ടന്റെ സുഹൃത്തിന്റെ കടയാണതെന്ന് ….

പണ്ടൊക്കെ ഒത്തിരി കൊതിച്ചിട്ടുണ്ട് ആ ആളോട് ഒന്ന് മിണ്ടാൻ അതാ ഇന്ന് ഞാൻ പോയി മിണ്ടിയെ..

കല്യാണമൊക്കെ കഴിഞ്ഞു കാണുമല്ലോ ചേച്ചി..

മീനു വിഷമിക്കല്ലേ മോളെ….

ഏയ്… !!!! ഒന്നുല്ല ചേച്ചി പുള്ളി സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക്…..

ആ രാത്രി ഉറങ്ങാതെ അവൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തു കിടന്നു..

രാവിലെ എണീറ്റു കടയിലേക്ക് ഇറങ്ങി.

കടയിൽ എത്താറയപ്പോൾ മഴയും

അവളോടി ഒരു മറ്റൊരു കട വാതിൽക്കൽ കയറി.

മീനു……

വിളി കേട്ട് മീനു തിരിഞ്ഞു.

ആഹ്ഹ്…!!! ഉണ്ണിയേട്ടനോ..

അതേ മീനു…

ഞാൻ ഇവിടെ കടയിൽ വന്നതാ അപ്പോഴാ തന്നെ കണ്ടത്…

നമ്മുക്ക് ഒരു ചായ കുടിച്ചാലോ മീനു…..

മടിയോടെ ആണേലും അവൾ സമ്മതിച്ചു..

ഡാ വിഷ്ണു… ഞാൻ ഇപ്പൊ വരാം…

ഉണ്ണി തിരിഞ്ഞു മൊബൈൽ കടയിലെക്ക് നോക്കി പറഞ്ഞു …..

മീനുവിനു സുഖമാണോ…

ഉം .. അതെ ഉണ്ണിയേട്ടനോ

പിന്നെ…!!! സുഖം…

മീനുവിന്റെ.. ഭർത്താവ്….

പുള്ളി വേറെ കെട്ടി..

ഉണ്ണിയേട്ടാ…..

ഉം..

ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞോ….

കഴിഞ്ഞു..

അമ്മയുടെ ചേട്ടന്റെ മകളെ…. അമ്മാവന് വയ്യാത്ത കാരണം കുടുംബം നോക്കാൻ വേണ്ടി……

ഉണ്ണിയേട്ടാ ഞാൻ പോട്ടെ കടയിൽ കയറാൻ നേരായി..

ഉണ്ണിയേട്ടൻ പെട്ടെന്നൊരിക്കൽ എവിടെ പോയതായിരുന്നു…?????

അത് മീനു എനിക്ക് ജോലി റെഡിയായി പോയതാ ഗൾഫിൽ…..

മ്മ്മ്മ് പോട്ടെ ശെരി……

ഉണ്ണി നടന്നു വരുന്നതും നോക്കി വിഷ്ണു നിൽപ്പുണ്ടായിരുന്നു…..

നീ മീനുവിനോട് പറഞ്ഞോ

ഇല്ലടാ വിഷ്ണു…

എന്താടാ പറയാഞ്ഞേ…

ഇനി എന്തു പറയാനാ വിഷ്ണു ഞാൻ അവളോട്….

ദൈവം അവളെ എനിക്ക് തന്നില്ലല്ലോ. അവള് പോലും അറിയാതെ അവളെ കാണാൻ ഞാൻ കാത്തു നിന്നിട്ടുണ്ട്..

സ്വന്തമായി ഒരു ജോലി ഉണ്ടെങ്കിലേ അവളെ തരൂ എന്ന് കരുതിയാണ് അവളെ സ്വന്തമാക്കാൻ വേണ്ടി ഞാൻ ഇഷ്ട്ടമല്ലാഞ്ഞിട്ടും ജോലി തേടി ഗൾഫിൽ പോയത്.

തിരികെ എത്തിയപ്പോൾ അവളെ എനിക്ക് നഷ്ടമായിരുന്നു…. !!

എന്തിനാടാ എല്ലാരും കൂടി ആ പാവത്തിന്റെ ജീവിതം ഇങ്ങനെ ആക്കിയത് …. പൊന്നുപോലെ ഞാൻ നോക്കില്ലാരുന്നോ അവളെ..

ഇന്നെങ്കിലും എന്റെ ഇഷ്ട്ടം അവളോട്‌ പറയണമെന്ന് കരുതി. വേണ്ടാ..ഒന്നും വേണ്ട… അവൾ അറിയേണ്ട ഞാൻ അവളെ ഉള്ളിന്റെ ഉള്ളിൽ പ്രണയിച്ചത് ഒക്കെ എന്റെ വിധി, എന്നും ഇങ്ങനെ പറയാതെ കൊണ്ടു നടക്കാം ….

എന്റെ കല്യാണത്തിന് ശേഷമ ഞാൻ അവളുടെ അവസ്ഥ അറിഞ്ഞത് പോലും. അന്നു മുതൽ ….

അവള് നിന്ന അനാഥാലയത്തിൽ അവൾ കാണാതെ ഞാൻ പോകാറുണ്ടായിരുന്നു…. ഇവിടെ ഈ കട വാതിൽക്കൽ വന്നു നിന്നതും എനിക്ക് നഷ്ട്ടമായ എന്റെ പെണ്ണിനെ ഒന്ന് കാണാനാടാ. പക്ഷെ അതവൾ ഇനി ഒരിക്കലും അറിയണ്ട…

ജീവിതം ഇങ്ങനെയാണ് ….. അത്രമേൽ പ്രീയപ്പെട്ടതിനെ നമ്മിൽ നിന്നും തട്ടിയെടുക്കും.

ഒരിക്കലും തിരിച്ചു തരാത്ത വിധത്തിൽ………

അപ്പോഴേയ്ക്കും നിറയുന്ന കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ തുള്ളികൾ വിഷ്ണു കാണാതിരിക്കാൻ ഉണ്ണി മഴയിലേയ്ക്ക് ഇറങ്ങി നടന്നു

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : ചിന്നു

Leave a Reply

Your email address will not be published. Required fields are marked *